Skip to main content

Posts

Showing posts from March, 2019

തെരഞ്ഞെടുപ്പ്‌ കുറിപ്പുകൾ

ഇന്ത്യയിൽ എല്ലാം കുത്തഴിഞ്ഞു കിടക്കുകയാണെന്നും ജനങ്ങൾ ആകെ കഷ്ടപ്പാടിൽ ആണെന്നും ചിലർ തട്ടി വിടുന്നത് കാണുമ്പോൾ ചിരിക്കാതെ വയ്യ. വിദേശത്ത് നല്ല നിലയിൽ കഴിയുന്ന ഒരു സുഹൃത്ത് പറഞ്ഞത് ഇവിടം much better എന്നാണ്. പേർസണൽ ആയിട്ട് പറഞ്ഞാൽ ഇവിടെ ഒന്നിനും ഒരു കുറവും ഞാൻ കാണുന്നില്ല. Voters ലിസ്റ്റ് ൽ പേര് ചേർക്കാൻ 25 മാർച്ചിൽ കൂടി അവസരം ഉണ്ടെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. വീടിന് ഒരു കല്ലേറ് അകലെയുള്ള  അക്ഷയായിൽ പോയി. പേര് രജിസ്റ്റർ ചെയ്യാൻ കുറെ ആളുകൾ അവിടെ ഉണ്ടായിരുന്നു.30 minute കൊണ്ട് എല്ലാം കഴിഞ്ഞു. ഞാനും എൻറെ wife ഉം അങ്ങനെ കന്നി വോട്ടര്മാരായി. വളരെക്കാലം കുമ്പസാരിക്കാതെ നടന്ന ഒരു സാദാ പാപി കുമ്പസാരിച്ചിട്ടു  ഇറങ്ങി വന്നതുപോലെ ഒരു feeling. പോസ്റ്റ് ഓഫീസ് ഒരു കല്ലേറ് ദൂരത്തിന് ഉള്ളിൽ ആണ്. ആ സ്ഥാ പനത്തെ എപ്പോഴും കാണുന്നതല്ലാതെ അവിടെ എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നില്ല. തൃശ്ശൂറിലേക്ക് ഒരു കത്തു അയക്കാനുള്ള ഭാഗ്യം ഉണ്ടായി. വെറും10 രൂപയുടെ സ്റ്റാമ്പ്. അടുത്ത ദിവസം ആ കത്ത് ഉദ്ദേശിച്ച സ്ഥലത്തു കിട്ടി. പൊള്ളുന്ന വിലക്കയറ്റത്തെപ്പറ്റി ഇപ്പോൾ ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല. വെളുത്തുള്ളിക്

വാരാന്ത്യ ചിന്തകൾ

തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകീയത ഇന്നത്തെ പോലെ തുടർന്നാൽ ഇന്ത്യയിലെ വോട്ടർമാരിൽ ലക്ഷക്കണക്കിന് പേർ മാനസിക രോഗികൾ ആയി മാറാനുള്ള സാധ്യതയുണ്ട്. അത്രക്കും സങ്കീർണ്ണമായ നൂലാമലകളാണ് ഇപ്പോൾ അരങ്ങേറുന്നത്. ആരാ, എന്താ, എന്തിനാ, എങ്ങനെയാണ് എന്നൊന്നും പിടി കിട്ടുന്നില്ല. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്നത്. വയനാട് കോൺഗ്രസ് ൻറെ ഒരു സുരക്ഷിത മണ്ഡലം ആണോ? അല്ല.2014ൽ അവിടെ  കോൺഗ്രസ് ന് കിട്ടിയ ഭൂരിപക്ഷം വെറും 20000 ആയിരുന്നു. Assemly യുടെ തോത് വെച്ച് നോക്കിയാൽ ഏകദേശം3000 ഭൂരിപക്ഷം. അപ്പോൾ വയനാട്ടിൽ risk എടുക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? നാടൻ ഭാഷയിൽ പറഞ്ഞാൽ വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത്..... ൽ വെക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?😢😢 ,അതോ ഈ വാർത്ത ബിജെപി യുടെ ഒരു സ്റ്റണ്ട് ആണോ? അങ്ങനെയെങ്കിൽ ചെന്നിത്തല ബിജെപി യിൽ ചേർ ന്നോ? ഇങ്ങനെ ചോദിക്കുന്നതിൽ ആർക്കും പരി ഭവം തോന്നരുത്. ടോം വടക്കൻ ഒരു സുപ്രഭാതത്തിൽ ടോം തെക്കൻ ആയതുപോലെ ചെന്നിത്തല ചെന്നിക്കാൽ ആയോ? ഉമ്മൻ ചാണ്ടി ചോണ്ടി ആയോ? ഇന്ത്യയിൽ ഇന്ന് ജനങ്ങൾ ഇടയ്ക്കിടെ സ്വയം നുള്ളി നോക്കണം. ഇവിടെ നടക്കുന്നത് സ്വപ്നമോ യാഥാർഥ്

തെരഞ്ഞെടുപ്പ് കുറിപ്പുകൾ

തെരഞ്ഞെടുപ്പിനെ race എന്നും പറയാറുണ്ട്. ഇന്ത്യയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ്‌ ഒരു race ആണ്. ഈ race ആര് ഒന്നാമതായി finish ചെയ്യും എന്നത് പ്രവചനാതീതമാണ്. കാരണം ഈ തെരഞ്ഞെടുപ്പിൽ ആർക്കും അനുകൂലമായ ഒരു തരംഗം ഇല്ല. 100,200,400 metre race കളിൽ Karl Lewis, Michael Johnson, ഉസൈൻ Bolt മുതലായ താരങ്ങൾ ഓടിയിരുന്ന കാലത്തു നമ്മൾക്ക് പ്രവചിക്കാൻ കഴിയുമായിരുന്നു അവർ മുന്നിൽ എത്തുമെന്ന്. കാരണം പുറകിൽ ആയാൽ പ്പോലും ഒന്നാമതായി എത്തുന്ന ഒരു burst of energy അവർക്ക് ഉണ്ടായിരുന്നു.ഇന്ന് നരേന്ദ്ര മോദിക്കും Rahul ഗാന്ധിക്കും ആ burst ഇല്ല. ആരെങ്കിലും തൂത്തു വാരുന്ന ഒരു അവസ്‌ഥ ഇന്ത്യയിൽ ഇല്ല. കേരളത്തിൽ UDF ൻറെ നില പരുങ്ങ ലിൽ ആണ്. അവർക്ക് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ പ്പോലും നിരാശരാക്കുകയാണ് UDF. UDF എന്നാൽ United Democratic Front എന്നാണ് മുഴുവൻ പേര്. എന്നാൽ ഇന്ന്  Unity ഇല്ലാതെ മുന്നണി തളരുന്നതായി കാണാം. പ്രത്യേകിച്ചു കേരള കോൺഗ്രസ് ൽ പുകയുന്ന ഗ്രൂപ്പ് വഴക്ക്. ദേശീയ പ്രാധാന്യമുള്ള  വിഷയങ്ങൾ പാടേ മറന്നുകൊണ്ട് സീറ്റ് തർക്കത്തിൽ മാത്രം കേന്ദ്രീകരിച്ചു വിലപ്പെട്ട സമയം പാഴാക്കുന്നു. അതേ സമയം LDF  തെരഞ്ഞെ

വാരാന്ത്യ ചിന്തകൾ

ഞങ്ങൾ ജന്മ ദേശത്ത്‌ തമാസമാക്കിയിട്ടു ഒരു മാസം കഴിഞ്ഞു. കണ്ണടച്ചു തുറക്കുന്നത് പോലെ ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല. Tension ഒട്ടുമില്ലാത്ത ദിവസങ്ങൾ. കഠിനമായ ഈ വേനലിൽ ഒരു സന്തോഷ വാർത്ത എന്താന്നു വെച്ചാൽ ഒരു മാസത്തിനുള്ളിൽ ഇവിടെ നാലാമത്തെ മഴ ഇന്ന് പെയ്തു എന്നതാണ്.മണ്ണിനും മനസ്സിനും കുളിരേകുന്ന മഴ 20 മിനിറ്റ് നീണ്ടു നിന്നു. അല്ലെങ്കിൽ തന്നെ റബ്ബറിന്റെ നാട്ടിൽ റബ്ബർ തോട്ടങ്ങളിൽ നാട്ടുച്ചയ്ക്കും ചൂട് കുറവാണ്. ആദായം കുറവാണെങ്കിലും വെറുതെ ചുറ്റിക്കറങ്ങാൻ റബ്ബർ തോട്ടം നല്ലതാണ്.അധികമാരും കടന്നു ചെല്ലാത്ത അതിരുകളിലും ഇടവഴികളും പഴയ മരങ്ങളും ചെടികളും ഉണ്ട്. ഉദാഹരണമായി കുടപ്പന, ഈന്തു,ഇഞ്ച, കാശാവ് മുതലായവ.മരങ്ങളിൽ കിളികളും കുറ്റി കാടുകളിൽ മുയലുകളും ഉണ്ട്. ഒരു ദിവസം ഒരു വിശിഷ്ടാതിഥി എത്തി. ഞങ്ങൾ ഒരു യാത്ര കഴിഞ്ഞ് മടങ്ങി, കാർ garage ലേക്ക് കയറുകയായിരുന്നു. സുന്ദരനായ ഒരു വെള്ളി മൂങ്ങ അവിടെ നിൽക്കുന്നു. കേവലം ഒരു minute മാത്രമാണ് അവൻ അവിടെ നിന്നത്. കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനാണ് അവൻ garage ൽ അഭയം തേടിയത്. Garage ൽ നിന്ന് പറന്നകന്ന അവനെ  കാക്കകൾ വളഞ്ഞിട്ട് ആക്രമിച്ചു. കഴിഞ്ഞ വർഷം പ്