Skip to main content

Posts

Showing posts from May, 2018

കോട്ടയം ദുരന്തവും റോമിയോ യും ജൂലിയറ്റും

കേരളത്തെ ഞെട്ടിച്ച കെവിൻ കൊലപാതക കേസിൻറെ ചുരുളുകൾ അഴിഞ്ഞപ്പോൾ  ഈ ദുരന്തത്തിന് Shakespeare ടെ Romeo and Juliet എന്ന നാടകവുമായി ഉള്ള ചില സമാനതകൾ ഓർത്തു പോയി. കൗമാര പ്രണയകഥകളിൽ Romeo and Juliet നെ വെല്ലുന്ന കഥകൾ വേറെയില്ല. 1.വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചവർ ആയിരുന്നു Romeo യും Juliet ഉം. അവർ രഹസ്യമായി വിവാഹം ചെയ്തു. പക്ഷേ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല. ദുഷ്ട നായ ദുർവിധി അവരുടെ ജീവിതത്തെ മുളയിലേ നുള്ളി കളയുന്നു. കെവിനും നീനവും രെജിസ്റ്റർ വിവാഹം ചെയ്തു. പക്ഷേ അത് സഫലമായില്ല. 2 ജൂലിയറ്റ് ന് പ്രായം 14.നീനുവിന് പ്രായം 20.കെവിനും Romeoക്കും ഏകദേശം ഒരേ പ്രായമാണ്. 3. Romeo and Juliet രണ്ട് കുടുംബങ്ങളുടെ കഥയാണ്. കടുത്ത ശത്രുക്കളായ Capulet, Montague കുടുംബങ്ങൾ. രണ്ടും പഴയ നസ്രാണി കുടുംബക്കാരാണ്. ജൂലിയറ്റ് ധനികനായ Capulet ൻറെ ഏകമകൾ. റോമിയോ ധനികനായ Montague വിൻറെ ഏക മകൻ. കോട്ടയം ദുരന്തത്തിൽ പഴയ ശത്രുതയില്ല. പുതിയ ശത്രുതയാണ്. 4 .ഒരു ദിവസം Montague വലിയ ഒരു വിരുന്നു നടത്തുന്നു. വിളിക്കപ്പെടാത്ത റോമിയോ ,mask ധരിച്ച് അതിൽ പങ്കെടുക്കുന്നു. ജൂലിയറ്റ് ൻറെ 

അക്ഷര നഗരി-കണ്ണീർ നഗരി (,Viewpoint)

പേർസണൽ ആയിട്ട് പറഞ്ഞാൽ ഞാൻ ഹർത്തലുകൾക്ക് എതിരാണ്. എന്നാൽ ഇന്ന് കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിനെ ഞാൻ സപ്പോർട്ട് ചെയ്തു. കാരണം ന്യായമായ ഒരു പ്രതി ഷേധതിന് വേണ്ടി ആയിരുന്നു അത്. ജനങ്ങൾക്ക് പോലീസിൽ ഉണ്ടായിരുന്ന വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ബ്രസീലിലും ഹോണ്ടുറസിലും മെക്സിക്കോയിലും മറ്റും നിത്യവും നടക്കുന്നതുപോലെ കേരളത്തിലും തട്ടി കൊണ്ടുപോകലും കൊലയും സാധാരണ ആയിരിക്കുന്നു. അക്ഷര നഗരിയുടെ ജില്ല സമാധാന ജില്ല ആയിരുന്നു. ഇപ്പോൾ ആ സൽപ്പേരും നഷ്ട്ടപ്പെട്ടു.അതുകൊണ്ടാണ് കോട്ടയത്തു പ്രതിഷേധം ഒരു സുനാമി പോലെ ആഞ്ഞടിച്ചത്. ഈ 2018 തീരുന്നതിനു മുൻപ് ഇനിയും അനേകം യുവതീയുവാക്കൾ കേരളത്തിൽ കൊല്ലപ്പെടും. എപ്പോഴും TV യിൽ News എഴുതി വരുന്നത് കാണാം."വെട്ടി കൊന്നു" ,"കുത്തി കൊന്നു","മർദ്ദിച്ചു കൊന്നു",തീ വെച്ചു കൊന്നു" എന്നെല്ലാം. സുന്ദരന്മാരും സുന്ദരികളുമായ ചെറുപ്പക്കാർ ആണ് കൊല്ലപ്പെടുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ്. വാടകവീട്ടിൽ താമസിക്കുന്നവർ ആണ്.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ആണ്. പിടിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ടാണ് ചിലർ കൊ

കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം ( Viewpoint)

കർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു പ്രത്യേകത ,എല്ലാവരും ഹാപ്പിയാണ് എന്നതാണ്. ബിജെപി യുടെ സീറ്റുകൾ 40ൽ നിന്ന് 104 ആയി. അതുകൊണ്ട് അവർ ഹാപ്പിയാണ്. Congress ന് ഭരണം നഷ്ട്ടപ്പെട്ടു. പക്ഷേ ബിജെപി യേക്കാൾ 7 ലക്ഷം വോട്ട് കൂടുതൽ കിട്ടി. അപ്പോൾ അവർക്ക് സന്തോഷിക്കാൻ വകയുണ്ട്. പിന്നെ, ബിജെപി ഭരണത്തിൽ വരുന്നത് തടയാൻ കുമാര സ്വാമിയുമായി കൈ കോർത്തത്തിൽ സന്തോഷിക്കാം. മുഖ്യമന്ത്രി സ്ഥാനം ഇല്ലെകിൽ എന്ത്? രണ്ട്‌ ഉപ മുഖ്യമന്ത്രി മാർ=ഒരു മുഖ്യമന്ത്രിക്ക് തുല്യമാണ്. കുമാര സ്വാമിക്ക് ലോട്ടറി അടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ മുഖ്യമന്ത്രി സ്ഥാനം. അതുകൊണ്ട് ദേവഗൗഡ വല്യപ്പനും മകനും ഹാപ്പി. ജനതാ ദൾ (S) കേരളാ കോണ്ഗ്രസ് പോലെയാണ്. ദേവ ഗൗഡക്കും മാണി ഗൗഡക്കും ഏകദേശം ഒരേ പ്രായമാണ്. കുമാര സ്വാമിക്ക് തുല്യൻ ജോസ് മാണി സ്വാമി. JDS ന് മൈസൂരു മേഖലയിൽ കുറെ സീറ്റ് ഉള്ളതുപോലെ  Mani ഗൗഡയ്ക്ക് കോട്ടയത്തു കുറെ സീറ്റ് ഉറപ്പാണ്. ഇന്ത്യൻ രാഷ്ട്രീയം ഒരു കോമഡി ആയതിനാൽ ജനങ്ങൾ ഹാപ്പിയാണ്. ഏറ്റവും നല്ല കോമഡി ഇന്നലെ ബിജെപി ക്കാർ ലഡ്ഡു കഴിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു. ലഡ്ഡു മുഴുവൻ തിന്നാൻ സാധിച്ചില്ല. പകുതി ആയപ്പോൾ പാരയു

പീഡന കാലം-2 (Viewpoint)

പീഡനത്തെ പ്പറ്റി കഴിഞ്ഞ കൊല്ലം ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്പോൾ വിചാരിച്ചത്  പീഡനം അതിൻറെ കൊടുമുടിയിൽ എത്തി പതാക നാട്ടി എന്നാണ്. ഇപ്പോഴാണ് അറിയുന്നത് അവിടം ഒരു താഴ്വര മാത്രം ആയിരുന്നുവെന്ന്. theatre പീഡനത്തോടെ  ഈ കുറ്റകൃത്യം ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. കാലം മാറുന്നതിന് അനുസരിച്ച് ഭാഷ മാറുന്നില്ല. ഉദാഹരണമായി ഞെട്ടൽ എന്ന വാക്ക് ഒരു നനഞ്ഞ പടക്കം പോലെയോ തേഞ്ഞ കത്തി പോലെയോ ആണ്. ഞെട്ടൽ എന്ന വാക്കിലെ ട്ട ക്ക് പകരം പുതിയ കഠിനമായ അക്ഷരം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആ രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്. കരയിലും കടലിലും ആകാശത്തും യുദ്ധം നടക്കുന്നത്‌പോലെയാണ് കേരളത്തിൽ പീഡനം നടക്കുന്നത്. ബസ്സിൽ, ട്രെയിനിൽ, വീട്ടിൽ, ജോലിസ്ഥലത്ത്, വിമാനത്തിൽ........ theatre  പീഡനം എന്ന ഇനം ആദ്യമായി കേൾക്കുകയാണ്. ഇനി പീഡനം ഇല്ലാത്ത വല്ല സ്ഥലവും ഉണ്ടോയെന്ന് അന്വേഷിക്കണം. പോലീസ് കേസ് എടുത്തു എന്ന് കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്. അമേരിക്കയിലോ UK യിലോ കേസ് എടുത്താൽ അത് ഗൗരവമുള്ള കാര്യമാണ്. അമേരിക്കയിൽ വംശ വെറിയുടെ പേരിൽ ഒരു ഇന്ത്യക്കാരനെ കൊന്ന വെള്ളക്കാരന് ഈയിടെ കിട്ടിയ ശി

ആഗമനവാർഷികം-3

പേർസണൽ ആയിട്ട് പറഞ്ഞാൽ  എനിക്കു ജന്മദിനം പോലെ പ്രധാനമാണ്  43 വർഷം ദീർഘിച്ച വിദേശ വാസത്തിന് ശേഷം സ്ഥിര താമസത്തിന് വേണ്ടി നാട്ടിൽ തിരിച്ചെത്തിയ ദിവസം. അത് 2017 ,മേയ് 8 ആയിരുന്നു. ഇപ്പോൾ ഒരു വർഷം പൂർത്തിയായിരിക്കു ന്നു. മനോഹരമായ ഒരു വർഷം മിന്നൽ വേഗത്തിൽ കടന്നുപോയത് അറിഞ്ഞില്ല. 365 ദിവസങ്ങളിൽ 340 ദിവസവും കോട്ടയത്താ ണ് ചിലവഴിച്ചത്.10 ദിവസം Holyland യാത്രയ്ക്ക് പോയി. കോട്ടയം ജില്ലയെപ്പറ്റി പറഞ്ഞാൽ ഇത് ഒന്നാം ലോകമാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഒന്നിനും ഒരു കുറവും ഇല്ല. JCB കൾ ഓടി നടന്ന് ചില സ്ഥലങ്ങളിൽ കുന്നുകൾ ഇടിക്കുന്നുണ്ട്. മീനച്ചിൽ നദി മലിനമാണ് മുതലായ negative factors മറച്ചു വെക്കുന്നില്ല. ഇക്കരെയാണെന്റെ താമസം, അക്കരെ യാണെൻറെ മാനസം എന്ന പഴയ പാട്ട് ഓർമ്മിപ്പിക്കുന്നത് പോലെ ,കോട്ടയത്താ ണ് എന്റെ താമസ മെങ്കിലും മനസ്സ് ജന്മസ്ഥലമായ പൈകയി ലാണ്. ചക്കയും മാങ്ങയും തെങ്ങും കമുകും ഒക്കെയുള്ള, നിശബ്ദതയും ഏകാന്തതയും ഉള്ള അവിടത്തെ പറമ്പുകളിൽ നടക്കുമ്പോൾ ഒരു പ്രത്യേക feeling ആണ്. JCB കളുടെ ക്രൂര മാന്തലുകളെ അതിജീവിച്ച  ശലഭങ്ങളും പക്ഷികളും ചെടികളും അവിടെയുണ്ട്.ഏറ്റവും മഴ കിട്ടുന്ന സ്ഥ

ആഗമനവാർഷികം-2

ഒരു പ്രവാസി ദീർഘ കാലത്തെ വിദേശ വാസത്തിന് ശേഷം തിരിച്ചു വന്ന്  settle ചെയ്യുമ്പോൾ താൻ വിട്ടുപോന്ന രാജ്യത്തിലെയും സ്വന്തം നാട്ടിലെയും കാര്യങ്ങൾ താരതമ്യം ചെയ്തേക്കാനിടയുണ്ട്. ഞാൻ വിട്ടുപോന്ന ദക്ഷിണാഫ്രിക്കയിലും ഇവിടെയും നല്ല കാര്യങ്ങൾ ഉണ്ട്. ഏറ്റ കുറച്ചിലുകൾ ഉണ്ടെന്നു മാത്രം. 1. Weather:  കാലാവസ്ഥയുടെ കാര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് പത്തിൽ 8 mark കൊടുത്താൽ കേരളത്തിന് 4 മാർക്ക്‌ കിട്ടും. December, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ ചൂട്‌ 40 Degree യോട് അടുക്കുമെങ്കിലും പിന്നീടങ്ങോട്ട് വളരെ pleasant weather ആണ്. കേരളത്തിൽ പൊതുവേ എപ്പോഴും ഉഷ്ണമാണ്. നല്ലതുപോലെ വിയർക്കും. ഒരു മഴ പെയ്തു കഴിഞ്ഞാലും കാര്യമായ ആശ്വാസമില്ല. ഒരു ദിവസം മൂന്ന് പ്രാവശ്യം കുളിച്ചാലും അധികമാവുകയില്ല. 2 .സുരക്ഷ സുരക്ഷാ കാര്യത്തിൽ കേരളത്തിന് പത്തിൽ എട്ട് കൊടുത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 മാർക്ക്‌.ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെആക്രമണം ഏതു സമയത്തും എവിടെയും ഉണ്ടാകാം. സുരക്ഷയ്ക്കുവേണ്ടി സെക്യൂരിറ്റി alarm,പട്ടി, തോക്ക് എന്നിവ ഉണ്ടെങ്കിലും രക്ഷയില്ല. Insecurity കാരണം ടെൻഷനും പണ ചെലവും ഉണ്ട്. കേരളത്തിൽ