Skip to main content

Posts

Showing posts from January, 2018

ഭൂമി വിവാദം അവസാനിക്കുന്നില്ല ( Viewpoint)

വിശുദ്ധ കുർബ്ബാനയ്ക്കു ഇടയിൽ മേലധികരികൾക്ക് വേണ്ടി പ്രാര്ഥനയുണ്ട്. അവരുടെ ആയുരാരോഗ്യത്തിനു വേണ്ടിയും ശരിയായ നേതൃത്വത്തിനു വേണ്ടിയും ആണ് പ്രാർത്ഥന. കോടിക്കണക്കിനു പ്രാര്ഥനകളാണ് ദൈവ സന്നിധിയിലേക്ക് എത്തുന്നത്. ഇതിൽ ആദ്യഭാഗം ഫലിക്കുന്നുണ്ട്. രണ്ടാമത്തെ ഭാഗംഒട്ടും ഫലിക്കുന്നില്ല. ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഭാ നേതൃത്വം തയ്യാറാകുന്നില്ല. ഇത് ബഹു. ആലഞ്ചേരി പിതാവ്‌ സമ്മതിച്ചിരിക്കുന്നു. ഇന്നത്തെ കാലത്ത് ഒരു കാര്യവും ഒളിച്ചു വെക്കാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ സംഗതി പുറത്താകും. ഭൂമി ഇടപാടിന്റെ  അന്വേഷണ റിപ്പോർട്ട് ചൂടപ്പം പോലെ. മാധ്യമങ്ങൾക്ക് കിട്ടി. തനിക്ക് വീഴ്ച്ച പറ്റിയെന്ന് മാർ ആലഞ്ചേരി സമ്മതിക്കുന്നു. മുഴുവൻ തുക കിട്ടുന്നതിന് മുൻപ് ഭൂമി കൈ മാറിയതും മറ്റും. ഒരു റിലേ ഓടുന്ന ഓ ട്ടക്കാരൻ  തൻറെ ബാറ്റൻ എതിർ ടീമിൻറെ കയ്യിൽ കൊടുക്കുന്നതുപോലെ വിചിത്രവും ദുരൂഹവുമായ നടപടി. ഏറ്റവും വിചിത്രമായ കാര്യം ബഹു. ആലഞ്ചേരി ആ റിപ്പോർട്ട് തള്ളി എന്നതാണ്. ഒരു പക്ഷേ ആ റിപ്പോർട്ട് തിരുത്തി എഴുതി ഒരു ക്ലീൻ ചിറ്റ് കിട്ടാനായിരിക്കും അദ്ദേഹം ഉരുണ്ടുകളിക്കുന്നത

സഭയിൽ ഗുണ്ടായിസമോ? (Viewpoint)

കേരള കത്തോലിക്ക സഭയിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ ഒരു സാധാരണ വിശ്വാസിയായ എനിക്ക്‌ ഒട്ടും പിടി കിട്ടുന്നില്ല. പിടി കിട്ടണമെങ്കിൽ വക്ര ബുദ്ധി വേണം. അത് ഇല്ലാത്തതു കൊണ്ടാണ് എനിക്ക്‌ കാര്യങ്ങൾ പിടി കിട്ടാത്തത്. എന്തായാലും ഒരു കാര്യം പിടി കിട്ടി. Zero മലബാർ സഭയിൽ ആല്മീയത പൂജ്യം ആണ്. ഇപ്പോൾ ഉള്ളത് മാഫിയാ പ്രവർത്തനവും ഭൂമി കച്ചവടവും ഗുണ്ടായിസവും ആണ്. ഇന്നലെ ടീവിയിൽ സഭയിലെ ഗുണ്ടായിസം കണ്ടപ്പോൾ തലയിൽ മുണ്ട്‌ ഇടേണ്ടി വന്നു. ചില രാഷ്ട്രീയ പാർട്ടികളിലെ ഗ്രൂപ്പിസവും കയ്യങ്കാളിയും പോലെ സംപൂജ്യ സഭയിലും കയ്യങ്കാളിയും പത്രം കത്തിക്കലും ആയി. ഇനി കേരളാ കോൺഗ്രസ് പോലെ സഭ പലതായി പിളർന്ന് പൂജ്യ സഭ  A,ബി,സി,ഡി, E,F, G ആകുമോ?😢😢 Macbeth നാടകത്തിൽ 3 മന്ത്ര വാദിനികൾ ദുരൂഹമായ ചില പ്രസ്താവനകൾ നടത്തുന്നുണ്ട്. ' Fair is foul, and foul is fair. Lesser than Macbeth but greater. എത്ര ആലോചിച്ചാലും സംഗതി പിടി കിട്ടുകയില്ല. ഇതു പോലുള്ള പ്രസ്താവനകളാണ് മാർ ആലഞ്ചേരി ഇന്നലെ നടത്തിയത്. സത്യം പുറത്തു വരുമ്പോൾ അസത്യം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. സത്യം എന്താണെന്ന് പറയേണ്ടത് മാർ ആലഞ്ചേരി യാണ്. സത്യത്തെ ഏതോ ലോക്കറിൽ

വാരാന്ത്യ ചിന്തകൾ

ചക്ക സീസൺ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും നാട്ടിലെത്തി സ്ഥിര താമസം ആയിട്ട് 9 മാസമായി. ഇവിടത്തെ seasons മനസ്സിലാക്കാൻ ഒരു വർഷം വേണം. ഇപ്പോൾ വേനൽ ചൂട് കൂടി വരുന്നു. വൃക്ഷ ലതാദികൾ വാടി കരിയുന്നു. ഈ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത്  പറമ്പുകളിൽ  തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന  പ്ലാവുകളാണ്. പിശുക്കി ആണെങ്കിലും അവിടവിടെ ചെറിയ ചക്കകൾ പ്രത്യക്ഷ പ്പെട്ടു തുടങ്ങി. വാരിക്കോരി തരുന്ന ലക്ഷണം കാണുന്നില്ല. എന്നാലും അത്യാവശ്യം ചക്കകൾ ഉണ്ട്. നരിതൂക്കിൽ കുന്നിൽ എൻറെ വക പ്ലാവിൽ ഒരു ചക്ക മൂത്തു എന്ന സന്തോഷവാർത്ത ലഭിച്ചു. കുന്ന് കയറുന്നത് lungs ൻറെ condition ൻറെ ഒരു ടെസ്റ്റ് ആണ്. കുന്ന് കയറികഴിഞ്ഞാൽ നിരപ്പായ സ്ഥലമാണ്. വളരെ privacy ഉള്ള, ശബ്ദങ്ങൾ ഇല്ലാത്ത, പക്ഷികളും ശലഭങ്ങളും അപൂർവ്വ ചെടികളും ഉള്ള സ്ഥലമാണ്. 23 ആം തീയതി രാവിലെ ഞങ്ങൾ കുന്ന് കയറി .മനോഹരമായ പ്ലാവിൽ ഗംഭീരൻ ഒരു ചക്ക. ഏതോ പക്ഷികൾ കൊത്തി ഒരു ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്. അവകാശം സ്ഥാപിച്ചിട്ടു പോയതുപോലെ തോന്നി. ഏകദേശം 20 അടി ഉയരത്തിലാണ് ചക്ക. തോട്ടി യിൽ അരിവാൾ വെച്ചുകെട്ടി, ശരിയായ position കണ്ട്‌ ഒറ്റ വലി. മനോഹരമായ safe ലാൻഡിംഗ്. ചതവ് ഒട

വാഹന പണിമുടക്ക് ചിന്തകൾ

സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ് എന്നത് എപ്പോഴും കേൾക്കുന്ന ഒരു പരാതിയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്ന് പറയുന്നതുപോലെ  പെട്രോളി ന്  വില കൂടുമ്പോൾ ഉള്ളിക്ക്‌ വില കുറയും. വില കൂടിയതിനെപ്പറ്റി എല്ലാവരും പരാതി പറയും. വില കുറഞ്ഞതിനെപ്പറ്റി മിണ്ടാട്ടമില്ല. പെട്രോളിന് വില കുറഞ്ഞാൽ നന്നായിരിക്കും. ഞാനും ചിലപ്പോൾ പെട്രോൾ വാങ്ങുന്ന ആളാണ്. കൂടിയ വില കറങ്ങിത്തിരിഞ്ഞു കുറയുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ gloom, doom ഒന്നും ആവശ്യമില്ല. ഉദാഹരണത്തിന്  കിലോയ്ക്ക് 120 രൂപ ആയിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ 60 രൂപയാണ് വില. ഓണക്കാലത്ത് 80 രൂപ ഉണ്ടായിരുന്ന ഏത്തപ്പഴം 35 രൂപയ്ക്ക് കിട്ടും. വെളുത്തുള്ളി 60 രൂപ മാത്രം. കോഴി 98 രൂപ. പച്ചക്കറിക്ക് പൊതുവേ നനഞ്ഞ വിലയാണ്. Beans ന് 20 രൂപ. കപ്പയ്ക്കും പുല്ലുവില. ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ കേരളത്തിൽ ദൂമിന്റെ ആവശ്യമില്ല. ഫോൺ ബില്ലും നനഞ്ഞതാണ്. പേർസണൽ ആയിട്ട് പറഞ്ഞാൽ കേരളത്തിൽ ഒന്നാന്ത്രം കാലമാണ്. ലോകത്തിൽ ഏറ്റവും വിലക്കുറവുള്ള രാജ്യം കേരളം/ ഇന്ത്യ ആയിരിക്കാം. ഇവിടെ 40 രൂപക്കും 60 രൂപക്കും ഊണ് കിട്ടും. നമ്മൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ

വാരാന്ത്യ ചിന്തകൾ

കേരളത്തിൽ വർദ്ധിച്ചു വരുന്ന ക്രൂരതയാണ് ഇന്നത്തെ  ചിന്താ വിഷയം. കൊല്ലത്ത് ഒരമ്മ 14കാരനായ സ്വന്തം മകനെ കൊന്ന സംഭവം ഒരു സർവകാല റെക്കോർഡ് ആണ്. ഒമ്പതു മാസം വയറ്റിൽ ചുമന്ന് നൊന്തുപെറ്റ അമ്മയെ,ഭൂമിയോളം ക്ഷമയുള്ള, ഒരിക്കലും മക്കളെ തള്ളി പറയാത്ത അമ്മയെ വാഴ്ത്തുന്ന കവിതകളും പാട്ടുകളും എപ്പോഴും കേൾക്കാം. അമ്മയുടെ മഹത്വത്തെ വേരോടെ പിഴുത് എറിഞ്ഞു ജയമോൾ എന്ന യുവ അമ്മ. നമ്മളിൽ പലർക്കും ഒരു പാറ്റയെ അല്ലെങ്കിൽ എട്ടുകാലി യെ കൊല്ലാൻ മടിയാണ്. ദൂരെ നിന്നുകൊണ്ട് insecticide ചീറ്റിച്ചു കൊന്നേക്കാം. അടിച്ചു കൊല്ലാൻ അറപ്പാണ്. ഒരു എലിയെയോ പാമ്പിനെയോ കൊല്ലാൻ അയൽക്കാരെ വിളിച്ചു വരുത്തണം. നമ്മളൊക്കെ മനക്കട്ടിയില്ലാത്ത  സാധാരണ മനുഷ്യർ. സ്വന്തം മകനെ പച്ചയ്ക്ക് കൊന്ന ആ 'അമ്മ ആര്? കൊല ഭീകരമാണ്. എന്നാൽ അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ട്.500 Metre ഒരാളെ വെടിവെച്ചു വീഴ്ത്തിയാൽ അത് സൗമ്യമായ കൊലയാണ്. എന്നാൽ close range ൽ കൊല്ലുമ്പോൾ ക്രൂരത കൂടും. കൊല്ലത്തെ അമ്മ ചെയ്തത് അരും കൊലയാണ്. മക്കൾ തെറ്റ് ചെയ്യുമ്പോൾ അവരെ തല്ലാൻ നമ്മുടെ കൈ തരിച്ചേക്കാം. പക്ഷേ തല്ലുകയില്ല. മക്കളുടെ മുഖം കാണുമ്പോൾ കൈ പിൻ വലിച്ചേക്കാം. അഥവാ ത

Trump ആശാനും മണി ആശാനും( Viewpoint)

നമുക്ക് വളരെ ഇഷ്ട്ടമുള്ള ഒരു കാര്യമാണ് ' നാടൻ'. നാടൻ കോഴി, നാടൻ പാട്ട്, നാടൻ ചായക്കട,നാടൻ ഏത്തക്ക, നാടൻ തേങ്ങാ, ഇതെല്ലാം നമുക്ക്‌ ഇഷ്ട്ടമാണ്. നാടൻ എന്നു വെച്ചാൽ നല്ലത് എന്നാണ് അർത്ഥം. അതുകൊണ്ടാണല്ലോ നാടൻ കോഴിക്ക് നമ്മൾ ഇരട്ടിവില കൊടുക്കുന്നത്. നാടൻ joke ആയാലോ?👌 അതും നല്ലതാണ്. മന്ത്രി മണി ആശാന്റെ Joke കൾ എനിക്ക്‌ ഇഷ്ട്ടമാണ്. അവ നാടൻ ശൈലിയിൽ ആണ്. നിര്ഭാഗ്യവശാൽ അദ്ദേഹത്തിന്റെ തനി നാടൻ joke കൾ ഇപ്പോൾ കേൾക്കാറില്ല. അദ്ദേഹത്തെ ആരോ വിലക്കിയതുപോലെ  തോന്നുന്നു. ആകെ ബോർ ആയി. പക്ഷേ വേറൊരു ആശാൻ നാടൻ ഭാഷ ഉപയോഗിക്കുന്നുണ്ട്. സാക്ഷാൽ Trump ആശാൻ. വായിൽ തോന്നിയത് അദ്ദേഹം പറയും. ഈയിടെ അദ്ദേഹം പാവപ്പെട്ട ആഫ്രിക്കൻ കുടിയേറ്റക്കാരെ പ്പറ്റി ഒരു നാടൻ പ്രയോഗം നടത്തി. Shithole countries എന്ന്. മല ദ്വാര സമാനമായ രാജ്യങ്ങൾ എന്ന്. ഇതിനെതിരെ പ്രതി ഷേധം അലയടിക്കുകയാണ്. തീർച്ചയായും Trump ആശാ ൻറെ  നാടൻ പ്രയോഗം മോശമായി പ്പോയി. പക്ഷേ പ്രതി ഷേധിച്ചിട്ടു കാര്യമില്ല. മണി ആശാൻ പറഞ്ഞതു പോലെ തൻറെ നാടൻ ഭാഷ മാറ്റാൻ ആവുകയില്ല. നാടൻ ഇല്ലെങ്കിൽ മണി ആശാൻ ഇല്ല. നാടൻ ഇല്ലെങ്കിൽ Trump ആശാൻ ഇല്ല. Trump നെതിര

An interview with Kim Jong Un

ഉത്തര കൊറിയയിൽ മത്തങ്ങ തലയൻ കിം ജോങിന്റെ കൊട്ടാരം. തടിമാടൻ  സിംഹാസനത്തിൽ ഇരിക്കുന്നു. ചുറ്റും സൈനികർ. കേരളത്തിൽ നിന്നുള്ള ഒരു ഇടതുപക്ഷ കുബുദ്ധിജീവി  റിപ്പോർട്ടർ പ്രവേശിക്കുന്നു. കിം ആരാവിടെ? റിപ്പോർട്ടർ അടിയൻ. കേരളത്തിൽ നിന്നുള്ള  ഒരു ഇടതു പക്ഷ കുബുദ്ധി ജീവി യാണ്. അങ്ങുന്നു കല്പ്പിച്ചു  അനുവദിച്ച interview വിന് വന്നതാണ്. കിം Great. നാം നിന്നിൽ സംപ്രീതനായിരിക്കുന്നു. Proceed. Soldier Interview തുടങ്ങുന്നതിനു മുമ്പ്‌ തിരുമേനിയുടെ കാൽ കഴുകി നക്കണം. അതാണ് ഇവിടത്തെ ആചാരം. റിപ്പോർട്ടർ No problem. നാട്ടിൽ നിത്യവും ചെയ്യുന്ന പൂജാ കർമ്മമാണ്. (റിപ്പോർട്ടർ കിംമിന്റെ കാൽക്കൽ മുട്ടു കുത്തി കാല് നക്കുന്നു) കിം ഹായ്. ഉഗ്രൻ നക്ക്. നമുക്ക് വളരെ ഇഷ്ടമായി. നിങ്ങൾ കേരള ക്കാരെ നാം വളരെ ഇഷ്ടപ്പെടുന്നു. റിപ്പോർട്ടർ അതെന്താ തിരുമേനി ? കിം ലോകത്തിൽ എനിക്ക് സപ്പോർട്ട് തരുന്ന ചുരുക്കം ചിലരിൽ നിങ്ങളാണ് ഒന്നാമത്. റിപ്പോർട്ടർ എല്ലാവരും അല്ല. കിം എല്ലാവരും സപ്പോർട്ട് ചെയ്തില്ലെങ്കിലും പകുതിയോളം പേർ എന്നെ ആരാധിക്കുന്നുണ്ട്. നിങ്ങളുടെ അടിമത്ത മനോഭാവം ഏകദേശം ഇവിടത്തെ പോലെ തന്

കിം ജോംഗ് മത്തങ്ങ വിപ്ലവം( Satire)

2018ൽ കേരളത്തെ കാത്തിരിക്കുന്നത് കിം ജോംഗ് ഉൻ മത്തങ്ങ വിപ്ലവം ആണ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് എന്ന തടിമാടൻ  മത്തങ്ങ തലയന് ഏറ്റവും പിന്തുണ നൽകുന്ന രാജ്യമാണ് കേരളം. ആയതിനാൽ കിം ജോങിന്റെ ചിഹ്നം ആയ മത്തങ്ങക്ക് ഇവിടെ സൂപ്പർ താര പദവി ലഭിച്ചു കഴിഞ്ഞു. നെടുങ്കണ്ടത്തു  പൊട്ടിമുളച്ച മത്തങ്ങ വിപ്ലവം ഇന്ന് കേരളമൊട്ടാകെ പടരുകയാണ്. ഈ വിപ്ലവത്തിന് പിണറായി യും കോടിയേരിയും മത്തങ്ങ വിപ്ലവത്തിന് ആശീർവാദം തന്നു കഴിഞ്ഞു. കിമ്മിനോടുള്ള ആദര സൂചകമായി 2018 കേരളത്തിൽ Year of the Pumpkin ആയിരിക്കും. ഈ വർഷം മുഴുവൻ മത്തങ്ങ സംബന്ധമായ ആഘോഷങ്ങൾ ഉണ്ടായിരിക്കും. ഇതിനു വേണ്ടി ഓഖി ദുരിതfund ൽ നിന്ന് ഒരു ചെറിയ തുക,10 കോടി നീക്കി വെക്കും. Year of the pumpkin ൽ  വിഭാവനം ചെയ്തിട്ടുള്ള ചില കാര്യങ്ങൾ താഴെ പറയുന്നു. 1. എല്ലാ കുടുംബങ്ങൾക്കും മത്തങ്ങ വിത്തുകൾ സൗജന്യമായി     നൽകുന്നതാണ്. 2. എല്ലാ തലത്തിലുംമത്തങ്ങ മഹോത്സവം സംഘടിപ്പിക്കും. 3.ഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, മുതലായവരുടെ പ്രതിമകൾ നീക്കം ചെയ്തു അവിടെ മത്തങ്ങ തലയന്റെ പ്രതിമ സ്ഥാപിക്കും. 4. Kim ജോങിന്റെ ജന്മ ദിനം കേരളത്തിൽ പൊതു അവധി  ആയിരിക്കും.

ഭൂമി വില്പ്പന കേസ് എന്തായി? (Viewpoint)

ഈ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ അതിവില കുറഞ്ഞ ഭൂമി വിൽപ്പന സംബന്ധിച്ച വിവാദം കെട്ടടങ്ങിയ, അല്ലെങ്കിൽ ഒത്തുതീർപ്പായ മട്ടാണ്. മാധ്യമങ്ങൾ ഈ വിഷയത്തിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ല. സംഗതി മൂടി വെക്കാൻ മാധ്യമ പ്രവർത്തകർക്ക് കുറേ ലക്ഷങ്ങൾ കൈമാറിയിട്ടുണ്ടായിരിക്കാം. എല്ലാം Ok. ഇതിനിടെ പൊതുജന ശ്രദ്ധ വേറൊരു വിഷയത്തിലേക്ക് തിരിഞ്ഞു. ബാലറാം വിഷയം. ജനങ്ങളുടെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത എകെജി വിഷയം എടുത്തിട്ട് അന്തിചർച്ചകളും തെറി വിളികളും പൊടിപൊടിക്കുകയാണ്. അപ്പോൾ ഭൂമി വില്പനയെ പ്പറ്റി ഒരു ചർച്ച വന്നാൽ അത് അതി ബോറിംഗ് ആയിരിക്കും. വിശ്വാസികളെ സംബന്ധിച്ച് പറഞ്ഞാൽ ഭൂമി എങ്ങനെ വി റ്റാലും വാങ്ങിയാലും ഒരുപോലെയാണ്. പൊന്നുരു ക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്ന്‌ പറയുന്നതു പോലെയാണ് വിശ്വസികളുടെ അഥവാ കുഞ്ഞാടുകളുടെ സ്ഥിതി. സഭാ സ്വത്തുക്കളുടെ കാര്യത്തിൽ ഒരു പങ്കും ഇല്ല. ചോദിക്കുമ്പോൾ ഉദാരമായി സംഭാവന നൽകുക എന്നത് മാത്രമാണ് വിശ്വാസിയുടെ റോൾ. മാർപാപ്പയ്ക്ക് പരാതി നൽകും എന്ന് പറഞ്ഞു കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക

അടിച്ചു പൊളിക്കൽ സംസ്കാരം (Viewpoint)

കേരളത്തിൽ വ്യവസായ രംഗം പൊതുവേ മാന്ദ്യം അനുഭവിക്കുകയാണ്. പക്ഷേ ഗ്ലാസ് വ്യവസായം ഉഷാറാണ്. കാരണം അടിച്ചു തകർക്കൽ  സംസ്കാരം പൊടിപൊടിക്കുമ്പോൾ, അതായത് ഗ്ലാസ് ഡോറുകളും ഗ്ലാസ് ജനലുകളും അക്രമികൾ നിത്യവും തല്ലി ഉടയ്ക്കുമ്പോൾ ഗ്ലാസ് വ്യവസായം boom mode ൽ ആണ്. Demand ന് ഒപ്പം നിൽക്കാൻ supply ക്ക്‌ കഴിയുന്നില്ല. എല്ലാ രംഗങ്ങളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അടിച്ചു തകർക്കൽ കലയിൽ പ്രത്യേകിച്ച്. ഏറ്റവും പ്രബുദ്ധരുടെ നാട് എന്നാണ് അവകാശവാദം. അടിച്ചു തകർക്കലും പ്രബുദ്ധതയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുമെന്നു  പിടി കിട്ടുന്നില്ല. ഒരു ഹർത്താൽ കഴിയുമ്പോൾ  KSRTC ബസ്സുകളുടെ പൊട്ടിയ ചില്ലുകളുടെ കണക്കെടുപ്പ് ഉണ്ട്. പ്രതി ഷേധ ക്കാർക്ക്  ചില്ല് എറിഞ്ഞു പൊട്ടിക്കാനുള്ള ഒരു പ്രസ്ഥാനമാണ് KSRTC. പൊട്ടിച്ചു പൊട്ടിച്ച് ഇപ്പോൾ കമ്പനി മൊത്തം പൊട്ടിയിരിക്കുന്നു. എവിടെയെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടാകുമ്പോൾ  വിദ്യാർത്ഥി-യുവജന പ്രവർത്തകർ കൊടികളും പിടിച്ച് മുദ്രാവാക്യം വിളിച്ചു  സ്ഥാപനത്തിൽ അതി ക്രമിച്ചു  കടന്ന് അടിച്ചു തകർക്കുന്നത് കേരളത്തിൽ ഒരു നാട്ടുനടപ്പാണ്. രോഗി മരിച്ചത് ഹോസ്പിറ്റലുകാരുടെ

ഭൂമി വിൽപ്പന കേസ് എന്തായി? ( Viewpoint)

സോളാർ സിസ്റ്റത്തിനു പുറത്തുള്ള ഗാലക്സികളിൽ നിന്നുള്ള കുള്ളൻ ഗ്രഹങ്ങളുടെ പോലും ഫോട്ടോകൾ  NASA നിത്യവും അയച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന വൻ ഭൂമി തട്ടിപ്പിന്റെ  വിവരങ്ങൾ ലഭ്യമല്ല. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ ഒരു തേങ്ങാ വീണാൽ ഉടൻ തന്നെ  അത് Breaking ന്യൂസ് ആക്കി അന്തി ചർച്ച എന്ന അധര വ്യായാമ മത്സരം നടത്തുന്ന ചാനലുകളിൽ എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി കച്ചവട തട്ടിപ്പ് പൊങ്ങി വരുന്നില്ല. കള്ളന്മാരുടെ പടം എടുക്കാൻ NASA ക്കു പോലും സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്നലെ നടക്കാനിരുന്ന വൈദിക സമ്മേളനം നടന്നില്ല  എന്നും അതിൽ പങ്കെടുക്കാൻ പോയ കർദിനാലിനെ  കുറെ വിശ്വാസി ഗുണ്ടകൾ തടഞ്ഞുവെന്നും Asianet ,റിപ്പോർട്ട് ചെയ്തിരുന്നു. കർദിനാളിന്റെ എഴുത്തും കാണിച്ചു. കുറെ തടിമാടന്മാർ നടന്നു പോകുന്നതും കണ്ടു. കുറെ വൈദിക ചേട്ടന്മാർ ഇന്നോവ പോലുള്ള മുന്തിയ കാറുകളിൽ പോകുന്നത് കണ്ടു. അമിത അഴിമതിഭാരവും അമിത ശരീര ഭാരവും താങ്ങാൻ പറ്റിയ വാഹനമാണ് ഇന്നോവ.( തോമസ് ചാണ്ടി fame). നരകത്തിൽ ഏറ്റവും വിറ്റഴിയുന്ന കാർ ആണ് ഇന്നോവ. എന്തായാലും ഈ case നെപ്പറ്റി ഇന്ന്  ഒന്നും പറഞ്ഞു കേൾക്കുന