Skip to main content

Posts

Showing posts from October, 2016

പുറപ്പെടൽ

ഇന്നലെ ഉച്ച കഴിഞ്ഞു  JOBURG ലേയ്ക്ക് പുറപ്പെട്ടു. വേനൽ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. 40 ഡിഗ്രി വരെ ചൂട്. അഞ്ചുമണിക്ക് SUN ONE ഹോട്ടലിൽ എത്തി. ഞങ്ങൾ ഇവിടെ സ്ഥിരം loyal customers ആണ്. Introduction ഒന്നും ആവശ്യമില്ല. Airport ലേയ്ക്ക് 4 Kms മാത്രം. Safe parking ഉണ്ട്. Room ചാർജ്‌ 515 Rand. വളരെ reasonable. രാവിലെ 9 ന് എയർപോർട്ടിൽ എത്തി. കാർ keep ചെയ്യുന്നവർ അവിടെ  കാത്തു നിൽപ്പുണ്ടായിരുന്നു.. എയർപോർട്ട് ൽ  തിരക്കുണ്ട്. എന്നാലും ഒരു relaxed feeling ആണ്‌. കാര്യങ്ങൾ സുഗമമാണ്. ചെക്കിൻ ചെയ്തശേഷം breakfast. എയർപോർട്ടിന്റെ ഒരു നല്ല ദൃശ്യം. 70 RAND ന് ഒരു നല്ല BREAKFAST കിട്ടും. ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. എത്ര നേരം വേണമെങ്കിലും ഇരുന്ന്‌ RELAX ചെയ്യാം. ഒരിടത്തും മലയാളികളെ കണ്ടില്ല. FLIGHT HONG കോംഗിലേയ്ക്ക് ആണ്‌ ആദ്യപാദം. അവിടെ നിന്ന് SYDNEY. 

വീണ്ടും ഒരു യാത്ര

ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്‌. പേർസണൽ ആയിട്ട് പറഞ്ഞാൽ ജോലി ഒന്നുമില്ലാതെ അധിക സമയം എന്ന  ഭാരം കൊണ്ട്  ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. തൊഴിൽ അന്വേഷിക്കുന്നവർക്ക്  അങ്ങനെയെങ്കിലും ഒരു ജോലിയുണ്ട്. ഒരു   വലിയ പട്ടണത്തിൽ താമസിച്ചാൽ  ഒരു സാധനം വാങ്ങിക്കാൻ അഞ്ചും പത്തും KMS പോകണം. ഗതാഗതക്കുരുക്ക് ഉണ്ടെങ്കിൽ  കുറെ സമയം മാറി കിട്ടും. DELAREYVILLE ടൌൺ O വട്ടത്തിലുള്ളതാണ്. നടന്നുപോയി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഇന്ന് എല്ലാ കാര്യങ്ങളും ഓൺലൈൻ ആണ്. ഒരിടത്തും പോയി Q നിൽക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ  മിച്ച സമയത്തിന്റെ  അധിക ഭാരം വർദ്ധിക്കുന്നു. മുതിർന്ന പൗരർ  മിച്ച സമയത്തിന്റെ അധിക ഭാരം ഇറക്കി വെക്കുന്നത്  യാത്ര ചെയ്താണ് എന്നു തോന്നുന്നു. പ്രാരാബ്ധങ്ങൾ ഒന്നുമില്ലെങ്കിൽ  യാത്ര പോകാൻ  എളുപ്പമാണ്. തിരിച്ചു കയറാൻ ജോലിയില്ല. മക്കളുടെ വിവാഹം കഴിഞ്ഞതാണ്. വളർത്തു മൃഗങ്ങൾ ഇല്ല. വലിയ സ്വത്തു ഒന്നുമില്ല. സ്വന്തമായി വീടും ഇല്ല. യാത്ര പോകാൻ ഏറ്റവും IDEAL CONDITIONS ആണ്. ഞങ്ങൾ വാടക വീട്ടിലാണ് താമസം. ഇവിടെ  കള്ളന്മാർ  കയറി അരിച്ചുപെറുക്കിയാലും  ഒരു ഒട്ടുപാലും കിട്ടാൻ പോക

രാഷ്ട്രീയ നഴ്സറിയിൽ ഒരു visit ( SATIRE )

രാവിലെ  പത്രക്കാരൻ പത്രം വലിച്ചെറിഞ്ഞ കൂട്ടത്തിൽ ഒരു notice ഉണ്ടായിരുന്നു. " പൈക നരിതൂക്കിൽ നഴ്സറിയിൽ വമ്പിച്ച ആദായ വിൽപ്പന " എന്നാണ് തലക്കെട്ട്. " വമ്പിച്ച കിഴിവ്  എല്ലാത്തരം  രാഷ്ട്രീയ ചെടികൾക്കും ' എന്ന് വിശദീകരണവും  വിവരണങ്ങളും. റബ്ബറിന് പുല്ലുവില പോലും ഇല്ലാത്ത കാലം. റബ്ബർ വെട്ടി കളഞ്ഞിട്ട്‌ എന്തെങ്കിലും  മരം വെച്ചാൽ  അൽപ്പം തണൽ എങ്കിലും കിട്ടുമല്ലോ എന്ന്  ചിന്തിച്ചു ഇരിക്കുമ്പോഴാണ്  ഈ പരസ്യം കണ്ടത്. ഹാവൂ, തേടിയ വള്ളി കാലിൽ ചുറ്റി. പാലാ -പൊൻകുന്നം റോഡിൽ  പതിമൂന്നു മുറി കഴിഞ്ഞു ഒരു km കഴിഞ്ഞാൽ  രണ്ടേക്കറിൽ പരന്നു കിടക്കുന്നതാണ് നരിതൂക്കിൽ രാഷ്ട്രീയ നേഴ്സറി. രാഷ്ട്രീയ റൈഫിൾസ് എന്ന് പറയുന്നതുപോലെ. നഴ്സറിയുടെ പുറകുവശത്തു  ഞെങ്ങി ഞെരുങ്ങി ഇഴയുന്ന പൈക തോട്. പണ്ട്  ഈ തോടിന് 30 അടി വീതി ഉണ്ടായിരുന്നു. ദീർഘ കാലത്തെ  ജന പങ്കാളിത്തം കൊണ്ട്  ഇത് പത്തു അടിയായി ചുരുങ്ങി. ജനപങ്കാളിത്തം  എന്നു പറഞ്ഞാൽ  ജനങ്ങൾ തോന്നിയ പോലെ  സ്ഥലം കയ്യേറി  മതിലുകെട്ടി സ്വന്തമാക്കുന്ന  നാട്ടുനടപ്പാണ്. രാവിലെ തന്നെ നഴ്സറിയിലേയ്ക്ക്   തിരിച്ചു. കിഴിവ് കേട്ടറിഞ്ഞ കുറെ ആളുകൾ അവിടെ എത്തിയിരുന്ന

ചില ദുഃഖ സത്യങ്ങൾ ( VIEWPOINT )

Personal ആയിട്ട് പറഞ്ഞാൽ  (ലാലു അലക്സ് ) എന്നെ അണുവിട പോലും affect ചെയ്യുന്ന ഒരു കാര്യമാണ്. എന്നാലും  കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. 1. ബീവറേജ്‌സ് Corporation ലെ 500 തസ്തികകൾക്കു വേണ്ടി  ആറ് ലക്ഷത്തോളം പേർ PSC  പരീക്ഷയെഴുതി Guiness ബുക്കിൽ റെക്കോർഡ് ഭേദിച്ചു. 599500 പേർക്ക് ജോലി ലഭിക്കുകയില്ല എന്ന വസ്തുതയാണ് വേദനാജനകം. രണ്ടാമത്‌, ഒരു നല്ല കാര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു Corporation അല്ല മേൽപ്പറഞ്ഞ CORPORATION എന്നത്‌. ജനങ്ങളുടെ പണവും ആരോഗ്യവും ആയുസ്സും തട്ടിയെടുക്കുന്ന Corporation ആണ് അത്. 2  BPL  raation card ന് വേണ്ടി  5000ത്തോളം  ആളുകൾ ചിറയിൻകീഴിൽ തടിച്ചു കൂടി. അവരിൽ ചില സ്ത്രീകൾ  കുഴഞ്ഞുവീണു.  ഇതേ ജനങ്ങളാണ്  തെരഞ്ഞെടുപ്പു കാലത്ത് നേതാക്കളെ ഒരു നോക്കു കാണാനും  അവരുടെ  നെടുനെടുങ്കൻ പ്രസംഗങ്ങൾ  കേൾക്കാനും  തടിച്ചു കൂടുന്നത്. ഏതു മുന്നണി ഭരിച്ചാലും  ജനങ്ങളുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമില്ല. ഏതു മുന്നണി ഭരിച്ചാലും ജനങ്ങൾ  പറ്റിക്കപ്പെടുകയാണ്. " നടപടി 'എന്ന അർത്ഥ ശൂന്യമായ വാക്ക്  ഉപയോഗിച്ച് ഇരുട്ടുകൊണ്ടു ഓട്ട  അടയ്ക്കുകയാണ് അധികൃതർ. 3 " ബൈക്ക് അപകടത്തിൽ

PRISON LIFE IN THE BANANA REPUBLIC OF KERALA (SHORT PLAY)

The characters 1  The prison superintendent ( BOSS) 2  Aadu  Avaran (  A convicted killer ) Central  prison. The Boss's  office. Enter  aadu Avaran.      Boss Hey, what do you want ? I have told you many times not to come here  frequently. Avaran Sorry sir. The matter is urgent. What is your response to my petition? Boss I glanced through it. It is unrealistic, impractical and very risky. Avaran But sir, it is possible. Anything is possible in the Banana  Republic of  Kerala. Absurdity is the order rather than the exception. BOSS I have done too many favours to you already. Two smart phones,sim cards, liquor, special meals from top hotels delivered to your special cell...there is a limit. Avaran But you are handsomely paid regularly for your favours. Boss True.But things have changed. You know,the government has changed. Under the strongman Pinarayi, corruption won't be tolerated. Avaran Ha,ha,ha.This is the best joke of the year. Corrupti

Banana Republic ലെ ജയിൽ വാസം ( Short play )

The characters 1 ആട് അവറാൻ  ( A CONVICTED  KILLER ) 2  ജയിൽ സൂപ്രണ്ട് സൂപ്രണ്ടിന്റെ ഓഫീസ്. ആട്  അവറാൻ  പ്രവേശിക്കുന്നു. സൂപ്രണ്ട് എന്താ കാര്യം ? അനാവശ്യമായി  എന്നെ കാണാൻ  വരരുത് എന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്താന്നു വെച്ചാൽ  വേഗം പറഞ്ഞിട്ട് സെല്ലിൽ പോകൂ. അവറാൻ സാർ എൻ്റെ നിവേദനം വായിച്ചില്ലേ ? അതിൽ പറഞ്ഞ കാര്യങ്ങൾ .  വളരെ അത്യാവശ്യമാണ്. സൂപ്രണ്ട് ഞാൻ അത് ഓടിച്ചു വായിച്ചു. പറ്റില്ല പറ്റില്ല. ഇപ്പോൾത്തന്നെ നിനക്ക് വഴിവിട്ട് പല സൗകര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. രണ്ട് സ്മാർട്ട് ഫോൺ. വൈകീട്ട്  മദ്യം. എന്നും കോഴി, ആട് അല്ലെങ്കിൽ ബീഫ്. WHATSAPP. ഇതിൽ കൂടുതലായാൽ എൻറെ പണി പോകും. ഞാൻ ആപ്പിലാകും. അവറാൻ ഓസിലല്ലല്ലോ സാറേ. കുശാലായി മാസപ്പടി തരുന്നില്ലേ ? സൂപ്രണ്ട് അത് ശരിയാണ്. പക്ഷേ  ഇപ്പോൾ ഭരണം മാറി. പിണറായി ആണ് ഇപ്പോൾ നാട് ഭരിക്കുന്നത്‌.  കാര്യങ്ങൾ പഴയ പോലെ അല്ല. അവറാൻ ഹാ ഹാ ഹാ ഏത് റായി ഭരിച്ചാലും  ഈ  ബാനാന Republic ൽ  ഒരു ഒട്ടുപാലും സംഭവിക്കാൻ പോകുന്നില്ല. മാത്രമല്ല  റായിയുടെ പാർട്ടിയാണ് ജയിലുകളെ Guest House ആക്കിയത്. സൂപ്രണ്ട് നിൻറെ പ്രശ്നം എനിക്കറിയാം. ആറ്

അച്ചടക്കം ഇല്ലാത്ത കാലം ( VIEWPOINT )

"അച്ചടക്കം " എന്നത്‌ ഒരു പഴയ വാക്കാണ്. ബഹുമാനം എന്നതുപോലെ തന്നെ. ഈ രണ്ട് വാക്കുകൾ ഇക്കാലത്തു വാക്കിലും പ്രവർത്തിയിലും  അധികം കാണാനില്ല. ആർക്കും ആരോടും അത്ര ബഹുമാനമോ ആദരവോ ഇല്ലാത്ത കാലമാണ്. അനാദരവ് പ്രകടിപ്പിക്കാൻ ഇപ്പോൾ  വളരെ എളുപ്പമാണ്. സോഷ്യൽ മീഡിയ അനന്തമായി തുറന്നു കിടക്കുന്നു. ഒരാൾ അധികാരത്തിൽ കയറുമ്പോഴാണ് അയാൾക്കെതിരെ  വിരോധം  വർദ്ധിക്കുന്നത്. ചില രാജ്യങ്ങളിൽ  വിരോധം കൊലപാതകത്തിൽ കലാശിക്കും. അത്രയും ക്രൂരത ഇല്ലാത്ത രാജ്യങ്ങളിൽ  ചെറിയ മാർഗ്ഗങ്ങളാണ് പ്രയോഗിക്കുക. കൂവൽ, മഷിയേറ്, ചെരുപ്പേറ്, കോലം കത്തിക്കൽ, കരിങ്കൊടി കാണിക്കൽ  മുതലായവ. ഈയിടെ സംസ്ഥാന ഫിലിം അവാർഡ് ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ കുറെ ആളുകൾ ബഹളം വെച്ചു. അദ്ദേഹത്തിൻറെ പാർട്ടി അണികളുടെ ഒരു സാധാരണ അടവ് boomerang ചെയ്തു എന്നേയുള്ളൂ. എവിടെയാണ് അച്ചടക്കം ഉള്ളത് ? കഴിഞ്ഞ കൊല്ലം കേരള നിയമസഭയിൽ അരങ്ങേറിയ  പേക്കൂത്തുകൾ മറക്കാറായിട്ടില്ല. അന്ന് സോഫ മറിച്ചിട്ട  ജയരാജന്റെ മന്ത്രിക്കസേര പോയത് വിധിയുടെ ക്രൂര വിനോദം. High Court ലെ  അഭിഭാഷകരുടെ വിളയാട്ടം കണ്ട്‌ ജനം ഞെട്ടുകയാണ്, ലജ്ജിക്കുകയാണ്. മേൽപ്പറഞ്ഞ  രണ്ടുകൂട്ട

മടക്ക യാത്ര

ഒക്‌ടോബർ 11 ചൊവ്വാ രണ്ടാഴ്ച്ചയിലേറെ നീണ്ടുനിന്ന PE സന്ദർശനത്തിനു ശേഷം  മടക്ക യാത്രയുടെ ദിവസം. രാവിലെ തന്നെ ബാഗുകൾ കാറിൽ എടുത്തുവെച്ചു. ഈ കുന്നിൽ നിന്ന് നോക്കിയാൽ  കടൽ ഒരു മനോഹര ദൃശ്യമാണ്. പകൽ പുരോഗമിക്കുന്നതനുസരിച്ചു അതിൻറെ നിറം മാറിക്കൊണ്ടിരിക്കും.കുറെ കപ്പലുകൾ കിടക്കുന്നതു കാണാം Parson Hill മനോഹരമാണ്. Retirement ന് പറ്റിയ സ്ഥലം. ആളും അനക്കവും കുറവ്. വീടുകൾ face ചെയ്യുന്നത് പത്തേക്കറോളം പരന്നു കിടക്കുന്ന  field നെയാണ്. പുല്ല് machine ഉപയോഗിച്ച് വെട്ടി ലെവൽ ആക്കിയിരിക്കുകടയാണ്. ചെറുതും വലുതും പക്ഷികൾ അവിടെ കൊത്തിപ്പെറുക്കി നടക്കുന്നതുകാണാം. 6 മണിക്ക്‌  പുറപ്പെട്ടു. ഞങ്ങൾ പോകുന്ന റൂട്ട് തിരക്ക് കുറഞ്ഞതാണ്. Delareyville ലേയ്ക്ക് 960 Kms  ആണ് ദൂരം. ഇത് ക്ലേശകരമായ ഒരു ദൂരമല്ല. ചില ഭാഗങ്ങളിൽ റോഡ് മോശമാണെങ്കിൽ പോലും. കേരളത്തിൽ 90 Kms ഡ്രൈവ് ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ഈ 960 Kms. കാരണം  റോഡുകൾ വീതി കൂടിയതും  മുമ്പിലും പുറകിലും അധികം വാഹനങ്ങൾ ഇല്ലാത്തതുമാണ്. ദക്ഷിണാഫ്രിക്കയിൽ  റോഡ് ഗതാഗതത്തിനാണ് പ്രാധാന്യം. Public transport ആവശ്യത്തിന് ഇല്ല. ചരക്കുനീക്കം കൂടുതൽ റോഡ് മാർഗ്ഗമാണ്. പ

സ്വജന പക്ഷപാതം (Viewpoint )

നരേന്ദ്ര മോദിയെ കേരളക്കാർക്ക് ഭൂരിപക്ഷത്തിനും പുച്ഛമാണ്. ഒരു പക്ഷേ കേരളക്കാർ ഏറ്റവും ഉന്നത നിലവാരം ഉള്ളവരാണെന്ന് ഉള്ള ഒരു വിശ്വാസത്തിൽ ആയിരിക്കാം. എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ നരേന്ദ്ര മോദിക്ക് ചില ഗുണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹം അവിവാഹിതനാണ് എന്നതാണ്. അദ്ദേഹം പെമ്പ്രന്നോരും മക്കളും മരുമക്കളും ഉള്ള ആളായിരുന്നെങ്കിൽ പ്രധാനമന്ത്രി ആകുമായിരുന്നോയെന്നു സംശയിക്കണം. കാരണം  സ്വജന പക്ഷപാതം അധികാരത്തിൽ ഇരിക്കുന്നവരുടെ  മാറാരോഗമാണ്. ഇത് ജനങ്ങൾക്ക്‌ അറിയാം. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നരേന്ദ്ര മോഡി സ്വജനപക്ഷപാതം  കാണിച്ചതായി ഇതുവരെ കേട്ടിട്ടില്ല. ബിജെപിക്കാരനായിരുന്നുവെങ്കിലും  വാജ്‌പേയി  എല്ലാവർക്കും സമ്മതമായിരുന്നു. അവിവാഹിതനാണ് . അദ്ദേഹം അഴിമതി നടത്തിയിട്ടില്ല. മുൻ പ്രസിഡന്റ്‌ അബ്ദുൾ കലാം വളരെ പോപ്പുലറാണ്. അദ്ദേഹം അവിവാഹിതനും  അഴിമതിരഹിതനും ആയിരുന്നു. ഇന്ന് ലോകത്തിൽ ഏറ്റവും പോപ്പുലാരിറ്റി ഉള്ള ഒരാളാണ് പോപ്പ് ഫ്രാൻസിസ്. അദ്ദേഹം ലളിതജീവിതം ഇഷ്ട്ടപ്പെടുന്ന ആളാണ്‌. മാത്രമല്ല, അദ്ദേഹം അവിവാഹിതനാണ്. പണ്ടു പണ്ട് മാർപാപ്പാമാർ വിവാഹിതരും  അഴിമതിക്കാരും ആയിരുന്നുവ

ADDO ELEPHANT NATIONAL PARK- PORT ELIZABETH യാത്ര -5

ദക്ഷിണാഫ്രിക്കയിലെ  ഒരു  പ്രമുഖ  വന്യമൃഗ സങ്കേതമാണ്  Addo  Elephant  National Park. പേര് സൂചിപ്പിക്കുന്നതുപോലെ  ആനകൾക്കാണ് അവിടെ പ്രാധാന്യം. 1931ൽ  സഥാപിക്കപ്പെട്ട  ഈ പാർക്ക് 1640  Squire Km ൽ  വ്യാപിച്ചു കിടക്കുന്നു. National Parks Board ൻറെ കീഴിലുള്ളതാണ്.വിസ്തൃതിയിൽ രാജ്യത്ത്  മൂന്നാം സ്ഥാനം. Marine life കൂടി ഉൾപ്പെടുത്തി ഈ park 3600 Sq.Kms ആക്കാൻ പ്ലാനുണ്ട്. ഈ park ൽ  600 ആനകൾ, 400 കാട്ടുപോത്തു, 48 കാണ്ടാമൃഗങ്ങൾ,എന്നിവയാണ് പ്രധാന ആകർഷണം. വിവിധതരം മാനുകൾ, സീബ്രാ, കാട്ടുപന്നികൾ ,hyena . പുലി മുതലായവയെ കൂടാതെ  ചില ഇനം പക്ഷികളും ഉണ്ട്.ഒരു പ്രത്യേക തരം ചാണക വണ്ട്  ഒരു ആകർഷണം ആണ്.Rhino യും സിംഹവും ഉണ്ട്. പക്ഷേ എണ്ണം കുറവാണ്. 8 ആം തീയതി  ശനിയാഴ്ച്ച  രാവിലെ  കാലാവസ്ഥ  പ്രസന്നമായിരുന്നു.  തണുപ്പും കാറ്റും ഇല്ല. രാവിലെ ഒൻപതു മണിക്ക് ഞങ്ങൾ  പുറപ്പെട്ടു. 21 Kms പോയപ്പോൾ Addo  national Park ൻറെ ആദ്യ കവാടത്തിൽ എത്തി. ആൾപ്പാർപ്പ്  ഒട്ടുമില്ലാതെ, കുറ്റിച്ചെടികൾ നിറഞ്ഞു   പരന്നു കിടക്കുന്ന പ്രദേശമാണ്. ഏതാനും kms പോയപ്പോൾ  പാർക്കിന്റെ  യഥാർത്ഥ ഗേറ്റിൽ എത്തി. ധാരാളം സന്ദർശകർ  ടിക്കറ്റ്‌ എടുക്കുന

Home Affairs -( Port Elizabeth യാത്ര )-4

Home Affairs എന്നുവെച്ചാൽ  വീട്ടുകാര്യങ്ങൾ എന്നാണ് അർത്ഥം. Port Elizabeth ൽ വന്നിട്ട് ഒരാഴ്ച്ചയിലേറെ കഴിഞ്ഞു. ഒരാഴ്ചത്തെ stay ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അത്ര പെട്ടെന്ന് പോകാൻ ആതിഥേയർ അനുവദിക്കാത്തതുകൊണ്ടു  stay extend ചെയ്തു. ഇതിനിടെ  ഓസ്ട്രേലിയ വിസാ കിട്ടി. പ്രതീക്ഷിച്ചതിലും നേരത്തെ. സെപ്റ്റംബർ 14ആം തീയതിയാണ്  Johaannesburg ൽ പോയി apply ചെയ്തത്‌. ഒക്‌ടോബർ 30ന്  പുറപ്പെടണം. അതിൻറെ ഒരുക്കങ്ങളുടെ excuse പറഞ്ഞു ഇവിടെ നിന്ന് വിടുതൽ വാങ്ങണം. ഞായറാഴ്ച  StAugustine'കത്തീഡ്രൽ പള്ളിയിൽ കുർബ്ബാനയ്ക്ക് പോയി. കടൽ തീരത്തു നിന്നും അധികം അകലെയല്ലാതെ ഒരു കുന്നിൻ മുകളിലാണ് പള്ളി. 1866ൽ സ്ഥാപിച്ചതാണ്. പഴമയും പ്രൗഢിയും ഉണ്ട്‌. വിശ്വാസികളിൽ  പല രാജ്യക്കാരും ഉണ്ട്‌. നൈജീരിയക്കാർ ധാരാളമുണ്ട്. വളരെ നല്ല ഒരു choir  ഗാനങ്ങൾക്ക് നേതൃത്വം വഹിച്ചു. കുർബ്ബാനയ്ക്ക് ശേഷം വികാരി പുറത്തുവന്ന്‌  എല്ലാവരോടും  കുശലാന്വേഷണം നടത്തി. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷമാണ്  പള്ളിക്കകത്തും പുറത്തും കണ്ടത്. പള്ളിയിൽ നിന്ന് നേരെ പോയത്  തുറമുഖത്തിന്  അടുത്തുള്ള മീൻകടയിലേക്കാണ്. ഒരു കടയേ അവിടെ ഉള്ളൂ. വളരെ

ബഹുമാനമില്ലാത്ത കാലം (VIEWPOINT )

വെള്ളപ്പൊക്കത്തിൽ  നദികൾ കരകവിഞ്ഞു ഒഴുകുമ്പോൾ തേങ്ങാക്കുലകൾ, തകർന്ന വീടുകളുടെ അവശിഷ്ട്ടങ്ങൾ, ഒടിഞ്ഞ മരങ്ങൾ മുതലായവ ഒഴുകി പോകുന്നതു കാണാം. അതുപോലെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ, വീഡിയോ, അഭിപ്രായങ്ങൾ, jokes  മുതലായവ  സദാസമയവും നിറഞ്ഞുകവിഞ്ഞു  ഒഴുകുന്നത്. നദിയിൽ ചത്ത മൃഗങ്ങൾ ഒഴുകുന്നതുപോലെ  സോഷ്യൽ മീഡിയയിൽ ചീഞ്ഞുനാറുന്ന പലതും ഒഴുകുന്നുണ്ട്. മന :പൂർവ്വം ഒഴുക്കി വിടുന്നവരുണ്ട്. കഴുകനും hyena യും ചീഞ്ഞുനാറുന്ന അവശിഷ്ടങ്ങളെ കടിച്ചുവലിച്ചു ആസ്വദിക്കുന്നതുപോലെ സോഷ്യൽ മീഡിയയിൽ ചീഞ്ഞുനാറുന്നതിനെ കടിച്ചു വലിക്കുന്നവർ ഏറെയുണ്ട്. ബഹുമാനം ഒട്ടുമില്ലാത്ത കാലമാണ് ഇത്. ആർക്കും ആരെയും നിന്ദിക്കാമെന്ന അവസ്ഥയാണ്. ചില ആളുകൾ  രഷ്ട്രീയം, മതം ജാതി എന്നിവയുടെ  കണ്ണട വെച്ചാണ് കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതും. കാള പെറ്റു എന്നുകേട്ട്  കയറെടുക്കുന്നവർ ധാരാളം. സത്യാവസ്ഥ അന്വേഷിച്ചു ഉറപ്പ്‌ വരുത്താനുള്ള ക്ഷമയില്ല. ആരെങ്കിലും ഒരു ഫോട്ടോയും comment ഉം ഇട്ടാൽ  അത് ഏറ്റുപിടിച്ചു  comment കളുടെ ഒരു പ്രവാഹമാണ്. ചീഞ്ഞു നാറുന്ന ഭാഷ ഉപയോഗിച്ച്. ഒരു joke പറഞ്ഞാൽ  അതിനെ ആസ്വദിക്കാൻ  പലർക്കും ഇന്ന് സാധിക്കുന്നില്ല. ജ

Port Elizabeth യാത്ര -3

ഒക്‌ടോബർ 1 2016 അതിമനോഹരമായ ദിവസം. കാരണങ്ങൾ പലതാണ്. 01-10-2016 എന്ന്‌  എഴുതിയാൽ  അത് വളരെ മനോഹരമാണ്. ശനിയാഴ്ചയാണ്. മാസത്തിൻറെ തുടക്കമാണ്. PORT Elizabeth ൽ  ഓണാഘോഷത്തിന്റെ ദിവസമാണ്. ഇതിൽ കൂടുതൽ എന്തുവേണം ? ഒരുകാര്യം വിട്ടുപോയി. ഇന്ന്  ലോക വൃദ്ധദിനം ആണ്. Personal ആയിട്ട് പറഞ്ഞാൽ  ഒരു വൃദ്ധൻ ആണെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറല്ല. ആ വാക്ക് തന്നെ അരോചകമാണ്. ശമ്പളം കൊടുക്കാൻ ത്രാണിയില്ലെങ്കിലും KSRTC ക്ക്  ഭാഷാപരമായ പുരോഗതി ഉണ്ട്‌. പണ്ട് "വൃദ്ധർ " എന്ന്‌ എഴുതിയത്  അവർ മാറ്റി "മുതിർന്ന പൌരൻ " എന്നാണ് എഴുതിയിരിക്കുന്നത്. നാണക്കേട് ഇല്ലാതെ സീറ്റിൽ ഇരിക്കാം. നന്ദി, നമസ്കാരം. വൃദ്ധർ എന്ന വാക്ക്  90 കഴിഞ്ഞവർക്ക് ഉപയോഗിച്ചോളൂ. ബാക്കിയുള്ളവരെ വിട്ടേക്കുക. പോർട്ട് Elizabeth ലെ ഓണാഘോഷങ്ങളിൽ ഒരു പ്രധാന പങ്കു വഹിക്കുന്നവരാണ് ബോബനും ഭാര്യ ദീപ്തിയും മക്കൾ സൗമ്യയും സ്തുതിയും. Cape Town ൽ architect ആയ സൗമ്യ അവുധിയെടുത്തു ബുധനാഴ്ച വന്നു  ഓണാഘോഷത്തിൽ പങ്കെടുക്കാൻ. വിഭവങ്ങൾ ഓരോ ഫാമിലിയും cook ചെയ്തു കൊണ്ടുപോവുകയാണ് പതിവ്. ചോറ്, സാമ്പാർ, കിച്ചടി എന്നിവയാണ് ഇവരുടെ പങ്ക്. നാട്ടിൽ നിന്നു

Port Elizabeth യാത്ര -2

29 സെപ്റ്റംബർ 2016 ഈ  പട്ടണത്തിൽ പല പ്രാവശ്യം  വന്നിട്ടുള്ളതിനാൽ കാഴ്ചകൾ കാണാൻ പോകുന്നതിൽ വലിയ താല്പ്പര്യം ഇല്ല. പണ്ട്  ഒരു ഡോൾഫിൻ ഷോ ഉണ്ടായിരുന്നു. വലിയ ഒരു attraction ആയിരുന്നു. നിർഭാഗ്യവശാൽ അത് നിന്നുപോയി. വൈകീട്ട് Royal Siam എന്ന Thai Restaurant ൽ പോയി. തിരക്ക് ഒട്ടുമില്ല. ശാന്ത സുന്ദരമായ അന്തരീക്ഷമാണ്. അധികം എരുവില്ലാത്ത വിഭവങ്ങളാണ് അവിടെ ഉള്ളത്. Bamboo ചേർത്ത വിഭവങ്ങൾ ആദ്യമായിട്ടാണ് കഴിക്കുന്നത്. ചിക്കൻ, pork, മീൻ, ചോറ് എന്നിവയാണ് പ്രധാന വിഭവങ്ങൾ. Pork അധികം fat ഇല്ലാത്തതാണ്. മദ്യം വിൽക്കാൻ licence ഇല്ലാത്ത Restaurant ആയതിനാൽ ഒരു കുപ്പി Red Wine ഞങ്ങൾ കരുതിയിരുന്നു. വില നിലവാരം വളരെ ന്യായമാണ്. ശരാശരി ഒരു plate ന് 85Rand. ( 370 രൂപ ) 30 സെപ്റ്റംബർ മനോഹരമായ ഒരു മാസത്തിൻറെ  ശുഭകരമായ അവസാനം. മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട നഗരമാണ് പോർട്ട് Elizabeth. പ്രകൃതി ഭംഗി, സ്ഥല സൗകര്യം, നല്ല റോഡുകൾ, പരിസര ശുചിത്വം, കായിക വിനോദ സൗകര്യങ്ങൾ മുതലായവ ആകർഷണങ്ങളാണ്. കടലിൽ നിന്ന്  200-300 Metre അകലെ റോഡ് നിർമ്മിച്ചിരിക്കുന്നതുകൊണ്ടു അത്രയും സ്ഥലം ജനങ്ങൾക്ക്‌ വിശ്രമിക്കാനും നടക്കാനും ഓടാനും ഉള