Skip to main content

Posts

Showing posts from February, 2021

Appreciation ന്റെ പ്രാധാന്യം( ജീവിത ചിന്തകൾ )

 A യിലും അ യിലും തുടങ്ങുന്ന വാക്കുകൾ വളരെ സന്തോഷം തരുന്നതും positive ഉം ആണ്. ഉദാഹരണത്തിന് 'അമ്മ, അറിവ്, അലിവ്, അരുമ, അതുല്യം, അമരം, അടുപ്പം etc .almighty, angel, arrive, appear, alive, ally, aroma, answer, approve, application, accept, add, aligned, agreed, adjust, acquire, above, award, aware ,affix, admn മുതലായ വാക്കുകൾ വളരെ positive ആണ്. appreciate ഏറ്റവും positive ആയ ഒരു വാക്കാണ്. അതാണ് ഇവിടെ ചർച്ചാ വിഷയം.നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ പോസിറ്റീവ് ആണ് കൂടുതൽ. ഇന്ന് letter എഴുതുന്നത് outdated ആയിട്ടുണ്ട്. നമ്മൾ എഴുതിയിരുന്ന കാലത്ത് ഇങ്ങനെ എഴുതിയിരുന്നു." Your cooperation is highly appreciated. ഇന്ന് love, like, laugh , sad feelings കാണിക്കാൻ ഒന്നും എഴുതേണ്ട. ചിത്രങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ പുതിയ friends നെ കണ്ടെത്താനും പഴയത് പുതുക്കി നില നിർത്താനും ഒട്ടും ചെലവില്ലാത്ത സൗകര്യങ്ങൾ ഇന്ന് സുലഭമാണ്. ഫോൺ വിളിക്കാനും ഇന്ന് ചെലവ് വളരെ തുച്ഛമാണ്. കോടാനുകോടി ആളുകൾ  ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം appreciation ആണ്.

ഓർമ്മയുണ്ടോ ആ വീടും കാറും?( അനുഭവം )

 "ഓർമ്മയുണ്ടോ ഈ മുഖം?" ഏതോ ഒരു സിനിമയിലെ പ്രസിദ്ധമായ ഒരു dialogue ആണിത്.പഴയ ഓർമ്മകളിൽ തപ്പുമ്പോൾ എനിക്ക് ഒരു dialogue മനസ്സിൽ ഉദിച്ചു. ഓർമ്മയുണ്ടോ ആ വീടും കാറും? ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾക്ക് സ്വയം ചോദിക്കാൻ പറ്റിയ ചോദ്യമാണ് ഇത്. കെനിയ, നൈജീരിയ ,സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലായി പല വീടുകൾ, പല കാറുകൾ. അവയിൽ നിന്ന് ഒന്നു വീതം തിരഞ്ഞെടുത്തു ഓർക്കുകയാണ് ഇവിടെ 1.Toyota 1000 1979.ഞങ്ങൾ കെനിയയിൽ Gakarara Secondary സ്കൂളിൽ ആയിരുന്നു. സ്‌കൂൾ കോമ്പൗണ്ടിലാണ് വീട്. 24 Kms അകലെയുള്ള Thika ആണ് പ്രധാന പട്ടണം. അവിടെ ധാരാളം മലയാളികൾ ഉണ്ടായിരുന്നു. അവിടെ Textile മില്ലിൽ engineer ആയ ബാബു എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു.അദ്ദേഹം ബോംബെയിൽ നിന്ന് contract കിട്ടി വന്നതാണ്. വളരെ friendly ആണ്. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂ. ഒരു ദിവസം ബാബു എന്നോട് പറഞ്ഞു. " ലീലാമ്മ pregnant അല്ലേ? ഇനി നിനക്ക് ഒരു കാർ വേണം. എനിക്ക് company ഒരു കാർ ഉടനെ കിട്ടും. എന്റെ കാർ നിനക്ക് തരാം." സ്വന്തമായി ഒരു കാർ എന്ന idea എനിക്ക് ഇല്ലായിരുന്നു. പണവും driving licence ഉം ഇല്ല. ഞാൻ ബാബുവിനോട് കാര്യം വ

ഓർമ്മകളിലെ നൈജീരിയ ( 2)

 നൈജീരിയയിലെ മലയാളികൾ രണ്ട് തരക്കാർ ആയിരുന്നു. ഇന്ത്യയിൽ നിന്ന് recruit ചെയ്ത് വന്നവരും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്നവരും. ഏതായാലും എല്ലാവരും ഒരു contract ഉള്ളവരാണ്. അതായത് മൂന്നോ നാലോ വർഷത്തെ contract ന്റെ മധ്യത്തിൽ നാട്ടിൽ കുടുംബസമേതം vacation ന് പോയി വരാനുള്ള air ticket കിട്ടും. gratuity യും ഉണ്ട്. ശുവായിൽ കോട്ടയം CMS, ബസേലിയോസ് എന്നീ കോളേജുകളിലെ അധ്യാപകർ ഉണ്ടായിരുന്നു. ഞങ്ങൾ 30നും40നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരുന്നു.നാല് പാകിസ്താനികൾ ഉണ്ടായിരുന്നു. അവരുടെ ഭാര്യമാർ qualified അല്ല. ആഫ്രിക്കയിൽ teaching ജോലിക്കു പോയ മലയാളികളുടെ ഒരു നേട്ടം ഭാര്യക്കും ഭർത്താവിനും ജോലി മിക്കവാറും ഒരേ സ്‌കൂളിൽ ഉണ്ടായിരുന്നു എന്നതാണ്.ഭാര്യക്കും ഭർത്താവിനും ഒരേ സ്‌കൂളിൽ ജോലി കൊടുക്കുന്നതിൽ ആഫ്രിക്കർ വളരെ ഉദാരമായ ഒരു സമീപനമാണ് കാണിച്ചത്. ഞാനും എന്റെ ഭാര്യ ലീലാമ്മയും 1979 മുതൽ 2016 വരെ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ Mrs .റീബാ വർക്കി ആയിരുന്നു. കഷ്ടിച്ച് 20 വയസ്സ് കാണും. അനേകം  students റീബയേക്കാൾ പ്രായമുള്ളവർ ആണ്. റീബാക്ക് ബി.Sc മാത്രമേയുള്ളൂ. Experienc

ഓർമ്മകളിലെ നൈജീരിയ

 കോവിഡ് മൂലമുള്ള വീട്ടിൽ ഇരിപ്പ് കാരണം ഓർമ്മശക്തി കൂടുന്നതായി എനിക്ക് അനുഭവം ഉണ്ട്. നമ്മൾ തനിച്ച് disturbance ഒന്നുമില്ലാതെ ഒരിടത്ത് ജീവിക്കുമ്പോൾ ഏകാഗ്രത കൂടും. നമ്മുടെ ചുറ്റും ഉള്ള കാര്യങ്ങളെക്കാൾ കൂടുതലായി മനസ്സ് ഭൂതകാലത്തിന്റെ കൊടുമുടികളിലും താഴ്വരകളിലും ഒരു പരുന്തിനെ പ്പോലെ ചുറ്റിക്കറങ്ങും. അങ്ങനെയാണ് 1981 മുതൽ1987 വരെ  ഞങ്ങൾ ജോലി ചെയ്ത Teachers College Shuwa ഓർമ്മയിൽ തെളിഞ്ഞു വന്നത്. ഓർത്തു ചിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉള്ളതായിരുന്നു ഷുവായിലെ 6 വർഷങ്ങൾ. കെനിയയിൽ നിന്നാണ് ഞങ്ങൾ നൈജീരിയ യിൽ എത്തിയത്.കൂടെ ഒന്നര വയസ്സുള്ള മകളും ഉണ്ടായിരുന്നു. North Eastern നൈജീരിയയിൽ gongola സ്റ്റേറ്റിൽ ആണ് Teachers College, Shuwa. തലസ്ഥാനമായ Yola യിൽ നിന്നും 230 Kms അകലെയാണ്. ശുവായിൽ നിന്ന്170 Kms അകലെയാണ് മൈദുഗുരി എന്ന പ്രധാന നഗരം. മെയിൻ റോഡിൽ നിന്ന് 3 kms ആണ് കോളേജിലേക്ക് ദൂരം. പരന്നു കിടക്കുന്ന പ്രദേശമാണ്.മെയിൻ റോഡ് ലോക നിലവാരം ഉള്ളതാണ്. ഒരു ഇറ്റാലിയൻ കമ്പനി നിർമ്മിച്ചതാണ്. വളരെ പിന്നാക്കവസ്ഥയിലുള്ള ഒരു ഗ്രാമമാണ് ശുവാ.ജനങ്ങൾ വളരെ പാവങ്ങൾ ആണ്.Gongola State ന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ്  s

അവസാനിക്കാത്ത ആഗ്രഹങ്ങൾ (ചിന്ത)

 ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. മരിക്കാൻ കിടക്കുന്ന ആളിനും ഒരു ആഗ്രഹം ഉണ്ടായിരിക്കാം. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകണം. ഏറ്റവും അധികം ആഗ്രഹങ്ങൾ ഉള്ളത് ചെറുപ്പക്കാർക്കാണ്. കാരണം അവർക്ക് മുമ്പിൽ ഒരു വമ്പൻ ഹൈവേ നീണ്ടു നിവർന്ന് കിടക്കുകയാണ്. അതിലൂടെ കത്തിച്ചു വിടാൻ നല്ല രസമാണ്. പക്ഷേ അതിന് ഒരു വാഹനം വേണം. അതായത് ഒരു ജോലി. പറ്റുമെങ്കിൽ ഒരു സർക്കാർ ജോലി. ഒരു ആഗ്രഹം സാധിച്ചു കഴിഞ്ഞതുകൊണ്ട് ആഗ്രഹങ്ങൾ തീരുന്നില്ല. അത് ഒരു റിലേ race പോലെയാണ്. ഓട്ടത്തിൽ baton കൈമാറുന്നത് പോലെ ആഗ്രഹങ്ങൾ മാറി മാറി വരും. ജോലി കിട്ടിക്കഴിഞ്ഞാൽ അടുത്തത് ഒരു ജീവിത പങ്കാളിയെ കിട്ടണം എന്ന ആഗ്രഹമാണ്. അതു കഴിഞ്ഞാൽ ഒരു വീട്. പിന്നെ കുട്ടികൾ, അവരുടെ വിവാഹം, എന്നിങ്ങനെ ആഗ്രഹങ്ങൾ നീണ്ടു പോകുന്നു. നമുക്ക് ഇല്ലാത്ത ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് സ്വന്തമായി ഒരു നല്ല വീട് എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. അത് സാധിച്ചു കഴിഞ്ഞാൽ ആദ്യത്തെ excitement ഇല്ലാതാകും. കുറെ ഏറെ പണം സമ്പാദിക്കണം എന്ന് പലരും ആഗ്രഹിക്കുന്നു. പക്ഷേ അത് സാധിച്ചു

വാരാന്ത്യ ചിന്തകൾ

 Shakespeare ടെ As you like it എന്ന നാടകത്തിൽ "Sweet are the uses of adversity.. എന്നു തുടങ്ങുന്ന ഒരു speech ഉണ്ട്. സ്ഥാന ഭ്രഷ്ട്ടനായി Arden വനത്തിൽ താമസിക്കുന്ന ഒരു പ്രഭുവാണ് ഇത്‌പറയുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങൾ ആയാലും അതിൽ ചില സന്തോഷങ്ങൾ കണ്ടെത്താം എന്നാണ് അദ്ദേഹം പറയുന്നത്. ഒരു വർഷമായി കോവിഡ് നമ്മുടെ ജീവിതത്തെ തകിടം മറിച്ചിട്ട്.കഷ്ടപ്പാടും ആശങ്കകളും തുടരുന്നു.എന്നാൽ ആ പ്രഭു പറഞ്ഞതുപോലെ ചില നന്മകൾ കോവിഡ് കാലത്തു കണ്ടെത്താൻ കഴിയും. ഒരു Senior citizen ന്റെ viewpoint ലാണ് കൂടുതൽ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നത്. A blessing in disguise എന്ന് പറയുന്നതു പോലെ. അതാണ് ഇവിടെ അന്വേഷിക്കുന്നത്. 1. ആരോഗ്യം കോവിഡ് കാരണം യാത്ര കുറഞ്ഞു. എന്റെ അഭിപ്രായത്തിൽ ഒരു സീനിയർ citizen ന് ഇത് നല്ല കാര്യമാണ്. യാത്രകൾ സന്തോഷകരമാണ്. പക്ഷേ അത് വളരെ ക്ഷീണം ഉണ്ടാക്കും. ഉദാഹരണത്തിന് ട്രെയിനിൽ Sleeper ൽ കിടന്ന് പോകുന്നു. മുകളിൽ കയറുക, ഇറങ്ങുക ഇതൊക്കെ ബുദ്ധിമുട്ടാണ്.സ്വയം കാർ ഓടിക്കുന്നത് വളരെ stress ഉണ്ടാക്കും. ഇപ്പോൾ ആ പ്രശ്നം കുറഞ്ഞു. സദ്യയും ഹോട്ടൽ ഭക്ഷണവും കുറഞ്ഞത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചില ആളുകൾ പ്ര

നാട്ടു വിശേഷങ്ങൾ

 എന്റെ കുട്ടിക്കാലത്തു, അതായത് 1950കളിൽ ജീവിതം വളരെ കഠിനമായിരുന്നു. സൗകര്യങ്ങൾ തീരെയില്ല. എങ്കിലും അന്ന് ജനങ്ങൾ വളരെ happy ആയിരുന്നു. Stress ഒട്ടുമില്ല. ഇന്ന് സൗകര്യങ്ങൾ ഏറെയാണ്. പക്ഷേ stress കൂടുതലാണ്. അന്ന് ഈ പ്രദേശത്ത് ആഘോഷം പോലെ ചെയ്തിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് കപ്പ വാട്ട്. കപ്പ ഇന്നും മലയാളിക്ക് പ്രിയമുള്ള food ആണ്. അന്ന് ഞങ്ങളുടെ വീടുകളിൽ കുറഞ്ഞത്10 അംഗങ്ങൾ ഉണ്ട്. എല്ലാവർക്കും നാലുനേരം ഭക്ഷണം കൊടുക്കാൻ ഒരു പ്രധാന പങ്ക് കപ്പ, ചേന, കാച്ചിൽ, ചേമ്പ് എന്നീ കിഴങ്ങു വർഗ്ഗങ്ങളും പിന്നെ ചക്കയും ആയിരുന്നു. നീ ഒരു കിഴങ്ങൻ ആണ് എന്നു പറഞ്ഞാൽ fool എന്നാണ്  അർത്ഥം. റബ്ബർ കൃഷി വ്യാപകം ആകുന്നതിനു മുൻപ് പറമ്പുകളിൽ പ്രധാന കൃഷി കപ്പ ആയിരുന്നു. പച്ചക്കപ്പക്കു പുറമേ കപ്പ വാട്ടി ഉണക്കി store ചെയ്തിരുന്നു. കപ്പ വാട്ട് ഒരു ആഘോഷം പോലെ ആയിരുന്നു. വീട്ടുകാരും പണിക്കാരും എല്ലാം ചേർന്ന് ഒരു ആഘോഷം. എല്ലാവരും വട്ടമിട്ട് ഇരുന്ന് കപ്പ പൊളിക്കുകയും അരിയുകയും ചെയ്യും. വലിയ ചെമ്പു പാത്രങ്ങളിൽ ആണ് കപ്പ വാട്ടിയിരുന്നത്. ചില പണിക്കാർ അസാമാന്യ വേഗത്തിൽ kichu kichaഅരിഞ്ഞു തള്ളുന്നത് ഞാൻ നോക്കി നിന്നി