Skip to main content

Appreciation ന്റെ പ്രാധാന്യം( ജീവിത ചിന്തകൾ )

 A യിലും അ യിലും തുടങ്ങുന്ന വാക്കുകൾ വളരെ സന്തോഷം തരുന്നതും positive ഉം ആണ്. ഉദാഹരണത്തിന് 'അമ്മ, അറിവ്, അലിവ്, അരുമ, അതുല്യം, അമരം, അടുപ്പം etc .almighty, angel, arrive, appear, alive, ally, aroma, answer, approve, application, accept, add, aligned, agreed, adjust, acquire, above, award, aware ,affix, admn മുതലായ വാക്കുകൾ വളരെ positive ആണ്. appreciate ഏറ്റവും positive ആയ ഒരു വാക്കാണ്. അതാണ് ഇവിടെ ചർച്ചാ വിഷയം.നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ പോസിറ്റീവ് ആണ് കൂടുതൽ.

ഇന്ന് letter എഴുതുന്നത് outdated ആയിട്ടുണ്ട്. നമ്മൾ എഴുതിയിരുന്ന കാലത്ത് ഇങ്ങനെ എഴുതിയിരുന്നു." Your cooperation is highly appreciated. ഇന്ന് love, like, laugh , sad feelings കാണിക്കാൻ ഒന്നും എഴുതേണ്ട. ചിത്രങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ പുതിയ friends നെ കണ്ടെത്താനും പഴയത് പുതുക്കി നില നിർത്താനും ഒട്ടും ചെലവില്ലാത്ത സൗകര്യങ്ങൾ ഇന്ന് സുലഭമാണ്. ഫോൺ വിളിക്കാനും ഇന്ന് ചെലവ് വളരെ തുച്ഛമാണ്. കോടാനുകോടി ആളുകൾ  ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം appreciation ആണ്.

Appreciation എന്ന വാക്കിന് തുല്യമായ  മലയാള

വാക്ക് എന്താണെന്ന് അറിഞ്ഞുകൂടാ.ഒരു പക്ഷേ അങ്ങനെ ഒരു വാക്ക് ഇല്ലായിരിക്കാം. വിലമതിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ appreciation എന്ന വാക്കിന്റെ ഇമ്പം അതിന് ഇല്ല.


Appreciate എന്ന വാക്കിന്റെ opposite, depreciate ആണ്. ചില സാധനങ്ങളുടെ വില കുറയുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉദാഹരണമായി നമ്മൾ 10 ലക്ഷം രൂപക്ക് ഒരു കാർ വാങ്ങിയാൽ വില depreciate ചെയ്ത് 8 ലക്ഷം കിട്ടിയാൽ ഭാഗ്യം. വാസ്തവത്തിൽ appreciate ന്റെ opposite ആയി എനിക്ക് തോന്നുന്നത് ignore ആണ്. ഉദാഹരണത്തിന് നമ്മൾ രാവിലെ വലിയ  സന്തോഷത്തിൽ 10 friendsന് Good morning മെസ്സേജ് അയക്കുന്നു. 6 പേർ respond ചെയ്യുന്നു.4 പേർ ignore ചെയ്യുന്നു. അതായത് നമ്മളുടെ message നെ അവർ appreciate ചെയ്യുന്നില്ല.കുറെ കഴിയുമ്പോൾ നമ്മൾ അവർക്ക് message അയക്കുന്നത്  നിർത്തുന്നു.

Appreciation tennis ഗെയിം പോലെയാണ്.അടിച്ച പന്ത് തിരിച്ചു വന്നാൽ കളി രസകരമാകും. കളി one sided ആണെങ്കിൽ boring ആകും.അത്തരം ഒരു കളി തുടർന്നിട്ട് കാര്യമില്ല.

ഇന്ന് എവിടെ നോക്കിയാലും സംഘർഷവും tension നും കാണാം. ചില കുടുംബങ്ങളിലെ തകർച്ച ഭയാനകമാണ്. ഭർത്താവ് ഭാര്യയെ കൊന്നു. മകൻ അച്ഛനെ കൊന്നു മുതലായ ഞെട്ടിപ്പിക്കുന്ന വാർത്തകൾ ഇന്ന് സാധാരണയാണ്. Appreciation ഇല്ലാത്തതാണ് ഇതിന്റെ കാരണം. ചില ഭാര്യാ ഭർത്താക്കന്മാർക്ക് പരസ്പരം appreciation ഇല്ല.ഇത് conflictന് കാരണമാകുന്നു. Conflict, divorce ൽ അല്ലെങ്കിൽ കൊലപാതകത്തിൽ കലാശിക്കുന്നു. ഇന്ന് കേരളത്തിൽ daily സ്ത്രീകൾ കൊല്ലപ്പെടുന്നു.

Appreciation നും respect ഉം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. Appreciation ആണ് respect ലേക്ക് നയിക്കുന്നത്. ഇന്ന് respect വളരെ കുറഞ്ഞിരിക്കുന്നു. മക്കൾ parents നെ മർദ്ദിക്കുന്ന സംഭവങ്ങൾ ഇന്ന് സാധാരണയാണ്. കൊല്ലാതിരുന്നാൽ ഭാഗ്യം.

ആഫ്രിക്കർ നമ്മളെക്കാൾ appreciation ഉള്ളവരാണ്. നമുക്ക് greetings ന് വളരെ കുറച്ചു വാക്കുകളെയുള്ളൂ. eg നമസ്തേ. എന്നാൽ ആഫ്രിക്കരുടെ greetings ഉരുളയ്ക്ക് ഉപ്പേരി പോലെയാണ്. tennis കളി പോലെ അവർ greetings തട്ടി കളിക്കും.

ഏറ്റവും കൂടുതൽ aopreciation നും respect ഉം കിട്ടിയത് സൗത്ത് ആഫ്രിക്കയിൽ ആണ്. അവിടെ ഞങ്ങൾ പഠിപ്പിച്ച കുട്ടികളും അവരുടെ parents ഉം നാട്ടുകാരും ഇന്ത്യക്കാരായ teachers നെ വളരെ appreciate ചെയ്യുന്നു. ഞങ്ങൾ പഠിപ്പിച്ച  students നെ കണ്ടുമുട്ടുമ്പോൾ അവർ പറയും," നിങ്ങൾ പഠിപ്പിച്ചത് കൊണ്ടാണ് ഞാൻ ഒരു നല്ല നിലയിൽ എത്തിയത്."

ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്ന് വിറ്റു പെറുക്കി പോകുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും ചോദിച്ചു," നിങ്ങൾ എന്തിനാണ് ഇവിടം വിട്ട് പോകുന്നത്? ഇവിടെ എന്തിന്റെ കുറവാണ്?"

ആഫ്രിക്കർക്ക് ഒരു പ്രത്യേകത ഉള്ളത് അവർ കുശലം പറയുമ്പോൾ നമ്മുടെ family members നെപ്പറ്റിയും ചോദിക്കും എന്നതാണ്.എന്നാൽ ചില മലയാളികൾ അങ്ങനെയല്ല. നമ്മൾ ഒരാളെ പരിചയപ്പെടുമ്പോൾ അവർ അവരുടെ കാര്യങ്ങൾ മാത്രം വളരെ പൊക്കി പറയും. നമ്മളെ ignore ചെയ്യും. ഓടി രക്ഷപ്പെടാൻ തോന്നും.

സൗത്ത് ആഫ്രിക്കയിൽ ചിലപ്പോൾ പരിചയം ഇല്ലാത്തവരും നമ്മളെ greet ചെയ്യും. ഏത് ചെറിയ കാര്യം ആണെങ്കിലും അവർ appreciate ചെയ്യും. നല്ല വാക്കുകൾ പറയും. ഒരു സാധനം മോശമാണെങ്കിൽ അവർ അത് കണ്ടില്ലെന്ന് നടിക്കുകയെ ഉള്ളൂ. മലയാളികൾക്ക്  ഒരു അടിപിടിക്ക് അതു മതി.കഴിഞ്ഞയാഴ്ച്ച കൊല്ലത്ത് ഒരു കല്യാണവീട്ടിൽ നടന്ന അടിപിടി വൈറൽ ആയി.

ആഫ്രിക്കരുടെ appreciation ന്റെ കഥകൾ പറഞ്ഞാൽ വളരെ നീണ്ടുപോകും. കെനിയയിൽ ജോസ്  എന്നൊരു friend ഉണ്ടായിരുന്നു. അവൻ kikuyu ഭാഷ നന്നായി പഠിച്ചു. ആഫ്രിക്കരുമായി അവരുടെ ഭാഷയിൽ സംസാരിച്ചാൽ അവർ അത് പതിന്മടങ്ങ് appreciate ചെയ്യും. ജോസും ഞാനും ഗ്രാമങ്ങളിൽ നടക്കാൻ പോകും.10-12 kms പോകും. പോകുന്ന വഴിക്കെല്ലാം നാട്ടുകാരുമായി കുശലം പറഞ്ഞാണ് പോകുന്നത്. നാട്ടുകാർ പാവപ്പെട്ടവർ ആണ്.എങ്കിലും പട്ടിണിയില്ല. ചിലർ ഞങ്ങൾക്ക് സ്നേഹപൂർവം ചില സാധനങ്ങൾ തരും. പച്ച maize, കോഴിമുട്ട,banana, കരിമ്പിൻ തണ്ട് മുതലായ അവർ തരും.അവർ പറയും." നിങ്ങൾ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ വളരെ ദൂരെ നിന്ന് വന്നവരാണ്."

കെനിയയിൽ Thika പട്ടണത്തിൽ December എന്ന ഒരു ഹോട്ടൽ ഉണ്ട്. ചെറുതെങ്കിലും വളരെ മികച്ച ഒരു ഹോട്ടൽ ആണ്. സ്ഥലത്തെ പ്രമുഖ വ്യക്തികൾ വൈകീട്ട് ഒത്തു ചേരുന്ന സ്ഥലമാണ്. ഞങ്ങൾ നാലോ അഞ്ചോ മലയാളികൾ സ്ഥിരം അവിടെ പോയിരുന്നു. കയ്യിൽ പണം തീരെ കുറവാണ്. ഓരോ beer വാങ്ങിയിട്ട് അതിന്റെ C/O യിൽ ഏറെ നേരം അവിടെ സംസാരിച്ചു ഇരിക്കും.ചിലപ്പോൾ waiter ഒരു round drinks കൊണ്ടുവരും."We did not order anything" എന്ന് ഞങ്ങൾ പറയും."This is from that gentleman over there" waiter പറയും.

ഒരു ദിവസം ഞങ്ങൾ ഹോട്ടലിൽ ഇരിക്കുമോൾ ആ പ്രദേശത്തെ MP യും ഒരു ഡെപ്യൂട്ടി മന്ത്രിയുമായ  Karanja കയറി വന്നു. അദ്ദേഹം ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചു. കുറേ കഴിഞ്ഞ് അദ്ദേഹം പോകാൻ ഇറങ്ങിയപ്പോൾ ഞങ്ങളുടെ അടുത്തുവന്നു 500 Shilling തന്നിട്ട് പറഞ്ഞു."Gentlemen, you continue."

ഇങ്ങനെ ആഫ്രിക്കരുടെ appreciation ന്റെ അനേകം അനുഭവങ്ങൾ ഉണ്ട്.

ഒരിക്കൽ OR Tambo Airport ൽ passport ൽ Arrival കുത്തിക്കൊണ്ടു ഒരു Immigration Officer പറഞ്ഞത് ഓർക്കുന്നു."You have been in South Africa for long. PR isn't enough for you.You must apply for Citizenship without any delay."

വേറെ ഏതെങ്കിലും രാജ്യത്തു ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല.







Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു