Skip to main content

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ.

പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു.

ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി.

ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോട്ടൽ ബില്ല് അടക്കാതെ മുങ്ങിയത് വേറൊരു മണ്ടത്തരം. ഹോട്ടൽ ബില്ല് pay ചെയ്തിരുന്നു എങ്കിൽ ഹോട്ടലുകാർ ആധാർ കാർഡ് publish ചെയ്യുമായിരുന്നില്ല.ഒരു പക്ഷേ പിടി കൊടുക്കാൻ അവൻ നേരത്തേ തീരുമാനിച്ചത് ആയിരിക്കാം.

എന്തിനാണ് sanu മോഹൻ സ്വന്തം മകളെ കൊന്നത്? ഇത് അവനു മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. വരും ദിവസങ്ങളിൽ അത് പുറത്തു വരും.

ഒരു പക്ഷേ വൈഗ അവന്റെ മകൾ അല്ലായിരിക്കാം. എന്തായാലും ആ കുട്ടിയെ കൊന്നതു കൊണ്ട് അവന് എന്ത് പ്രയോജനം?

ഈ കുട്ടിയെ ആരെങ്കിലും വളർത്താൻ ഏൽപ്പിച്ചത് ആയിരുന്നോ?ഒരു ധനിക കുടുംബത്തിൽ രഹസ്യമായി പിറന്ന ഒരു കുട്ടി. ആ കുട്ടിയുടെ പേരിൽ വമ്പിച്ച സ്വത്ത് ഉണ്ടായിരിക്കാം. അത് സ്വന്തമാക്കാൻ ആണോ കുട്ടിയെ കൊന്നത്‌?

Sanu മോഹന്റെ ഭാര്യ രമ്യയെപ്പറ്റി ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കുട്ടിയെ മദ്യം കുടിപ്പിച്ചത് ആരാണ്? 

കലാ ഭവൻ മണിയുടെ രക്തത്തിൽ alcohol ഉണ്ടായിരുന്നു എന്ന് കണ്ടു പിടിച്ചിരുന്നു. പക്ഷേ ആ കേസ് തേഞ്ഞു മാഞ്ഞു പോയി.

ഏതായാലും ഈ  മാസം അവസാനിക്കുന്നതിന് മുൻപ് വൈഗ കൊലക്കേസിന്റെ നൂലാ മാലകൾ അഴിയും.


Comments

Popular posts from this blog

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Port Elizabeth-2 (യാത്ര)

Saturday,25  March 2017 മഴയുടെ കുറവുകൊണ്ടു വരണ്ടുണങ്ങി, നിറം മങ്ങിയ അവസ്ഥയിലാണ് P E. അല്പം ഒരു ആശ്വാസമായി വെള്ളിയാഴ്ച്ച ഒരു ചെറിയ മഴ പെയ്തു. അതുകൊണ്ട് ശനിയാഴ്ച്ച രാവിലെ അല്പ്പം തണുപ്പുള്ള, എന്നാൽ സൂര്യ പ്രകാശമുള്ള ,പ്രസന്നമായ കാലാവസ്‌ഥ ആയിരുന്നു. ബീച്ചിൽ ഒരു കൂട്ടനടപ്പ് ഉണ്ട്. അതിൽ പങ്കെടുക്കാൻ പോയി. ലോകത്തിലെ ഏതു ബീച്ചിനോടും കിട പിടിക്കുന്നതാണ്  ഇവിടത്തെ ബീച്ചുകൾ .വിശ്രമത്തിനും വിനോദത്തിനും വേണ്ടി റോഡിന് ഒരു വശത്തു ഒരു പാർക്ക് പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. നാലടി വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാത ഉണ്ട്. ഇത് അനേകം kms നീണ്ടു കിടക്കുകയാണ്. Fitness ൻറെ ബോധവൽക്കാരണത്തിനു വേണ്ടിയാണ് കൂട്ടനടപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്. Website ൽ Register ചെയ്ത് electronic chip കിട്ടിയവരും അല്ലാത്തവരും പങ്കെടുക്കുന്നുണ്ട്. എല്ലാവരും Starting point ൽ ഒത്തുകൂടി. എല്ലാ പ്രായക്കാരും ഉണ്ട്. ചിലർ പട്ടികളെയും കൊണ്ടുവന്നിട്ടുണ്ട്. ശല്യക്കാരല്ല. ചില നിർദ്ദേശങ്ങൾക്കു ശേഷം നടപ്പ്‌ തുടങ്ങി.ഇടത്തു വശത്തു ഇരമ്പുന്ന കടൽ. മനോഹരമായ പ്രഭാതം. വലത്തു വശത്തു തിരക്കും ശബ്ദവും ഇല്ലാത്ത റോഡ്. എല്ലാവരും ഉത്സാഹത്തോ