Skip to main content

Posts

Showing posts from April, 2020

Lock down കുറിപ്പുകൾ

കൊറോണ മഹാമാരിയും Lock down ഉം വളരെ ദുഃഖകരമാണ്. കൊറോണ കാരണം ഉണ്ടായ മരണങ്ങൾ വളരെ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതും ആണ്. ഭാവി അവ്യക്തവും ആശങ്കജനകവും ആണ്. കൊറോനയുടെ ഫലമായി ലോകത്തും ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതേപ്പറ്റി ധാരാളം അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു. എന്തായാലും കൊറോണ വിരുദ്ധ പോരാട്ടത്തിൽ ഇതുവരെ ഇന്ത്യ വിജയിച്ചു. ഒരു വടം വലി മത്സരത്തിന്റെ  അവസാന ഘട്ടത്തിൽ വടം നിശ്ചലമാകുന്ന ഒരു അവസ്‌തയുണ്ട്. ഫലം അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.വേറെ ചില കാര്യങ്ങൾ ഇതാ: 1.അച്ചടക്കം കൊറോണ ജനങ്ങളെ അച്ചടക്കത്തിന്റെ ഒരു പാഠം പഠിപ്പിച്ചു. ആദ്യം കുറേ ചെറുത്തു നിൽപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും ഏറെക്കുറെ നിയമം പാലിക്കുന്നു. ഇത് തുടർന്നാൽ രാജ്യത്തിന് നല്ലതാണ്. 2. ലളിത ജീവിതം ചിലർക്ക് ഇറച്ചിയും മീനും ഇല്ലാതെ ചോറ്‌ഇറങ്ങുകയില്ല. ഇപ്പോൾ മീൻ കിട്ടാനില്ല. നല്ല ഇറച്ചിയും കിട്ടാനില്ല. എന്നാലും ചോറ്‌ ഇറങ്ങും. ചക്ക കുരുവും മാങ്ങയും കപ്പളങ്ങ തോരനും മതി. ചിലർക്ക് നിത്യവും മദ്യം കഴിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. ഇപ്പോൾ ആർക്കും ആ രോഗമില്ല. ചിലർ 5000 തൊട്ട് 10000 മോ അതിൽ അധികമോ square f

ചക്ക challenge

എന്റെ വീട്ടിൽ നിന്നും ഏകദേശം 50metre അകലെ, വളരെ ഗംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന നാടൻ പ്ലാവ് ഈയിടെ ഒരു challenge ആയി മാറിയിരുന്നു. അതിന്റ താഴത്തെ ഭാഗത്ത്‌ ഉണ്ടായിരുന്ന മുപ്പതോളം ചക്കകൾ പലപ്പോഴായി പറിച്ചു. മുകളിലേക്കാണ് ചക്ക കൂടുതൽ ഉള്ളത്.15അടി നീളമുള്ള തോട്ടി ഉപയോഗിച്ചാണ് ചക്ക പറി ക്കുന്നത്. ശനിയാഴ്ച രാവിലെ തോട്ടിയുടെ നീളം20അടിയായി കൂട്ടി. അത് നിവർത്തി നിറുത്താൻ വലിയ പാടാണ്. എങ്കിലും അത് ഉപയോഗിച്ച് 5 ചക്കകൾ വീഴ്ത്തി. അതിൽ ഒരെണ്ണം പഴുത്തത് ആയിരുന്നു. പൊട്ടിയെങ്കിലും ചിതറിയില്ല. കുറേ intact  ആയി കിട്ടും. പതിവു പോലെ അവിടെ ഇരുന്ന് കുറെ കഴിച്ചു. ഓരോ ദിവസവും രണ്ടോ മൂന്നോ ചക്ക പഴുത്തത് വീഴുന്നുണ്ട്. ചക്ക എല്ലാം മൂത്തു. കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങൾ പുര നിറഞ്ഞു നിൽക്കുന്നു എന്ന് പണ്ട് പറഞ്ഞിരുന്നതുപോലെ. പ്ലാവിന് തൊട്ടടുത്ത് ഒരു private റോഡ് ആണ്. ഒന്നോ രണ്ടോ കാറുകളും നാലോ അഞ്ചോ ആളുകളും അതിലെ പോകാറുണ്ട്. അവരുടെ തലയിൽ ചക്ക വീണാൽ മനുഷ്യൻ ചിതറും. ഭാഗ്യവശാൽ എന്റെ nephew, ബിനോയ്‌ ഒരു പ്രൊഫഷണൽ മരം കയറ്റക്കാരനെ arrange ചെയ്തു. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് അവൻ എത്തി. UK സ്വദേശിയാണ്.(ഉരുളി

കൊറോണ കുറിപ്പുകൾ

Lock down മേയ് 3 വരെ നീട്ടിയത് ഒരേ സമയം ദുഃഖകരവും സന്തോഷപ്രദവുമാണ്. നമ്മുടെ normal life ലേക്ക് എത്തുവാൻ ഇനിയും അനേക ദിവസങ്ങൾ കാത്തിരിക്കനമല്ലോ എന്നോർക്കുമ്പോഴാണ് ദുഃഖം. എന്നാൽ ഈ സഹനം കൊണ്ട് കൊറോണ എന്ന മഹാ വിപത്തിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെട്ട് കുറേക്കാലം കൂടി ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് സന്തോഷം തരുന്നത്. അതുകൊണ്ട് Lock down നിയമങ്ങൾ പാലിക്കുക. നമ്മളെയും രാജ്യത്തെയും രക്ഷിക്കുക. വീട്ടിൽ തന്നെ ഇരിക്കുക എന്നത് ആണല്ലോ പ്രധാന നിർദ്ദേശം. ഭാഗ്യവശാൽ ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം ഉണ്ട്. electricity, gas, data മുതലായ കാര്യങ്ങൾ ഉണ്ട്. സമയം കളയാൻ TV, സോഷ്യൽ മീഡിയ, ഫോൺ മുതലായവ ഉണ്ട്. എന്നാലും TV യും സോഷ്യൽ മീഡിയയും കുറേ കഴിയുമ്പോൾ bore ആകും. ആളുകൾ ഒന്നിച്ചു കൂടുകയെന്നത് ഇന്ന് നിയമ വിരുദ്ധമാണ്. സുഹൃത്തുക്കളുമൊത്ത് ഒന്നിച്ചു കൂടാൻ കഴിയാത്ത അവസ്‌ഥ  പരിതാപകരമാണ്. പക്ഷേ സാഹിച്ചേ പറ്റൂ. Easter ലളിതമായി ആഘോഷിച്ചു. പള്ളി പരിപാടികൾ online എന്ന ഏർപ്പാട്  lock down ന് ശേഷവും തുടരുന്നത് നന്നായിരിക്കും. Optional ആക്കിയാൽ മതി. പള്ളിയിൽ പോകാൻ താല്പര്യമുള്ളവർ പോകട്ടെ. വീട്ടിലിരുന്ന് കാണ

Shut down വിശേഷങ്ങൾ

ഈ Shut down കാലം retire ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന Senior citizens നെ സംബന്ധിചിടത്തോളം മറ്റ്‌  ദിവസങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌ഥമല്ല. ഈ Shut down കഴിഞ്ഞ് എല്ലാം normal ആയിക്കഴിഞ്ഞു, എല്ലാവരും ജോലിക്ക് പോകുമ്പോൾ ഞങ്ങൾ വീട്ടിൽ തന്നെ ആയിരിക്കും. Shut down ന് ഏറ്റവും പറ്റിയ സ്ഥലം നാട്ടുമ്പു റം ആണ്. കാരണം ഇവിടെ bore അടിക്കത്തില്ല. വീട്ടിൽ ഇരുന്ന് മടുത്താൽ പുറത്തേക്ക് ഇറങ്ങാം. പുറത്ത് ധാരാളം കാഴ്ചകൾ ഉണ്ട്. ചെയ്യാൻ ജോലികൾ ഉണ്ട്. സുന്ദരമായ weather ആണ് ഇപ്പോൾ. തുടർച്ചയായി കുറേ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തു. കിണറ്റിൽ ജലനിരപ്പ്യൂഉയർന്നു.പകൽ ചൂട് ഉണ്ടെങ്കിലും അസഹ്യമല്ല. ചെടികൾക്കും വൃക്ഷങ്ങൾക്കും ഒരു പുത്തൻ ഉണർവ്. അന്തരീക്ഷം100% ശുദ്ധമാണ്. കരിങ്കല്ല് കയറ്റിയ ടിപ്പർ ലോറികളുടെ ഇരമ്പൽ ഇപ്പോൾ കേൾക്കാനില്ല. ശബ്ദ മലിനീകരണം ഇല്ലാതായപ്പോൾ  പക്ഷികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നമ്മുടെ വീട്ടിലിരിപ്പുകാലം അവർക്ക് ഉത്സവകാലം ആണ്. സോഷ്യൽ distancing ന് പറ്റിയ സ്ഥലം ആണ് ഇവിടം. വീടുകൾ വളരെ അകലത്തിൽ ആണ്. ഞങ്ങളുടെ വീട് ഇരിക്കുന്നത് 4 ഏക്കർ പുരയിടത്തിൽ ആണ്. ഇതിൽ 2 ഏക്കർ വേറൊരു ആളുടേതാണ്. അയാൾ അവിടെ ഒരു വലിയ