Skip to main content

Posts

Showing posts from January, 2019

പൈക കുറിപ്പുകൾ

തെരഞ്ഞെടുപ്പ്  വർഷത്തിൽ രാഷ്ട്രീയകാര്യങ്ങൾ വളരെ പറയാനുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. രാജ്യം സാമ്പത്തികമായി മോശം സ്ഥിതിയിൽ ആണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അതിന്റെ ലക്ഷണം ഒന്നും പൈക എന്ന സ്ഥലത്ത് കാണുന്നില്ല. ഉദാഹരണമായി  കാല്നടക്കാർ തീരെ കുറവ്. കടകളിൽ നല്ല തിരക്ക്. വൈകീട്ട് cook ചെയ്തില്ലെങ്കിലും manage ചെയ്യാം.3 minute നടന്നാൽ ഏറ്റവും അടുത്തുള്ള തട്ടുകടയിൽ എത്താം. അവിടെ നല്ല തിരക്ക്. കൂടുതലും നിർമ്മാണ തൊഴിലാളികൾ ആണ്. പൈക town ലെ പ്രധാന ബിസിനസ്സ് building materials ആണ്. രണ്ടാമത് ഭക്ഷണ സാധനങ്ങൾ. ചൂട് ദോശ വാങ്ങി. ഒരു ദോശക്ക് 8 രൂപ. ഈ തട്ടു കടയിൽ cooking Live ആണ്. ഇക്കാലത്ത് live ചെയ്യണമെങ്കിൽ live ആയി ഭക്ഷണം പാകം ചെയ്യണം. സുതാര്യത (transparency) വേണം. എന്നുവെച്ചു ദോശ transparent ആകരുത്. ഇവിടത്തെ ദോശ രുചികരമാണ്. ഇവിടെ ആരെങ്കിലും visit ന് വന്നാൽ ഭക്ഷണം ഒരു പ്രശ്നമല്ല. വീട്ടിൽ ഒന്നും cook ചെയ്തിട്ടില്ലെങ്കിലും 3minute നടന്നാൽ ഭക്ഷണം റെഡി. Home delivery യും ഉണ്ട്. ഇന്നലെ Postമാനെ വഴിയിൽ വെച്ചു കണ്ടു. എനിക്ക് വരുന്ന കത്തുകൾ പുതിയ വീട്ടിൽ ഇടണം എന്നു അഭ്യർഥിച്ചു. ഇന്നത്തെ കാലത്ത്

പൈക കുറിപ്പുകൾ

2019 ജനുവരി 8 എല്ലാവരുടെയും ഇഷ്ടമാസം ഏതാണെന്ന് ചോദിച്ചാൽ ജനുവരി എന്നായിരിക്കും മറുപടി. കാരണം ഒരു പാട് പ്രതീക്ഷകളുമായിട്ടാണ് നമ്മൾ പുതുവർഷത്തെ വരവേൽക്കുന്നത്. നിർഭാഗ്യവശാൽ തുടരെ തുടരെയുള്ള ഹർത്താലുകൾ ഒരു siege feeling ഉണ്ടാക്കുന്നു. Retire ചെയ്ത ഒരു മുതിർന്ന പൗരനെ സംബന്ധിച്ചിടത്തോളം ഹർത്താൽ വലിയ പ്രശ്നമില്ല. രണ്ടു ദിവസം വീട്ടിൽ ഇരുന്നാലും കുഴപ്പം ഒന്നുമില്ല. എന്നാലും ഈ 48 മണിക്കൂർ എന്ന കണക്ക് എന്താണെന്ന് പിടി കിട്ടുന്നില്ല.6 തൊട്ട് 6 വരെ,24 മണിക്കൂർ, എന്നൊക്കെ കേട്ടിട്ടുണ്ട്. ഒരു പക്ഷേ 24 മണിക്കൂർ പണിമുടക്ക് അധികാരികൾ ശ്രദ്ധിക്കുകയില്ലായിരിക്കാം. പണിമുടക്കുകളും ഹർത്തലുകളും മാധ്യമങ്ങളിൽ മോശം വാർത്തകളും ഇല്ലാത്ത ഒരു കേരളത്തെ/ഇന്ത്യയെ സ്വപ്നം കാണാൻ ആകുമോ? ശുഭസൂചകമായി ഇപ്പോൾ ഒന്നും കാണുന്നില്ല. പാർലമെൻറ്ൽ പോലും പരസ്പര ബഹുമാനം ഇല്ലാത്ത അവസ്ഥയാണ്. അത്  എന്തായാലും പേർസണൽ ആയിട്ട് പറഞ്ഞാൽ ചില നല്ല കാര്യങ്ങൾ 2019ൻറെ തുടക്കത്തിൽ നടന്നു. ജനുവരി 5ന് ഞങ്ങളുടെ പുതിയ വീടിൻറെ വെഞ്ചെരിപ്പു നടത്തി. കേറി താമസം പിന്നീട്. South ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ച Delareyville എന്ന കൊച്ചു ടൗണും പൈകയും തമ്