Skip to main content

Posts

Showing posts from April, 2017

വിദേശത്തു ആദ്യത്തെ ദിവസം ( അനുഭവങ്ങൾ )

സൗത്ത്  ആഫ്രിക്കയോട്   വിട  പറയാൻ  ഇനി  ഒരാഴ്ചയേ   ബാക്കിയുള്ളൂ . എല്ലാം  വിറ്റുപെറുക്കി പോവുകയാണ് . 2015 ൽ  തുടങ്ങിയതാണ്  വിൽപ്പന . ആദ്യം  വീട് വിറ്റു . പിന്നെ  ഒരു  കാർ വിറ്റു .ഇപ്പോൾ  അവശേഷിക്കുന്ന  കാറും വിറ്റു . ചൊവ്വാഴ്ച   അത്  കൊണ്ടുപോകും . പേർസണൽ   ആയിട്ട്  പറഞ്ഞാൽ   നമ്മൾ  വളരെ നാൾ  ഓടിച്ച കാർ പുതിയ  owner  ഓടിച്ചു കൊണ്ടു  പോകുന്നത്   ഹൃദയ ഭേദകമായ  ഒരു കാഴ്ചയാണ് .സ്വന്തം കാറിനെ   സ്നേഹിക്കാത്തവർ   ആരുണ്ട് . ഒത്തിരി കാലം  താങ്ങും  തണലുമായിരുന്ന   ആ കാറിനെ  ഒരു  അന്യൻ കൊണ്ടുപോകുമ്പോൾ  ആർക്കും  വിഷമം  തോന്നും , ഒരു  മകളെ കെട്ടിച്ചയക്കുന്നതു പോലെയാണ്   അത് , ഒരു നഖം കൊണ്ട് പോലും പോറൽ  ഏൽപ്പിക്കാത്ത   കാറിനെ  പുതിയ  കശ്മലൻ  എങ്ങനെയെല്ലാം പോറൽ  ഏൽപ്പിക്കും ? എവിടെയെങ്കിലും  കൊണ്ടുപോയി  ഇടിച്ചു മറിയുമോ ? ഭാഗ്യവശാൽ   ഒരു വനിതയാണ്  കാർ വാങ്ങിയത് , 1974 ഇല്ലായ്മയുടെ  കാലമായിരുന്നു . അന്ന്  വിദേശ  യാത്രക്ക്  പോകുന്ന ആളിന്  20  ഡോളർ  Forex  ആയി കിട്ടും .അതും   വളരെ  എഴുത്തുകുത്തുകൾ  നടത്തി ,റിസേർവ്  Bank ൻറെ  approval വാങ്ങിയാണ് . 1974 ,ഡിസംബർ  22 ആം  തീയതി East African Aiirw

വിമാന യാത്ര അന്നും ഇന്നും ( അനുഭവങ്ങൾ )

ഇന്നത്തെ  കാലത്തു   ജീവിച്ചിരിക്കുക  എന്നത്  ഒരു   വലിയ  ഭാഗ്യമാണ് .എന്തെന്നാൽ  ഒരു  മനുഷ്യായുസ്സു്  മുഴുവൻ  ഉപയോഗിച്ചാലും  enjoyment സാധ്യതകളുടെ   ഒരു തരി മാത്രമാണ്    അനുഭവിക്കാൻ   കഴിയുന്നത് .അനന്ത  വിശാലമായ   സാധ്യതകളാണ്   ആധുനിക  ടെക്നോളജി  തുറന്നു തന്നിരിക്കുന്നത് . ഇന്ന്   ഏതു കാര്യവും  വീട്ടിലിരുന്ന്  ഓൺലൈൻ  ആയി  ചെയ്യാൻ  സാധിക്കും . ഓൺലൈനിൽ  കേറാതെ  ജീവിക്കാൻ  വയ്യാത്ത  ഒരു അവസ്ഥയാണ്  ഉള്ളത് . 'പാടാത്ത  വീണയും  പാടും ,പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ ' എന്നതുപോലെ  കമ്പ്യൂട്ടർ  ഉപയോഗിക്കാൻ  കഴിവില്ലാത്തവരും   അത്യാവശ്യത്തിൻറെ   വിരൽ  തൊട്ടാൽ  ഓൺലൈനിൽ  കേറുന്നു . കാര്യങ്ങൾ   സാധിക്കുന്നു . പണ്ടത്തെ   വിമാനയാത്രകൾ  ഓർമ്മിച്ചെടുക്കുന്നത്   പഴമക്കാർക്ക് രസകരമായിരിക്കും . ഇന്ന് ഒരു  അത്യാവശ്യം   വന്നാൽ  ഞൊടിയിടയിൽ ഓൺലൈനിൽ  കേറി  ടിക്കറ്റ്  എടുത്തുകൊണ്ട്  പറക്കുകയായി .പ്രത്യേകിച്ച്   ഒരു  പ്രവാസിയുടെ  മാതാപിതാക്കൾക്ക്   നാട്ടിൽ അസുഖമാണെന്ന്  കേട്ടാൽ  ഉടൻ തന്നെ  ടിക്കറ്റ് എടുത്തു   നാട്ടിൽ പോകാൻ   സാധിക്കുന്നു . 1 9 8 4    ലെ   ഒരു   സംഭവം  ഓർക്കുന്നു . അന്ന്  നൈ

എല്ലാത്തിനും ന്യായീകരണം ഉണ്ടോ ? (Viewpoint)

മലപ്പുറം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത് പോലെ കുഞ്ഞാലിക്കുട്ടി ജയിച്ചു. പക്ഷെ ആരും തോറ്റി ല്ല. തോൽവി സമ്മതിക്കാൻ ആരും തയ്യാറല്ല. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും വോട്ട് കൂടി, വോട്ട് ശതമാനം കൂടി എന്നൊക്കെയാണ് തോറ്റ പാർട്ടിയുടെ വാദം. പിന്നെ ജയിച്ചവർ വർഗ്ഗീയ ധ്രുവീകരണം നടത്തി എന്നും ആരോപണം. ഏതു കാര്യത്തിലും ന്യായീകരണം കണ്ടെത്താൻ ആർക്കും  കഴിയും . ഇപ്പോൾ   ഡൽഹി  മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ   ആപ്പ്   ആപ്പിലായി . നല്ല   sportsmans  സ്പിരിറ്റ് ൽ തോൽവി  സമ്മതിക്കുന്നതിനു   പകരം  വോട്ടിങ് യന്ത്രത്തിൽ  തിരിമറി നടത്തി  ബിജെപി   ജയിച്ചു  എന്നാണ്    ആപ്പിൻറെ    ആരോപണം . ഇത്തരം  മുടന്തൻ  ന്യായങ്ങൾ  തുരപ്പനിസ്റ്റ്   തത്വ ശാസ്ത്രത്തിൻറെ   ഭാഗമാണ് .വഴിമുട്ടുമ്പോഴാണ്   തുരപ്പൻ  പുതിയ  വളഞ്ഞ വഴികൾ തുരന്ന് മുന്നോട്ടു പോകുന്നത് . നന്തൻകോഡ്   കൂട്ടക്കൊല  കേസിലെ   പ്രതി പല പ്രാവശ്യം   മൊഴി മാറ്റി   പറയുകയുണ്ടായി . ആദ്യം  പറഞ്ഞു  സാത്താനിസം  ആണെന്ന് . പിന്നെ  പറഞ്ഞു ,മാതാപിതാക്കളുടെ   കടുത്ത അവഗണന   കൊണ്ടാണെന്ന് . പിന്നെ പറഞ്ഞു  പിതാവിൻറെ   ദുഷ്പ്രവർത്തികളിൽ  മനം  മടുത്താണെന്ന് . മകൻ   അപ്പനെ   തിരുത്തുന

ആ കുരിശ് വ്യാജമാണ് (Viewpoint)

പാപ്പാ ത്തി ചോലയിൽ സ്ഥലം കയ്യേറി കുരിശ് സ്ഥാപിച്ച സഭയുടെ പേര് കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. ഉഗ്രൻ പേര്. സ്പിരിറ്റ്  അഥവാ മദ്യ വിൽപ്പന പോലെ എളുപ്പത്തിൽ പണം വാ രാവുന്ന ഒരു ബിസിനസ്സ് ആണ് ഇന്ന് കൂണ് പോലെ മുളയ്ക്കുന്ന ക്രിസ്ത്യൻ സഭകൾ. ലോകമൊട്ടാകെ ഈ തട്ടിപ്പ്‌ ഇന്ന് പടർന്ന് പിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചു ആഫ്രിക്കയിൽ. ഇന്ത്യ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നൈജീരിയകാരനായ ഒരു പാസ് റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തമായി ഒരു സഭ സ്ഥാപിച്ചു വിലസിയിരുന്ന അയാൾ കൊച്ചു പെണ്കുട്ടികളെ rape ചെയ്യുകയും മനുഷ്യ കടത്തു നടത്തുകയും ചെയ്തിരുന്നു. തലനാരിഴ ക്കാണ് അയാളെ കുടുക്കിയത്‌. തട്ടിപ്പ് ഒരു കലയാണ്. ഈ കലയിൽ ഒന്നാം സ്ഥാനം മതപരമായ തട്ടിപ്പാണ്. ഏറ്റവും എളുപ്പത്തിൽ ആളുകളെ ആകർഷിക്കാൻ മതപരമായ തട്ടിപ്പുകാർക്ക് കഴിയും. ഒന്നും രണ്ടും മണിക്കൂർ നേരം ആളുകളെ കയ്യിലെടുത്തു ചിരിപ്പിച്ചും ര സി പ്പിച്ചും ഇളക്കി മറിക്കാനുള്ള പ്രസംഗ പാടവവും ഒളിപ്പിച്ചുവച്ച കുറ്റ വാസനയും ഒരു ബൈബിളും ഉണ്ടെങ്കിൽ ആർക്കും ഒരു സഭ സ്ഥാപിക്കാം. പണം വാ രാം. ഏതു തട്ടിപ്പിന്റെയും പിന്നിൽ വാചകമടി ആണ് കാതൽ.

പ്രവാസി മലയാള പഠന സഹായി (Satire)

ഹർത്താൽ  ( വായിച്ചു മനസ്സിലാക്കി ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതുക} ലോകത്തിൽ ഏറ്റവും അധികം അവധി ദിവസങ്ങൾ ഉള്ള രാജ്യമാണ് കേരളം. ഇതിൻറെ കൂടെ ഹർത്താൽ ദിവസങ്ങൾ ചേർത്താൽ പ്രവർത്തി ദിവസങ്ങൾ ഏകദേശം100.ദുഷ് പ്രവർത്തി ദിവസങ്ങൾ 265. ഹർത്താൽ പ്രഖ്യാപിക്കുന്നതു എന്നാണെന്നു ,ആരാണെന്ന്, എപ്പോഴാണെന്ന്, എന്തിനാണെന്ന്  അറിയില്ല.ഒളിച്ചും പാത്തുംമാലിന്യംഎറിഞ്ഞിട്ടു കടന്നു കളയുന്നതു പോലെ ആരെങ്കിലും ഹർത്താൽ പ്രഖ്യാപിച്ചു കടന്നു കളയും. പിന്നെ ജനം വലയുകയായി. വണ്ടി കിട്ടാതെ. പ്ലാൻ ചെയ്ത കാര്യങ്ങൾ ചെയ്യാൻ കഴിയാതെ. ചികിത്സ കിട്ടാതെ. രാവിലെ ആറ് മുതൽ വൈകീട്ട്‌ ആറ് വരെ ആണ് ഹർത്താൽ. പാൽ, പത്രം, വിവാഹം, മരിച്ചടക്കു മുതലായവയെ ഹർത്തലിൽ നിന്ന് ഒഴിവാക്കാറുണ്ട്. ഹർത്താൽ അനു കൂലികളും പ്രതികൂലികളും തമ്മിൽ ചിലപ്പോൾ സംഘ്ർഷം ഉണ്ടാകാറുണ്ട്. കല്ലേറ്, അടിപിടി, വാക്കേറ്റം, കയ്യാങ്കളി ,ലാത്തി വീ ശ ൽ മുതലായ അനീഷ്ട്ടസംഭവങ്ങൾ ഉണ്ടാകാറുണ്ട്. 😣😨😳 X tra ലാർജ്,ലാർജ്,medium, small, എന്നൊക്കെ പറയുന്നത് പോലെ ഹർത്താൽ പല തരം ഉണ്ട്. അഖിലേന്ത്യാ,സംസ്ഥാന, ജില്ലാ,താലൂക്ക്, മണ്ഡലം... അടിസ്ഥാനത്തിൽ ആണ് ജനദ്രോഹം നടത്തുന്നത്. ഹർ താ

ഏകാധിപത്യം (View point)

' ദുഷ്ട്ടന്മാർ പന പോലെ വളരും"എന്ന ചൊല്ല് 100 ശതമാനം ശരിയാണ്, ഏകാധിപതികളുടെ കാര്യം എടുത്താൽ. ഏകാധിപത്യം പന ആണെങ്കിൽ ജനാധി പത്യം തേന്മാവ് ആണ്. ഏകാധിപത്യം ഒരു വ്യക്തിയുടെ ഭരണമാണ്. ഒറ്റയാൻ ഭരണമാണ്. കുടപ്പന ഒറ്റയാനായി, ശിഖരങ്ങൾ ഇല്ലാതെ മുകളിലേയ്ക്ക് വളരുന്നു. മാവ് പടർന്ന് പന്തലിച്ച് തണലും മാമ്പഴവും തരുന്നു. ഒരു മാവിനെ കെട്ടിപ്പിടിക്കാൻ പറ്റും. പനയെ കെട്ടി പിടിക്കാൻ പറ്റുകയില്ല. അതിൻറെ അകവും പുറവും കഠിനമാണ്. മാത്രമല്ല ഇന്നത്തെ കാലത്ത് കുടപ്പന കൊണ്ട് കാര്യമായ ഉപയോഗം ഇല്ല. വീട് മേയാൻ നല്ല ഇനം ഓടുകൾ ഉണ്ട്. ഒരു മാവ് നട്ടു വളർത്തി, അതിൽ നിന്ന് മാമ്പഴം കിട്ടാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?അതുപോലെ തന്നെ ജനാധിപത്യം പടർന്ന് പന്തലിക്കാ ൻ ഭൂരിപക്ഷം ആളുകൾ ആഗ്രഹിക്കുന്നു.പക്ഷെ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മാവിന്റെ സ്ഥാനത്ത് പന വളരും. വളർന്നാൽ അതിനെ പറിച്ചു മാറ്റാൻ പ്രയാസമാണ്. 🌵🌴🌳🌲 ഇന്ന് പനദോഷം ലോക ത്തിൻറെ നിലനിൽപ്പിനു തന്നെ വൻ ഭീഷണി ആയിരിക്കുന്നു.സിറിയയിലും ഉത്തര കൊറിയായിലും ഭരിക്കുന്ന ഏകാധിപതികളാണ് ഇന്ന് ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നത്. സിറിയയിൽ 2011ൽ

പ്രവാസി ചോദ്യ പേപ്പർ ചോർന്നു ,(Satire)

എൻറെ കുട്ടിക്കാലത്ത് ദുഃഖ വെള്ളിയാഴ്ച്ച വർത്ത മാനം പറയരുത്, ചിരിക്കരുത്, പാടരുത് എന്നാണ് വീട്ടിലെ നിയമം. എനിക്കും എൻറെ ജ്യേഷ്ടൻ സെബാസ്റ്യനും ഈ ദുഷ് പ്രവർത്തികൾ ചെയ്യാതെ വയ്യ. അതുകൊണ്ട് ഞങ്ങൾ ദുഃഖ വെള്ളിയാഴ്ച്ച പകൽ സമയത്ത് പറമ്പിന്റെ മൂലയിലുള്ള കാട്ടിൽ ആണ് വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഞങ്ങളെ പോലുള്ള പഴമക്കാർക്ക് ഇന്നും നിത്യവും കളിതമാശുകൾ വേണം. അല്ലെങ്കിൽ വട്ടിള കും. ഇന്നത്തെ കാലത്ത് വട്ട് ഇളകിയാൽ ആകെ കുഴപ്പമാണ്. കോടാലി യും മഴുവും ഓൺലൈനായി വരുത്താൻ എളുപ്പത്തിൽ സാധിക്കുന്ന കാലമാണ്. AD 2017 ൽ കേരളം ഭരിച്ചിരുന്ന പിണറായി വിജയ വർമ്മന്റെ ഭരണ പരിഷ്കാര ങ്ങളിൽ ഏറ്റവും പ്രധാനം വിദേശ മലയാളികൾക്ക് Arrival ൽ മലയാള ഭാഷാ test ഏർപ്പെടുത്തിയ താണ്. അതിനു വേണ്ടി ഭാഷാ മുറി സ്ഥാപിച്ചു. Test ൽ തോൽക്കുന്നവർക്ക്‌ പിഴ ചുമത്തി.2017 നവംബർ ഒന്നിനാണ്‌ Test തുടങ്ങിയത്. അനേകം പ്രവാസികൾ Test ൽ തോറ്റു. ആദ്യ മാസം പിഴയിനത്തിൽ സർക്കാരിന് 5കോടി രൂപ ലഭിച്ചു. ഡിസംബറിൽ വരുമാനം 25 കോടി ആയി. എന്നാൽ 2018ൽ വരുമാനം കുറഞ്ഞു. Amangalam ചാനൽ ഇതേ പ്പറ്റി അന്വേഷിച്ചു. ഭാഷാ മുറിയിൽ നിന്ന് ചോദ്യ കടലാസുകൾ ചോർത്തുന്നതായി കണ്

എയർപോർട്ടിലെ ഭാഷാ മുറി ( Satire)

Venizuela യുടെ തലസ്ഥാനമായ Caracas ലോകത്തിൻറെ  crime capital ആണെന്ന് കേട്ടിട്ടുണ്ട്. ലോകത്തിൻറെ comedy capital എന്ന ബഹുമതി കേരളത്തിന് സ്വന്തം. ഓരോ ദിവസവും പുതിയ കോമഡികൾ അരങ്ങേറുന്നു. ഏറ്റവും ഒടുവിൽ, ഇന്നലെ സംസ്ഥാന Intelligence മേധാവി യാസിൻ ,revenue മന്ത്രി ചന്ദ്രശേഖരന്റെ വീട്ടിൽ ചെന്ന് " സുനിൽ കുമാർ അല്ലേ" എന്ന് ചോദിച്ചതാണ്. എങ്ങനെ ചിരിക്കാതിരിക്കും?☺ പണ്ടു പണ്ട്‌  പൈക യിൽ ഒരു യുവാവ് വിവാഹത്തിന്റെ ദിവസം പെണ്ണിൻറെ വീട്ടിൽ വിരുന്നിന് പോയി. സംഭാഷണ കാര്യത്തിൽ nervous ആയിരുന്നു അവൻ. വളരെ ആലോചിച്ച് പെണ്ണിൻറെ അപ്പനോട് ഒരു ചോദ്യം ചോദിച്ചു. " അപ്പാ, അപ്പൻ പെണ്ണു കെട്ടിയതാണോ?" നമ്മുടെ Intelligence മേധാവിയുടെ  ചോദ്യവും സമാനമാണ്." സുനിൽ കുമാർ അല്ലേ? You are Sunil Kumar, aren't you?" പിണറായിയുടെ നേതൃത്വത്തിൽ അഖണ്ഡ കോമഡി യജ്ഞം പുരോഗമിക്കട്ടെ. ചിരി ആരോഗ്യത്തിനു നല്ലതാണ്.  Dr തോമസ് ഐസക്ക് Treasury യിൽ ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുകയാണ്. ഒരു പക്ഷേ ഒരു കോമഡി serial ൻറെ തുടക്കം ആയിരിക്കാം. 😅😆😂😀 പിണറായിയുടെ ഭാഷാ സ്‌നേഹം അഭി നന്ദനാര്ഹം ആണ്

ആദ്യം മര്യാദ, പിന്നെ മലയാളം( view point)

ജീവിതം ശാന്ത സുന്ദരമായ ഒരു നദി പോലെ ഒഴുകാൻ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ ചിലർ അതിന് വിലങ്ങുതടി ആകുന്നു. കടന്നൽ കൂട്ടിൽ കല്ലെറിയുന്ന രീതിയിലുള്ള പ്രസ്താവനകൾ ചിലർ നടത്തുന്നു. ഉദാഹരണത്തിന്  രാജ്യം ഒട്ടാകെ ഗോവധം നിരോധിക്കണം എന്ന് RSS നേതാവ് മോഹൻ ഭഗവത് പറയുകയുണ്ടായി.  ഇതു പോലുള്ള പ്രസ്താവന ചിന്തക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കും. വേറൊരു നേതാവ് ദക്ഷിണേന്ത്യക്കാരെ പ്പറ്റി  മോശമായ പ്രസ്താവന  നടത്തി. വിനാശ കാലേ വിപരീത ബുദ്ധി എന്നാണ് ചൊല്ല്. ഇപ്പോൾ പിണറായി സർക്കാർ സ്‌കൂളുകളിൽ മലയാളം നിര്ബന്ധമാക്കുന്ന കടുത്ത നിലപാട് എടുത്തിരിക്കു ന്നു. ഒറ്റ നോട്ടത്തിൽ വളരെ നല്ല കാര്യമാണ്. മാതൃ ഭാഷയെ പ്രോത്സാഹിപ്പിക്കണം. ഞാൻ ഇംഗ്ലീഷ് പഠിച്ച ആളാണ്. പക്ഷെ എനിക്ക് മലയാളമാണ് ഇഷ്ടം. സംഭാഷണവും സംഗീതവും സിനിമയും തമാശയും ഒക്കെ മലയാളത്തിൽ ആണ് കൂടുതൽ enjoy ചെയ്യാൻ പറ്റുന്നത്. ഉദാഹരണമായി " വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത്...എന്ന പ്രയോഗം ഇംഗ്ലീഷിൽ മാറ്റി പറഞ്ഞാൽ അത് നനഞ്ഞ പടക്കം പോലെ ചീറ്റി പോകും. ഒരു plate നിറയെ sausage, bacon, ham, cheese മുതലയവയും വേറെ ഒരു plate ൽ കപ്പയും മീൻ കറിയും വെച്ചാൽ ഞാൻ രണ്ടാമത്തേത

എന്തിനാണ് ഈ മക്കൾ ? ( Viewpoint)

മൃഗീയം എന്ന വാക്കിൻറെ അർത്ഥം എനിക്ക് ഇതുവരെ പിടി കിട്ടിയിട്ടില്ല. കേരളത്തിൽ പരക്കെ നിത്യവും ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് മൃഗീയം. " മൃഗീയമായി മർദ്ദിച്ചു " എന്ന് എപ്പോഴും കാണാം. ഈ പ്രയോഗം ശരിക്ക് മനസ്സിലാകുന്നില്ല. മനുഷ്യരുടെ ക്രൂരതയുടെ അണുവിട അംശം പോലും മൃഗങ്ങൾ ചെയ്യുന്നില്ല. ഉദാഹരണമായി സന്തോഷത്തിന്റെ ദിവസമായ ഓശാന ഞായറാഴ്ച്ച ഈജിപ്തിൽ ബോംബ് പൊട്ടിച്ചു അനേകം പേരെ കൊലപ്പെടുത്തി. ഇതിനെ മൃഗീയം എന്ന് പറയാമോ? ഇല്ല. കാരണം മൃഗങ്ങൾ ഇത്ര നിന്ദ്യവും ക്രൂരവും ആയ ഒരു കൃത്യം ചെയ്യുകയില്ല. അതല്ലെങ്കിൽ മനുഷ്യർ മൃഗങ്ങളോട് ചെയ്യുന്നതുപോലുള്ള ക്രൂരതയെ ആയിരിക്കാം മൃഗീയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതും ഇന്നത്തെ കാലത്ത് നിയമവിരുദ്ധമാണ്. അപ്പോൾ മാനുഷികമായി മർദ്ദിച്ചു എന്നതാണ്  ശരി. നന്തൻ കോട്ട് ഒരു യുവാവ് സ്വന്തം കുടുംബത്തിലെ നാലുപേരെ അതി മനുഷികമായി കശാപ്പ് ചെയ്തു. അവൻ ഓസ്ട്രേലിയയിൽ ഒരു കമ്പനി യുടെ CEO ആണത്രേ!😢 ലക്ഷണം കണ്ടിട്ട് ആ കമ്പനി Abatoir ( കന്നുകാലി ,ആട് മുതലായവയെ വൻ തോതിൽ കൊന്ന് process ചെയ്യുന്ന സ്ഥലം.) ആയിരിക്കാം. ഒരു മൃതദേഹം വെട്ടി നുറുക്കി pack ചെയ്തിരുന്നു. Horror സിനി

Amangalam ഭവിക്കട്ടെ (Viewpoint)

ഒത്തിരി കാലം കൂടി ഒരു നല്ല വാർത്ത കേട്ടു.ശശീന്ദ്രനെ കെണിയിൽ കുരുക്കിയ amangalam ചാണലിന്റെ  പ്രവർത്തക രെ അറസ്റ്റ് ചെയ്തു. വളരെ നല്ല  കാര്യമാണ്.ഇക്കാര്യത്തിൽ പിണറായി സർക്കാർ അഭി നന്ദനം  അർഹിക്കുന്നു. കേരളത്തിൽ  ആവശ്യത്തിലേറെ ചാനലുകൾ ഉണ്ട്. സൂകര പ്രസവം പോലെ ച റ പറ ചാനലുകൾ ഉണ്ടാകേണ്ട ആവശ്യമില്ല. പല ചാനലുകളും ഉത്തര വാദിത്തം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വ്യക്തി ഹത്യ  അവരുടെ ഒരു വിനോദമാണ്. ആ trend ൻറെ ചുവടു പിടിച്ചാണ് മംഗളം ചാനൽ തുടങ്ങിയത്.വാർത്താ മാലിന്യം unload ചെയ്ത് ജനങ്ങളെ impress ചെയ്യാം എന്നാണ് അമങ്ങളം പ്രതീക്ഷിച്ചത്. പക്ഷെ  അവരുടെ കണക്കു കൂട്ടൽ തെറ്റി. അവരുടെ പ്രവർത്തകർ ഇപ്പോൾ അഴി എണ്ണുകയാണ്. Breaking News ഉണ്ടാക്കിയവർ ഇപ്പോൾ breakfast ന് ഗോതമ്പ്‌ ഉണ്ട തിന്നുകയാണ്. വെറുതെ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കോണകത്തിൽ വെക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ  amangalam മുതലാളി മാർക്ക്? Do not trouble trouble until trouble troubles you എന്നാണ് ചൊല്ല്. Cricket കളിയിൽ ആദ്യ മിനിറ്റിൽ duck ആകുന്ന അനുഭവം. ഫുട്ബോൾ കളിയിൽ ആദ്യ മിനിറ്റിൽ self ഗോൾ അടിക്കുന്ന അനുഭവം. Boomerang, മറുകുറ്റി പാ

Weekend ചിന്തക ൾ

പുതിയ വാക്കുകൾ ഉണ്ടാക്കുന്നതിൽ വളരെ പിശുക്കരാണ് മ ലയാളികൾ. ഒരു പുതിയ വാക്ക്‌ ഉണ്ടാക്കിയാലും അത്‌ അംഗീകരിക്കാൻ  ആരും തയ്യാറല്ല. എന്തായാലും ഞാൻ ഒരു വാക്ക് ഉണ്ടാക്കി.ഫോ നൻ. ഫോ ണ് ചെയ്തു sexual satisfaction തേടുന്നവൻ  ഫോണ് ൻ. ദക്ഷിണാഫ്രിക്കൻ പത്രങ്ങളിൽ girls ന്റെയും ഫോൺ sex ന്റെയും പരസ്യങ്ങൾ കാണാം. Ph o ne sex ന് rate കൂടും.എന്തായാലും ഇത്തരം പരസ്യങ്ങൾ കുറ യുകയാണ്. ജനങ്ങൾ ത ട്ടി പ്പ് തി രി ച്ചറി യു ന്നു.പണ്ട് Playboy പോലുള്ള  മാ സി ക ക ൾ വളരെ popular ആയിരുന്നു. ഇപ്പോൾ അവ  പട്ടിക്ക് പോലും വേണ്ട. ഫോ ണ ൻ  എന്നു പറഞ്ഞാൽ ഭോഷൻ എന്നും അർത്ഥംഉണ്ട്. അപ്പുറത്തുള്ള സ്ത്രീ  voice കേട്ടാൽ ഉടൻ തന്നെ ഫോ ണ്ണന്റെ നിയന്ത്രണം വിട്ടു പോകുന്നു. അപ്പുറത്ത് മിമിക്രി ആർട്ടിസ്റ്റ് ആയിരിക്കാം. പക്ഷെ നിയന്ത്രണംവിട്ടാൽ ഇതൊന്നും വിലയിരുത്താൻ സമയമില്ല. പിന്നെ ഒരു സുനാമി ആണ്. അപ്പുറത്ത് ഒരു മൂ ള ൽ പോലും ഇല്ല. പ്രണയ പാര വശ്യം കൊണ്ട്  പുതിയ വാക്കുകൾ ഉണ്ടാക്കി കാച്ചും. ഏതു കളിയിലും രണ്ട് പേർ  മി നി മം വേണം. Phone കളിയിൽ ഒരാൾ മ തി എന്ന് ശ ശീ ന്ദ്ര ൻ  കാ ട്ടി ത്തന്നു.പക്ഷെ സുനാമി യുടെ തു ട ക്കം  അ മ നഗ്‌ളം ഒ ളി