Skip to main content

Posts

Showing posts from September, 2019

വാരാന്ത്യ ചിന്തകൾ

രാവിലെ paika പള്ളിയിൽ 7 am നുള്ള കുർബ്ബാനക്ക് പോയി.6.30ന് പള്ളിയിൽ കയറി ഇടം പിടിച്ചു. നേരത്തെ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടുകയില്ല. പള്ളിക്കാര്യങ്ങളിൽ സമയ നിഷ്ട കിറു കൃത്യമാണ്. Flight time പോലെയാണ്. തലനാരിഴയ്ക്ക് വ്യത്യാസമില്ല. സ്ഥിരം ഉള്ള ഗായകൻ ഇല്ലാത്തതുകൊണ്ട് കുർബ്ബാന ഒരു മണിക്കൂറിൽ ഒതുങ്ങി. മികച്ച ഗായകനാണ്. പകരം ഒരു പെണ്കുട്ടി പാടി. വളരെ talented ആയ ഒരു പെണ്കുട്ടി. ആരാണെന്ന് അറിയില്ല. വീട്ടിൽ കേറി പെട്ടന്ന് ഒരു കാപ്പി കുടിച്ച് പൂവരണി പള്ളിയെ ലക്ഷ്യമാക്കി പുറപ്പെട്ടു. പള്ളിയുടെ അടുത്താണ് പോത്തിറച്ചി വിൽക്കുന്ന ഓപ്പൺ Air shed. അവിടെ ചെന്നപ്പോൾ നീണ്ട ഒരു Q. പത്തോളം പേർ ഉണ്ട്. വളരെ നിശ്ശബ്ദവും അച്ചടക്കം ഉള്ളതുമായ Q. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ്  ഇറച്ചി വിൽപ്പന. ഉടമസ്ഥൻ തന്നെയാണ് വെട്ടി കൊടുക്കുന്നത്. വെട്ടുകാരൻ നീതിമാൻ ആണ്. എന്നാൽ വാരിക്കോരി ഒന്നും തരികയില്ല. ഒരു വലിയ piece. പിന്നെ അവിടന്നും ഇവിടെന്നും ആയി രണ്ടോ മൂന്നോ ചെറിയ pieceകൾ. Q വിന്റെ നിശബ്ദതയുടെ കാരണം എനിക്ക് മനസ്സിലായി. നല്ല piece കിട്ടണമേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു."കർത

പാലാ തെരഞ്ഞെടുപ്പ് ഫലം( Viewpoint)

പാലാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മാണി കാപ്പൻ വിജയിച്ചു. നല്ല കാര്യം. UDF ന്റെ പരാജയം പരമദയനീയം ആണ്. മാണി കാപ്പന്റെ വിജയം തിളക്കമുള്ളതാണ്. എന്നാൽ അത് അട്ടിമറി വിജയമാണ് എന്നൊന്നും വീമ്പടിച്ചുകൂടാ. നേരിയ ഭൂരിപക്ഷത്തിനാണ് കാപ്പൻ ജയിച്ചത്. ഒരു20000ത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ വൻ വിജയം ആണെന്ന് പറയാമായിരുന്നു.2016ൽ കെഎം മാണി കഷ്ടിച്ച് ജയിച്ചു കേറിയതുപോലെയാണ് കാപ്പന്റെ വിജയം. LDF തരംഗം എന്നൊക്കെ പറയുന്നത് ആവേശ തളളിൽ ആണ്. ഇവിടെ ഒരു തരംഗവും ഇല്ല. ഈ ഫലം സർക്കാരിന്റെ വിലയിരുത്തലാണ് എന്ന് പറയുന്നതിലും അർത്ഥമില്ല. UDF ന്റെയും NDA യുടെയും വോട്ട് കൂട്ടുമ്പോൾ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. കാപ്പന്റെ വിജയം കൂടുതലും വ്യക്തിപരമാണ്. പാലക്കാർ മനുഷ്യത്വം ഉള്ളവരാണ്. മൂന്നു തവണ തോറ്റ കാപ്പനെ ഒരിക്കൽക്കൂടി തോല്പിക്കുന്നത് കൊടും ക്രൂരതയായി 10000 പാലക്കാർ ചിന്തിച്ചിട്ടുണ്ടായിരിക്കും. കാപ്പൻ ഒരു മികച്ച വോളീബോൾ കളിക്കാരൻ ആയിരുന്നു. സിനിമാ നിർമ്മാതാവും ചെറിയ നടനും ആണ്. ഈ കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കാപ്പന് കിട്ടിയിട്ട്യൂണ്ട്. കുറഞ്ഞത് 5000വോട്ട്. പിന്നെ കാപ്പൻ രാഷ്ട്രീയപാരമ്പര്യമുള്ള

വമ്പിച്ച pineapple മേള (Satire)

ഏറ്റവും പ്രിയപ്പെട്ട പാലാ നിവാസികളെ വോട്ടെണ്ണൽ പ്രമാണിച്ചു സെപ്റ്റംബർ 27ആം തീയതി പാലാ കൈതമുക്കു ജംഗ്ഷനിൽ ഒരു വമ്പിച്ച pineapple മേള ഒരുക്കിയിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. എല്ലാവരും കുടുംബസമേതം സന്നിഹിതരായി മേളയെ വിജയിപ്പിക്കണം എന്ന് അകൈതവം അഭ്യർത്ഥിക്കുന്നു. പ്രവേശനം സൗജന്യം. മേളക്ക് വരുന്നവർക്ക് food and drinks സൗജന്യം.pineapple കൊണ്ടുള്ള വിവിധ വിഭവങ്ങൾ എപ്പോഴും ലഭ്യമാണ്. juice, soft drink,ജാം, cake, pudding എന്നിവ വിഭവങ്ങളിൽ ചിലത് മാത്രം. ലോകത്തിലെ 200ഓളം ഇനം കൈത ചക്കകളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഇവയിൽ മുന്തിയ ഇനം തൊടുപുഴയിൽ മാത്രം വളരുന്ന രണ്ടില pineapple ആണ്. ഉച്ചയ്ക്ക് രണ്ടിന് കൈത ചക്ക തീറ്റ മത്സരം ഉണ്ടായിരിക്കും. അര മണിക്കൂർ കൊണ്ട് ഏറ്റവും കിലോ pineapple തിന്നുന്ന ആൾക്ക് സമ്മാനമായി ഒരു കിലോ തൂക്കമുള്ള സ്വർണ്ണ pineapple സമ്മാനം. കുരിശുപള്ളിക്കു മുമ്പിൽ pineapple  കൊണ്ട് തുലാഭാരം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ പരിപാടി ഉൽഘാടനം ചെയ്യുന്നത് തുലാഭാരആചാര്യൻ ശശി തരൂർ. വൈകീട്ട് 5 മണിക്ക് pineapple ഏറു മത്സരം. ഏറ്റവും ദൂരെ pineapple എറിയുന്നത്

Who will win Pala? Viewpoint)

That the UDF candidate in Pala, Sri Tom Jose , is set to sweep the election with a thumping majority is a foregone conclusion.I state this emphatically as a voter in Pala.There is a confluence of favourable factors that point to Jose's comfortable margin.Some of those factors are given below. 1. Lok Sabha results: The LDF came to power in 2016 with a huge majority.The people expected a clean administration under Pinarayi Vijayan who is known as a strong man.Very soon people's expectations were dashed.Soon it emerged that Pinarayi had nothing positive to offer. For example, the Police continued to oppress the common people.Many people were tortured to death in police custody. CPM sponsored political killings increased under Pinarayi rule.Demands for CBI investigations were opposed by the Govt to protect the killers. Worse still, the police are unable to operate impartially under Pinarayi. Corruption, nepotism, incompetence and misuse of Public funds has continued to th

പാലായിൽ ആര് വിജയിക്കും? -1

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം തന്ന ഒരു പാഠം ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷം ഏതെങ്കിലും പാർട്ടിയുടെയോ  മുന്നണിയുടെയോ സ്ഥിരം Supporters അല്ല എന്നതാണ്.ഒരു കക്ഷിയുടെയോ മുന്നണിയുടെയോ performance അനുസരിച്ചാണ് ജനങ്ങൾ vote ചെയ്യുന്നത്. പാലാ മണ്ഡലത്തിൽ ആര് ജയിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അധികസമയം ആലോചിക്കേണ്ട ആവശ്യമില്ല. UDF സ്ഥാനാർഥി ടോം ജോസ് 30000ൽ അധികം ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ഈ മണ്ഡലത്തിലെ ഒരു വോട്ടർ ആയ എനിക്ക് തറപ്പിച്ച് പറയാൻ കഴിയും. ഇത് മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. 1 ലോക്സഭ തിരഞ്ഞെടുപ്പ് ഫലം 2016ൽ LDF ന് വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനം 2019ൽ തിരിഞ്ഞു കടിച്ചു 19-01 എന്ന score ന് LDF നെ തൂത്തെറിഞ്ഞു. UDF പോലും ഞെട്ടിപ്പോയി. പിണറായി വിജയന്റെ ഭരണത്തിനെതിരെ ജനരോഷം ഒരു സുനാമി പോലെ ആഞ്ഞടിക്കുമെന്നു രാഷ്ട്രീയ പണ്ഡിതന്മാർ പോലും തിരിച്ചറിഞ്ഞില്ല. Indeed ,the LDF gave 19 seats to the UDF on a silver platter. ലോക്സഭാ election ന് ശേഷം sitting MP എന്നതിന് ഒരു പുതിയ അർത്ഥം ഉണ്ടായി. തോറ്റ് വീട്ടിൽ ഇരിക്കുന്ന മുൻ MP ,sitting MP. ജനങ്ങളെ

പാലാ ചിഹ്നങ്ങൾ (Viewpoint)

രാഷ്ട്രീയം മാറ്റി വെച്ചിട്ട് പാലായിലെ പ്രമുഖ ചിഹ്നങ്ങളെ പ്പറ്റി ചിന്തിക്കുകയാണ് ഇവിടെ. 1.മാണി കാപ്പ ന്റെ ക്ലോക്ക് പിണക്കം ഒന്നും തോന്നരുത്. ക്ലോക്ക് എന്ന സാധനം outdated ആണ്. ഇന്ന് സമയം നോക്കാൻ clock ഉം watch ഉം ആവശ്യമില്ല. മൊബൈൽ ഫോൺ മതി. alarm അടിക്കാനും mobile മതി. എന്നാലും ചില വീടുകളിൽ Clock ഉണ്ട്. പഴയത് വെറുതെ എറിഞ്ഞു കളയേണ്ട ,അത് ഒരു antique ആയി തൂങ്ങി കിടക്കട്ടെ. എന്റെ വീട്ടിൽ മൂന്ന് ക്ലോക്ക് കൾ ഉണ്ട്. ഒന്ന് South Africa യിൽ നിന്ന് കൊണ്ടുവന്നതാണ്. Antique പോലെ തോന്നും. രണ്ടാമത്തേത് ഗൃഹപ്രവേശനത്തി ന് ഒരു friend സമ്മാനിച്ചതാണ്.ഒരു Time piece വാങ്ങി. Time അറിയുന്നതിന് മൊബൈൽ  Senior citizens ന് അതുപോരാ. രാത്രിയിൽ മൊബൈൽ തപ്പിയെടുത്തു അതിൽ സമയം നോക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് bed റൂമിൽ ഒരു Time Piece സ്ഥാപിച്ചത്. 2 കൈതചക്ക ചിഹ്നം തിന്നാൻ പറ്റിയ ഒരു സാധനം ആണെങ്കിൽ അത് ആകർഷകമാണ്. ജോസ് ടോമിന് നല്ല ചിഹ്നമാണ് കിട്ടിയിരിക്കുന്നത്. കൈത ചക്ക ഈ നാട്ടിൽ ധാരാളമായി കൃഷി ചെയ്യുന്നു. ചെത്തി മുറിച്ചു തിന്നാനും juice ആക്കി കുടിക്കാനും ഉത്തമം. Pineapple ൽ pine ഉം ആപ്പിളും ഇല്ല എന്നത് ഇംഗ്ലീ

ഓണ ദിന ചിന്തകൾ

2019ലെ ഓണം മനോഹരമാണ്. ഒന്നാമത് ഏറ്റവും നല്ല weather. ഒട്ടും ശല്യം ചെയ്യാതെ മൃദുവായി, ഒരു feather touch പോലെ പെയ്യുന്ന മഴ.കഴിഞ്ഞ ഒരു മാസമായി  ഏറ്റവും നല്ല weather ആണ്.Ac ക്കും ഫാനിനും ഒരു പൂജവെയ്പ് ആണ്. ഉറക്കം speed up ചെയ്യുന്ന കാലാവസ്ഥയാണ്.കേരളത്തിൽ എന്നും ഇതേ weather ആണെങ്കിൽ  ഇവിടം സ്വർഗ്ഗമാകും.2019ൽ ഈ പ്രദേശത്തു കൊതുകു ശല്യം തീരെയില്ല. പനിയും കുറവാണെന്ന് തോന്നുന്നു. ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന് ചിലർ പറയുന്നു. Car sales കുറഞ്ഞുവത്രേ. കുറഞ്ഞെങ്കിൽ അത് നല്ല കാര്യം. ഈ വർഷം കാർ ഒന്നും വിറ്റില്ലെങ്കിലും കുഴപ്പമില്ല. ആവശ്യത്തിൽ അധികം കാറുകൾ already ഉണ്ട്. വിലക്കയറ്റം ഒട്ടുമില്ല. Cooking gas ന് വില കുറവാണ്. അരിക്കും പച്ചക്കറികൾക്കും വിലകുറവാണ്. ഒന്നാന്തരം പച്ചക്കപ്പക്ക് 25 രൂപയാണ് വില. കോഴിക്ക് 85 രൂപ. മത്തിക്ക്‌ 100 രൂപ.തേങ്ങാക്കു 42 രൂപ. അരിക്ക് ന്യായമായ വിലയാണ്. എന്നിട്ടും ചിലർ തട്ടി വിടുകയാണ് ഇന്ത്യൻ economy ആകെ തകർന്നടിഞ്ഞു എന്ന്. ഒരു പക്ഷേ ഈ പറയുന്നവർ കഞ്ഞിയിൽ ഉപ്പിന് പകരം സ്വർണ്ണപ്പൊടി ആയിരിക്കാം ചേർക്കുന്നത്. കപ്പക്ക് കിലോയ്ക്ക് 50 രൂപ ആയാൽ, മത്തിക്ക്  250 ആയാൽ

Two Leaves Pharmaceuticals Mega Sales ( Satire)

പ്രിയ സുഹൃത്തുക്കളെ പാലാ തിരഞ്ഞെടുപ്പും ഓണവും പ്രമാണിച്ചു Two Leaves (രണ്ടില) Pharmaceuticals ന്റെ വിവിധ product കൾക്ക് 50 ശതമാനം വരെ കിഴിവ്‌ നൽകുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1. പാരാസെ റ്റമോൻ  tablets. പാരവെയ്‌പിന് ഇരയാകുന്നവർക്ക് feel ചെയ്യുന്ന ശാരീരികവും മാനസികവുമായ വേദനക്ക് പരിഹാരം നൽകുന്ന tablets.100 tablet ന് 50രൂപ മാത്രം. 2. Two Leaves ലിംഗം പൊങ്ങാതി തൈലം. ലൈംഗിക ബലഹീനത ( Erectile Dysfunction) കൊണ്ട് നരകിക്കുന്നവർക്ക് ആശ്വാസം നൽകി നവോദ്ധാരണം നൽകുന്ന തൈലം. നവ യുവത്വം ഉറപ്പ് നൽകുന്നു. Rs 200 only. 3. Two Leaves കൂവൽ നാദ സുധ: തൊണ്ടയടപ്പ്, കര കരപ്പ് ,ശബ്ദ മില്ലായ്‌മ മുതലായവ നിശ്ശേഷം മാറ്റി അത്യുച്ചതിൽ കൂവാൻ ഉള്ള ശേഷി നൽകുന്നു.( Rs 75 only) 4 .Two Leaves Split Relief  Tablets പിളർപ്പ് രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുന്നു. (Rs 60 only) 5 .കൈപ്പത്തി  Ointment കൈപ്പത്തിക്ക്  ചിലപ്പോൾ feel ചെയ്യുന്ന ചൊറിച്ചിൽ, പുകച്ചിൽ, നീറ്റൽ വെള്ള പാ ണ്ട് മുതലായവ നിശ്ശേഷം മാറ്റി പൂർണ്ണ സൗഖ്യം നൽകുന്നു. കൂടാതെ രണ്ടില tooth paste,

രണ്ടില, ഒരു ദിവ്യ ഔഷധം(Satire).

കേരളത്തിൽ  പ്രധാനമായി കോട്ടയം ജില്ലയിൽ സമൃദ്ധമായി വളരുന്ന ഒരു ഔഷധ ചെടിയാണ് രണ്ടില.രണ്ടിലയുടെ ഒരു പ്രത്യേകത, ഈ ചെടിക്ക് രണ്ടിൽ അധികം ഇലകൾ ഉണ്ടാവുകയില്ല എന്നതാണ്. കോട്ടയം ജില്ലക്കാരുടെ സൗന്ദര്യം,ആരോഗ്യം, ദീർഘായുസ്സ് എന്നിവയുടെ കാരണം രണ്ടിലയുടെ ഉപയോഗമാണ്.രണ്ടിലയുടെ ചില ഉപയോഗങ്ങൾ താഴെ കൊടുക്കുന്നു. 1. രണ്ടില പൂജാ മുറിയിൽ സ്ഥിരം വെച്ചാൽ ആ വീട്ടിൽ സർവ ഐശ്വര്യം ഉണ്ടാകും. 2. രണ്ടില ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യ ദായകമാണ്. 3. രണ്ടില കറിവേപ്പിലക്ക് പകരം ഉപയോഗിക്കാം. 4. ശത്രു സംഹാരത്തിന് ഉത്തമമാണ് രണ്ടില. പ്രത്യേകിച്ചു രാഷ്ട്രീയ എതിരാളികളെ തുലക്കാൻ .രണ്ടില കയ്യിലെടുത്തു ശത്രുവിനെ ധ്യാനിച്ച് "നീ നശിച്ചു പോകട്ടെ"എന്ന് ഉരുവിട്ടുകൊണ്ടു ഇലകൾ നുള്ളി എറിയുക. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഈ അടവ് പരക്കെ ഉപയോഗിക്കുന്നു. 5. ലൈംഗിക ശേഷി നഷ്ടപ്പെട്ട സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തേജനം നൽകാൻ കഴിയുന്ന ഒന്നാണ് രണ്ടില.മുളപ്പിച്ച പയർ, ബദാം, അണ്ടിപ്പരിപ്പ്, എന്നിവ ഇടിച്ചു കുഴമ്പ് രൂപത്തിൽ ആക്കി ചെറുതേൻ ചേർത്ത് സേവിക്കുക. 6.രണ്ടില കടിച്ചു പിടിച്ചാൽ കഠിനമായ പല്ലുവേദന മാറും. 7. രണ്ടില ചന്