Skip to main content

Posts

Showing posts from March, 2020

അധികസമയം എങ്ങനെ ചെലവഴിക്കാം( Viewpoint)

കൊറോണ shut down കാലത്തെ ഒരു പ്രോബ്ലെം അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്. ഇക്കാര്യത്തിൽ പല നിർദ്ദേശങ്ങളും ഇപ്പോൾ മീഡിയയിൽ കാണുന്നുണ്ട്. സമയം അധികമായാൽ ബോറടി ഉണ്ടാകും. ബോറടി നീക്കാൻ മാർഗ്ഗങ്ങൾ കണ്ടു പിടിച്ചേ തീരൂ. ഈ മാർഗ്ഗങ്ങൾ indoors ഉം outdoors ഉം ആകാം. 1.പറമ്പ് ആശ്രയം. കൃഷിയിൽ നിന്ന് ആദായം ഒന്നുമില്ല. അതുകൊണ്ട് ഉള്ള സ്ഥലം വിറ്റു കളയുന്നവർ ഉണ്ട്. ഇത് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. സ്ഥലം കാടു പിടിച്ചു കിടന്നാലും അത് വിൽക്കരുത്. കാട് വെട്ടി തെളിക്കുക എന്നത് രസകരമായ ഒരു activity ആണ്. ഞാൻ ഇത് നിത്യവും ചെയ്യാറുണ്ട്. ചിലപ്പോൾ കയ്യിൽ മുള്ള് കൊള്ളും. നീറു കടിക്കും. കാൽ വഴുതി വീഴും. ഇതെല്ലാം രസകരമാണ്. നമ്മുടെ പറമ്പിൽ ചക്ക, മാങ്ങാ, തേങ്ങ, പപ്പായ മുതലായ സാധനങ്ങൾ ഉണ്ടെങ്കിൽ അവ പറിച്ചെടുക്കുന്നത് ഏറ്റവും സന്തോഷം ലഭിക്കുന്ന ഒരു കാര്യമാണ്. Shut down ന്റെ ഈ ദിവസങ്ങളിൽ നമുക്ക് കുറെ സ്ഥലവും വൃക്ഷങ്ങളും പൂച്ചെടികളും ഉണ്ടെങ്കിൽ അവിടെ വിവിധ കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കാം. എല്ലാം നമ്മൾ തനിയെ ചെയ്യണം. 2 .Indoors TV, Social media, films, music മുതലായവ നമുക്ക് enjoy ചെയ്യാം. പക്ഷേ കുറേ കഴി

കൊറോണ ചിന്തകൾ

അങ്ങനെ ഇന്ത്യ സമ്പൂർണ്ണ അടച്ചുപൂട്ടലിൽ  ആയിരിക്കുന്നു.22 ആം തീയതി നടത്തിയ Curfew കണ്ടപ്പോഴേ തോന്നി അത് വരാനിരിക്കുന്ന ഒരു വലിയ സംഭവത്തിന്റെ മുന്നോടിയാണെന്ന്. Stay at home എന്താണെന്ന്  അന്ന് ജനങ്ങൾ പഠിച്ചു. അതുകൊണ്ട്  21 ദിവസത്തെ  വീട്ടിലിരിപ്പ് കര്ശനമാക്കിയപ്പോൾ അതിനോട് adjust ചെയ്യാൻ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല.എന്നാൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചില ആളുകൾ ചുമ്മാ ചുറ്റി കറങ്ങുകയും കൂട്ടം കൂടുകയും ചെയ്ത്  Shut down ന് ഇടങ്കോലിടുന്നത് ഭീതി  ജനിപ്പിക്കുന്നു. ഈ പോക്ക് പോയാൽ കേരളത്തിന്റെ കാര്യം 50/50 ആയിരിക്കും. " ഞാൻ OK യാണ്. എനിക്ക്‌ ഇതൊന്നും സംഭവിക്കുകയില്ല, മരണം എനിക്ക് പുല്ലാണ്'എന്നൊക്കെ വിചാരിക്കുന്ന ചില ആളുകൾ ഉണ്ട്. അവരാണ് Shut down നിയമങ്ങളെ ധിക്കരിക്കുന്നത്. 21 ദിവസത്തിന് ശേഷം എന്തു സംഭവിക്കും എന്നത് ദുരൂഹമാണ്.21 ദിവസത്തിനകം കൊറോണ പ്രശ്നം തീരുമെന്ന് പ്രതീക്ഷയില്ല. ചില ആളുകൾ കരുതിക്കൂട്ടി കേരള/കേന്ദ്ര സർക്കാരുകളുടെ തീവ്ര പരിശ്രമംങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്നു എന്ന് സംശയിക്കണം. ഏറ്റവും ഭയാനകമായ ഒരു അവസ്ഥയിലേക്കാണ് ഓരോ മണിക്കൂറും ഇഞ്ചോടിഞ്ച് ന

കൊറോണ ഒരു തമാശയോ?( Viewpoint)

ഭൂഗോളത്തെ മുഴുവൻ കൊറോണ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞു മുറുക്കി വിഴുങ്ങാൻ തുടങ്ങുമ്പോൾ ചില വിഡ്ഢികൾ ഇതിനെ ഒരു തമാശയായി കണ്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ തമാശകൾ പൊട്ടിച്ചു  രസിക്കുകയാണ്. വിവരക്കേട് എത്രമാത്രം അതിരു കടക്കാമെന്നു ഇവർ കാണിച്ചു തരുന്നു. നമ്മുടെ ജീവിത കാലത്ത് കൊറോണ പോലെ ഇത്രയും ഭയാനകമായ ഒരു അവസ്‌ഥ മുൻപ് കണ്ടിട്ടില്ല. അപ്പോഴാണ് ഒരു പറ്റം ഊളകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി തലകുത്തി മറിയുന്നത്. ഉദാഹരണമായി  മാർച്ച് 22ഞായറാഴ്ച്ച രാജ്യമൊട്ടാകെ  Curfew ആയി ആചരിക്കണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തപ്പോൾ ഊളപ്പട ,കേട്ടതു പാതി കേൾക്കാത്തത് പാതി  പരിഹാസവുമായി ചാടി വീണ് ആഹ്ലാദിച്ചു. പക്ഷേ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. Curfew വുമായി പൂർണ്ണമായി സഹകരിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ ഊളപട വാലും ചുരുട്ടി മാളങ്ങളിൽ ഒളിച്ചു. പിണറായി Curfew വിന് ഇടങ്കോൽ ഇടുമെന്നാണ് വിഡ്ഢികൾ വിചാരിച്ചത്. എന്നാൽ കാര്യത്തിന്റെ ഗൗരവം തുടക്കത്തിലേ തിരിച്ചറിഞ്ഞ പിണറായി രാജ്യനന്മക്കായി ഏറ്റവും ഉചിതമായ തീരുമാനം എടുത്തു. ഇവിടെ ഇറ്റലി ആവർത്തിക്കുമോ എന്നതാണ് ആശങ്ക. ഇറ്റലിക്കാർ കൊറോനയെ serious ആയി എടുത്തില്ല എന്ന്

മറ്റൊരു കൊറോണ ദിവസം

England ൽ കോവിഡ് പ്രമാണിച്ച് സീനിയർ citizens വീട്ടിൽ തന്നെ ഇരുന്നാൽ മതി എന്നൊരു നിർദ്ദേശം ഉള്ളതായി കേട്ടു. നല്ല കാര്യം. കൊറോണ ഏകാന്തതയിലേക്ക് നയിക്കുന്നു. Senior citizens വളരെ ഏകാന്തത അനുഭവിക്കുന്നവർ ആണെന്നാണ് എന്റെ പക്ഷം. കാരണം മക്കളും പേരകുട്ടികളും ഉണ്ടെങ്കിലും അവർ അകലെ ആയിരിക്കും. മക്കളും പേര കുട്ടികളും കൂടെയുള്ളവരും ഉണ്ട്. കോവിഡ് കാരണമുള്ള സ്വയം മുൻകരുതലുകൾ ഏകാന്തതക്ക് ആക്കം കൂട്ടുന്നു. വരാനും പോകാനും ആളില്ലാത്ത അവസ്‌ഥ. മിച്ച സമായത്തിന്റെ അധികഭാരം ഒരു irony ആണ്. ജോലി ഉള്ളവർക്ക് ജോലിഭാരം ആണ് പ്രശ്നം. ഈ ദിവസം ഒന്നു തീർന്നുകിട്ടിയാൽ മതി, ഈ രാത്രി ഒന്ന് ഇരുണ്ടു വെളുത്താൽ മതി എന്ന് ആഗ്രഹിക്കുന്ന അവസ്‌ഥ. സമയം ചെലവഴിക്കാൻ പ്രകൃതി തന്നെ ആശ്രയം. കഠിനമായ വേനൽ ചെറിയ വൃക്ഷങ്ങളെ തളർത്തുന്ന അവസ്‌ഥ. വെള്ളം സുലഭമല്ല. രാവിലെ 7 മുതൽ 9 വരെ gardening ചെയ്തു. അതു കഴിഞ്ഞാൽ ചൂട് അസഹ്യമാകും. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം Paika ടൗണിൽ പോയി. കൊറോനയുടെ effect പ്രകടമായിരുന്നു. കടകളിൽ customers തീരെയില്ല. ചെറിയ ചില സാധനങ്ങൾ വാങ്ങി മടങ്ങി. സമയം പാസ്സ് ചെയ്യാൻ TV, സോഷ്യൽ മീഡിയാ എന്നിവ ആശ്രയം. എന

കൊറോണ ചിന്തകൾ

ഇന്ന് വൈകുന്നേരം ആയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. ഇന്ന് ഞാൻ ഒരു തരം വീട്ടു തടങ്കലിൽ ആയിരുന്നുവെന്ന്. ആരും പൂട്ടി ഇട്ടതല്ല. എന്നാലും വീട്ടു തടങ്കൽ പോലെ ഒരു തോന്നൽ. കൊറോനയുടെ പശ്ചാത്തലത്തിൽ ആയിരിക്കാം അങ്ങനെ തോന്നിയത്. സാധാരണ എന്തെങ്കിലും ചെറിയ കാരണത്താൽ പൈക ടൗണിലേക്ക്പിപോകാറുണ്ട്. ഒരു പാക്കറ്റ് പാൽ, ഒരു കിലോ മീൻ, ഒരു കിലോ ഉള്ളി എന്നിങ്ങനെ ചില്ലറ സാധനങ്ങൾ വാങ്ങാൻ ആണ് പോകാറുള്ളത്. ചിലപ്പോൾ Best Bakeryയിൽ കയറി ഒരു സോഡാ നാരങ്ങ വെള്ളവും ഒരു പരിപ്പു വടയും കഴിക്കും. ചെറിയ കടയാണെങ്കിലും അവിടെ Ac യുണ്ട്. Local business നെ support ചെയ്യുന്നത് നമ്മുടെ കടമയാണ്. അയൽവീട്ടിലെ പശു പ്രസവിച്ചു. അതുകൊണ്ട് packet പാൽ വാങ്ങൽ നിർത്തി. ഇപ്പോൾ രാവിലെ 8 മണിക്ക് fresh milk കിട്ടും. ടൌനിൽ പോകാഞ്ഞതിന്റെ ഒരു കാരണം fresh milk ആണ്. ഒന്നല്ല ഒരാഴ്ച്ച town ൽ പോയില്ലെങ്കിലും കുഴപ്പമില്ല. ഒരു സീനിയർ citizen ന് പുറത്തു പോകാതെയും ജീവിക്കാം ഒന്നോ രണ്ടോ ആഴ്ച്ച. വേണ്ടി വന്നാൽ ഒരു മാസവും OK. അപ്പോൾ കൊറോണ മൂലം ഒരു മാസം വീട്ടിൽ ഇരിക്കേണ്ടി വന്നാലും ഞാൻ OK. സാധനങ്ങൾ എല്ലാം stock ഉണ്ട്. പക്ഷേ ഒരു കാര്യം ഉണ്ട്. T V യും interne

വാരാന്ത്യ ചിന്തകൾ

ഇന്ത്യയിൽ നാടകീയമായി എന്തും സംഭവിക്കാം. ഉദാഹരണം: Yes Bank പൊടുന്നനെ No Bank ആയി. നോട്ട് നിരോധനത്തിന്റ് മിനി പതിപ്പ്. വേറൊരു സംഭവം കോഴി വില കുത്തനെ താഴ്ന്ന്  കിലോയ്ക്ക് 70 രൂപയിൽ എത്തി എന്നതാണ്.120 രൂപ വരെ വില ഉണ്ടായിരുന്നതാണ്.ഈ വിലക്കുറവ് ഒരു അവസരമാക്കി  കുറേ അധികം കോഴി വാങ്ങി വറു ത്തും പൊരിച്ചും ഒക്കെ വയറുമു റ്റെ തിന്ന് enjoy ചെയ്താലോ? അപ്പോഴാണ് മറ്റൊരു വാർത്ത. കോഴിക്കോട്ട് പക്ഷിപ്പനി. വരും ദിവസങ്ങളിൽ കോഴിവില 40ലെത്തുമായിരിക്കും. കോഴിവില ഇത്രയും താഴാൻ വേറെ ഒരു കാരണവും പറയുന്നുണ്ട്. നോമ്പു കാലമാണ്.അപ്പോൾ ഈ രാജ്യത്തു കോഴി ഏറ്റവും കഴിക്കുന്നത് ക്രിസ്ത്യനികൾ ആണത്രേ. പന്നിയുടെ കാര്യവും അങ്ങനെതന്നെ. നോമ്പ് നല്ലതുതന്നെ. പക്ഷേ ഇറച്ചിവില്പന മാന്ദ്യം അനുഭവപ്പെടുമ്പോൾ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഇറച്ചി ,മീൻ, കോഴി കച്ചവടക്കാർ. അപ്പോൾ ഒരു ക്രിസ്ത്യാനി കൃത്യമായി നോമ്പ്‌എടുക്കുന്നില്ല എങ്കിൽ അത് ഒരു പുണ്യമാണ്. കഷ്ടത അനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസം നൽകുന്ന പുണ്യം. അല്പം മദ്യം കഴിക്കുന്നതും ഒരു പുണ്യമാണ്. കാരണം എല്ലാവരും മദ്യം ഉപേക്ഷിച്ചാൽ  മദ്യ outlet ലെ തൊഴിലാളികളുടെ ജോലി പോക

ഉഷ്ണകാല ചിന്തകൾ

2018ലും 19ലും സമൃദ്ധമായി മഴ പെയ്തു. ആവശ്യത്തിലേറെ വെള്ളം ഒഴുകി പ്രളയം ഉണ്ടായി. ഇപ്പോഴിതാ നേരേ വിപരീതമാണ് കാര്യങ്ങൾ. മഴ ചതിച്ചു. കേരളം പൊരിയുകയാണ്. വെന്തുരുകയാണ്. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് ഇന്ന് നമ്മൾ മനസ്സിലാക്കുന്നു. ഇപ്പോൾ ആളുകൾ കണ്ടു മുട്ടുമ്പോൾ ചോദിക്കുന്നത് "വെള്ളം ഉണ്ടോ? " എന്നാണ്. വെള്ളം ഉള്ളവർ ഭാഗ്യവാന്മാർ. ഈ പ്രദേശത്ത് കിണറുകൾ ആണ് വെള്ളത്തിന്റെ source. കിണറുകൾ പലതും വറ്റി. ടാങ്കർ വെള്ളം വാങ്ങി കിണറ്റിൽ ഒഴിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.5000litre ന്  1000 രൂപ ആകും. പണം കൊടുത്താലും ഉടനെ കിട്ടുകയില്ല. ഡിമാൻഡ് അത്രയും അധികമാണ്. വെള്ളപ്പൊക്കം ഒരു ദുരന്തം ആയതു പോലെ ഇപ്പോഴത്തെ വരൾച്ച ഒരു ദുരന്തം ആണ്. ഇത് ഏറ്റവും ബാധിക്കുന്നത് കർഷകരെ യാണ്. ജാതി, വാഴ മുതലായവ കരിഞ്ഞു നിൽക്കുന്നത് കാണാം. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഞങ്ങൾക്ക് കിണറ്റിൽ കഷ്ടിച്ചു വെള്ളം ഉണ്ട്. രണ്ടാഴ്ചക്കുള്ളിൽ മഴ പെയ്തില്ലെങ്കിൽ പ്രശ്നമാകും. ഇപ്പോൾതന്നെ ചെടികൾക്ക് ഒഴിക്കാൻ വെള്ളം തികയുന്നില്ല. കഠിനമായ ചൂട് കാരണം പുറത്തേയ്ക്ക് അധികം ഇറങ്ങുന്നില്ല. ചൂടിൽ നിന്ന് രക്ഷപ്പെടാൻ വൃക്ഷങ്ങളെ ആശ്രയിക്കുന്നു.