Skip to main content

കൊറോണ ചിന്തകൾ

ഇന്ന് വൈകുന്നേരം ആയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. ഇന്ന് ഞാൻ ഒരു തരം വീട്ടു തടങ്കലിൽ ആയിരുന്നുവെന്ന്. ആരും പൂട്ടി ഇട്ടതല്ല. എന്നാലും വീട്ടു തടങ്കൽ പോലെ ഒരു തോന്നൽ. കൊറോനയുടെ പശ്ചാത്തലത്തിൽ ആയിരിക്കാം അങ്ങനെ തോന്നിയത്. സാധാരണ എന്തെങ്കിലും ചെറിയ കാരണത്താൽ പൈക ടൗണിലേക്ക്പിപോകാറുണ്ട്. ഒരു പാക്കറ്റ് പാൽ, ഒരു കിലോ മീൻ, ഒരു കിലോ ഉള്ളി എന്നിങ്ങനെ ചില്ലറ സാധനങ്ങൾ വാങ്ങാൻ ആണ് പോകാറുള്ളത്. ചിലപ്പോൾ Best Bakeryയിൽ കയറി ഒരു സോഡാ നാരങ്ങ വെള്ളവും ഒരു പരിപ്പു വടയും കഴിക്കും. ചെറിയ കടയാണെങ്കിലും അവിടെ Ac യുണ്ട്. Local business നെ support ചെയ്യുന്നത് നമ്മുടെ കടമയാണ്.

അയൽവീട്ടിലെ പശു പ്രസവിച്ചു. അതുകൊണ്ട് packet പാൽ വാങ്ങൽ നിർത്തി. ഇപ്പോൾ രാവിലെ 8 മണിക്ക് fresh milk കിട്ടും. ടൌനിൽ പോകാഞ്ഞതിന്റെ ഒരു കാരണം fresh milk ആണ്. ഒന്നല്ല ഒരാഴ്ച്ച town ൽ പോയില്ലെങ്കിലും കുഴപ്പമില്ല. ഒരു സീനിയർ citizen ന് പുറത്തു പോകാതെയും ജീവിക്കാം ഒന്നോ രണ്ടോ ആഴ്ച്ച. വേണ്ടി വന്നാൽ ഒരു മാസവും OK. അപ്പോൾ കൊറോണ മൂലം ഒരു മാസം വീട്ടിൽ ഇരിക്കേണ്ടി വന്നാലും ഞാൻ OK. സാധനങ്ങൾ എല്ലാം stock ഉണ്ട്. പക്ഷേ ഒരു കാര്യം ഉണ്ട്. T V യും internet ഉം ഇല്ലെങ്കിൽ പ്രശ്നമാകും.

15 March 2020
,
ഞാൻ ഇന്നലത്തെ എന്റെ route map ഒന്ന് reconstruct ചെയ്തു നോക്കി.4.30ക്ക് ഉണർന്നു, പതിവ്‌ പോലെ. ഒരു coffee ഉണ്ടാക്കി കുടിച്ചു കൊണ്ട് TV തുറന്നു, പുതിയ വാർത്തകൾ ഉണ്ടോയെന്ന് അറിയാൻ. ഒന്നും ഇല്ലാത്ത സ്ഥിതിക്ക് Insync ചാനലിൽ ശാസ്ത്രീയ സംഗീതം കേട്ടു.ഹിന്ദുസ്ഥാനി,karnatic vocal and instrumental മാത്രം ഉള്ള ചാനലാണ്.

5.30 മുതൽ 6.15 വരെ morning walk. ചൂട് ഒട്ടും ഇല്ലാത്ത സമയമാണ്. റോഡിലൂടെ നടത്തം ഇല്ല. Drive way യും മുറ്റവും ചേർത്ത്  വീടിന് ചുറ്റും കൈവീശി നല്ല സ്പീഡിൽ നടക്കാം. അല്പം തണുപ്പുള്ള സമയമാണ്.

6.30 a. m  ചെടികൾ നനച്ചു. നാല് ദിവസം മുൻപ് പെയ്ത മഴയിൽ നിന്ന് വീപ്പകളിൽ ശേഖരിച്ച വെള്ളം ഇനിയും ബാക്കിയുണ്ട്. രാവിലെ ഒഴിച്ചില്ലെങ്കിൽ വെള്ളം ചൂടാകും.

6.45 a. m പത്രം gate ന്റെ അടുത്ത് വീഴുന്നു. വാസ്തവത്തിൽ പത്രം ഒരു essential commodity അല്ല. TV യിൽ ഇന്നലെ കണ്ട കാര്യങ്ങൾ ആണ് പത്രത്തിൽ ഉള്ളത്. ഒന്ന് ഓടിച്ചു വായിച്ചിട്ട് പത്രം മാറ്റി വെക്കും, പിന്നീട് വായിക്കാൻ. പക്ഷേ ആ പിന്നീട് ഉണ്ടാവുകയില്ല.

8 a. m ഒരു km അകലെയുള്ള ചെറിയ തോട്ടത്തിൽ വൃക്ഷ തൈകൾക്ക് വെള്ളം ഒഴിച്ചു. ഒഴിച്ചില്ലെങ്കിൽ കരിഞ്ഞു പോകും. അങ്ങോട്ട് കാറിലാണ് പോകുന്നത്.8.30ന് തിരിച്ചു വീട്ടിലേയ്ക്ക്. തുടർന്ന് breakfast.
Breakfast ന് കപ്പയോ ചക്കയോ ആണ് പ്രിയം.

9.30 വീടിന് അടുത്തുള്ള നാടൻ പ്ലാവിൽ നിന്ന് ചക്ക പറിക്കാൻ പോയി. അടുത്ത രണ്ട് മാസത്തെ ആവശ്യത്തിനുള്ള ചക്ക ഈ പ്ലാവിൽ ഉണ്ട്. താഴെയും മുകളിലും ശിഖരങ്ങളിലും ചക്കയുണ്ട്.ഈ പ്ലാവിന് ഒരു കുസൃതിയുണ്ട്. താഴെയുള്ള ചക്കകൾക്ക് 6-7കിലോ തൂക്കം വരും. മുകളിലേയ്ക്ക് പോകുമ്പോൾ വലുപ്പം കൂടും. പക്ഷേ അവയെ പറിക്കാൻ സാധിക്കുകയില്ല.

10അടിയും 15 അടിയും നീളമുള്ള മുളയുടെ തോട്ടി കൊണ്ടാണ് ചക്ക പറി ക്കുന്നത്. നിലത്തു കരിയിലകളുടെ ഒരു മെത്ത ഉള്ളതിനാൽ ചക്കയുടെ landing വളരെ smooth ആണ്.

ആകെ 5 എണ്ണം പറിച്ചു.ഒരെണ്ണം അയൽക്കാർക്ക് കൊടുത്തു. Domestic helper വന്ന ദിവസം ആയിരുന്നു. ലീലാമ്മയുംഅവരും മെനക്കെട്ട് ചക്കകൾ വെട്ടി അരിഞ്ഞു prepare ചെയ്തു. പാക്ക് ചെയ്ത് freezerൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാം. വ
റുക്കാനും നല്ലതാണ്.

12noon .ചൂട് ഇതുപോലെ കഠിനമായി ഉയർന്ന ഒരു അനുഭവം ഓർമ്മയിൽ ഇല്ല. ഈ നാട്ടുമ്പുറത്ത് Ac ആവശ്യമില്ല എന്ന് ഞാൻ വീമ്പടിച്ചിരുന്നു. ഇപ്പോൾ ചൂടിന് അടിയറവ് പറഞ്ഞു രണ്ടു bedrooms ൽ Ac. fit ചെയ്തു.

റബ്ബറിന് വില കുറവാണ്. പക്ഷേ ചൂടിൽ നിന്ന് രക്ഷപ്പെടാൻ റബ്ബർ തോട്ടം ഉപകരിക്കും. നട്ടുച്ചയ്ക്ക് റബ്ബർ തോട്ടത്തിൽ അഭയം തേടി. ചെറിയ cooling effect ഉണ്ട്.

2 PM .ഊണ് കഴിഞ്ഞ് കൊടും ചൂടിൽ തളർന്ന് ഉറങ്ങിപ്പോയി.

3.30 PM ഉറക്കം കഴിഞ്ഞു TV കാണൽ, facebook ,whatsapp ...

4.30 Coffee .ചെറുകടി ഇന്ന്‌ വറുത്ത ചക്ക.

5.30 വീണ്ടും ചെടികൾക്ക്  വെള്ളം ഒഴിച്ചു. ഇപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ടാപ്പിൽ വരുന്ന വെള്ളം ചൂടുള്ളതാണ്. തണുത്ത വെള്ളം ഒഴിക്കണം.

8 pm: വൈകീട്ടത്തെ ഭക്ഷണം ചക്ക വേവിച്ചതും ഇളുമ്പിക്കാ അച്ചാറും. Perfect combination

കൊറോണ ഭീതി കാരണം ആളുകളുടെ പോക്കുവരവ് കുറഞ്ഞു. വരാനും പോകാനും സാധ്യമല്ലാത്ത അവസ്‌ഥ.

TV യും സോഷ്യൽ മീഡിയയും മുടങ്ങാത്തത് വലിയ ആശ്വാസമാണ്.

ചുരുക്കി പറഞ്ഞാൽ March 14 ആം തീയതി എന്റെ route map വളരെ ലളിതമായിരുന്നു. വീടും ചുറ്റുപാടും മാത്രം.ഒന്നും വാങ്ങാത്ത ഒരു ദിവസം.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു