Skip to main content

കൊറോണ ചിന്തകൾ

അങ്ങനെ ഇന്ത്യ സമ്പൂർണ്ണ അടച്ചുപൂട്ടലിൽ  ആയിരിക്കുന്നു.22 ആം തീയതി നടത്തിയ Curfew കണ്ടപ്പോഴേ തോന്നി അത് വരാനിരിക്കുന്ന ഒരു വലിയ സംഭവത്തിന്റെ മുന്നോടിയാണെന്ന്. Stay at home എന്താണെന്ന്  അന്ന് ജനങ്ങൾ പഠിച്ചു. അതുകൊണ്ട്  21 ദിവസത്തെ  വീട്ടിലിരിപ്പ് കര്ശനമാക്കിയപ്പോൾ അതിനോട് adjust ചെയ്യാൻ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല.എന്നാൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചില ആളുകൾ ചുമ്മാ ചുറ്റി കറങ്ങുകയും കൂട്ടം കൂടുകയും ചെയ്ത്  Shut down ന് ഇടങ്കോലിടുന്നത് ഭീതി  ജനിപ്പിക്കുന്നു. ഈ പോക്ക് പോയാൽ കേരളത്തിന്റെ കാര്യം 50/50 ആയിരിക്കും.

" ഞാൻ OK യാണ്. എനിക്ക്‌ ഇതൊന്നും സംഭവിക്കുകയില്ല, മരണം എനിക്ക് പുല്ലാണ്'എന്നൊക്കെ വിചാരിക്കുന്ന ചില ആളുകൾ ഉണ്ട്. അവരാണ് Shut down നിയമങ്ങളെ ധിക്കരിക്കുന്നത്.

21 ദിവസത്തിന് ശേഷം എന്തു സംഭവിക്കും എന്നത് ദുരൂഹമാണ്.21 ദിവസത്തിനകം
കൊറോണ പ്രശ്നം തീരുമെന്ന് പ്രതീക്ഷയില്ല. ചില ആളുകൾ കരുതിക്കൂട്ടി കേരള/കേന്ദ്ര സർക്കാരുകളുടെ തീവ്ര പരിശ്രമംങ്ങൾക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്നു എന്ന് സംശയിക്കണം. ഏറ്റവും ഭയാനകമായ ഒരു അവസ്ഥയിലേക്കാണ് ഓരോ മണിക്കൂറും ഇഞ്ചോടിഞ്ച് നീങ്ങുന്നത്.

വീട്ടിൽത്തന്നെ കഴിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചു കൊറോണ വരും എന്ന പേടി മനസ്സിൽ ഉള്ളപ്പോൾ. ഇതിൽ ഒരു irony ഉണ്ട്. നമ്മൾ ഒരു യാത്രക്ക് പോയാൽ എപ്പോഴും ആഗ്രഹിക്കുന്നത് എത്രയും വേഗം വീട്ടിലെത്താൻ ആണ്. ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്നു ഈ കൊറോണ പ്രശ്നം തീർന്ന് ഒന്നു സ്വതന്ത്രമായി പുറത്തു പോകാൻ.

സീനിയർ citizens ന് വീട്ടിലിരിപ്പ് പരിചയമാണ്.  പലർക്കും അധികസമയത്തിന്റെ പ്രോബ്ലെം ഉണ്ട്. എന്റെ ക്ലോക്കിന് സ്പീഡ് കുറവാണ്. അതിന്റ സൂചികൾ ഒച്ചിനെപ്പോലെ ഇഴയുകയാണ്. എന്നാൽ ഒരു ചെറിയ യാത്ര പോയാൽ സൂചികൾ വേഗം നീങ്ങും. ഇപ്പോൾ യാത്രകൾ ഇല്ലാതായി. അധികസമയം കുന്നു കൂടുന്നു,വായിച്ച പത്രം പോലെ. പത്രം ആക്രിക്കരന് വിൽക്കാം. പക്ഷേ സമയം എവിടെ വിൽക്കും?വരാൻ ആളില്ല, പോകാൻ ഇടമില്ല.

ഭാഗ്യവശാൽ mobile data, wifi ഒക്കെയുണ്ട്. വീഡിയോ call ഉണ്ട്. മക്കൾ അകലെ യാണെങ്കിൽ video call ഉപയോഗിക്കാം.

മക്കളും പേരകുട്ടികളും കൂടെയുള്ളവർ ഭാഗ്യവാന്മാർ. കാരണം സ്‌കൂളുകൾ അടച്ചതുകൊണ്ട് ഫാമിലി മൊത്തം വീട്ടിൽ ഉണ്ട്.
ഒരു കാര്യം വിട്ടുപോയി. കുറേ സുഹൃത്തുക്കളും കുറേ beer, whisky, വിവിധ തരം meat, കപ്പ, ചക്ക മുതലായവ ഉണ്ടെങ്കിൽ ക്ലോക്ക് സൂചിക്ക് ഓട്ടം കൂടും. പാട്ടും പ്രസംഗവും ഉണ്ടെകിലോ?Date പോലും മാറി പ്പോകും. അങ്ങനെ കുറേ അടിച്ചു പൊളിച്ചതാണ് ഫെബ്രുവരി വരെ. ഇനി അതെല്ലാം ഓർത്ത് സങ്കടപ്പെടുകയെ നിവൃത്തിയുള്ളൂ.
സുനാമി, കാട്ടു തീ, പ്രളയം എന്നിവയെക്കാൾ ഭയങ്കരമാണ് കൊറോണ. മേൽപ്പറഞ്ഞവയിൽ നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം.എന്നാൽ കൊറോനായിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധ്യമല്ല.
ഞാൻ ചിലപ്പോഴൊക്കെ വളരെ naive അല്ലെങ്കിൽ ബാലിശമായി ചിന്തിച്ചിരുന്നു, ഇന്ത്യയിൽ എന്തെങ്കിലും major പ്രോബ്ലെം ഉണ്ടായാൽ South ആഫ്രിക്കയിലേക്കോ ഓസ്ട്രേലിയായിലേക്കോ ഓടി രക്ഷപ്പെടാമെന്ന്. ഇപ്പോൾ ആ രാജ്യങ്ങളിൽ കൊറോണ പിടി മുറുക്കുകയാണ്.എല്ലാ വഴിയും അടഞ്ഞു.

പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട  എന്ന ചൊല്ല് ഓർത്തുപോയി.



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...