Skip to main content

Posts

Showing posts from July, 2020

വീണ്ടും ക്രൂരത

അമേരിക്കയിൽ ഒരു യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം വളരെ ഞെട്ടിക്കുന്ന ഒന്നാണ്.ഇത്തരം സംഭവങ്ങൾ ഇടയ്ക്കിടെ കേരളത്തിലും പൊന്തി വരാറുണ്ട്.ഉദാഹരണമായി ഉത്രാ വധക്കേസ്. ഉത്ര എന്ന യുവതിയെ ഭർത്താവ് പാമ്പിനെകൊണ്ട്‌ കടിപ്പിച്ചു കൊല്ലുകയായിരുന്നു.

കോവിഡ് കാല കുറിപ്പുകൾ

മുൻപ് ഒരു post ൽ സൂചിപ്പിച്ചത് പോലെ ഇവിടെ super weather ആണ്.2ഉം മൂന്നും മണിക്കൂർ ഇട വിട്ട് friendly, light rain. നട്ടുച്ചക്കും ചൂട് ഒട്ടുമില്ല. fan ഉം Ac യും വേണ്ട. ഇടിവെട്ടും ഉരുൾ പൊട്ടലും ഒന്നുമില്ല. പക്ഷേ ഈ അനുകൂല weather പൂർണ്ണമായി ആസ്വദിക്കാനുള്ള സാഹചര്യം ഇല്ല. രണ്ട് കാരണങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. ഒന്ന്, നാട്ടിൽ എങ്ങും പടരുന്ന കോവിഡ്. രണ്ട്, സ്വർണ്ണ കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആർക്കും എന്തും ചെയ്യാവുന്ന ഒരു നാടായി കേരളം മാറിയിരിക്കുന്നു എന്ന സത്യം ആശങ്ക വർധിപ്പിക്കുന്നു.Things fall apart.. എന്ന സ്ഥിതിയിൽ ആണ് കേരളം. ഇങ്ങനെയുള്ള ഒരു   സാഹചര്യത്തിൽ TV യും പത്രവും ഉപേക്ഷിച്ചു പ്രകൃതിയെ ആശ്രയിക്കുകയാണ് ഒരു മാർഗ്ഗം. ഭാഗ്യവശാൽ  വനത്തിന് തുല്യമായ ചെറിയ പറമ്പുകൾ സ്വന്തമായി ഉണ്ട്. അതിൽ പ്രധാനം Foxhang (നരിതൂക്കിൽ) forest ആണ് വലിയ നാടൻ മാവുകളും പുളിയും ആഞ്ഞിലിയും വെട്ടിയും ഈന്തയും കശുമാവും പനയും ഒക്കെയുണ്ട്. വള്ളിച്ചെടികളും പക്ഷികളും  ശല ഭങ്ങളും ഉണ്ട്.ഒന്നോ രണ്ടോ കാട്ടു മുയലും ഉണ്ട്. Foxhang കുന്ന് കയറി കഴിഞ്ഞാൽ സമതലം ആണ്. വളരെ fertile ഭൂമിയാണ്.2017 വരെ ഇവിടെ

വാരാന്ത്യ ചിന്തകൾ

"നാട്ടിൽ  അവധിക്ക് വരുന്നെങ്കിൽ ഇപ്പോഴാണ് ഏറ്റവും നല്ല സമയം." വിദേശത്തുള്ള ഒരു friend നോട് ഞാൻ പറഞ്ഞു. സത്യമാണ്. വളരെ നല്ല weather. ചെറിയ മഴയുണ്ട്. താപ നില കുറേ ദിവസം ആയിട്ട് 27,25 ഒക്കെയാണ്. ഫാൻ പോലും വേണ്ട. ചുമ്മാ വീട്ടിൽ ഇരിക്കാൻ നല്ല സുഖം. ഒന്നിനും ഒരു കുറവില്ല. പക്ഷേ ഞാൻ പറഞ്ഞത് ഒരു cruel joke ആയിരുന്നു. ഇന്നത്തെ സ്ഥിതിയിൽ യാത്ര അസാധ്യമാണ്. ചൈനീസ് വൈറസ്  ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ ഒഴിച്ച് ലോക ജനതയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. കോവിഡ് മഹാമാരി എന്ന് അവസാനിക്കും, ആരൊക്കെ ഭൂമിയിൽ അവശേഷിക്കും എന്നതു അജ്ഞാതമാണ്. ഈ മഹാമാരിയുടെ ഒരു ഫലം വിദേശം unattractive ഉം നമ്മുടെ നാട് attractive ഉം ആയി എന്നതാണ്.42 വർഷം ആഫ്രിക്കയിൽ ജീവിച്ച എനിക്ക് പണ്ടേ ഈ ചിന്താഗതി ആയിരുന്നു.2017 ൽ ജന്മ നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസം ആക്കിയപ്പോൾ എന്റെ ചിന്താഗതിയെ അരക്കിട്ട് ഉറപ്പിച്ചു. കോവിഡ് എന്ന  സുനാമി മലയാളികളുടെ വിദേശ സങ്കൽപ്പങ്ങളെ കടപുഴക്കി എറിഞ്ഞു കളഞ്ഞു. നാട് ആണ് നല്ലത്, എത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്ന് ലക്ഷക്കണക്കിന്  വിദേശ മലയാളികൾ ചിന്തിച്ചു. ആഗ്രഹിച്ച