Skip to main content

Posts

Showing posts from November, 2020

Cliff House കോട്ട (Viewpoint)

 പിണറായിയുടെ ഔദ്യോഗിക വസതി ആയ ക്ലിഫ് House ന്റെ ഭിത്തിയുടെ ഉയരം കൂട്ടുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചു തളർന്നു പോയി. അവിടെ ഒരു കോട്ട കെട്ടാൻ പോവുകയാണത്രെ. വികസന വഴിയിൽ ഒരു നാഴികക്കല്ല്. ചെലവ് എത്രയാണെന്ന് പറഞ്ഞിട്ടില്ല. കിഫ്ബിയിൽ പണം കരകവിഞ്ഞു ഒഴുകുകയാണ്. അതുകൊണ്ട് കോട്ടക്കു വേണ്ടി കുറെ കോടികൾ  wasteആക്കാൻ തടസ്സം ഒന്നുമില്ല. Security ഭീഷണി ഇന്ത്യയിൽ ഏറ്റവും ഉള്ളത് നരേന്ദ്ര മോഡിക്കും അമിത് ഷക്കും ആണ്. എന്നാൽ അവർ കോട്ടകൾ കെട്ടുന്നില്ല. അവർക്ക് ഭയമില്ല. Security ഭീഷണി ഒട്ടുമില്ലാത്ത പിണറായിക്ക് ആണ് ഭയം. ഈ ഭയത്തെ quixotic എന്ന് വിളിക്കാം.പണ്ട് Don Quixote ,wind mill നെ കണ്ട് അതൊരു ഭീകര ജീവിയാണെന്നു വിചാരിച്ചു അതിനെ ആക്രമിച്ചു. അതില്നിന്നാണ് quixotic എന്ന പ്രയോഗം ഉണ്ടായത്. പിൻവലിച്ചു നാണം കെട്ട 118 A, quixotic ആയിരുന്നു. Cliff House നെ ആരെങ്കിലും ആക്രമിക്കാൻ 0% സാധ്യതയാണ് ഉള്ളത്. അപ്പോൾ പിന്നെ എന്തിനാണ് അവിടെ ഒരു കോട്ട കെട്ടിപ്പൊക്കുന്നത്?  അഥവാ എന്തെങ്കിലും ആക്രമണ ഭീഷണി ഉണ്ടെങ്കിൽ തന്നെ കോട്ട കൊണ്ട് പ്രയോജനമില്ല. അത്തരം സ്ഥലങ്ങളിൽ commandos എത്തുന്നത് helicopter ൽ ആണ്. ബിൻ ലാദനെ കൊന്ന Comman

Mid week കുറിപ്പുകൾ

 സാധാരണയായി വീടുകൾക്ക് കാവൽ പട്ടികൾ ആണ്. പക്‌ഷേ എന്റെ വീടിന് കാവൽ4 പൂച്ചകളാണ്. ഈ സംഖ്യ ഇനി കൂടും. നെല്ലിക്കാ കൊട്ട മറിഞ്ഞതു പോലെ. കാരണം തള്ള പ്പൂച്ച എവിടെയോ പ്രസവിച്ചു. പൂച്ചകൾ വീടിനെ protect ചെയ്യുന്നു എന്നത് ഒരു തമാശല്ല. ഏലി, പാമ്പ്, ഓന്ത്, പല്ലി, തവള മുതലായവയെ അവർ prevent ചെയ്യുന്നു. ഇന്നലെ എന്റെ orchard ലെ പുല്ലു വെട്ട് ആയിരുന്നു. ഒരു വർഷത്തിന് ശേഷമാണ് വെട്ടുന്നത്. ഒരു slasher ഉപയോഗിച്ച് ഞാൻ തന്നെ നിത്യവും one hour നേരം വെട്ടി നിയന്ത്രിച്ചു നിര്ത്തിയിരുന്നു. അത് പോരാ. അതുകൊണ്ട് professional വെട്ടുകാരെ വിളിച്ചു. one hour ന് 260 രൂപയാണ് ചാർജ്.3 ചെറുപ്പക്കാർ വന്ന് ഭംഗിയായി വെട്ടി.1300 രൂപ charge ചെയ്തു. ഒരു rating ചോദിച്ചാൽ10ൽ10 കൊടുക്കാം. 27 cent ഉള്ള ഈ തോട്ടത്തിൽ പ്ലാവ്, തെങ്, കമുക്, ramputan, വാഴ, പപ്പായ, പേര, മുരിങ്ങ, കപ്പ, ചേമ്പ്, ചേന, കാന്താരി, കറിവേപ്പില, ജാതി, തേക്ക്, പുളി, ചാമ്പ, മാവ് മുതലായ സാധനങ്ങൾ ഉണ്ട്. ഇന്ന് ഒരു ചേനയും രണ്ട് കുമ്പലങ്ങയും പറിച്ചു. വൃക്ഷങ്ങൾ ഏറെയും 2016ൽ നട്ടതാണ്. ചിലത് ഇതുവരെ കായിച്ചിട്ടില്ല. Ramputan നല്ല പഴങ്ങൾ മാത്രമല്ല നല്ല തണലും തരുന്നു. ramputanന്റെ

ഭക്ഷണ കാര്യ കുറിപ്പുകൾ

 കേരള രാഷ്ട്രീയ കാര്യങ്ങളെ പ്പറ്റി എഴുതാൻ ഏറെയുണ്ട്. പക്ഷേ അത് വളരെ നിരാശ ഉളവാക്കും. അത്രക്ക് മോശമാണ് കാര്യങ്ങൾ. അതുകൊണ്ട് അത് drop ചെയ്തിട്ട് കൊച്ചു കൊച്ചു കാര്യങ്ങളിൽ focus ചെയ്യാം. എന്റെ ഇഷ്ട ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ കപ്പയും ചക്കയും ആണ്. കൂട്ടാൻ എന്തായാലും OK യാണ്. Beef, chicken, pork, മീൻ എന്നിങ്ങനെ എന്തും ആവാം. ഭാഗ്യവശാൽ കപ്പയും ചക്കയും എപ്പോഴും ഉണ്ട്. ഇപ്പോൾ പ്ലാവുകളിൽ ചക്ക ഉണ്ടായി വരുന്നതേയുള്ളൂ. കഴിഞ്ഞ season ലെ ചക്ക അരിഞ്ഞു freezer ൽ വെച്ചിരിക്കുന്നത് വേണ്ടപ്പോൾ എടുത്ത് വേവിക്കാം. ഒറിജിനൽ taste ആണ്. പച്ചക്കപ്പ എപ്പോഴും  സുലഭം. 25 രൂപ per kg. മത്തിക്ക് 100 രൂപ മാത്രം. കാറ്റ് നോക്കി തൂ റ്റണം എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് കപ്പയും മത്തിയും  ലാവിഷ് ആയി വാങ്ങിച്ചു കഴിക്കുക എന്നതാണ് നിലപാട്. സൗത്ത് ആഫ്രിക്കയിൽ ഏറ്റവും miss ചെയ്‌ത രണ്ടു സാധനങ്ങൾ ആണ് കപ്പയും മീനും.കപ്പ Pretoria യിൽ കിട്ടും. പക്ഷെ അങ്ങോട്ട് ദൂരം 350 Kms. 1500 kms coastline ഉള്ള രാജ്യമാണ് സൗത്ത് ആഫ്രിക്ക. പക്ഷെ ഇന്ത്യയിലെ പോലെ മീൻ സുലഭമല്ല. പ്രതേകിച്ചു interior ൽ.ജനങ്ങൾക്ക് വലിയ താൽപ്പര്യം ഇല്ല. അവർക്ക് beef ആണ് പ്രധാ

ശിവശങ്കറും Macbeth ഉം (Viewpoint)

 കുറ്റവാളികളെ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ വാർത്തകളിൽ എന്നും ഇവരെ കാണുന്നുണ്ട്. ഇവരുടെ മനസ്സ് എങ്ങെനെയാണ് എന്നത് ദുരൂഹമാണ്. പൊതുവേ വളരെ മനക്കട്ടി ഉള്ളവർ ആയിരിക്കാം. കോടതിയിലേക്ക് വലിയ അകമ്പടിയോടെ പോകുമ്പോൾ ഇവരിൽ പലർക്കും മുഖത്ത് ഭവഭേദം ഒന്നുമില്ല. എന്തായാലും സാമ്പത്തികമോ ക്രിമിനലോ ആയ കുറ്റം ചെയ്യുന്നവർ വിഡ്ഢികളാണ്.എന്നാൽ തങ്ങൾ വളരെ oversmart ഉം മറ്റുള്ളവർ തീരെ വിഡ്ഢികളും ആണെന്ന് അവർ ചിന്തിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അവർ കൊലപാതകവും മോഷണവും തട്ടിപ്പും വളരെ വിദഗ്ധമായി ചെയ്യുന്നത്. എന്നാൽ ഇന്നത്തെ കുറ്റാന്വേഷണ രീതികൾ കുറ്റവാളികളുടെ അതിബുദ്ധിയെ തകർത്തു അവരെ ക്കൊണ്ട് തത്ത പറയുന്നതുപോലെ പറയിപ്പിക്കുന്ന കാഴ്ച്ച ഇന്ന് ഒരു entertainment ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് സിനിമക്ക് പ്രാധാന്യം ഇല്ലാതാവുകയാണ്. സ്വർണ്ണക്കടത്തും drugs ഉം  വാർത്തകളിൽ നിറഞ്ഞു സിനിമയെയെയും serialനെയും കടത്തി വെട്ടിയിരിക്കുന്നു.കൂടത്തായി കൊലക്കേസ് രണ്ടാം ലെവലിൽ ഒരു സീരിയൽ ആയെന്നു കേട്ടു. ഇപ്പോൾ സീരിയലിനും സിനിമക്കും പറ്റിയ ഒരു വിഷയം സ്വർണ്ണ കള്ളക്കടത്തു ആണ്.ഒരു big ബഡ്ജറ്റ് സിനിമക്കു പറ്റിയ കഥയാണ് സ്വർണ

വാരാന്ത്യ ചിന്തകൾ

 ഇന്നലെ ഉച്ചകഴിഞ്ഞ് നാലരയ്ക്ക് ശക്തമായ ഇടിയും മഴയും ഉണ്ടായി. പാലായിൽ വെള്ളക്കെട്ട് ഉണ്ടായതായി ഇന്നത്തെ പത്രത്തിൽ വായിച്ചു. മഴ എപ്പോൾ പെയ്താലും welcome ആണ്. അല്ലെങ്കിൽ ചെടികൾക്ക് വെള്ളം ഒഴിക്കേണ്ടി വരും. ഏപ്രിൽ മുതൽ ഇന്നുവരെ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് വെള്ളം ഒഴിക്കേണ്ടി വന്നിട്ടുള്ളത്. അതും ഒരു boosting ന്. വെള്ളം സുലഭമാണ് except in March, ഏപ്രിൽ. അല്പം നിയന്ത്രണം ആവശ്യമാണ്. ഇടിവെട്ടി മഴ പെയ്യുമ്പോൾ power പോകാറുണ്ട്. അപ്പോൾ സോളർലേക്ക് shift ചെയ്യുന്നത് വലിയ ആശ്വാസമാണ്. രാവിലെ 5.50ക്ക് front door തുറക്കുമ്പോൾ greet ചെയ്യാൻ ആളുണ്ട്.3 പൂച്ചകുട്ടികൾ. Sit out ലെ mat ൽ ആണ് അവരുടെ ഉറക്കം. തള്ളപൂച്ചക്ക് തലക്കനം കൂടുതലാണ്. വേറെ എവിടെയോ ആണ് ഉറക്കം. 6.10 ന് പത്രക്കാരൻ gate നടുത്തു പത്രം എറിയും. പത്രം എടുക്കാൻ പോകുമ്പോൾ പൂച്ചകൾ accompany ചെയ്യും. പിന്നെ അവരുടെ കളി സമയമാണ്.എന്തായാലും ഇവിടെ പാമ്പ്, എലി എന്നിവയെ കാണാനില്ല. Morning walk ന് മൂവർ കൂട്ട് ഉണ്ട്. പക്ഷേ ഒരു പ്രോബ്ലെം ഉണ്ട്. ചിലപ്പോൾ നമ്മുടെ യൂത്ത് കോണ്ഗ്രെസ്സ്‌കാർ മന്ത്രിമാരുടെ കാർ തടയാൻ ചാടി വീഴുന്നതുപോലെ ഇവരിൽ ഒരാൾ വഴി തടയും. ദേഹം

November കുറിപ്പുകൾ

 കാലാവസ്‌ഥ ആകെ മാറി. മഴയുടെ ദൈർഘ്യം കുറഞ്ഞു. ഏപ്രിൽ മുതൽ നവംബർ വരെ ചൂട് ഒട്ടും അറിഞ്ഞിരുന്നില്ല. എങ്കിലും സഹിക്കാൻ പറ്റാത്ത ചൂടില്ല. ഷോപ്പിംഗിന് ഒന്നും പോകാതെ രണ്ടോ മൂന്നോ ആഴ്ച്ച ജീവിക്കുന്നതിന് ഇവിടെ തടസ്സമില്ല. നമ്മുടെ പ്രധാന ആവശ്യം ഭക്ഷണമാണ്. അതു സംബന്ധിച്ച പലവിധ സാധനങ്ങൾ വാങ്ങാൻ ആണ് നമ്മൾ കൂടുതലും പുറത്തു പോകാറുള്ളത്. ജോലി സംബന്ധമായും ആളുകൾ പുറത്തു പോകുന്നു.ജോലിക്കു പോകാത്തവർ മിക്കവാറും വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരാഴ്ചയിലേറെയായി കടയിൽ പോയിട്ട്. അത്യാവശ്യം പച്ചക്കറികൾ സ്വന്തമായി ഉണ്ട്. ഇറച്ചിയും മീനും ഡെയിലി പോയി വാങ്ങേണ്ട ആവശ്യമില്ല. പയർ, വെണ്ടക്ക, കത്രിക്ക,ചീര, കുമ്പളങ്ങ, പപ്പായ, ചേന, ചേമ്പ്,മുളക്, മുതലായ സാധനങ്ങൾ സ്വന്തമായി ഉണ്ട്. ജനുവരി ആകുമ്പോൾ കപ്പയും ചക്കയും ready ആകും.മാങ്ങയും പ്രതീക്ഷിക്കുന്നു.ചിലപ്പോൾ പറമ്പുകളിൽ mushroom കിട്ടാറുണ്ട്. ramputan, വാഴ പ്പഴം, പേരക്ക, പപ്പായ മുതലായവ സുലഭം.കുമ്പളങ്ങയും കാന്താരിയും ഉണ്ട്. ഇന്ത്യയിൽ കൊടും പട്ടിണിയാണെന്നു  ചിത്രങ്ങൾ സഹിതം തട്ടി വിടുന്നവർ ഇന്നും  ഉണ്ട്.അത് കാലഹരണപ്പെട്ട ഒരു വാദമാണ്. ഈ കൊടും പട്ടിണിയുടെ  കള്ളക

പൂച്ച ഗവേഷണം

 കോവിഡ് lock down ന്റെ ബോറടി നീക്കുന്നത് നമ്മുടെ വളർത്തു മൃഗങ്ങൾ ആണ്. അവരും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവർ അവസാനം വരെ നമ്മുടെ കൂടെ നിൽക്കും എന്നതാണ്.മനുഷ്യർ കുറേ ക്കാലം നമ്മുടെ കൂടെ നിൽക്കും. പിന്നീട്‌ അകൽച്ച ഉണ്ടാകും. മനുഷ്യർ പറ്റിക്കും. പക്ഷേ പട്ടിയും പൂച്ചയും പറ്റിക്കുകയില്ല. പൂച്ചകളുടെ ഇഷ്ട ഭക്ഷണം നമുക്ക് അറിയാം. മറ്റു ചില ഇഷ്ടങ്ങൾ ഇവർക്കുണ്ട്. ഇവിടുത്തെ 3 ചെറിയ പൂച്ചകൾ കാറിന്റെ അടിയിൽ ആണ് രാത്രി ഉറക്കം. ചിലപ്പോൾ front door ന്റെ മുമ്പിൽ mat ൽ കിടക്കും. ചിലപ്പോൾ plastic കസേരയിൽ ഉറങ്ങും. ഇവർക്ക് mat, mattress, സോഫ മുതലായവ വളരെ ഇഷ്ടമാണ്. അവസരം കിട്ടിയാൽ അവർ bed ൽ കയറി കിടക്കും. പക്ഷേ ഈ വീട്ടിൽ No entry ആണ്. പൂച്ചകൾ രാവിലെ ഉണർന്ന് exercise ചെയ്യും. body നല്ലതുപോലെ stretch ചെയ്ത്  mat ൽആന്തി പറിച്ചു നഖങ്ങളുടെ മൂർച്ച കൂട്ടും. പിന്നെ ദേഹം മുഴുവൻ നക്കി തുടച്ച് വൃത്തിയാക്കും. പരസ്പരം ഇത് ചെയ്തു കൊടുക്കുന്നത് കാണാം. രാവിലെയും വൈകീട്ടും അര മണിക്കൂർ കളി സമയമാണ്. അറിയാവുന്ന അഭ്യാസങ്ങൾ അവർ പുറത്തെടുക്കും. കെട്ടി മറിയലും ഉരുട്ടി പിടുത്തവും  ആന്തി പറിക്കലും ഒക്കെ അരങ്ങേറും. കൃത്യ സമ