Skip to main content

ശിവശങ്കറും Macbeth ഉം (Viewpoint)

 കുറ്റവാളികളെ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ വാർത്തകളിൽ എന്നും ഇവരെ കാണുന്നുണ്ട്. ഇവരുടെ മനസ്സ് എങ്ങെനെയാണ് എന്നത് ദുരൂഹമാണ്. പൊതുവേ വളരെ മനക്കട്ടി ഉള്ളവർ ആയിരിക്കാം. കോടതിയിലേക്ക് വലിയ അകമ്പടിയോടെ പോകുമ്പോൾ ഇവരിൽ പലർക്കും മുഖത്ത് ഭവഭേദം ഒന്നുമില്ല.

എന്തായാലും സാമ്പത്തികമോ ക്രിമിനലോ ആയ കുറ്റം ചെയ്യുന്നവർ വിഡ്ഢികളാണ്.എന്നാൽ തങ്ങൾ വളരെ oversmart ഉം മറ്റുള്ളവർ തീരെ വിഡ്ഢികളും ആണെന്ന് അവർ ചിന്തിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അവർ കൊലപാതകവും മോഷണവും തട്ടിപ്പും വളരെ വിദഗ്ധമായി ചെയ്യുന്നത്.

എന്നാൽ ഇന്നത്തെ കുറ്റാന്വേഷണ രീതികൾ കുറ്റവാളികളുടെ അതിബുദ്ധിയെ തകർത്തു അവരെ ക്കൊണ്ട് തത്ത പറയുന്നതുപോലെ പറയിപ്പിക്കുന്ന കാഴ്ച്ച ഇന്ന് ഒരു entertainment ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് സിനിമക്ക് പ്രാധാന്യം ഇല്ലാതാവുകയാണ്. സ്വർണ്ണക്കടത്തും drugs ഉം  വാർത്തകളിൽ നിറഞ്ഞു സിനിമയെയെയും serialനെയും കടത്തി വെട്ടിയിരിക്കുന്നു.കൂടത്തായി കൊലക്കേസ് രണ്ടാം ലെവലിൽ ഒരു സീരിയൽ ആയെന്നു കേട്ടു.

ഇപ്പോൾ സീരിയലിനും സിനിമക്കും പറ്റിയ ഒരു വിഷയം സ്വർണ്ണ കള്ളക്കടത്തു ആണ്.ഒരു big ബഡ്ജറ്റ് സിനിമക്കു പറ്റിയ കഥയാണ് സ്വർണ്ണ കടത്തു.

ഈ കേസിൽ ഉൾപ്പെട്ട ശിവശങ്കറിന് Macbeth മായി ചില സമാനതകൾ ഉണ്ട്.

ഉന്നത പദവിയിൽ ഇരുന്ന ഒരാൾ അധികാര മോഹം കാരണം വഴിവിട്ട ക്രൂര കൃത്യങ്ങൾ ചെയ്ത്  അധികാരത്തിൽ കയറുകയും പിന്നീട് നന്മയുടെ ശക്തികൾ ഒരുമിച്ച് യുദ്ധം ചെയ്തു Macbeth നെ കൊല്ലുന്നത് ആണ് കഥ.

Duncan രാജാവിന്റെ സൈന്യാധിപനും കണ്ണിലുണ്ണിയും ആയിരുന്നു Macbeth. 

Macbeth ഉം Lady Macbeth ഉം ഗൂഢാലോചന നടത്തി Duncan നെ കൊന്നു.

ഇക്കാര്യങ്ങൾ വിശദീകരിക്കാൻ അനേകം pages വേണ്ടി വരും എന്നതിനാൽ അതിന് തുനിയുന്നില്ല.

ശിവശങ്കരൻ guilty ആണോയെന്ന് കോടതി വിധിക്കണം. എന്തായാലും ശിവശങ്കരന്റെ പദവി നഷ്ടമായി. മീഡിയയിൽ അയാൾ അപമാനിതനായി.

Duncan രാജാവ് Macbeth ന് promotion കൊടുത്തു. പദ്മ വിഭൂഷൻ പോലെ ഒന്ന്. പക്ഷേ Macbeth ന് അതുക്കും മേലെ ആയിരുന്നു ലക്ഷ്യം. അദ്ദേഹവും ഭാര്യയും ഗൂഢാലോചന നടത്തി രാജാവിനെ കൊന്നു.

ശിവശങ്കറും Macbeth ഉം തമ്മിലുള്ള സമാനതകൾ:

1. രണ്ടു പേരും ഗൂഢാലോചന നടത്തി.

2. തെളിവ് നശിപ്പിക്കൽ:  സെക്രെറ്ററിയറ്റിലെ തീ പിടുത്തം, CCTV ദൃശ്യങ്ങൾ കിട്ടാത്തത് എന്നിവ തെളിവ്‌നശിപ്പിക്കലിന്റെ ഭാഗമാണ്.Macbeth ഉം Lady Macbeth ഉംകൊല പാതകം പ്ലാൻ ചെയ്യുന്നത് രസകരമാണ്. Duncan രാജാവിന്റെ അംഗ രക്ഷകർക്ക് അമിതമായി മദ്യം കൊടുത്തു അവരെ ഉറക്കിയാൽ രാജാവിനെ വധിക്കാൻ എളുപ്പമാണെന്ന് Lady Macbeth പറയുന്നു. അത് ശരിയായിരുന്നു. തെളിവ്‌നശിപ്പിക്കാൻ Macbeth ഒരു പടി കൂടി കടന്ന് അംഗരക്ഷകരെ കൊല്ലുന്നു. കൊലക്കുറ്റം അവരുടെ തലയിൽ കെട്ടിവെക്കുന്നു.

3.ദയനീയമായ പതനം

Macbeth നാടകത്തിന്റെ അവസാന ഭാഗത്ത്‌"എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് Macbeth പറയുന്നു. പദ്മ വിഭൂഷൻ പോലെ ഉന്നതമായ ഒരു ആദരം ലഭിച്ച ആളാണ് ഇങ്ങനെ പറയുന്നത്. വളരെ ഉന്നതമായ ഒരു പദവിയിൽ ഇരുന്ന ആളാണ് ശിവ ശങ്കരൻ. ഇന്നലെ അയാൾക്ക് ജാമ്യം കിട്ടിയില്ല. ഇന്ന് അയാൾ ജയിലിലെ ഒരു number മാത്രം.

4 Over smart

ഒരു കുറ്റവാളി oversmart ആണ്. പിടി വീഴുന്നതു വരെ. കൂടത്തായി ജോളിയും ഉത്രയുടെ ഭർത്താവും Macbeth ഉം Lady Macbeth ഉം സ്വപ്നയും ശിവശങ്കറും oversmart ആയിരുന്നു. Duncan രാജാവിനെ കൊന്നത് Macbeth ആണെന്ന് ഉടൻ തന്നെ Duncan ന്റെ മക്കൾ സംശയിക്കുന്നു. അവിടെയാണ് Macbeth ന്റെ പതനത്തിന്റെ തുടക്കം. രാമസ്വാമി എന്ന Customs Officer Super smart ആയിരുന്നു. അയാൾ സ്വർണ്ണ കടത്തുകാരെ കുടുക്കി.

ശിവശങ്കറിന്  IAS നഷ്ടപ്പെടും എന്ന് കേൾക്കുന്നു. ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ.


 






Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...