Skip to main content

Posts

Showing posts from June, 2019

പൂച്ച പുരാണം (അനുഭവം)

2019 ഫെബ്രുവരിയിൽ ജന്മ ദേശമായ  Paikaയിൽ വീട്‌വെച്ച് താമസം തുടങ്ങി. സാമാന്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷേ എന്തോ കുറവ് ഉള്ളതു പോലെ തോന്നി. കുറേ ആലോചിച്ചപ്പോൾ പിടി കിട്ടി. വീട്ടിൽ ഒരു പൂച്ചയുടെ കുറവുണ്ട്. സൗത്ത് ആഫ്രിക്കയിൽ പൂച്ചകളും പട്ടിയും ഉണ്ടായിരുന്നു. അവർ മിടുക്കർ ആയിരുന്നു. അധികം അന്വേഷിക്കേണ്ടി വന്നില്ല. ഒന്നല്ല മൂന്ന് പൂച്ച കുഞ്ഞുങ്ങളെ ഒരാൾ സമ്മാനിച്ചു. ഒരു വലിയ എലിക്കൂട്ടിൽ ആണ് അവരെ കൊണ്ടുവന്നത്.3 മാസം പ്രായമായ മിടുക്കർ. കൂട് തുറന്നപ്പോൾ പരിഭ്രാന്തരായ അവർ എവിടെയോ ഓടി ഒളിച്ചു. അടുത്ത ദിവസം അവർ ഇറങ്ങി വന്നു. പരിചയം ആയി. വളരെ decent ആയ പൂച്ചകളാണ്. വളിച്ച തും പുളിച്ചതും ഒന്നും തിന്നുകയില്ല. packet പാൽ അത്ര ഇഷ്ടമില്ല.മത്തി ഇഷ്ട ഭക്ഷണം. മൂവരിൽ Ginger ആണ് ഏറ്റവും മിടുക്കൻ. ഞാൻ പത്രം വായിച്ച് ഇരിക്കുമ്പോൾ അവൻ എന്റെ തോളത്തു കയറി ചെവിയിൽ മൃദുവായി കടിക്കും. ഒരു ദിവസം Ginger നെ കാണാതായി. പാമ്പ് കടിച്ചു കൊന്നതാണോ എന്ന് സംശയിച്ചു. വീടും പരിസരവും അരിച്ചു പെറുക്കി. Ginger ന്റെ മൃതദേഹം പോലും കിട്ടിയില്ല. ഒടുവിൽ ഞാൻ ഒരു നിഗമനത്തിൽ എത്തി. പ്രിയ പൂച്ചയെ ആരോ തട്ടി കൊണ്ട് പോയതാണ്. രണ്ടാഴ്

മദ്യപാനം ഒരു ത്യാഗം( Viewpoint)

മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്ന ഉപദേശം മദ്യ കുപ്പികളിൽ ഉണ്ട്. പക്ഷേ അത് ആരും serious ആയി എടുക്കാറില്ല.മദ്യപിച്ച് വാഹനം ഓടിക്കരുത് ' എന്ന ഉപദേശവും സാധാരണയാണ്. അതും അത്ര serious ആയി പലരും എടുക്കാറില്ല. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് /വീട്ടിലേയ്ക്ക് പാഞ്ഞു കയറി. കാർ മതിൽ/ ഇലക്ട്രിക്ക് പോസ്റ്റ്  ഇടിച്ചു തകർത്തു ' എന്നൊക്കെ വാർത്തകൾ നിത്യവും കാണാം. കാർ നിയന്ത്രണം വിട്ടു എന്നത് വലിയ irony ആണ്. കാരണം കേരളത്തിൽ ആളില്ലാ കാറുകൾ ഇല്ല. പക്ഷേ മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ അത് നിയന്ത്രണം വിട്ട ഒരു ആളില്ലാ വാഹനം ആകുന്നു. കേരളത്തിൽ ഇത്തരം വാഹനങ്ങൾ ഏറെയാണ്. മദ്യപരെ ഉപദേശിച്ചു മാറ്റാൻ എളുപ്പമല്ല. ഞാൻ ചിലപ്പോൾ മദ്യം കഴിക്കുന്ന ആളാണ്. എന്നാൽ എന്നും മദ്യം വേണമെന്ന് ആഗ്രഹം ഇല്ല. ഒരു  occasion ആണെങ്കിൽ അല്പം കുടിക്കും. കുടിച്ച് fit ആകണമെന്ന് നിർബന്ധമില്ല. വാസ്തവത്തിൽ fit എന്നാൽ unfit എന്നാണ് അർത്ഥം. മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്നും അല്ലെന്നും വാദം ഉണ്ട്. അത് എന്തായാലും മദ്യപാനം കീശയ്ക്ക് ഹാനികരം ആണ്. പ്രത്യേകിച്ചു സാധാരണക്കാർക്ക്. ഈ context ൽ  കേരളത്തിലെ മദ്യവില ഭീകരമാണ്.70 ര

തീവെപ്പ് കൊല( Viewpoint)

എല്ലാം കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് ഒരു അവകാശവാദം ഉണ്ട്.കുറെ കാര്യങ്ങളിൽ ഇത് ശരി ആയിരിക്കാം. പക്ഷേ ഒരു കാര്യത്തിൽ കേരളം ഏറ്റവും പുറകിലാണ്. അതായത് മനുഷ്യത്വത്തിന്റെ കാര്യത്തിൽ. നമ്മുടെ ഭാവനയ്ക്ക് അതീതമായ ക്രൂര കൃത്യങ്ങൾ ആണ് കേരളത്തിൽ നിത്യവും നടക്കുന്നത്. ഓരോ ക്രൂര കൃത്യവും അറിഞ്ഞു കഴിയുമ്പോൾ നമ്മൾ വിചാരിക്കും ഇനി ഇതുപോലെ ഒരു സംഭവം ഉണ്ടാവുകയില്ല എന്ന്. എന്നാൽ അധികം താമസിയാതെ കേൾക്കാം പഴയതിലുംcruellest ആയ ഒരു കൊലയെപ്പറ്റി.ഇത് പുതിയ ലെവലിലേയ്ക്കു ഉയരുകയാണ്. Horror സിനിമകളെ വെല്ലുന്ന horror ആണ് കേരളത്തിൽ ഓരോ ദിവസവും പുറത്തു വരുന്നത്. ഏറ്റവും latest മാവേലിക്കരയിൽ സൗമ്യ എന്ന പൊലീസുകരിയെ അജാസ് എന്ന പോലീസുകാരൻ പട്ടാപ്പകൽ ഏറ്റവും ഭീകരമായ വിധം ചുട്ടു കൊന്നത്. Macbeth നാടകത്തിൽ പറയുന്നതുപോലെ direst cruelty. പ്രണയ അഭ്യർധന നിരസിച്ചതിന് യുവതികളുടെ മുഖത്ത് acid ഒഴിക്കുക, വെട്ടി കൊല്ലുക മുതലായ അക്രമങ്ങൾ ഇന്ത്യയിൽ ഏറെയാണ്. പെട്രോൾ ഒഴിച്ച് 3 യുവതികളെയാണ് ഈയിടെ കേരളത്തിൽ കൊന്നത്. വനിതാ മതിലിനു ശേഷം  യുവതികൾക്ക് എതിരെയുള്ള അക്രമം വർദ്ധിച്ചു. പൊലീസുകരിയെ കൊന്ന സംഭവത്തിന

വിവാദ കാർട്ടൂൺ(Viewpoint)

ബിഷപ്പ് ഫ്രാൻകോയുടെ കാർട്ടൂൺ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരിക്കുകയാണ്. ആ കാർട്ടൂൺ കത്തോലിക്കരുടെ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് ആക്ഷേപം. ഈ വാദത്തോട് വിയോജിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ കത്തോലിക്കരുടെ പ്രതിനിധി അല്ല. കണ്ണിലുണ്ണി യും അല്ല. ഫ്രാങ്കോ പീഡനക്കേസിൽ  accused ആണെന്ന് കേരളത്തിന് അകത്തും പുറത്തും അറിയാം. ഒരു കാർട്ടൂണിസ്റ്റ് ഈ വിഷയത്തെ പ്പറ്റി ഒരു കാർട്ടൂൺ വരച്ചു. കേസ് ൽ പെട്ട ഫ്രാങ്കോ ഒരു സ്വകാര്യവ്യക്തി ആണ്.അയാൾ ജാമ്യത്തിൽ നടക്കുന്ന ആളാണ്. അയാൾ ശിക്ഷിക്കപ്പെട്ടാൽ ഭൂരിപക്ഷം കത്തോലിക്കർക്ക് അത് പ്രശ്നമല്ല. അതുപോലെ തന്നെ ഫ്രാൻകോയുടെ കാർട്ടൂൺ ഭൂരിഭാഗം കത്തോലിക്കാർക്കും പ്രശ്നമല്ല. സഭയുടെ ചിഹ്നങ്ങളെ കാർട്ടൂണിസ്റ്റ് അവഹേളിച്ചു എന്നാണ് വാദം. ഈ ഫ്രാങ്കോ യെ 2 വർഷം മുൻപ് അധികം ആരും അറിഞ്ഞിരുന്നില്ല. പീഡന കേസ് കാരണം ആണ്  ഫ്രാങ്കോ കുപ്രസിദ്ധൻ ആയത്. അങ്ങനെയാണ് കാർട്ടൂണിസ്റ്റ് ഫ്രാൻകോയെ അറിഞ്ഞത്. വരക്കാൻ ഇടയായത്. പോപ്പ് ഫ്രാൻസിസിനെ മോശമായി ചിത്രീകരിച്ചാൽ എനിക്ക് വിഷമം തോന്നും. കാരണം നന്മ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് പോപ്പ് ഫ്രാൻസിസ്. ഒരു കാർട്ടൂൺന്റെ പേര

ഇന്ത്യയിൽ ചിരി വിപ്ലവം(Viewpoint)

2019ലെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രധാന നല്ല വശം  തെരഞ്ഞെടുപ്പിന്റെ campaign സമയത്തും result ന് ശേഷവും രാജ്യത്തു ചിരിയുടെ ഒരു തരംഗം ആഞ്ഞടിച്ചു എന്നതാണ്. ഹാസ്യം അതിന്റ ഉച്ച കൊടിയിലെത്തിയ ഒരു കാലഘട്ടം ഇതു പോലെ വേറെ  ഉണ്ടായിട്ടില്ല.ട്രോളുകൾ കാർട്ടൂൺ, പാരഡികൾ, comments എന്നിങ്ങനെ പല രൂപത്തിൽ ആക്ഷേപഹാസ്യം ഒരു സുനാമി പോലെ ഇന്ത്യയിൽ ആഞ്ഞടിച്ചു. അത് ഇന്നും തുടരുകയാണ്. ഇന്ന് സാധാരണ ജനങ്ങൾ രാഷ്ട്രീയത്തിൽ വെറും കാഴ്ചക്കാരല്ല. അവർ ജനാധിപത്യപ്രക്രിയയിൽ പങ്കു ചേരുന്നു സോഷ്യൽ മീഡിയ യിലെ ആക്ഷേപ ഹാസ്യം കണ്ടും share ചെയ്തും comment ചെയ്തും. അഭിപ്രായ സ്വാതന്ത്ര്യം enjoy ചെയ്യാനുള്ള അവസരം ഇന്ന് ജനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇന്ന് ഇന്ത്യയിലെ ഒരു പ്രത്യേകത, ആക്ഷേപ ഹാ സ്യത്തിന്റെ radarൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതാണ്. ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങിയത് നരേന്ദ്ര മോദിയാണ്.രാഹുലിനും കണക്കിന് കിട്ടി. കമ്മൂണിസം ഇന്ന് അന്ത്യ ശ്വാസം വലിക്കുകയാണ്. അവരുടെ ശൈലി ജനത്തിന് മടുത്തിരിക്കുന്നു. അതിന് ഒരു പ്രധാന കാരണം അഭിപ്രായ സ്വാതന്ത്ര്യതിനോട് അവർക്ക് ഉള്ള അസഹിഷ്ണുത യാണ്. പിണറായിയെ ആക്ഷേപിക്കുന്ന ട്രോൾ ഇട്

സംഗീത കുറ്റവാളികൾ

സംഗീത ചക്രവർത്തി ഇളയ രാജാ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. Concert വേദിയിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഒരിറ്റുകുടിവെള്ളം കൊടുത്തത് രാജാ സാറിനെ ക്ഷുഭിതനാക്കി. സെക്യൂരിറ്റിക്കാരൻ സാറിൻറെ കാൽക്കൽ വീണ് ക്ഷമ ചോദിച്ചു. വേറൊരു controversy ,Royalty യെ ചൊല്ലിയാണ്. ഇളയ രാജാ ഇന്ന് മൂത്ത രാജയാണ്. ലോകം മുഴുവൻ അംഗീകരിച്ച, തല മൂത്ത കമ്പോസർ. Royalty എന്നു വെച്ചാൽ രാജാവിന് കിട്ടേണ്ട പണം. മുതുരാജയുടെ ഗാനങ്ങൾ  പാടണം എങ്കിൽ അതിനുള്ള ഫീസ് ഒടുക്കി രസീത് കൈപ്പറ്റിയിരിക്കണം. ഒടുക്കുക, രസീത് എന്നീ വാക്കുകളെ പ്പറ്റി ഞാൻ ചിന്തിക്കാറുണ്ട്. ഒടുക്കത്തെ എന്നുവെച്ചാൽ മുടിഞ്ഞു പോകട്ടെ എന്നാണ് അർത്ഥം. പണം ഒടുക്കുന്നത് എന്തായാലും അത്ര രസമുള്ള കാര്യമല്ല. പണം കൊടുക്കുമ്പോൾ കിട്ടുന്ന കടലാസ്സിന് രസീത് എന്നു പറയുന്നു. എന്തായാലും ഇട്ടുമൂടാൻ പണമുള്ള ചില പ്രശസ്തർക്ക് പണത്തോട് വലിയ ആർത്തി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ദാസേട്ടനും മുതുരാജയും അക്കൂട്ടത്തിൽ പെടുന്നു. അവരുടെ സംഗീതം അതുല്യമാണ്.പക്ഷേ അവരുടെ ചില കാര്യങ്ങൾ വിചിത്രമാണ്. ഒരിക്കൽ തന്റെ അനുവാദം ഇല്ലാതെ ഒരു പയ്യൻ സെൽഫി എടുത്തപ്പോൾ ദാസേട്ടൻ ഫോൺ പിടിച്ചു വാങ്ങി സെൽഫി

വാരാന്ത്യ ചിന്തകൾ

ഇലക്ഷൻ result കൾ വന്ന്, പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ഈ വേളയിൽ രഷ്ട്രീയ കാര്യങ്ങൾ പറയുന്നത് ഭൂഷണമല്ല. കാരണം അത് വല്ലാതെ hurt ചെയ്യും. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാണ് എല്ലാവർക്കും. അതുകൊണ്ട്  രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ചിട്ട് പച്ചയായ മണ്ണിലേക്ക് കാല് കുത്താം. May 31 മനോഹരമായ ഒരു ദിവസം ആയിരുന്നു. നമുക്ക് കുറെ സ്ഥലം ഉണ്ടെങ്കിൽ ഒരു പണിക്കാരനെ നിറുത്തി കപ്പയോ വാഴയോ നട്ടാൽ അത് നഷ്ടമാണ്. ഉദാഹരണമായി 750രൂപ കൂലി കൊടുത്തു നടുന്നതിലും ലാഭം കപ്പ മാർക്കറ്റിൽ നിന്ന് വാങ്ങുന്നതാണ്. സ്വയം പണി ചെയ്യാൻ സാധിച്ചാൽ അത് രണ്ട് തരത്തിൽ നേട്ടമാണ്. ഒരു നല്ല വ്യായാമം ആണ്. വിഷരഹിതമായ സാധനങ്ങൾ പറിച്ചു എടുക്കാം. ഞാൻ രാവിലെ 6.30മുതൽ 9 വരെ പറമ്പിൽ പണിയെടുക്കാറുണ്ട്. രാവിലെ പറമ്പിൽ നടക്കുമ്പോൾ ഒരു വാഴക്കുലയിൽ ചില കായ്കൾ പഴുത്തു വിണ്ടു കീറിയതായി കണ്ടു. ഉടൻ തന്നെ അത് വെട്ടിയെടുത്തു. അടുത്തുള്ള പ്ലാവിലെ ചക്കകളിൽ കൊട്ടി നോക്കി. വരിക്ക യാണ്. നിലത്ത് മുട്ടി കിടക്കുന്നതാണ്. അതും പറിച്ചു എടുത്തു. കൂഴ ചക്ക ആവശ്യത്തിൽ അധികം ഉണ്ട്. എന്നാൽ ഒരു വരിക്ക ചക്ക ഒത്തുകിട്ടുക എളുപ്പമല്ല. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30