Skip to main content

Posts

Showing posts from 2018

ജനുവരി ഒന്നിന്റെ പ്രാധാന്യം

ചില രാജ്യങ്ങളിൽ December 26ഉം ജനുവരി ഒന്നും അവധി ദിവസങ്ങളാണ്.  December 26 പ്രവർത്തി ദിവസം ആക്കിയാൽ hangover കാരണം പ്രവർത്തി ഒന്നും നടക്കുകയില്ല. ജനുവരി ഒന്ന് പ്രവർത്തി ദിവസം ആക്കിയാൽ പലവിധ ചിന്തകൾ കാരണം ജോലിയിൽ focus ചെയ്യാൻ സാധിക്കുകയില്ല. ഇന്ത്യയിൽ ജനുവരി ഒന്നാം തീയതി അവധി ദിവസം അല്ല. പല കാരണങൾ പറഞ്ഞ് കേരളത്തിൽ/ഇന്ത്യയിൽ വളരെയേറെ ദിവസങ്ങൾ പാഴാക്കുന്നു. പക്ഷേ ജനുവരി 1 ഒരു അവധി ദിനം ആക്കുന്നതിൽ ആരും താൽപ്പര്യം കാണിക്കുന്നില്ല. അഞ്ചാറ് വോട്ട് കൂടുതൽ കിട്ടാൻ വേണ്ടിയെങ്കിലും ജനുവരി ഒന്ന് അവധി ദിവസം ആക്കൂ പാർട്ടികളെ. ഇതിൻറെ irony എന്താണെന്നു വെച്ചാൽ ഈ ആവശ്യം ഉന്നയിക്കുന്ന ഞാൻ 365 ദിവസവും അവധിയുള്ള ഒരു മുതിർന്ന പൗരൻ ആണ് എന്നതാണ്. ജോലി ഉള്ളവരോടുള്ള സ്നേഹം കൊണ്ടാണ്. തീർച്ചയായും ആഘോഷിക്കേണ്ടേ ഒരു ദിവസമാണ് ജനുവരി ഒന്ന്. ഒന്നാം തീയതിയിൽ ആഘോഷിക്കാൻ ഏറെയുണ്ട്. ഒന്ന്,2018 എന്ന ടെസ്റ്റ് പാസ്സായത്തിന്റെ സന്തോഷം. പ്രളയം, രോഗം, അപകടം എന്നിവയെ മറി കടന്ന് നമ്മൾ 2019ലേക്ക് കടക്കുന്നത് ഒരു വൻ വിജയമാണ്.2018ൻറെ അവസാന മണിക്കൂറുകളിൽ പോലും അനേകം പേർ മരിച്ചു വീഴും എന്നത് തീർച്ച. പോയ വർഷത്തെ വിജയങ്

Application for declaring a Hurtall (Satire)

Form HD 1.Name of the party declaring hurtall (Hurt All) ........BJP 2 Purpose of the Hurtall:    None 3 Date of  Hurtall : 14 December 2018 4 Duration of Hurtall  :  6  a m to 6 p m 5 Exemptions if any :Milk, Newspaper ,Weddings, burials 6. Advantages of the proposed Hurtall : None 7 Loss to the economy:  Rs 5000 crores 8 Specify  Hurtall activities : 1. Road blocks 2. Stone pelting 3.bombings .4 arguments 5.altercations 6.brawls 7 Assault and battery ( not car battery) 9. Inconvenience alert: Red 10 : ,Any previous experience in Hurtall : Yes 11. If the answer to the above is YES, give full details.(Use a separate sheet) 12 Contact details: Not Applicable Declaration We hereby declare that we shall wholeheartedly endevour to cause maximum inconvenience to the general public. We are  not  liable for any loss of life, injuries or damage to property during the Hurtall. Signed ശുഭം😀😁😂😃😅😆😉

ആരും അത്ര ഞെളിയേണ്ട (തെരഞ്ഞെടുപ്പു ഫലം)

5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെപ്പറ്റി  കേൾക്കാനുള്ളതെല്ലാം കേട്ടു കഴിഞ്ഞു. ഫലത്തെ സംബന്ധിച്ച് വിജയിച്ച കോൺഗ്രസ് ന്  അമിതമായി ആഹ്ലാദിക്കാൻ കഴിയുകയില്ല. കാരണം രാജസ്ഥാനിലും മധ്യ പ്രദേശിലും കഷ്ടിച്ച് ഭരിക്കാനുള്ള സീറ്റുകൾ ആണ് കിട്ടിയത്. ആഹ്ലാദിക്കാൻ വകയുണ്ട്. പക്ഷേ അമിതമായ ആഹ്ലാദത്തിന് വകയില്ല. TRS നും M N F നും ആഹ്ലാദിക്കാം. കാരണം അവർക്ക് പരമാവധി വിജയം ലഭിച്ചു. ഇന്ത്യയിലെ വോട്ടർമാർ സ്ഥിരം ആരേയും പിന്തുണക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. വോട്ടർമാരെ ഒരിക്കലും വില കുറച്ചു കാണാനാവില്ല. കടുത്ത നിലപാടുള്ള ഒരു ജഡ്‌ജി യെപ്പോലെയാണ്  വോട്ടർമാർ. ആ ജഡ്‌ജിയുടെ വിധി ന്യായത്തിൽ ഇളവ് ഒന്നുമില്ല. ഭരിക്കുന്നവർ വീഴ്ച്ച വരുത്തിയാൽ കടുത്ത ശിക്ഷ കൊടുത്തു പ്രതിപക്ഷം എന്ന ജയിലിൽ അഞ്ചുവർഷം തടവ് അനുഭവിക്കണം. പരോൾ ഇല്ല. ഒരു പക്ഷേ 2019ൽ മോദി ശിക്ഷിക്കപ്പെട്ട് ആ ജയിലിൽ അടയ്ക്കപ്പെടാം. ഇന്ത്യയിലെ വോട്ടർമാർ അല്പം കാരുണ്യം ഉള്ളവരാണ്. KSRTC ഡ്രൈവർമാർ പകരക്കാർ ഇല്ലാതെ ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ 15ഉം 10ഉം കൊല്ലം ഡ്രൈവ് ചെയ്‌ത ചൗഹാനോടും രാമൻ സിങിനോടും ജ

SBI സമ്മത പത്രം(Viewpoint)

എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്ത്യയിൽ ഒരു നല്ല കാര്യമുണ്ട്. ചിരിക്കാൻ എന്തെങ്കിലും എന്നും കാണും. ചിരി ആരോഗ്യത്തിന് നല്ലതാണ്.  പണ ചെലവില്ലാതെ കിട്ടുന്ന കാര്യമാണ്. മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് ആ ആളുടെ സമ്മത പത്രം വേണം എന്ന ഒരു വിചിത്ര വാർത്ത കണ്ടു. ഇത്‌ fake ന്യൂസ് ആണോയെന്ന്  അറിഞ്ഞുകൂടാ. എന്തായാലും ഇത് ചിരിക്കാൻ പറ്റിയ സാധനമാണ്. SBI എന്നു പറഞ്ഞാൽ Stupid Bank of India ആണോ അതോ State Bank of Idiots ആണോ? ഞാൻ ഒരാളിൽ നിന്ന് 10000 രൂപ കടം വാങ്ങി എന്നിരിക്കട്ടെ. അത് നേരിട്ട് കൊണ്ടുപോയി കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് ഞാൻ ആ തുക അയാളുടെ അക്കൗണ്ടിൽ ഇടാൻ ആഗ്രഹിക്കുന്നു. SBI യുടെ പുതിയ rule അനുസരിച്ച്  ഞാൻ സമ്മതപത്രം വാങ്ങണം. ഇതേപ്പറ്റി ഒരു ട്രോളിൽ ജഗതി ചോദിക്കുന്നു." സമ്മത പത്രം വാങ്ങാൻ പോകുമ്പോൾ പണം നേരിട്ടു കൊടുക്കുന്നതിന് കുഴപ്പമുണ്ടോ?"😊☺ SBI ക്ക് ഒരു Department of Inconvenience ഉണ്ടെന്ന് തോന്നുന്നു. ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്ന് അവിടെ ഗവേഷണം നടക്കുന്നു. രാജ്യത്തു അനേകായിരം ATM കൾ അടച്ചു പൂട്ടാൻ പോകുന്നതായി കേൾക്കുന്നു.ഇ

മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു (ഒരു പഠനം)-1

ഇന്ത്യയിൽ അങ്ങോളമിങ്ങോളം മതപരമായ വിവാദങ്ങൾ ചൂടു പിടിച്ചിരിക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു ഗാനമാണ് മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു' .(1972).ഇമ്പം കൊണ്ട് എടുത്തു പറയാൻ ഒന്നുമില്ലാത്ത  ഈ ഗാനം നമ്മളെ ആകർഷിക്കുന്നത് അതിലെ ആശയങ്ങൾ കാരണമാണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിലാണ് വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ടുള്ളത്. ഒരു പ്രവചനം പോലെ ഈ ഗാനം നിലനിൽക്കുന്നു. പഴമക്കാർ ഇന്ന് ശ്രദ്ധിക്കുന്ന ഒരു irony,1972ൽ കേരളത്തിലെ ജനങ്ങൾ ഇന്നത്തെക്കാൾ പുരോഗമനപരമായി ചിന്തിക്കുകയും ആശയങ്ങളെ ഉൾക്കൊള്ളുകയും ചെയ്തിരുന്നു എന്നതാണ്.അതുകൊണ്ടാണ് "മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു','ഈശ്വരനൊരിക്കൽ വിരുന്നിനു പോയി','പ്രവാചകന്മാരെ പറയൂ' മുതലായ ഗാനങ്ങളെ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്." കാറ്റടിച്ചു കൊടുംകാറ്റടിച്ചു"എന്ന ഗാനവും എടുത്തു പറയത്തക്ക ഒന്നാണ്. നിർഭാഗ്യവശാൽ ഇതുപോലുള്ള ഗാനങ്ങളെയും അവയിലെ സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ 21ആം നൂറ്റാണ്ടിലെ കേരള ജനതയ്ക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ശബരി മലയിൽ കാണുന്നത്. മണ്ണ് പങ്കുവെച്ചു മനസ്സ് പങ്കുവെച്ചു

പ്രതിമ നിർമ്മാണ ചിന്തകൾ (Viewpoint)

അങ്ങനെ ഇന്ത്യക്ക് ലോകത്തിൽ ഒരു ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാവരണം ചെയ്തു കൊണ്ട്. പട്ടേൽ പ്രതിമയ്ക്ക് ഉയരം182 മീറ്റർ. ഇനി അടുത്ത കാലത്തെങ്ങും ഈ പ്രതിമയെ കടത്തി വെട്ടാൻ ആരും ശ്രമിക്കുമെന്ന് തോന്നുന്നില്ല. ഇതിലും വലിയ ഒരെണ്ണം നിർമ്മിക്കാൻ ചൈനയ്ക്ക് കഴിയും. അവർ ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം നിർമ്മിച്ചു ഒരു ഒന്നാം സ്ഥാനം നേടിയിട്ടു രണ്ടാഴ്ച്ചയെ ആയിട്ടുള്ളൂ. ഉടനെ മറ്റൊരു ഒന്നാം സ്ഥാനം അവർ ആഗ്രഹിക്കാൻ ഇടയില്ല. മന:ശാസ്ത്രം പഠിച്ചിട്ടില്ല. എങ്കിലും പ്രതിമ നിർമ്മാണത്തിലെ മന:ശാസ്ത്രം പരിശോധിക്കുന്ന തിൽ തെറ്റില്ല. നമ്മുടെ ഒരു ഫോട്ടോ എടുത്തു കാണുന്നതിൽ നമുക്ക് വളരെ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ പലരും സെൽഫീ എടുക്കുന്നത്. സെൽഫി എടുക്കുന്നതിനിടയിൽ അപകടത്തിൽ അനേകം ആളുകൾ മരിക്കുന്നു. എന്നാൽ നമ്മൾ നമ്മുടെ പ്രതിമ നിർമ്മിക്കാറില്ല. കാരണം പെട്രോൾ അടിക്കാൻ കാശ് തികയുന്നില്ല. പ്രതിമ നിർമ്മാണം ദൈവങ്ങൾ, പുണ്യാളന്മാർ, പുണ്യാളത്തികൾ, ചരിത്ര പുരുഷന്മാർ ,ഏകാധിപതികൾ മുതലയവർക്കു reserve ചെയ്തിട്ടുള്ളതാണ്.സാഹിത്യകാരന്മാരുടെയും കാലകരന്മാരുടെയും പ്രതിമകൾ സാധാരണയാ

കേരളം ഒരു നിത്യ സംഘർഷ വേദിയോ?(Viewpoint)

ശബരിമലയിൽ ക്രമ സമാധാന പാലന ത്തിന് 5000 പൊലീസുകാരെ നിയോഗിക്കാൻ പോകുന്നതായി കേട്ടു. ഇത് കേട്ടപ്പോൾ പണ്ട് അശോകൻ നയിച്ച കലിംഗ യുദ്ധമാണ് ഓർമ്മ വന്നത്. ആ യുദ്ധത്തിൽ പതിനായിരക്കണക്കിന് പടയാളികളും ആയിരക്കണക്കിന് ആനകളും കുതിരകളും പങ്കെടുത്തു എന്നാണ് കേട്ടിട്ടുള്ളത്. 5000 പൊലീസുകാരെ വിന്യസിക്കുക എന്നു വെച്ചാൽ സംഗതി അതീവ ഗുരുതരമാണ്. കേരളം ഒരു സംഘർഷ ഭൂമിയാണ് എന്ന ഒരു തോന്നൽ ഇപ്പോൾ കൂടി വരുന്നു. ശബരി മലയിലെ അക്രമങ്ങളുടെ പേരിൽ ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി അറസ്റ്റ് നടക്കുന്നു. ഇത്‌ രണ്ടും കാണിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയുടെ പരാജയമാണ്. കൂടിയാലോചനയും അനുരഞ്ജനവുംആണ് ജനാധി പത്യത്തിന്റെ കാതൽ. ഇത് ഒരു കുറച്ചിൽ ആയിട്ടാണ്‌ മുകളിൽ തൊട്ട് താഴേ തട്ടുവരെ കേരളത്തിൽ കാണുന്നത്. അതുകൊണ്ട് നേതാക്കൾ കടുത്ത ഭാഷയിൽ തെറിവിളിയും വെല്ലുവിളിയും നടത്തുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി അനുഭാവികൾ തമ്മിൽ സംഘട്ടനങ്ങൾ നടക്കുന്നു. വീടിന് ബോംബ് ഏറ്, കല്ലേറ്,കാർ ബൈക്ക് മുതലായവ തീ വെച്ച് നശിപ്പിക്കുക, എതിരാളികളെ മർദ്ദിക്കുക ,ഇതൊക്കെ നിത്യ സംഭവങ്ങളാണ്. അതേ തുടർന്ന് പ്രാദേശികമായ ഹർത്താലും ഉണ്

ഫ്രാങ്കോ മുളയ്ക്കലിന് സപ്പോർട്ട് ശരിയോ തെറ്റോ?(Viewpoint)

ഫ്രാങ്കോ മുളയ്ക്കൻ ജയിൽ മോചിതനായി. വളരെ നല്ല കാര്യം. കാരണം നമ്മുടെ ശത്രുക്കൾ പോലും ജയിലിൽ കഴിയണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല. അതാണല്ലോ ഒരു യഥാർത്ഥ കത്തോലിക്കൻറെ നിലപാട്. എന്നാൽ പാലാ ജയിലിന് പുറത്ത് കണ്ടതു പോലുള്ള ,അനുഭാവികളുടെ ആവേശം അതിരു കടന്നു. വലിയ ആൾക്കൂട്ടവും പ്രാർത്ഥനയും എല്ലാം. ഇത്‌ നൽകുന്ന സന്ദേശം എന്താണ്? 1. മുന്തിയ വക്കീലന്മാരെ വെച്ച് കോടികൾ കൊടുത്ത് കേസ് വാദിച്ചു ജയിക്കാം. കേസ് അട്ടിമറിക്കാം. അഭയ കേസ് ൻറെ പിൻബലം ഉണ്ട്. 2.ഇംഗ്ലീഷിൽ Foregone conclusion എന്നും മലയാളത്തിൽ"ഒരു തീരുമാനം ആയി' ,എന്നും പറയുന്നതുപോലെ ഫ്രാങ്കോ ശിക്ഷിക്കപ്പെടുകയില്ല. ഉറപ്പാണ്. 3 .ഫ്രാങ്കോ rape ചെയ്തു എന്നിരിക്കട്ടെ. അത് കാര്യമാക്കാനില്ല. ഇത്തരം കാര്യങ്ങളിൽ കടും പിടുത്തം പാടില്ല. ക്ഷമിച്ചേക്കണം. കേസ് കൊടുക്കരുത്. ഒരു ബിഷപ്പ് അല്ലേ ചെയ്തത്. പുണ്യം കിട്ടും. ഫ്രാങ്കോ കേസും MJ അക്ബർ കേസ് ഉം compare ചെയ്യുമ്പോൾ ചിരിക്കാതെ വയ്യ. അക്ബർ rape ചെയ്തില്ല. മോശമായി പെരുമാറി എന്നാണ് ആരോപണം. എന്തായാലും മന്ത്രിസ്ഥാനം പോയി. ആരും സപ്പോർട്ട് ചെയ്തില്ല. ഫ്രാങ്കോ rape കേസ് ൽ പ്പെട്ട ആളാണ്. പക്ഷേ ഒരു സ

തർക്ക ശാസ്ത്ര പുരോഗതി(Viewpoint)

കേരളത്തിൽ ഇന്ന് ഏറ്റവും പുരോഗതി പ്രാപിച്ച ശാസ്ത്ര ശാഖ തർക്ക ശാസ്ത്രമാണ് എന്നത് അവിതർക്കിതമാണ്‌.ഈ ശാസ്ത്രത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയാൽ അത്‌ കേരളത്തിന് സ്വന്തം. കാരണം തർക്ക കലയിൽ നാം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എവിടെ തിരിഞ്ഞാലും തർക്കമാണ് നടക്കുന്നത്. ഉദാഹരണമായി AMMA സംഘടനയുടെ കാര്യം എടുക്കാം. അവിടെ എപ്പോഴും തർക്കമാണ്. നല്ല സിനിമ നിർമ്മിക്കാൻ ഒരു സംഘടന യുടെ ആവശ്യമുണ്ടോ? ഇതാണ് തർക്ക വിഷയം ആകേണ്ടത്. ശബരിമല വിഷയം ഏറ്റവും ചൂടുപിടിച്ച തർക്ക വിഷയമാണ്. ഈ തർക്കം ഉടനെയൊന്നും തീരാൻ പോകുന്നില്ല. Salary cha llenge  ഒരു തർക്ക വിഷയമാണ്. സമ്മത പത്രം വേണമോ വേണ്ടയോ? മന്ത്രിമാർ പിരിവിന് വിദേശത്തു പോകണമോ വേണ്ടയോ? തർക്ക വിഷയമാണ്. ഫ്രാങ്കോ മുളയ്ക്കൻ ഇന്നലെ ജയിൽ മോചിതനായി. സ്വീകരിക്കാൻ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു എന്ന് കേട്ടു. കൂട്ട പ്രാർത്ഥന ഉണ്ടായിരുന്നു എന്ന്‌ കേട്ടു. ഇത്ര ആഹ്ലാദിക്കാൻ ഫ്രാങ്കോ എന്ത് വലിയ കാര്യമാണ് നേടിയത്? ഇത് തർക്ക വിഷയം ആകേണ്ടതാണ്. തർക്ക ശാസ്ത്രം പുരോഗമിക്കുമ്പോൾ മറ്റു ശാസ്ത്രങ്ങൾ പുരോഗമിക്കുന്നില്ല. കേരളത്തിൽ ഡാമുകൾ അശാസ്ത്രീയമായി തുറന്നു വിട്ട് ജനങ്ങളെ വെള്

ATM കവർച്ച (Viewpoint)

വലിയ പണക്കാരുടെ വീടുകളിൽ കള്ളന്മാർ കയറി നൂറും നൂറ്റമ്പതും പവൻ സ്വർണ്ണവും ലക്ഷ കണക്കിന്‌ രൂപയും കവർച്ച നടത്തിയ വാർത്തകൾ കേരളത്തിൽ  പുതുമയല്ല. അത്തരം സംഭവങ്ങളിൽ ഉടമസ്ഥൻ മാത്രമാണ് പ്രതികരിച്ചു കണ്ടിട്ടുള്ളത്. അത്രയും പവനുംരൂപയും നേരായ മാർഗ്ഗത്തിൽ ഉണ്ടാക്കിയത് അല്ല എന്ന ഒരു ചിന്തയാണ് ജനങ്ങൾക്കുള്ളത്."അത് കലക്കി"എന്നായിരിക്കും പലരും ഉള്ളിൽ പറയുന്നത്. ഇന്നലെ രാത്രി കേരളത്തിൽ പലയിടത്തു കള്ളന്മാർ ATM തകർത്തു 35 ലക്ഷം രൂപ കവർന്നു. കോട്ടയത്തുനിന്ന് പിക്ക് up വാൻ മോഷ്ടിച്ചു  നീങ്ങിയ 7 അംഗ സംഘം പല സ്ഥലങ്ങളിലും ATM തകർത്തു  പണം കവർന്ന് ചാക്കിൽ കെട്ടി മുന്നോട്ടുപോയി അവസാനം ചാലക്കുടിയിൽ ഒരു സ്കൂൾ കോമ്പൗണ്ടിൽ കയറി വസ്ത്രങ്ങൾ മാറി വാഹനം ഉപേക്ഷിച്ച് ട്രെയിനിൽ കയറി സ്ഥലം വിട്ടു. കൊള്ള സംഘം വളരെ ചുറുചുറുക്കോടെ നടന്നു പോകുന്ന ദൃശ്യം ഉണ്ട്. ഏതോ Cup ജയിച്ച ടീമിനെ പോലെയാണ് അവർ നീങ്ങുന്നത്. അവർക്ക് അഭിമാനിക്കാൻ വകയുണ്ട്. കാരണം വഴിക്ക് ആരും C h a llege ചെയ്തില്ല. ATM ചലഞ്ചിൽ കള്ളന്മാർക്ക് പൂർണ്ണ വിജയം. Clean sweep. ഈ സംഭവത്തിൽ നിന്ന് കേരളത്തെ പ്പറ്റി ചില കാര്യങ്ങൾ മനസ്സിലാക്കാം. 1

ആചാരങ്ങൾ മാറ്റണമോ? (View point)

ചില കൊച്ചുകുട്ടികൾ 3-4വയസ്സ് ആയാലും മുലകുടി നിറുത്തുകയില്ല. എൻറെ കുട്ടിക്കാലത്തെ കാര്യമാണ്. ഇപ്പോഴത്തെ  സ്ഥിതി അറിഞ്ഞുകൂടാ. എന്തായാലും അതിരു കടന്ന മുലകുടി അമ്മയ്ക്ക് ഒരു അലോസരം ആകുന്നു. അതിന് ഒരു പ്രതിവിധിയുണ്ട്. പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് മുലകളിൽ നന്നായി പുരട്ടും. അത് ഒന്നു നുണഞ്ഞു കഴിയുമ്പോൾ പരിധിവിട്ട മുലകുടിക്കു തീർപ്പാകും. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. അമ്മയ്ക്ക് കുട്ടിയോട് ഇഷ്ടമില്ല എന്ന് ഇതിന് അർത്ഥമില്ല. ഇതുപോലെയാണ്  ആചാരങ്ങളുടെ കാര്യം. ആചാരങ്ങൾ കാലത്തിന് അനുസരിച്ച് മാറണം. ചിലത്‌ ഉപേക്ഷിക്കേണ്ടി വരും. ഉദാഹരണമായി  18,19 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന സതി  എന്ന ആചാരം ഹിന്ദു വിധവകൾക്ക് ഭീകരമായിരുന്നു. ബംഗാൾ പ്രദേശത്ത് വിധവകൾ ഭർത്താവിൻറെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യുന്ന ആചാരമായിരുന്നു അത്. ആദ്യകാലത്തു ബ്രിട്ടീഷുകാർ ഇതിനെ എതിർത്തിരുന്നില്ല. എന്നാൽ ഹിന്ദു മതത്തിൽപ്പെട്ട സാമൂഹ്യ പരിഷ്കർത്താക്കളും മിഷനറി മാരും സമ്മർദ്ദം ചെലുത്തിയതുകൊണ്ടു 1829ൽ സതി നിരോധിച്ചു.1861ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഒട്ടാകെ സതി നിരോധിക്കപ്പെട്ടു.1988ൽ ഇന്ത്യയിൽ പഴുതടച്ച സതി നിരോധനം ഏർപ്പെടുത്തി.

ബിഷപ്പ് ഫ്രാങ്കോയും Macbeth ഉം(Viewpoint)

ബിഷപ്പ് ഫ്രാങ്കോയുടെ പതനം കാണുമ്പോൾ ഓർമ്മ വരുന്നത് Shakespeare ടെ Macbeth നെയാണ്. Macbeth ഒരു നല്ല മനുഷ്യൻ ആയിരുന്നു. Duncan രാജാവിനു വേണ്ടി യുദ്ധം നയിച്ച വീര നായകനായിരുന്നു Macbeth. യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ വഴിയിൽ വെച്ച് മൂന്ന് മന്ത്രവാദിനികളിൽ ഒരാൾ പ്രവചിച്ചു."നീ ഭാവിയിൽ രാജാവാകും"ഈ പ്രവചനത്തെ ചുവടുപിടിച്ചാണ് Macbeth ഒരു അധികാര മോഹിയും കൊലപാതകിയും ആകുന്നത്. അധികാരത്തിനു വേണ്ടി Macbeth, ഡങ്കൻ രാജാവിനെ കൊന്നു. പിന്നീടങ്ങോട്ട് അധികാരം നില നിർത്താൻ വേണ്ടി അദ്ദേഹം അനേകം കൊലപാതകങ്ങൾ ചെയ്തു. പക്ഷേ Macbeth എന്ന ഏകാധിപതിക്കെതിരായി രാജ്യസ്നേഹികൾ വിദേശത്ത് സംഘടിച്ചു Macbeth ൻറെ കൊട്ടാരം ആക്രമിക്കാൻ പുറപ്പെടുന്നു. Macbeth ൻറെ നില പരുങ്ങലിൽ ആകുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. ഈ പ്രതീക്ഷയുടെ അടിസ്ഥാനം മന്ത്ര വാദിനികളുടെ ഒരു പ്രവചനമാണ്.1. Birnam വനം Macbeth ൻറെ കൊട്ടാരത്തിലേക്ക് വരുന്നതുവരെ Macbeth നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. 2. സ്ത്രീ പ്രസവിച്ച ആർക്കും നിന്നെ തോൽപ്പിക്കാൻ സാധ്യമല്ല. ഇവിടെയാണ് നമ്മൾ Macbeth നേയും ഫ്രാങ്കോ മുളക്കനെയും ഒരേ തട്ടിൽ കാണുന്നത്.

പെട്രോൾ അങ്കിളിന്റെ നവതി ആഘോഷങ്ങൾ((Satire)

സുഹൃത്തുക്കളെ, നമുക്കേവർക്കും പ്രിയങ്കരനായ പെട്രോൾ അങ്കിൾ 90ൻറെ നിറവിൽ എത്തി നിൽക്കുന്ന ഈ സുവർണ്ണ വേളയിൽ സമുന്നതനായ ആ മനുഷ്യ സ്നേഹിക്കു അർഹിക്കുന്ന സ്നേഹബഹുമാനങ്ങളും ആദരവും നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമുക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച്24മണിക്കൂറും പെട്രോളങ്കിൽ പണിയെടുക്കുന്ന കാര്യം നമ്മൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.നവതി ആഘോഷിക്കുന്ന ഈ അവസരത്തിൽ പെട്രോളങ്കിളിന്റെ സേവനങ്ങളും ത്യാഗങ്ങളും നമ്മൾ നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഭൂതകാലത്തേക്ക്‌ കണ്ണോടിക്കുമ്പോൾ നമ്മൾ അങ്കിളിനെ തീർത്തും അവഗണിച്ചതായി കാണാം. വളരെ കഷ്ടപ്പെട്ട് ഉന്നതിയിലേയ്ക്ക് പടികൾ ചവിട്ടിയാണ് അങ്കിൾ 90ൽ എത്തിയത്. അദ്ദേഹം60ലും70ലും എത്തിയപ്പോൾ നമ്മൾ ആ നേട്ടത്തിന് ഒട്ടുപാൽ വില പോലും കല്പിച്ചില്ല. ഒരു നല്ല വാക്കു പോലും പറയാൻ ആരും തുനിഞ്ഞില്ല. അദ്ദേഹം80ൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം നമ്മൾ മലയാളികൾ തിരിച്ചറിഞ്ഞത്. ഇന്നിതാ 90ലെത്തിയപ്പോഴാണ് നമ്മൾ ആ വന്ദ്യ വയോധികനെ നെഞ്ചോട് ചേർത്ത് ആനന്ദാശ്രുക്കൾ പൊഴിച്ചത്. പെട്രോൾ അങ്കിളിന്റെ നവതി നമുക്ക് പൊടിപൊടിക്കണം. മാത്രമല്ല ആ വന്ദ്യവയോ ധികൻ എത്രയും വേഗം100ൻറ

വാരാന്ത്യ ചിന്തകൾ

ജാള്യത മറയ്ക്കാൻ തലയിൽ മുണ്ടിട്ട് നടക്കുക എന്ന് പറയും. എന്നാൽ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇന്ന് തലയിൽ മുണ്ടും blanket ഉം ഇട്ടാൽ ഫലപ്രദമല്ല. ഹെൽമറ്റ് തന്നെ വേണം. അത്രക്കും പരിതാപകരമാണ് ഇന്ന് കത്തോലിക്ക സഭയ്ക്ക് ഉണ്ടായിട്ടുള്ള നാണക്കേട്. അത്‌ വിവരിക്കാൻ വാക്കുകൾ ഇല്ല. ഇനിയെന്ത്? ഫ്രാങ്കോ മുളയ്ക്കൽ ശിക്ഷിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ കപിൽ സിബൽ, അഭിഷേക് സിംങ്‌വി മുതലായ വമ്പൻ വക്കീലന്മാരെ വെച്ച് കോടികൾ കൊടുത്ത് വാദിച്ചു രക്ഷപ്പെട്ടേക്കാം. ഉഭയ സമ്മത പ്രകാരം ലൈംഗിക വേഴ്ച്ച നടത്തി എന്നായിരിക്കും അവർ വാദിക്കുക. അവിടെയും കടുത്ത നാണക്കേടാണ്. എന്നാൽപിന്നെ ഈ സഭ എന്തിനാണ് എന്ന ചോദ്യം ഉയരും. ഇതിൻറെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? താഴേ തട്ടിൽ ഫ്രാൻകോക്ക് എതിരെ നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലയിരുന്നു. ശരിയായ നടപടി എന്നു വെച്ചാൽ പോലീസിൽ പരാതി കൊടുക്കുക എന്നതാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ നീതിക്കുവേണ്ടി പല വാതിലിലും മുട്ടിയെങ്കിലും ആരും അത് ഗൗനിച്ചില്ല. സഭയെപ്പറ്റി ചില പുതിയ അറിവുകൾ കിട്ടാൻ ജലന്ധർ കേസ് കാരണമായി. മെത്രാന്മാർ നാടുവഴികളെ പ്പോലെ തന്നിഷ്ടപ്രകാരം ഭരിക്കുന്നു. അ

I am with you, sisters (Poem)

 I am with you sister, and sisters, All good people are with you,  Today, tomorrow and forever, Walking with you shoulder to shoulder, On this thorny path,steep and winding, With vultures hovering above , With wolves waiting for ambush, But this climb will go on, This struggle is unstoppable, This fight is for justice, And justice will prevail. The battle lines are drawn, In this new Kurukshethra, Kerala, With the axis of Evil, aligned with Govt, Armed with money and corruption, Wolves in sheep' clothing, Defy the laws of the land. Ours is a noble cause, to defend Women and children present and future, From clothed ,devilish wolves. Dear sisters, India has heard your cries, India has awaken, fully armed, To wipe out Evil from our midst, There's no rest, no let up, Until victory is ours. 23 September 2018 The battle is won, but the war continues, The enemy is subdued, not destroyed, It can raise its ugly head again, And strike with redoubl

സ്ത്രീ പീഡനം കുട്ടിക്കളിയോ? (Viewpoint)

സ്ത്രീ പീഡനം കേരളത്തിൽ ഒരു പുതിയ ലെവലിൽ എത്തിയിരിക്കുന്നു. പീഡകൻ ഒരു ഉന്നതാനാണെങ്കിൽ പീഡനം അത്ര കാര്യമാക്കേണ്ടതില്ല ,അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ എന്ന് വിചാരിച്ച് കണ്ണടക്കുക എന്നതാണ് ഇപ്പോഴത്തെ ന്യായ വാദം. ഒരു സുന്ദരിയായ പെണ്കുട്ടിയെ അടുത്തു കണ്ടാൽ കയറി പിടിക്കുക എന്നത് ന്യായീകരണവിദ്വാന്മാരുടെ ദൃഷ്ടിയിൽ തെറ്റല്ല. ഒരു weakness മാത്രം. ഒരു സോറി പറഞ്ഞാൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ. ഈ വാദത്തിന്റെ പ്രധാനാചാര്യൻ കാനം ആണ്.കാനന ഛായയിൽ ആട് മേയ്ക്കാൻ പോകുമ്പോൾ വേണ്ടാത്തിടത്തു തൊടുകയും പിടിക്കുകയും ഒക്കെ ചെയ്താൽ എതിർത്തു ഒന്നും പറയരുത്. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളി കളയാത്തതു കൊണ്ട് അവ ആകാശം മുട്ടെ വളർന്ന് പടർന്നു പന്തലിക്കുകയാണ് PK ശശിയുടെ തലമുടി പോലെ. മാർ ഫ്രാങ്കോ മുളയ്ക്കന് ഒരു കൂട്ടുകാരനെ കിട്ടി. മാർ PK ശശി. രണ്ട് പേർക്കും ചില സമാനതകൾ ഉണ്ട്.1.രണ്ടു പേരും സുന്ദരന്മാരാണ്. 2.രണ്ടു പേർക്കും പണവും പിടിപാടും ഉണ്ട്.3 രണ്ടു പേർക്കും ഉളുപ്പു ലേശം പോലും ഇല്ല.4. ഇവർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് മടിയാണ്. 5.കേസ് ഇല്ലാതാക്കാൻ രണ്ടു പേരും കോടികൾ ഓഫർ ചെയ്തുവത്രെ.6.രണ്ടുപേരും സമ്പൂർ

പ്രതാപം കാണിക്കാൻ വലിയ വീടും വലിയ പള്ളിയും(Viewpoint)

ഒരാൾ നല്ല രീതിയിൽ ജോലി ചെയ്‌ത്‌ നികുതി എല്ലാം അടച്ചു പത്തോ ഇരുപതോ കോടി രൂപ സമ്പാദിച്ചു അതിൽ 10 കോടി ചെലവ്‌ ചെയ്ത് 10000 square feet ൻറെ ഒരു വീടും 2 കോടിയുടെ ഒരു കാറും വാങ്ങിയാൽ അതിൽ എന്തെങ്കിലും problem ഉണ്ടോ? നെറ്റിയിലെ വിയർപ്പുകൊണ്ടു ഉണ്ടാക്കിയതാണ്. കട്ടതും മോഷ്ടിച്ചതും ഒന്നുമല്ല. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. വീട് പണിയാനുള്ള കല്ലും മണ്ണും മണലും തടിയും എല്ലാം ഈ നാട്ടില്നിന്നാണ് കിട്ടേണ്ടത്. കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ ഇന്നാട്ടിൽ ആവശ്യത്തിന് കിട്ടാനില്ല. എന്നാലും എവിടെ നിന്നെങ്കിലും സാധനങ്ങൾ എത്തും. ഒരാൾ 1 കോടിയുടെ വീട് വെച്ചാൽ അടുത്ത ആൾ ഒന്നര കോടിയുടേത് വെക്കും. അല്ലെങ്കിൽ കുറച്ചിലാണ്. ഒരു കുടുംബത്തിന്റെ ആവശ്യത്തിന് അല്ല പ്രാധാന്യം. നാല്‌പേർ കാണണം, അറിയണം, അംഗീകരിക്കണം. JCB വന്നതോടെ വീടുവെക്കൽ എളുപ്പമായി. ഏത് കുന്നും തുരന്ന് ഇടിച്ചു നിരത്തി നിരപ്പാക്കി അവിടെ വീട് വെക്കാൻ പറ്റും. പാറ പൊട്ടിക്കാൻ പുതിയ methods ഉള്ളതുകൊണ്ട് അതും എളുപ്പമായി. കുഴൽ കിണർ കുഴിക്കാനുള്ള യന്ത്രവും എത്തി. ഈ യന്ത്രങ്ങൾ എല്ലാം ഉപയോഗിച്ച് കൊച്ചു കേരളത്തെ ആക്രമിച്ചു കീഴ

User-friendly അല്ലാത്ത ഒരു രാജ്യം(Viewpoint)

2017 സെപ്റ്റംബർ 28ആം തീയതി മുംബൈയിലെ പ്രഭാദേവി സ്റ്റേഷനിൽ ഒരു Over പാസ്സിൽ തിക്കിലും തിരക്കിലും പെട്ട് 22പേർ ചതഞ്ഞു മരിച്ചു.36 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആ overpa ss ന് വേണ്ടത്ര വീതിയില്ലായിരുന്നു. ഇതുപോലെ ദാരുണ സംഭവങ്ങൾ ഇന്ത്യയിൽ/ കേരളത്തിൽ സാധാരണയാണ്. ട്രെയിനിൽ നിന്നും ആളുകൾ വീണ് മരിക്കുന്നു. ഈയിടെ ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യാനിടയായി. ഇടയ്ക്ക് Bus ശക്തിയായി brake ചെയ്യുന്നുണ്ടായിരുന്നു. ബസ്സിൽ നിൽക്കുന്നവർ വട്ടം കറങ്ങി പ്പോകും .യാത്രക്കാരുടെ comfort, safety ഇതൊന്നും ഡ്രൈവറുടെ പരിഗണനയിൽ ഇല്ല. കേരളം ഒരു user-friendly രാജ്യമല്ല. പൗരന്റെ safety അവൻറെ കൈകളിലാണ്. സൂക്ഷിച്ചില്ലെങ്കിൽ കുഴിയിൽ വീഴാം. വൈദ്യുത കമ്പിയിൽ ചവിട്ടാം. ജീവൻ പോയാൽ പോയി. ചെറിയ ഉദാഹരണങ്ങൾ തേടി പോകേണ്ടതില്ല. പ്രളയ ദുരന്തം ഒന്നു മാത്രം മതി. ഈ പ്രളയത്തെപ്പറ്റി വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് സർക്കാർ പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും?😂😃😅😆😀 ആ മുന്നറിയിപ്പുകൾ എവിടെ, എപ്പോൾ, എങ്ങനെ കൊടുത്തു? ചില Website കളിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞേക്കാം. പാവപ്പെട്ടവർ വെബ്സൈറ്റ് നോക്കാറില്

ജലന്ധർ കേസ് എന്തായി? ( Viewpoint)

കേരളത്തിലെ മഹാ പ്രളയ ദുരന്തത്തിൽ നിന്ന് ഒരു വമ്പൻ സ്രാവ് രക്ഷപ്പെട്ടതായി  പരിഹാസരൂപത്തിൽ  സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ കാണുകയുണ്ടായി.ആ സ്രാവ് ആരാണെന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഫ്രാങ്കോ മുളക്കൽ. A blessing in disguise, ഉർവ്വശീ ശാപം ഉപകാരമായി, എന്നൊക്കെ പറയുന്നത് മുളക്കന്റെ കാര്യത്തിൽ ശരിയായി. ജലന്ദറിൽ നിന്ന് മടങ്ങുമ്പോൾ പോലീസ് സംഘം ബിഷോപ്പിനോട് എന്തായിരിക്കും പറഞ്ഞത്? " Sir, you are above arrest" 👍👍👌👌 ഇനി ഒന്നോ രണ്ടോ കൊല്ലത്തേക്ക്  എല്ലാം OK. എല്ലാം ശുഭം. മുളക്കനു വേണ്ടി മുട്ടിപ്പായി പ്രാര്ഥിക്കണമെന്നു വിശ്വാസികളോട് ആഹ് വാനം ഉണ്ടായിരുന്നു. ആ പ്രാർത്ഥന ഫലിച്ചുവെന്നാണ് മുളക്കന്റെ അനുഭാവികൾ അവകാശപ്പെടുന്നത്. അഭിഷിക്തനായ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതിലുള്ള ദൈവകോപമാണ് ഈ പ്രളയത്തിന് കാരണമെന്ന് അവർ വാദിക്കുന്നു. അതുകൊണ്ട് കേസിൻറെ പുരോഗതിയെപ്പറ്റി പോലീസിനോട് ചോദിക്കാൻ അധികമാരും ഇനി  ധൈര്യപ്പെടുകയില്ല. അഥവാ ആരെങ്കിലും ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇങ്ങനെ ആയിരിക്കും: " കേസ് file എല്ലാം പ്രളയത്തിൽ നഷ്ട്ടപ്പെട്ടു. ഇനി എല്ലാം A തൊട്ട് തുടങ്ങണം"

ANGEL VALLEY ധ്യാനകേന്ദ്രം( ചെറുകഥ)

2018ലെ മഹാ പ്രളയം കേരള ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. തൊരാമഴയും ഒരേ സമയം അനേകം ഡാമുകൾ അശാസ്ത്രീയമായി തുറന്ന് വിട്ടതും ദുരിതം വിതച്ചു. പ്രളയം ഏൽപ്പിച്ച ആഘാതത്തില്നിന്ന് കേരളം കരകേറിയത് 2030ൽ ആണ്. ഉരുൾപൊട്ടലും പ്രളയവും കൊണ്ട് പാടേ നശിച്ച ഒരു ഗ്രാമമാണ് ഇടുക്കി ജില്ലയിലെ മൂവാറ്റുപേട്ട. 30 പേർ മരിച്ചു. ഗ്രാമം മുഴുവൻ ഒലിച്ചുപോയി. തിരിച്ചു പോകാൻ മൂവാറ്റുപെട്ടയിൽ ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ചുപോകാൻ ജനങ്ങൾ വിസമ്മതിച്ചു. എന്നാൽ മൂവാറ്റുപെട്ടയെന്ന ശവപ്പറമ്പിനെ  കൈ പിടിച്ച് ഉയർത്താൻ ദൈവദൂതനെപ്പോലെ ഒരു വൈദികൻ അവതരിച്ചു. ഫാദർ  ചാക്കോ പണമരം. Guardian Angels എന്ന വൈദിക സമൂഹത്തിന്റെ സ്ഥാപകൻ. ഉജ്ജ്വല  ബൈബിൾ പ്രഭാഷകൻ. നാട്ടുകാർ ഉപേക്ഷിച്ചുപോയ 1200 ഏക്കർ സ്ഥലം അദ്ദേഹം ഏറ്റെടുത്തു. മരങ്ങൾ നട്ടു പിടിപ്പിച്ചു.2032ഓടുകൂടി Angel Valley കേരളത്തിലെ ഏറ്റവും പ്രധാന ധ്യാനകേന്ദ്രം ആയി മാറി. ഫാദർ ചാക്കോ പണമരത്തിൻറെ ഖ്യാതി ലോകമെങ്ങും പരന്നു. Angel Valley ധ്യാനകേന്ദ്രം ഒരു തീർത്ഥാടന കേന്ദ്രമായി മാറി. ഫാദർ പണമരം പ്രഭാഷണം നടത്തുകയും രോഗികളെ സുഖപ്പെടുത്

ഫ്ലാറ്റ് ആണോ വീടാണോ മെച്ചം? (Viewpoint)

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും ഈ സ്വപ്നം  സാധിച്ചുവെന്ന് വരില്ല. വീടുവെക്കാൻ 10 സെൻറ് സ്ഥലം വാങ്ങി കഴിയുമ്പോൾ ബഡ്ജറ്റ് പകുതിയാകും. പിന്നീട് ഒരു മലകയറ്റം ആയിരിക്കും. സ്ഥലം കുടുംബത്തിൽ നിന്ന് കിട്ടിയവർ ഭാഗ്യവന്മാരാണ്. പണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഒന്നിലേറെ വീടുകളും ഫ്ലാറ്റുകളുംഉള്ളവർ ഉണ്ട്. സാധാരണക്കാരിൽ ചിലർ വീട് എന്ന സ്വപ്നം വെട്ടിച്ചുരുക്കി ഫ്ലാറ്റിൽ ഒതുങ്ങുന്നു. വൻ നഗരങ്ങളിൽ വീടുകൾക്കും ഫ്ലാറ്റുകൾക്കും വൻ വിലയാണ്. അതുകൊണ്ട് സാധാരണക്കാരന് ഫ്ലാറ്റ് അല്ലാതെ വേറെ option ഇല്ല. ഫ്ലാറ്റും വീടും നല്ലതാണ്.മെയിൻ റോഡിൽ നിന്ന് അല്പം അകന്ന്, പൊടിയും പുകയും ശബ്ദവും വെള്ളക്കെട്ടും ഇല്ലാത്ത areaയിൽ ആണെങ്കിൽ. മാ ത്രമല്ല,രണ്ട് വാഹനങ്ങൾക്ക് ഈസിയായി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റിയ റോഡ് ഉണ്ടായിരിക്കണം. രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. 1. സെക്യൂരിറ്റി,privacy സുരക്ഷിതത്വം, പ്രൈവസി എന്നീ കാര്യങ്ങളിൽ ഫ്ലാറ്റിനാണ് മുൻതൂക്കം. ഒരു വീട്ടിൽ ആൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അക്രമിക്കപ്പെടാം.ഫ്ലാറ്റ് സമുച്ചയത്തിന്റെ gate ൽ 24 hour Secur

പ്രളയ ദുരിത ചിന്തകൾ

പണ്ട് ഞാൻ ചിന്തിച്ചിരുന്നു, കേരളം എത്ര സുരക്ഷിതമായ രാജ്യമാണ്. യുദ്ധമില്ല, ഭൂമി കുലുക്കമില്ല, പ്രളയമില്ല. ചുഴലിക്കാറ്റ് ഇല്ല. പക്ഷേ 2004ലെ സുനാമി അൽപ്പം ഞെട്ടലുണ്ടാക്കി. ഓഖിയും അല്പം ഞെട്ടൽ ഉണ്ടാക്കി. അത് രണ്ടും തീര പ്രദേശത്തെ മാത്രമാണ് affect ചെയ്തത്. ഇപ്പോഴത്തെ പ്രളയം എല്ലാവരെയും ഞെട്ടിച്ചു. നേരിട്ട് അല്ലെങ്കിലും ഇത് എല്ലാവരെയും affect ചെയ്യും. ദീര്ഘകാലത്തേയ്ക്ക് ഇതിൻറെ impact നിലനിൽക്കും. ഈ മഹാ പ്രളയം അഭൂതപൂർവമായ ഒരു ദുരന്തമാണെങ്കിലും ചില മനുഷ്യരുടെ ദുഷ് പ്രവർത്തികൾ ദുരന്തത്തിൻറെ ആക്കം കൂട്ടിയെന്ന് ഇന്ന് പൊതുവേ സമ്മതിക്കുന്നുണ്ട്. ഉദാഹരണമായി കുന്നുകൾ ഇടിച്ചു നിരത്തിയും പാറ പൊട്ടിച്ചും വനഭൂമി കയ്യേറി വൻ കെട്ടിടങ്ങൾ വെച്ചും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയും പ്രകൃതിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ദുരന്തം മലയാളികളെ ഒന്നിപ്പിച്ചു എന്ന് പറയുന്നു. ഇത് സത്യമാണെങ്കിൽ വളരെ നല്ല കാര്യമാണ്. പക്ഷേ ഇതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. സോഷ്യൽ മീഡിയയിൽ ചെളിവാരി  എറിയൽ നടക്കുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കും എന്ന് പറഞ്ഞു കേട്

അന്ധ വിശ്വാസം Macbeth നാടകത്തിൽ.(പഠനം)

കേരളത്തിലെ  മഹപ്രളയത്തിൽ കുന്നുകളും പാലങ്ങളും വീടുകളും വൻ മരങ്ങളും ഒലിച്ചു പോകുന്ന കാഴ്ച്ച ഭീകരവും ദുഖകരവും ആയിരുന്നു. എന്നാൽ അതിൽ ചില നല്ല കാര്യങ്ങൾ ഉണ്ട്.കേരളത്തിൽ തഴച്ചു വളർന്ന് ആകാശത്തോളം ഉയർന്നു നിൽക്കുന്ന  അന്ധവിശ്വാസ കൊടും കാടിന് അല്പം ഇളക്കം തട്ടിയെന്നു തോന്നുന്നു. കാരണം ഈ പ്രളയം വരുമെന്ന് ഒരു ജ്യോത്സനും ആൾ ദൈവവും ദേവിയും വൈദികനും പ്രവചിച്ചില്ല. കേരളത്തിൽ/ഇന്ത്യയിൽ അന്ധവിശ്വാസം വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് അന്ധവിശ്വാസം? നമ്മൾ ഒരു test എഴുതിയാൽ അതിൻറെ result വരുന്നതുവരെ വലിയ ആകാംക്ഷ യാണ്. ഫലം എന്തായിരിക്കും എന്നാണ് ആധി. ജീവിതം ഒരു test ആണ്. ഏകദേശം 100 വയസ്സുവരെ നീളുന്ന ഒരു test. ചിലർ വളരെ നേരത്തേ out ആകും. പിടിച്ചു നിൽക്കാൻ നന്നേ പാടുപെടണം.ദൈവവും ആൾ ദൈവങ്ങളും ജ്യോൽസ്യന്മാരും ഇടപെട്ടാലേ കാര്യങ്ങൾ ശുഭം ആവുകയുള്ളൂ. ജോലി, വിവാഹം, വീടുപണി, ആരോഗ്യം മുതലായ വൻ കടമ്പകൾ ഉണ്ട്. ഇതൊക്കെ ശുഭം ആകുമോ എന്നറിയാനാണ് ജ്യോൽഷ്യനെ സമീപിക്കുന്നത്. കേരളത്തിൽ ഒരു  സർക്കാർ ജോലി കിട്ടാൻ വളരെ പ്രയാസമാണ്.100 LD clerk post ന് test എഴുതുന്നത് 5 ലക്ഷം പേരാണ്. അവരിൽ 50000പേരെങ്കിലും സാധ്യതകൾ

SIR, WE ARE BACK ( Poem)

One fine morning in Kerala, At 7 a. m, according to our custom, I opened the front door, And bent down for my to Mms, I mean Manorama and milk, But I was baffled, the Mms were at neck level, Floating and going round round, Suddenly I felt a chilling cold, Shivering and wetness, and speechless, Realising, I was a prisoner of water, Under house arrest. As I stood there, condemned Motionless, the rising water tightened Its stranglehold, the cold embrace Tightening, I heard a thundering shout, As an army of filth, advancing from All sides, with war cries and converging, On me ; plastic bottles spearheading the assault, Followed by proofs of my sins, Committed , under cover of darkness, Against Mother Nature. All that I dumped poured forth, Napkins, torn bags, worn -out shoes, Expired medicines, plastic bags, And used and unused condoms. The bottle leader mocked, ' Sir, the chickens have come home to roost,  It's payback time.'😢😢😢

ഇൻഷുറൻസ്‌ തട്ടിപ്പ്‌(അനുഭവം)

സാധാരണ ഗതിയിൽ നമ്മൾ ഒരു ഇൻഷുറൻസ്‌ൽ ചേരാൻ അങ്ങോട്ട്‌  ഇടിച്ചു കയറി ചെല്ലുകയില്ല. ഏതെങ്കിലും ഒരു agent നമ്മളെ ഉപദേശിച്ചു convince ചെയ്യിക്കുമ്പോഴാണ് നമ്മൾ ചേരുന്നത്. ഒരു ബാങ്ക് Official വളരെ നിർബന്ധിച്ചത് കൊണ്ട് ഞാൻ ഒരു Health Insurance Membership ന് വേണ്ടി ജൂലൈ9ആം തീയതി ബാങ്കിൽ അപേക്ഷ സമർപ്പിച്ചു. എനിക്കും എൻറെ ഭാര്യക്കും കൂടി വാർഷിക ഫീസ് 47202 രൂപയുടെ ഒരു ചെക്കും കൊടുത്തു. പിന്നീട് ഉണ്ടായത് ദുരനുഭവമാണ്.അപേക്ഷ process ചെയ്യുന്നതിന് മുൻപ്‌ അവർ ചെക്ക് cash ചെയ്തു. ബാങ്കിൻറെ SMS ൽ നിന്നാണ് ഈ വിവരം അറിഞ്ഞത്. അല്ലാതെ ആ കമ്പനി എനിക്ക്‌ യാതൊരു Information നും തന്നില്ല. ബാങ്ക് Official വഴി എനിക്ക് ജൂലൈ 25ആം തീയതി  ഒരു കത്തു കിട്ടി. അപേക്ഷ നിരസിച്ചി രിക്കുന്നു. Rs 47202 is credited to your account. ഇതിൽ ആദ്യ വാചകം OK. രണ്ടാം വാചകം പച്ച കള്ളം ആയിരുന്നു. ശക്തമായ സമ്മർദ്ദം ചെലുത്തിയതുകൊണ്ടു  ആഗസ്റ്റ് 7ന് 47202 രൂപയ്ക്കുള്ള ഒരു refund ചെക്ക് കിട്ടി. ആ ചെക്ക് 9 ആം തീയതി എൻറെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 10ആം തീയതി credit ചെയ്യുമെന്നായിരുന്നു ബാങ്കിൻറെ SMS. എന്നാൽ 17 ആം തീയതി മാത്രമാണ് ക്രെഡ

ലിയർ രാജാവിൻറെ ബോധോദയം( ,Viewpoint)

ലിയർ രാജാവിൻറെ കഥ പലരും വായിച്ചിട്ടുണ്ടായിരിക്കാം. ലിയർ രാജാവിന് മൂന്ന് പെണ് മക്കൾ ആയിരുന്നു. Goneril, Reagan, Cordelia. പ്രായാധിക്യം കാരണം ലിയർ അധികാരം ഒഴിയാൻ തീരുമാനിച്ചു. രാജ്യം മൂന്നായി ഭാഗം ചെയ്‌തുകൊടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ഒരു test ഉണ്ട്‌.മക്കൾ പിതാവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു അവർ തുറന്നു പറയണം. അതനുസരിച്ചു മൂത്ത രണ്ടുപേർ ലിയറെ ജീവന്‌തുല്യം സ്നേഹിക്കുന്നതായി പറഞ്ഞു. രാജാവിന് തൃപ്തിയായി. മൂന്നാമത്തെ മകൾ Cordelia തൻറെ കടമ ക്കനുസൃതമായി പിതാവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു.ഇത് രാജാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോർഡലിയയെ പടിക്ക് പുറത്താക്കി. അവളുടെ വീതം മൂത്ത മക്കൾക്ക് ഭാഗിച്ചു കൊടുത്തു. മൂത്ത മക്കളുടെ കൂടെ മാറി മാറി താമസിച്ചു വിശ്രമിക്കാൻ ആയിരുന്നു ലീയറുടെ പ്ലാൻ. എന്നാൽ മക്കൾ അദ്ദേഹത്തെ അപമാനിച്ചു പുറത്താക്കി. ഇന്ന് കേരളത്തിൽ കാണുന്നതുപോലെ ഇടിയും മഴയും കൊടുങ്കാറ്റും തണുപ്പും ഉള്ള ഭീകര രാത്രിയിലാണ് ലിയർ പുറത്താക്കപ്പെട്ടത്. കൂട്ടിന് ഒരു കോമാളിയുണ്ട്. മക്കളുടെ നന്ദികേടു കൊണ്ട് ഹൃദയം പൊട്ടാറായ  ആ വൃദ്ധന് തല ചായ്ക്കാൻ  കിട്ടിയത് ഒരു ഗുഹയാണ്. ആ ഗുഹാ മുഖ ത്

ജലന്ദർ കോമഡി (Viewpoint)

കേരളാ പൊലീസിന് ജനമൈത്രി പോലീസ് എന്നും പേരുണ്ട്. കുറെയൊക്കെ ഇത് ശരിയാണ്. ചിരി ജനങ്ങൾക്ക് വളരെ ആവശ്യമുള്ള കാര്യമാണ്. മിമിക്രി കാലഹരണപ്പെട്ടു  ബോർ ആയി. കലാഭവൻ മണി പോയി. ജഗതി രംഗത്തില്ല. ചിരിയുടെ ക്ഷാമം നികത്താൻ നമുക്ക് ഉള്ളത് ബെഹ്റയും പൊലീസുമാണ്. പാകിസ്ഥാനിലെ  അബോട്ടബദിൽ ബിൻ ലാദനെ കൊല്ലാൻ പോയ സംഘം മടങ്ങിയത് ലാദന്റെ മൃത ശരീരവും കൊണ്ടാണ്. ജലന്ദറിൽ ബിഷപ്പ് ഫ്രാൻകോയെ ചോദ്യം ചെയ്യാൻ പോയ സംഘം മടങ്ങിയത് ബിഷോപ്പി ൻറെ  മൊബൈൽ പിടിച്ചെടുത്തു കൊണ്ടാണ്. എങ്ങനെ ചിരിക്കാതിരിക്കും?😊 ,ഒരാൾക്ക് 7 ഫോൺ നമ്പർ അനുവദനീയമാണ്. ബിഷോപ്പി ന് വേറെ പല ഫോണുകൾ കാണും."പെട്ടി കള്ളൻ കൊണ്ടുപോയെങ്കിലും ചാവി ഇപ്പോഴും എൻറെ കയ്യിലാണ്." എന്ന നമ്പൂതിരി ഫലിതമാണ് ഓർമ്മ വരുന്നത്. ബിഷപ്പ് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയോ  എന്ന് പരിധോധിക്കാൻ  ആയിരിക്കാം ഫോൺ പിടിച്ചെടുത്തത്. ഇനി എന്ത് സംഭവിക്കും? ആ ഫോൺ മാത്രമല്ല Forensic ലബോറട്ടറി മൊത്തം സഭ പൊന്നും വിലയ്ക്ക് എടുത്തു കൊള്ളും. നരേന്ദ്ര മോദി യുടെ ഫോട്ടോ എടുക്കുന്നതിന് വിലക്കില്ല. എന്നാൽ ബിഷപ്പ് ഫ്രാൻകോയുടെ ഫോട്ടോ എടുത്താൽ തല്ല് കിട്ടും. അതിനുള്ള ഗുണ്ടപ്പട

യേശുവിൻറെ അറസ്റ്റ് (Viewpoint)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജലന്ദറിൽ ഗുണ്ടായിസം നടക്കുന്നതായി കേൾക്കുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. എരിതീയിൽ എണ്ണയൊഴിച്ചു എന്നു തന്നെ പറയാം. കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഈ ബിഷപ്പ് നിരപരാധിയാണ് എങ്കിൽ അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ല. പാകിസ്ഥാനി ഭീകരൻ കസബിനെ നിയമത്തിൻറെ മുമ്പിൽ കൊണ്ടുവന്ന് അവൻറെ ഭാഗം കേൾക്കാൻ അവസരം കൊടുത്ത നാടാണ് ഇത്. ഉരുട്ടിക്കൊല കേസിലെ പ്രതികൾക്ക് 13 കൊല്ലത്തിന് ശേഷവും വധശിക്ഷ കൊടുത്ത നാടാണ് ഇത്. പ്രഭാവതിയമ്മ എന്ന പാവപ്പെട്ട അമ്മയുടെ കണ്ണീരൊപ്പിയ നാടാണ്‌ ഇത്. ഇത് ഒരു ബനാന റിപ്പബ്ലിക്ക് അല്ല. ബിഷോപ്പിനെ സപ്പോർട്ട് ചെയ്യുന്നവർക്ക്‌ യേശുവിനെപ്പറ്റി ഒരു മണ്പാലും അറിഞ്ഞുകൂടാ. അഥവാ അറിയാമെങ്കിലും യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ follow ചെയ്യുന്നില്ല. ഉദാഹരണമായി യേശുവിനെ വെള്ളിയാഴ്ച വെളുപ്പിന് അറസ്റ്റ് ചെയ്തു. അന്ന് വക്കീലും ജാമ്യവും മനുഷ്യാവകാശങ്ങളും ഇല്ല. യേശു അറസ്റ്റ് ഭയന്ന് ഒളിച്ചോടിയില്ല. നിങ്ങൾ അന്വേഷിക്കുന്നവൻ ഞാനാണ് എന്ന് അവൻ പറഞ്ഞു. അറസ്റ്റിൽ പ്രകോപിതനായ പത്രോസ് തൻറ

ഗുണ്ടകളെ ആവശ്യമുണ്ട് (Satire)

ജലന്ദറിൽ ഒരു അടിയന്തര ദൗത്യത്തിൽ പങ്കെടുക്കാൻ പരിചയ സമ്പന്നരായ  ഗുണ്ടകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള വനിതാ ഗുണ്ടകൾക്കും അപേക്ഷിക്കാം. യോഗ്യതകൾ 1. അടിപിടി, കത്തിക്കുത്തു, തീവെപ്പ്‌,വീടുകയറി ആക്രമണം   ബോംബേറ് മുതലായ കായിക കലകളിൽ പ്രവീണ്യവും പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന. 2. ഇടികട്ട, വടിവാൾ, പിച്ചാത്തി ,തോക്ക്‌ മുതലായ ആയുധങ്ങൾ ഉപയോഗിക്കാനുള്ള വൈദഗ്ദ്ധ്യം. 3 അപേക്ഷകർക്ക് മിനിമം 6 അടി പൊക്കവും 120 കിലോ തൂക്കവും ഉണ്ടായിരിക്കണം. 4 ഗുണ്ടാ Act പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവർക്ക്   മുൻഗണന. 5. കള്ളമൊഴി,കള്ളസാക്ഷി, പച്ചക്കള്ളം, അസഭ്യം ,പച്ചത്തെറി    എന്നിവയിൽ പ്രവീണ്യമുള്ളവർക്ക് മുൻഗണന. ശമ്പളം: ദിവസം 2000 രൂപാ വേതനം. സൗജന്യ ഭക്ഷണം, DA, ഉത്സവബത്ത Free മെഡിക്കൽ Insurance, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, gratuity, pension etc etc Walk in interview Contact: Christian Goonda Services. com Selection കിട്ടുന്നവർ നാളെത്തന്നെ Jullundarലേക്ക് പുറപ്പെടും.

വിശ്വാസവും അന്ധ വിശ്വാസവും( Viewpoint)

2014ൽ നരേന്ദ്ര മോദി അട്ടപ്പാടിയെ സോമലിയയോട് ഉപമിച്ചത് വലിയ വിവാദമായി. അത് മലയാളികളുടെ  self respect നെ വ്രണപ്പെടുത്തി. എല്ലാ കാര്യത്തിലും ഒന്നാമത് നിൽക്കുന്ന കേരളത്തെ ആഫ്രിക്കയോട് ഉപമിക്കാമോ? ഉപമിക്കാം, അന്ധ വിശ്വാസങ്ങളുടെ കാര്യത്തിൽ. കമ്പകകാനം കൂട്ടക്കൊല  കേരളത്തിന് യോഗ്യത നേടിക്കൊടുത്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ മന്ത്ര വാദികൾ ഉപയോഗിക്കുന്ന muti ക്ക് വേണ്ടി  ഒന്നോ രണ്ടോ കുട്ടികളെ കൊന്നതായി കേട്ടിട്ടുണ്ട്. കമ്പകകാനം കൂട്ടക്കൊല പോലെ ഭീകരമായ ഒരു സംഭവം ദക്ഷിണആഫ്രിക്കയിൽ കേട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ പത്രങ്ങളിൽ 3-4 പേജുകൾ  ജ്യോൽസ്യന്മാരുടെയും, മന്ത്ര വാദികളുടെയും പരസ്യങ്ങളാണ്. ആൾദൈവങ്ങൾ വേറെ. അന്യ രാജ്യങ്ങളിൽ നിന്നുപോലും തട്ടിപ്പുകാർ വന്ന് തമ്പടിച്ചു പണം വാരു കയാണ്‌.മന്ത്രവാദ തട്ടിപ്പുകാർ കേരളത്തിൽ വിലസുകയാണ്. ജനങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചു സമാധാനപരമായ രീതിയിൽ ആരാധന നടത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ജനങ്ങൾ മന്ത്ര വാദികളെയും ആള്ദൈവങ്ങളെയും അന്ധമായി വിശ്വസിക്കുന്നത് ദുരന്തത്തിൽ കലാശിക്കും. അതാണ് കമ്പക കാനം ദുരന്തം നമ്മെ പഠിപ്പിക്കുന്നത്. കൃഷ്ണൻ എന്ന മന്ത്രവാദിക്കു

മൊബൈൽ ഭരിക്കും ലോകം( Viewpoint)

"നെഞ്ചോടു ചേർക്കുക" എന്ന് മലയാളത്തിൽ  പറയാറുണ്ട്. ഉദാഹരണമായി ഫുട്‌ബോളി നെ നെഞ്ചോട് ചേർത്തു അല്ലെങ്കിൽ സംഗീതത്തെ നെഞ്ചോട് ചേർത്തു. അത് എന്തായാലും ഇന്ന് ലോകത്തിൽ എല്ലാവരും നെഞ്ചോടു ചേർക്കുന്നത് മൊബൈലിനെയാണ്. ഒരു അമ്മ നവജാത ശിശുവിനെ നെഞ്ചോട് ചേർക്കുന്നതുപോലെയാണ് ഇന്ന് നമ്മളിൽ പലരും മൊബൈലിനെ നെഞ്ചോടു ചേർക്കുന്നത്. കുഞ്ഞു കരഞ്ഞാൽ ഓടിച്ചെന്ന് അതിനെ കോരിയെടുക്കുന്നതുപോലെയാണ് മൊബൈൽ കരയുമ്പോൾ നമ്മൾ അതിനെ കോരിയെടുക്കുന്നത്. കുഞ്ഞും മൊബൈലും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കുഞ്ഞിനെ നമ്മൾ പാടി ഉറക്കുന്നു. മൊബൈൽ നമ്മളെ പാടി ഉറക്കുന്നു. ഒരു കുഞ്ഞിനെ attend ചെയ്യാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. മൊബൈൽ ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ ആപ്പിലാകും. കാരണം ഒരു വ്യക്തിയുടെ സത്താണ് അയാളുടെ മൊബൈൽ. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു കുഞ്ഞിനെ അപരിചിതരെ ഏല്പിക്കാനാകില്ല. അതുപോലെ നമ്മുടെ മൊബൈലിനെയും ആരെയും ഏല്പിക്കാനാകില്ല. ഏൽപ്പിച്ചാൽ ചിലപ്പോൾ അതിൽ രഹസ്യ ആപ്പ്‌ തിരുകി ക്കയറ്റിയാൽ നമ്മൾ ആപ്പിലാകും. ഈയിടെ ഒരു യുവതിയും അവളുടെ കാമുകനും ചേർന്ന് ഭർത്താവിൻറെ മൊബൈലിൽ രഹസ്യ ആപ്പ് കേറ്റി, പിടിയിലാ

വാരാന്ത്യ ചിന്തകൾ

ജലന്ദർ case അന്വേഷിക്കുന്ന പോലീസ് സംഘം അവസാനം ഡൽഹിയിൽ എത്തി. വത്തിക്കാൻ സ്ഥാനപതിയുടെ കൊട്ടാര ഗേറ്റിൽ എത്തിയപ്പോൾ സെക്യൂരിറ്റി ക്കാർ അവരെ തടഞ്ഞു. നേരത്തേ ചോദിച്ചു Appointment എടുത്തില്ല എന്ന കാരണം പറഞ്ഞ് പൊലീസുകാരെ തിരിച്ചയച്ചു. ശരിയാണ്. Appointment എടുത്തിരുന്നില്ല. പോലീസിന്റെ ഭാഗത്തെ വീഴ്ചയാണ് appointment എടുക്കാതിരുന്നത്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. ആ പൊലീസുകാർ അവിടെ ചെന്നത് അവരുടെ വീട്ടുകാര്യം പറയാനല്ല. കേസ്ൽ വിവരങ്ങൾ ശേഖരിക്കാനാണ്. വത്തിക്കാൻ സ്ഥാനപതിക്കു ആൽമർത്ഥത ഉണ്ടായിരുന്നെങ്കിൽ പൊലീസുകാരെ വിളിച്ച് അകത്തു കയറ്റി ചോദ്യങ്ങൾക്ക് ഉത്തരം നൽകുമായിരുന്നു. പക്ഷേ അതിന് വത്തിക്കാൻ സ്ഥാനപതിക്ക് മനസ്സില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് മണ്പാൽ വിലയാണ് അവർ കല്പിച്ചിരിക്കുന്നത്. കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകാനും അവസാനം അട്ടിമറിക്കാനും ആണ് അവരുടെ ലക്ഷ്യം. അഥവാ Appointment ചോദിച്ചിരുന്നുവെങ്കിൽ ചോദിച്ച Date കൊടുക്കുമായിരുന്നോ? ഇനി തിങ്കളാഴ്ച്ച പൊലീസുകാർ അവിടെ ചെല്ലുമ്പോൾ സ്ഥാനപതി  സഹകരിക്കുമോ? അത് കണ്ടറിയണം. എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് Interview ഉഴപ്പിക്കളയാൻ ആണ് സാധ്

പെരുമ്പാവൂർ സംഭവം (Viewpoint)

പെരുമ്പാവൂരിൽ നിമിഷ എന്ന പെണ്കുട്ടിയുടെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ഒരു വ്യക്തിക്ക് ഏറ്റവുംസുരക്ഷിതത്വം അനുഭവപ്പെടേണ്ട ഇടമാണ് സ്വന്തം വീട്. ആ വീട്ടിൽ കയറി ഒരു പെണ്കുട്ടിയെ ഏറ്റവും ഭീകരമായ വിധത്തിൽ കൊലപ്പെടുത്തുക എന്നു വെച്ചാൽ അതിനപ്പുറം ഒന്നും ഇല്ല. ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട്‌ ഘടകങ്ങൾ സ്വർണ്ണവും അന്യ സംസ്ഥാന തൊഴിലാളിയുമാണ്. മാല പറിക്കുന്നതിനെ തടഞ്ഞപ്പോഴാണ് അക്രമി നിമിഷയെ വെട്ടിയത്. സ്വർണ്ണം സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഓരോ ദിവസവും മാല പറി ക്കൽ നടക്കുന്നു. ബൈക്കിൽ വന്ന് പറിച്ചു കൊണ്ടുപോകുന്നു. ദേഹോപദ്രവം ഇല്ല. പോയത് പോയി. അത്രയേ ഉള്ളൂ.വീട്ടുകാർ എവിടെയെങ്കിലും യാത്ര പോയിട്ട് തിരിച്ചുവരുമ്പോൾ അലമാരയിൽ വെച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയതായി കാണുന്നു. ഇത് നിത്യ സംഭവമാണ്. എന്നാൽ പ്രശ്ന കാരണമായ സ്വർണ്ണം ഉപേക്ഷിക്കാൻ അധികമാരും തയ്യാറല്ല. ഇന്ന് ഒരു ഫുൾ പേജ് പരസ്യം കണ്ടു. സ്വർണ്ണ തൂശനില സമ്മാനം കൊടുക്കുന്നു ഒരു കമ്പനി. ഊള സ്ഥാനിൽ എന്തും നടക്കും. ഒരു ഓലമടൽ തെങ്ങിൽനിന്നും വീണാൽ അത്‌ എടുത്തു മാറ്റാൻ ബംഗാളിയെ വേണം. അങ്ങനെയാണ് 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളി

സഭയുടെ ശത്രുക്കൾ ആര്? ( Viewpoint)

ഞാൻ ഒരു കത്തോലിക്ക വിശ്വാസിയാണ് എന്ന് അഭിമാനത്തോടെ പറയാൻ സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അത് മാറി നാണക്കേട് മറയ്ക്കാൻ തലയിൽ blanket ഇട്ട് നടക്കേണ്ട ഗതികേടിൽ ആണ് വിശ്വാസികൾ. jullandar കേസ് ഇന്ന് ദേശീയ ചാനലുകളിൽ ചർച്ചാ വിഷയമാണ്. ഇതിനിടെയിൽ സഭ അക്രമിക്കപ്പെടുന്നു എന്ന വാദവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. തൃശൂരിൽ അവർ പ്രതീഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുവത്രേ. അത് നനഞ്ഞ പടക്കമാണ്. ചീറ്റിപ്പോകും. കൂടുതൽ നാണം കെടാം എന്നേ പ്രയോജനമുള്ളൂ. കാരണം സഭയുടെ ശത്രുക്കൾ അതിൻറെ ഉള്ളിൽ തന്നെയാണ്‌.പണവും പ്രതാപവും ധിക്കാരവുമാണ് പ്രധാന ശത്രുക്കൾ. ചില village ഓഫീസുകളിലെ പോലെയാണ് സഭയുടെ സമീപനം. ചില വില്ലേജ് ഓഫീസുകളിൽ ഒരു ചെറിയ കാര്യം സാധിച്ചു കിട്ടാൻ പാവപ്പെട്ടവൻ ആല്മഹത്യ ഭീഷണി മുഴക്കേണ്ടി വരുന്നു. നീതിക്കുവേണ്ടി ഒരു കന്യാസ്ത്രീ നടത്തുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. കേസ് അട്ടിമറിക്കാൻ സഭയ്ക്ക് അകത്തുള്ളവർ നടത്തിയ കുതന്ത്രങ്ങളാണ് മറുകുറ്റി പാഞ്ഞു സഭയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തിയത്. അതുകൊണ്ടാണ് പറയുന്നത് സഭയുടെ ശത്രുക്കൾ ഉള്ളിൽ തന്നെയാണ് എന്ന്.പ്രതി ഷേധ കൂട്ടായ്മ നടത്തണം, ഉള്ളി

വാരാന്ത്യ ചിന്തകൾ

ഭരണങ്ങാനം28 മേയ് ഇന്നലെ ഭരണങ്ങാനത്തു വിശുദ്ധ അല്ഫോന്സായുടെ പെരുന്നാളിന്റെ സമാപനം ആയിരുന്നു. മഴ താൽക്കാലികമായി മാറി നിന്ന ഒരു ദിവസം. രാവിലെ 9.30ന് പൈകയിൽനിന്നു ഇടമറ്റം വഴി ഭരണങ്ങനത്തേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് 15 മിനിറ്റ്‌ കൊണ്ടു ഭരണങ്ങാനത്തു എത്തി. മെയിൻ റോഡിൽ പോലീസ് നല്ല രീതിയിൽ ട്രാഫിക് നിയന്ത്രിച്ചത് സഹായകരമായി. ഒരിടത്തും തിരക്ക് അനുഭവപ്പെട്ടില്ല. പാർക്കിങ് space ആവശ്യത്തിലധികം ഉണ്ട്. ഇവിടെ എത്തി യിട്ടുള്ള ഭക്തർ  പൂർണ്ണമായി അച്ചടക്കം പാലിക്കുന്നത് കണ്ടു. ശബ്ദമലിനീകരണം ഒട്ടുമില്ല. ഒരു തീർത്ഥാടന കേന്ദ്രത്തിൻറെ പവിത്രത എല്ലാ വിധത്തിലും പ്രകടമായിരുന്നു. St Mary's പള്ളിയിൽ പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള റാസ attend ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം മനസ്സിൽ തട്ടുന്ന ഒന്നായിരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു Canteen ഉള്ളത്  സന്ദർശകർക്കു  ഉപകാര പ്രദമാണ്. കുമ്പസാര നിരോധനം കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ പറഞ്ഞുവത്രേ. അവരുടെ വിവരക്കേട് കൊണ്ട് പറഞ്ഞതാണ്. അതിനെ ഒരു big issue ആക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഇത്‌ കുത്തിപ്പൊക്കി Jallun

വിശ്വാസികൾ ആരുടെ കൂടെ?( Viewpoint)

ഭൂമിയിടപാട്, ബലാത്സംഗ വിവാദങ്ങൾ പുകയുമ്പോൾ വിശ്വാസികൾ ആർക്ക് ഒപ്പമാണ്? ഇതേപ്പറ്റി 3 choice കൊടുത്തു ഒരു വോട്ടെടുപ്പ്‌ നടത്തിയാൽ എന്തായിരിക്കും ഫലം? A. കുറ്റാരോപിതരുടെ കൂടെ B പീഡിതരുടെ കൂടെ C  അറിയില്ല ഇതിൽ C ക്കായിരിക്കും ഭൂരിപക്ഷം. പൊന്നു രുക്കുന്നിടത്തു പൂച്ചയ്ക്ക് എന്ത് കാര്യം? എന്നാൽ പീഡിതരുടെ കൂടെ നിൽക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. ദുഃഖിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ.. എന്നൊരു ഗാനം ഉണ്ട്. യേശു രക്ഷകനാണ്. എപ്പോഴും ദുഃഖിതരെ അവൻ രക്ഷിച്ചു. രോഗികളെ സുഖപ്പെടുത്തി. ലാസറെ ഉയിർപ്പിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും യേശു സഹായം ചെയ്തു. ഒരു വിഷമം ആർക്കും ഉണ്ടാകരുത്. കാനായിൽ വെള്ളം വീഞ്ഞാക്കി കൊടുത്തു.5 അപ്പം കൊണ്ട് 5000 പേരെ തീറ്റി. അതെ, ആർക്കും ഒരു വിഷമവും ഉണ്ടാകരുത്. അതായിരുന്നു രക്ഷകനായ യേശുവിൻറെ നിലപാട്. വ്യഭിചാരകുറ്റം ചുമത്തി ജനങ്ങൾ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്ന സ്ത്രീയെ യേശു രക്ഷിച്ചു. ഈ രക്ഷകനെ മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. നിന്ദിതരേ പീഡിതരെ നിങ്ങൾ കൂടെ വരൂ ക്രിസ്തുവിൻറെകൂടാരങ്ങൾ നിങ്ങൾക്കുള്ളതല്ലോ... എന്നാണ് ഗാനത്തിൽ ഉള്ളത്. നിര്ഭാഗ്യവശാൽ ആ കൂടാരങ

ഒരു നോവലിസ്റ്റ് കുലപാതകി ആയ കഥ

വെറുതെ ബോറടിച്ച് മടുത്തപ്പോൾ ഒരു ഐഡിയ. ഒരു നോവൽ എഴുതിയാലോ? അതിനെപ്പറ്റി തല പുകഞ്ഞ് ആലോചിച്ച് ജന്മദേശമായ  പൈക പശ്ചാത്തലമായി ഒരു നോവൽ എഴുതാമെന്ന് വെച്ചു. പള്ളി പ്രാവുകൾ എന്ന പേരിൽ ഒരു കത്തോലിക്ക പ്രണയകഥ. മറ്റു മതക്കാരെ കഥാപാത്രങ്ങൾ ആക്കി  ഒരു നോവൽ എഴുതാൻ എനിക്ക് സാധിക്കുകയില്ല. പൂവരണി അമ്പലം കേന്ദ്രമാക്കി ഒരു ഹിന്ദുകഥ എഴുതിയാൽ ഞാൻ ആപ്പിലാകും. കാരണം ആ കഥയിലെ ഒരു കഥാ പാത്രം, ജാനകി, വലിയ തോട്ടിൽ കുളിക്കാൻ ഇറങ്ങുന്നത് വർണ്ണി ച്ചാൽ അത് എല്ലാവർക്കും രുചിക്കണമില്ല. ആകെ പൊല്ലാപ്പ് ആകും. ഈരാറ്റുപേട്ട കേന്ദ്രമാക്കി ഒരു മുസ്ലിം നോവൽ എഴുതുക എന്നത് ആലോചിക്കാൻ പോലും വയ്യ. എന്നാൽ പൈക കേന്ദ്രമാക്കി ഒരു നോവൽ എഴുതിയാൽ ഒരു കുഴപ്പവും ഇല്ല. ആ കഥയിൽ  സുന്ദരനായ അസിസ്റ്റന്റ് വികാരി സുന്ദരിയായ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലാകുന്നു. ഒരു രാത്രി  അദ്ദേഹം Convent ൻറെ മതിൽ ചാടി കടക്കുന്നു. ഇങ്ങനെ എന്തു വേണമെങ്കിലും എഴുതാം. പൈകക്കാർ പ്രതീഷേധിക്കുകയില്ല. അവർ എൻറെ പുസ്തകം വായിച്ചിട്ട് വേണ്ടേ പ്രതിഷേധിക്കാൻ! ,,,അവർക്ക് വേറെ പണിയുണ്ട്. എൻറെ നോവലിന് 300 രൂപയാണ് വിലയെങ്കിൽ അതേ വിലയുള്ള ഒരു കിലോ പോത്തിറച്