Skip to main content

അച്ചടക്കം ഇല്ലാത്ത കാലം ( VIEWPOINT )

"അച്ചടക്കം " എന്നത്‌ ഒരു പഴയ വാക്കാണ്. ബഹുമാനം എന്നതുപോലെ തന്നെ. ഈ രണ്ട് വാക്കുകൾ ഇക്കാലത്തു വാക്കിലും പ്രവർത്തിയിലും  അധികം കാണാനില്ല. ആർക്കും ആരോടും അത്ര ബഹുമാനമോ ആദരവോ ഇല്ലാത്ത കാലമാണ്. അനാദരവ് പ്രകടിപ്പിക്കാൻ ഇപ്പോൾ  വളരെ എളുപ്പമാണ്. സോഷ്യൽ മീഡിയ അനന്തമായി തുറന്നു കിടക്കുന്നു.

ഒരാൾ അധികാരത്തിൽ കയറുമ്പോഴാണ് അയാൾക്കെതിരെ  വിരോധം  വർദ്ധിക്കുന്നത്. ചില രാജ്യങ്ങളിൽ  വിരോധം കൊലപാതകത്തിൽ കലാശിക്കും. അത്രയും ക്രൂരത ഇല്ലാത്ത രാജ്യങ്ങളിൽ  ചെറിയ മാർഗ്ഗങ്ങളാണ് പ്രയോഗിക്കുക. കൂവൽ, മഷിയേറ്, ചെരുപ്പേറ്, കോലം കത്തിക്കൽ, കരിങ്കൊടി കാണിക്കൽ  മുതലായവ. ഈയിടെ സംസ്ഥാന ഫിലിം അവാർഡ് ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ കുറെ ആളുകൾ ബഹളം വെച്ചു. അദ്ദേഹത്തിൻറെ പാർട്ടി അണികളുടെ ഒരു സാധാരണ അടവ് boomerang ചെയ്തു എന്നേയുള്ളൂ.

എവിടെയാണ് അച്ചടക്കം ഉള്ളത് ? കഴിഞ്ഞ കൊല്ലം കേരള നിയമസഭയിൽ അരങ്ങേറിയ  പേക്കൂത്തുകൾ മറക്കാറായിട്ടില്ല. അന്ന് സോഫ മറിച്ചിട്ട  ജയരാജന്റെ മന്ത്രിക്കസേര പോയത് വിധിയുടെ ക്രൂര വിനോദം. High Court ലെ  അഭിഭാഷകരുടെ വിളയാട്ടം കണ്ട്‌ ജനം ഞെട്ടുകയാണ്, ലജ്ജിക്കുകയാണ്. മേൽപ്പറഞ്ഞ  രണ്ടുകൂട്ടരേയും കുട്ടികള്ക്ക്  റോൾ മോഡൽ ആയി കാണിച്ചു കൊടുക്കാൻ പറ്റുമോ ?

അച്ചടക്ക രാഹിത്യത്തിന്റെ  വേരുകൾ  കുടുംബത്തിലും വിദ്യാലയങ്ങളിലും ആണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ന് ഉന്നത വിദ്യാഭ്യാസം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ  അക്രമം കാരണം  സർവ്വകലാശാലകൾ ഒരു വിധത്തിലും മുമ്പോട്ടു പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സമ്പൂർണ്ണ സൌജന്യ വിദ്യാഭ്യാസം ഉടൻ തന്നെ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ വിദ്യാഭ്യാസം കൊടുക്കുന്നതിന് ആരും എതിരല്ല. അർഹരായ വിദ്യാർത്ഥികൾക്ക്  വായ്പ കിട്ടും. പക്ഷേ വായ്പയല്ല,പൂർണ്ണ സൌജന്യ വിദ്യാഭ്യാസമാണ് ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഡിമാൻഡ്. തീവ്ര ഇടതുപക്ഷക്കാരായ ഈ വിദ്യാർത്ഥികൾ  വ്യാപകമായ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ലൈബ്രറികൾ, ലബോറട്ടറികൾ മുതലായവ തീവെച്ചു നശിപ്പിച്ചു.പോലീസുമായി നിത്യവും തെരുവു യുദ്ധം നടക്കുന്നു. അടുത്തുള്ള കടകൾ കൊള്ളയടിക്കപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ച വകയിൽ ആകെ നഷ്ട്ടം  1 Billion Rand.

ഭൂരിപക്ഷം വിദ്യാർത്ഥികൾ  മുടക്കമില്ലാതെ  പഠിക്കാൻ ആഗ്രഹിക്കുന്ന്നവരാണെങ്കിലും  അക്രമികൾക്കാണ് മേൽക്കൈ.

ഈ വിദ്യാർത്ഥികൾക്ക് മണ്ടേലയോട് ബഹുമാനമില്ല. ഒരു sell-out എന്നാണ് മണ്ടേലയെ  വിശേഷിപ്പിക്കുന്നത്.

വിദ്യാർത്ഥികൾ എന്തു ചെയ്താലും  " പിള്ളേരല്ലേ, ചെറുപ്രായമല്ലേ, വിട്ടുകള. നടപടി എടുത്താൽ പ്രശ്നം കൂടുതൽ വഷളാകും "എന്നാണ് പൊതുവെയുള്ള  നിലപാട്. അച്ചടക്ക രാഹിത്യം വളരാൻ ഇത് കാരണമാകുന്നു. ഹൈ കോടതിയിൽ അഴിഞ്ഞാടുന്ന അഭിഭാഷകർ  കുറെ വർഷം മുമ്പ് വിദ്യാർത്ഥികൾ ആയിരുന്നില്ലേ ?അഴിമതിക്കാരായ  ഉദ്യോഗസ്ഥർ  മുമ്പ് വിദ്യാർത്ഥികൾ ആയിരുന്നില്ലേ ?

വിതച്ചത് കൊയ്യുന്നു.






Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...