Skip to main content

ADDO ELEPHANT NATIONAL PARK- PORT ELIZABETH യാത്ര -5

ദക്ഷിണാഫ്രിക്കയിലെ  ഒരു  പ്രമുഖ  വന്യമൃഗ സങ്കേതമാണ്  Addo  Elephant  National Park. പേര് സൂചിപ്പിക്കുന്നതുപോലെ  ആനകൾക്കാണ് അവിടെ പ്രാധാന്യം. 1931ൽ  സഥാപിക്കപ്പെട്ട  ഈ പാർക്ക് 1640  Squire Km ൽ  വ്യാപിച്ചു കിടക്കുന്നു. National Parks Board ൻറെ കീഴിലുള്ളതാണ്.വിസ്തൃതിയിൽ രാജ്യത്ത്  മൂന്നാം സ്ഥാനം. Marine life കൂടി ഉൾപ്പെടുത്തി ഈ park 3600 Sq.Kms ആക്കാൻ പ്ലാനുണ്ട്.


ഈ park ൽ  600 ആനകൾ, 400 കാട്ടുപോത്തു, 48 കാണ്ടാമൃഗങ്ങൾ,എന്നിവയാണ് പ്രധാന ആകർഷണം. വിവിധതരം മാനുകൾ, സീബ്രാ, കാട്ടുപന്നികൾ ,hyena . പുലി മുതലായവയെ കൂടാതെ  ചില ഇനം പക്ഷികളും ഉണ്ട്.ഒരു പ്രത്യേക തരം ചാണക വണ്ട്  ഒരു ആകർഷണം ആണ്.Rhino യും സിംഹവും ഉണ്ട്. പക്ഷേ എണ്ണം കുറവാണ്.

8 ആം തീയതി  ശനിയാഴ്ച്ച  രാവിലെ  കാലാവസ്ഥ  പ്രസന്നമായിരുന്നു.  തണുപ്പും കാറ്റും ഇല്ല. രാവിലെ ഒൻപതു മണിക്ക് ഞങ്ങൾ  പുറപ്പെട്ടു. 21 Kms പോയപ്പോൾ Addo  national Park ൻറെ ആദ്യ കവാടത്തിൽ എത്തി. ആൾപ്പാർപ്പ്  ഒട്ടുമില്ലാതെ, കുറ്റിച്ചെടികൾ നിറഞ്ഞു   പരന്നു കിടക്കുന്ന പ്രദേശമാണ്. ഏതാനും kms പോയപ്പോൾ  പാർക്കിന്റെ  യഥാർത്ഥ ഗേറ്റിൽ എത്തി. ധാരാളം സന്ദർശകർ  ടിക്കറ്റ്‌ എടുക്കുന്നതിന്റെ  തിരക്കിൽ ആണ്. ഒരു ഫോമിൽ പേരും ID നമ്പറും പൂരിപ്പിച്ചു ഒപ്പിടണം. ENTRY ഫീസ്  60 Rand ഒരാൾക്ക്. ഇത് വളരെ ന്യായമാണ്. സന്ദർശകരിൽ  സ്വദേശികളും  വിദേശികളും ഉണ്ട്.

ടാർ റോഡും  gravel റോഡും ഉണ്ട്. രണ്ടും നല്ലതാണ്. ഈ park well -managed ആണ് എന്ന് എടുത്തുപറയാം. വ്യക്തമായ Road directions ഉണ്ട്. ഞങ്ങൾ ടിക്കറ്റ്‌ എടുത്തു മുന്നോട്ട് നീങ്ങി. മൃഗങ്ങളെ കാണണമെങ്കിൽ മെല്ലെപ്പോക്ക് ആവശ്യമാണ്. നാലഞ്ചു കിലോമീറ്റർ പോയെങ്കിലും ഒന്നിനെയും കണ്ടില്ല. പിന്നെ ഓരോന്നായി കണ്ടുതുടങ്ങി. സീബ്രകളും അവരുടെ കൂട്ടുകാരായ കാട്ടുപന്നികളും. ഈ മൃഗങ്ങൾക്ക് മനുഷ്യരോട് പേടിയില്ല. വാഹനങ്ങളെ മൈൻഡ് ചെയ്യാതെ അവർ പുല്ല് തിന്നുന്നു. പരിപൂർണ്ണ ഏകാഗ്രത. വാഹനം തൊട്ടടുത്ത് നിറുത്തിയാലും പരാതിയില്ല. ഇവിടം സന്ദർശിക്കുന്നവർ  മൃഗങ്ങളെ യാതൊരു വിധത്തിലും ശല്യപ്പെടുത്താത്തവർ ആണ്. അതുകൊണ്ടാണ് മൃഗങ്ങൾ ഓടി മാറാത്തത്. പലതരം മാനുകൾ, കാട്ടുപോത്തു  എന്നിവയെ കണ്ടുതുടങ്ങി.

" ഇവിടെ അടുത്ത് ധാരാളം ആനകൾ ഉണ്ട്. "


എതിരെ വന്ന ഒരു വെള്ളക്കാരൻ തൻറെ വാൻ നിറുത്തി, excited ആയി പറഞ്ഞു.

ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം  ആനകളെ കാണുന്നത് ഒരു വലിയ ആനക്കാര്യമല്ല. പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉള്ളത് അടിമത്തം അനുഭവിക്കാത്ത ആനകളെ  അവരുടെ സങ്കേതത്തിൽ  നേരിട്ടു കാണുന്നു എന്നതാണ്. ഞങ്ങളുടെ മുമ്പിൽ പോയിരുന്ന കാർ നിറുത്തി. ഒരു കൂട്ടം ആനകൾ റോഡ് cross ചെയ്യുകയാണ്. വലുതും ചെറുതും കൊമ്പനും പിടിയാനയും എല്ലാമുണ്ട്. അവരിൽ ആരെങ്കിലും  ഇടഞ്ഞു  ഒരു നരനായാട്ട് നടത്തുമോ എന്നൊരു ഉൾക്കിടിലം ഉണ്ടായി. എന്തായാലും അമ്പതുമീറ്റർ മുമ്പിൽ ഒരു കാർ കിടപ്പുള്ളത്‌  ആശ്വാസം നൽകി.

ആനക്കൂട്ടം  വളരെ അച്ചടക്കത്തോടെ റോഡ് cross ചെയ്ത് അവരുടെ വഴിക്കുപോയി.


റോഡുകൾ സന്ധിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ ചിലടത്ത് മൃഗങ്ങൾക്ക് കുടി വെള്ളത്തിനുള്ള കുളങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക്  മൃഗങ്ങളെ വ്യക്തമായി  കാണാൻ കഴിയുന്നു. ജനിച്ചിട്ട് അധികം നാളുകൾ ആകാത്ത, നാണംകുണുങ്ങികളായ ആനക്കുട്ടികൾ  മുതിർന്നവരോട് പറ്റിച്ചേർന്നു നിൽക്കുന്നത് രസകരമായ കാഴ്ചയാണ്. അങ്ങനെ പല കൂട്ടങ്ങളെ  കണ്ടു.

ഒരു സ്‌ഥലത്തു  എത്തിയപ്പോൾ  ഒന്നോ രണ്ടോ ആമകളെ  കണ്ടു.
ഒരെണ്ണം റോഡ് cross  ചെയ്യുകയാണ്. അപ്പുറം കടക്കുന്നതുവരെ
ഞങ്ങൾ  wait ചെയ്തു. കുറെ ദൂരം നീങ്ങിയപ്പോൾ രണ്ട് വണ്ടുകൾ  cross ചെയ്യുന്നു. ദൃഷ്ട്ടിയിൽ പ്പെട്ടത്  ഭാഗ്യം. കുറെ നേരം wait ചെയ്തു. അവ  സുരക്ഷിതമായി  കടന്നുവെന്ന്  അനുമാനിച്ചു  ഞങ്ങൾ മുമ്പോട്ടുപോയി.



പാർക്കിൽ  നല്ല ഒരു restaurant ഉണ്ട്. അതിനോട്‌ ചേർന്ന് Wild Life സംബന്ധമായ  സാധനങ്ങൾ വിൽക്കുന്ന ഒരു shop ഉണ്ട്. രണ്ടിടത്തും നല്ല തിരക്കാണ്. Coffee വാങ്ങി വീട്ടിൽ നിന്നും കൊണ്ടുവന്ന snacks കഴിച്ചു ഞങ്ങൾ വിശ്രമിച്ചു.ഒരു T shirt ഉം കുറെ കരകൗശല സാധനങ്ങളും വാങ്ങി.തൊട്ടടുത്ത് ഒരു museum ചുറ്റിനടന്നു കണ്ടു.

ഹെറോൺ, കാട, ostrich, മുതലായ പക്ഷികളെയും കണ്ടു.

Day visitors  അഞ്ചര മണിക്കു മുമ്പ് പുറത്തുപോകണം എന്നാണ്  വ്യവസ്ഥ. അതുകൊണ്ട് ഞങ്ങൾ പുറത്തു കടന്നു. പാർക്കിൽ ആകെ 90 Kms ഓടിയിരുന്നു. ഒരു നല്ല ദിവസത്തിൻറെ അവസാനം.





Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു