Skip to main content

Terror ന് അവസാനമുണ്ടോ ?

പണ്ട് യൂറോപ്പിൽ 100Years War എന്ന ഒരു യുദ്ധം ഉണ്ടായിരുന്നു. അത് നൂറു വർഷം നീണ്ടു, അവസാനിച്ചു. ഒന്നാം ലോക യുദ്ധം 1914 മുതൽ 1919 വരെ നീണ്ടു. രണ്ടാം ലോകയുദ്ധം 1939 മുതൽ 1945 വരെ ആയിരുന്നു. എല്ലാ യുദ്ധങ്ങളും ഒത്തുതീർപ്പിലാണ് അവസാനിക്കുന്നത്. Treaty ഒപ്പിട്ട് വെടിനിർത്തൽ നടപ്പിലാക്കുന്നു.

ഇപ്പോൾ IS,താലിബാൻ, ബൊക്കോ ഹറാം, അൽ സബാബ്, ലഷ്കർ മുതലായ ഭീകര പ്രസ്ഥാനങ്ങൾ അഴിച്ചു വിട്ടിട്ടുള്ള ആക്രമണങ്ങൾ ഒരു മൂന്നാം ലോകയുദ്ധത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അനേകം രാജ്യങ്ങളിലാണ് ആക്രമണങ്ങൾ നടക്കുന്നത്. ഏതെങ്കിലും രാജ്യക്കാരെയോ മതക്കാരെയോ ഭീകരർ ഒഴിവാക്കിയിട്ടില്ല. Terrorism ത്തിൻറെ പിള്ളത്തൊട്ടിൽ ആയ പാകിസ്ഥാനെയും അവർ ഒഴിവാക്കിയിട്ടില്ല. പെഷവാറിൽ സ്കൂൾ കുട്ടികളെയാണ് ഭീകരർ കൂട്ടക്കൊല ചെയ്തത്‌.

War on Terror എന്ന പ്രയോഗം George W Bush ആണ് ഉണ്ടാക്കിയത്. ആ യുദ്ധം ഇന്നും തുടരുകയാണ്. ഓരോ ദിവസവും ഭീകരർ ശക്തി പ്രാപിക്കുകയാണ്. ഏതു രാജ്യത്തും ഏതു സമയത്തും ആക്രമണം നടത്താമെന്നുള്ള സ്ഥിതിയാണ് ഇന്ന് ഉള്ളത്.
ആക്രമണം നടത്താൻ ഒരു Central Command ൻറെ ഓർഡർ വേണ്ടാ. ISIS നോട് കൂറുള്ളവർ എല്ലാ രാജ്യങ്ങളിലും സാധാരണക്കാർ എന്ന മട്ടിൽ ജീവിക്കുന്നു. ചിലർ സിറിയയിൽ യുദ്ധം ചെയ്ത് പരിചയം ഉള്ളവരാണ്. അവസരം കിട്ടുമ്പോൾ അവർ തലപൊക്കും, മാക്സിമം ആളുകളെ കൊല്ലുക എന്ന ലക്ഷ്യം വെച്ചുകൊണ്ട്.

ബീച്ചുകൾ, ഹോട്ടലുകൾ,, സ്‌കൂളുകൾ, SHOPPING MALLS, MILITARY അക്കാഡമികൾ, AIRPORT കൾ, പള്ളികൾ, മാർക്കറ്റ് കൾ മുതലായ, ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങളാണ് ഭീകരർ തെരഞ്ഞെടുക്കുന്നത്. ജനങ്ങൾ കുടുംബങ്ങളോടൊത്തു ഏറ്റവും സന്തോഷിക്കുന്ന ഇടങ്ങളിലാണ് ചോരപ്പുഴകൾ ഒഴുകുന്നത്. ഫ്രാൻസിൽ ഇന്നലെ അത് ആവർത്തിച്ചു. നിർഭാഗ്യവശാൽ കൂട്ടക്കൊലകൾ അവസാനിക്കുന്നില്ല. ആകാശത്തിലെ നക്ഷത്രങ്ങളെ നമുക്ക് എണ്ണാൻ സാധിക്കുകയില്ല. അതുപോലെയാണ് വരാനിരിക്കുന്ന കൂട്ടക്കൊലകൾ.

അണുബോംബ് എങ്ങനെയെങ്കിലും കൈക്കലാക്കി പ്രയോഗിക്കണമെന്ന ലക്ഷ്യം ഭീകരർക്ക് പണ്ടേ ഉണ്ട്‌. അതിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. ഉത്തര കൊറിയ ഒരു തെമ്മാടി രാജ്യമാണ്. (ROGUE STATE ).ഉൻ എന്ന ഏകാധിപതിയാണ് അവിടെ ഭരിക്കുന്നത്. അവന് NUCLEAR TECHNOLOGY ഉണ്ട്‌. ഡോളർ കിട്ടിയാൽ അവൻ ഭീകരർക്ക് അത് വിൽക്കും.

കേരളത്തിൽ IS വേരോട്ടമില്ല ഇവിടെ എല്ലാം OK ആണ് എന്ന് ചിലർ വാദിക്കുന്നു. ഒട്ടകം മണലിൽ തല പൂഴ്ത്തി വെക്കുന്നത് പോലെയാണ് ഇത്. OK തിരിച്ചിട്ടാൽ KO ആണ്. അതായത് KNOCK OUT. ഭാരണാധികാരികളും ജനങ്ങളുംഅതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ KNOCK OUT ആകും.
TERRORISM ത്തിന് ഒരു അവസാനം കാണുന്നില്ല. പഴയ യുദ്ധങ്ങൾക്ക് അവസാനം കണ്ടത് വട്ടമേശയ്ക്കു ചുറ്റും ഇരുന്ന്‌ ചർച്ച ചെയ്തും വിട്ടുവീഴ്ച ചെയ്തും ആണ്. ISIS താലിബാൻ, അൽ സബാബ്, ബൊക്കോ ഹറാം തുടങ്ങിയവരുടെ നിഘണ്ടുവിൽ വട്ടമേശയില്ല. കൊലയാണ്  അവർക്ക് ഹരം.

TRUMP അമേരിക്കൻ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ
വല്ലതും സംഭവിച്ചേക്കും.




Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...