Skip to main content

Home-coming -1

November 7,2019

ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ visit ന്റെ അവസാന ദിവസം. Port Elizabeth എന്ന മനോഹരമായ നഗരത്തോട് വിട പറയുകയാണ്. ഈ നഗരം വിശാലമാണ്, മനോഹരമാണ്, നിശ്ശബ്ദമാണ്. സുഖ വാ സത്തിന് പറ്റിയ സ്ഥലമാണ്.

എൻറെ ഭാര്യാ സഹോദരനായ ബോബന്റെ വീട്ടിൽ നിന്നും കേവലം 20 minute മതി എയർപോർട്ടിൽ എത്താൻ. ചെറുതെങ്കിലും വളരെ മനോഹരമായ airport. അവിടത്തെ toilets എന്നെ അത്ഭുതപ്പെടുത്തി. Perfectly clean and shiny.

Johannesburg ലേക്ക് ഒന്നര മണിക്കൂർ flight ആണ്. 50പേർക്ക് ഇരിക്കാവുന്ന ഒരു aircraft ആണ്.രാവിലെ 6.30ന് പുറപ്പെട്ടു. ഈ flight ൽ breakfast തന്നത് എന്നെ അത്ഭുതപ്പെടുത്തി. തന്നില്ലെങ്കിലും ആരും പരാതി പറയുകയില്ല. കാരണം short distance flighകളിൽ ആവശ്യക്കാർ കാശ് കൊടുത്ത് വാങ്ങിക്കുകയാണ് പതിവ്. Nov.10ന് JNB-PE flight ൽ കോഫിയും sandwich ഉം വാങ്ങി കഴിക്കുകയായിരുന്നു.

8.30ന് Johannesburg ൽ land ചെയ്‌തു.അടുത്ത flight ഉച്ച കഴിഞ്ഞ് 1.30ന്
ദുബായിലേക്കാണ്. Emirates flight.

OR Tambo International Airport വിശാലവും മനോഹരവും ആണ്. യാത്രക്കാർക്കും അല്ലാത്തവർക്കും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ധാരാളം ഇടങ്ങളുണ്ട്. ഭക്ഷണത്തിന് പുറത്തെ വിലയാണ് ഈടാക്കുന്നത്. ഇന്ത്യയിൽ അമിതമായ വില ഈടാക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും വാങ്ങാൻ യാത്രക്കാർ മടിക്കുന്നു.

OR Tambo യുടെ രണ്ടാം നിലയിൽ ഇരിക്കുമ്പോൾ runway യുടെ ഒരു വിശാലമായ view കിട്ടും. വിമാനങ്ങൾ വരുന്നതും പോകുന്നതുംകണ്ടു ഭക്ഷണം കഴിച്ചു ഇരിക്കുന്നത് വളരെ relaxing അനുഭവമാണ്. ഭക്ഷണത്തിന്റെ കൂടെ drinks ഉം കിട്ടും. ഒരു Amstel beer വാങ്ങി.

സൗത്ത് ആഫ്രിക്കയിൽ നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യം അത് ഒരു ലിബറൽ ആയിട്ടുള്ള രാജ്യമാണ് എന്നതാണ്.
/

Out Of Africa യിൽ ചെറിയ shopping നടത്തി. ആഫ്രിക്കൻ കര കൗശലസാധനങ്ങളുടെ ഒരു shop ആണ് Out of Africa. നിറമുള്ള രണ്ട് ostrich മുട്ടകൾ വാങ്ങി. ഒരെണ്ണത്തിന് ഏകദേശം2500 രൂപ വില വരും. കുറെ key chains ഉം വാങ്ങി.

Johannesburg -Dubai flight ഏകദേശം 8 മണിക്കൂർ എടുക്കും. ആ flight ൽ ഞങ്ങളുടെ അടുത്തുള്ള seat, vacant ആയിരുന്നു. ഇത് വളരെ സൗകര്യപ്രദമായി.

ദുബായ്-കൊച്ചി flight ന്റെ boarding നു വേണ്ടി wait ചെയ്യുമ്പോൾ ഒരു surprise ഉണ്ടായി. എൻറെ niece ,അനുപ ജോസും ഭർത്താവും മകളും അങ്ങോട്ടു വന്നു. യൂറോപ്യൻ tour കഴിഞ്ഞ് വരികയായിരുന്നു അവർ.
( തുടരും)

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു