Skip to main content

ഓസ്ട്രേലിയ ഡയറി -2

മൂന്നാം ലോക രാജ്യങ്ങളിൽ  ഒന്നാം  ലോകത്തിൻറെ  തുരുത്തുകൾ  പലയിടത്തും  കാണാം. എല്ലാവിധ  സൗകര്യങ്ങൾ  ഉള്ള  നഗര ഭാഗങ്ങൾ. Sydney യിൽ  Epping എന്ന  suburbs ൽ  ചുറ്റി കറങ്ങുമ്പോൾ  Cape Town അല്ലെങ്കിൽ  മറ്റ്  ദക്ഷിണാഫ്രിക്കൻ suburbs  പറിച്ചു നട്ടതു പോലെ  തോന്നി. രാജ്യത്തെ  കുറെ ധനികർക്ക്  അല്ലെങ്കിൽ  middle  class ന്  മാത്രം മുന്തിയ  സുഖ സൗകര്യങ്ങൾ  ലഭിക്കുന്നു എന്നതാണ്  മൂന്നാം ലോകത്തെ പ്രശ്നം. Posh areas വിട്ട്  കുറെ ദൂരം പോകുമ്പോൾ  അസൗകര്യങ്ങളും  യാതനയും  നിറഞ്ഞ വേറൊരു ലോകത്ത്  എത്തി പ്പെടുന്ന  അനുഭവമാണ് ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും  ഉള്ളത്.

Epping ൽ  അൽപ്പ ദൂരം  നടന്നാൽ  എല്ലാ സൗകര്യങ്ങളും  കയ്യെത്തുന്നതാണ്. പ്രത്യേകിച്ച്  മെട്രോ റെയിൽ station. ഓരോ 15 മിനിറ്റിലും  ട്രെയിൻ പോക്കുവരവ്  ഉണ്ട്. ചാർജ്‌  വളരെ  ന്യായമാണ്. ഞങ്ങൾ  ഒരു  ദിവസം  Macquarie  യൂണിവേഴ്സിറ്റി വരെ  ട്രെയിനിൽ പോയി. Card  swipe ചെയ്താണ് ട്രെയിൻ യാത്ര.ഇരിക്കാൻ  ധാരാളം  സീറ്റുകൾ ഉണ്ട്. തിരക്ക് ഒട്ടുമില്ല.

MACQUARIE Shopping  Mall ൽ  പോയി. ഷോപ്പിങ് Mall ൻറെ  കാര്യത്തിൽ  മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളും  ഒപ്പത്തിനൊപ്പം  ആണ്‌. ഭക്ഷണ ശാലകൾ  ഇവിടെ  ഏറെയാണ്‌.  നല്ല coffee യുടെ മണം  ground ഫ്ലോറിൽ നിറഞ്ഞു നിന്നിരുന്നു. രാജ്യത്തിൻറെ  വൈവിദ്ധ്യം  പ്രതിഫലിക്കുന്ന  Chinese, Thai, Lebanese, ഇറ്റാലിയൻ  മുതലായ  restaurants. ഞങ്ങൾ ഒരു Chinese restaurant ൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. വളരെ reasonable ആണ്‌  വില. മൂന്നു പേർക്ക് 33 ഡോളർ. Beef, Pasta, pork. കമ്പിൽ കോർത്ത് ചുട്ടെടുത്ത  pork ഉഗ്രൻ.



കൂട്ടത്തിൽ പറയട്ടെ  ഇവിടെ വീട്ടിൽ  pork കറി വെച്ചത് കഴിച്ചപ്പോൾ ഒരു rating നടത്തി. അതനുസരിച്ച്‌  ഓസ്‌ട്രേലിയൻ pork ന് 100 മാർക്ക്‌. South African പോർക്കിന് 97 മാർക്ക്‌. പൈക പോർക്കിന്  75 മാർക്ക്‌. Fat കൂടുതൽ ഉള്ളതുകൊണ്ടാണ് പൈക പോർക്കിന്   മാർക്ക്‌ കുറയുന്നത്. ഓസ്‌ട്രേലിയൻ pork കറിയും പാലായിൽ നിന്ന് import ചെയ്ത frozen പച്ചക്കപ്പ പുഴുങ്ങിയതും നല്ല  കോമ്പിനേഷൻ  ആണ്‌.

നടന്നെത്താവുന്ന ദൂരത്തിനുള്ളിൽ  പല വിധ സൗകര്യങ്ങൾ  ഉള്ളത്  എടുത്തു പറയാവുന്ന കാര്യമാണ്‌. കുറുക്കുവഴിയിലൂടെ  നടന്നാൽ  മാതാവിൻറെ പേരിലുള്ള  കത്തോലിക്കാ പള്ളിയുണ്ട്. പള്ളിയോടു ചേർന്ന്  പ്രവീണയുടെ  കുട്ടികൾ പഠിക്കുന്ന  പ്രൈമറി സ്കൂൾ.

സ്പോർട്സ്  സൗകര്യങ്ങൾ  എല്ലായിടത്തും ഉണ്ട്. ചില റോഡുകളിൽ  സൈക്കിൾകാർക്കുവേണ്ടി  പ്രത്യേകം  വരയിട്ടു  തിരിച്ചിട്ടുണ്ട്.കാർ ഓടിക്കുന്നവർ  സൈക്കിളുകാരിൽ നിന്ന്  1.5 Metre അകലം പാലിക്കണം.

എല്ലാ പ്രായക്കാർക്കും  ക്രിക്കറ്റ്‌  പരിശീലിക്കുന്നതിനു വേണ്ടി  club കളും  വിശാലമായ  field കളും ഉണ്ട്.ഒരു ദിവസം  വൈകീട്ട് സിബിയുടെ കൂടെ ക്രിസ്സയുടെ  ക്രിക്കറ്റ്‌ പ്രാക്ടിസിന് ഒരു ഫീൽഡിൽ പോയി. എട്ടു വയസ്സിൽ താഴെയുള്ളവരുടെ ദിവസം  ആയിരുന്നു. മാതാപിതാക്കളും  കുറെ പരിശീലകരും ചേർന്ന് പന്ത്‌ എറിയാനുള്ള  ലളിതമായ  ഒരു പരിശീലനം കൊടുക്കുന്നു.കുട്ടികള്ക്ക്  kit ഉണ്ട്.

ശനിയാഴ്ച  സിബി അംഗമായിട്ടുള്ള  ക്രിക്കറ്റ്‌ Club ൻറെ Test match കാണാൻ പോയി. രാവിലെ 9 മണിക്ക്‌ ആരംഭിച്ച കളി  വൈകീട്ട്  ആറരയ്ക്കാണ് അവസാനിച്ചത്.

കളി കഴിഞ്ഞപ്പോൾ  കുറെ ആളുകൾ അവരുടെ പട്ടികളെ  നടത്താനും  പന്തെറിഞ്ഞു കളിക്കാനും field ൽ എത്തി.  ഇവിടെയും  ദക്ഷിണാഫ്രിക്കയിലും  തെരുവുപട്ടികളെ  കണ്ടിട്ടില്ല. കേരളത്തിൽ  പട്ടിയാധിപത്യം  ജനാധിപത്യത്തെ  മറികടന്നിരിക്കുന്നു.

ടാപ്പിലെ വെള്ളം  ചുമ്മാ കുടിക്കാം എന്നത്‌  നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കാര്യമാണ്‌. ഡെലരെയ്വില്ലിൽ  ഞങ്ങൾ കുടിവെള്ളം  കാശു കൊടുത്തു്  വാങ്ങുകയാണ്. കേരളത്തിലും ദക്ഷിണാഫ്രിക്കയിലും    എത്രയോ  പണമാണ്  കുടിവെള്ളം ഇനത്തിൽ  ജനങ്ങൾക്ക്‌  നഷ്ടപ്പെടുന്നത് ! പല തുള്ളി  പെരുവെള്ളം !

പത്തു മിനിറ്റു നടന്നാൽ  ഈ  പ്രദേശത്തെ  Public  ലൈബ്രറിയിൽ എത്താം. രാവിലെ  പത്തുമണി  മുതൽ രാത്രി ഒൻപതു മണിവരെയാണ്   പ്രവർത്തന സമയം. Chinese വംശജർക്ക്  വായനയിൽ  വളരെ ഉത്സാഹം  ഉള്ളതായി കണ്ടു. കൊച്ചു കുട്ടികളോടൊത്താണ്  അവരിൽ  പലരും  വരുന്നത്. ഒരു ഹിന്ദി Section അവിടെയുണ്ട്. ( തുടരും )


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...