Skip to main content

ഓസ്ട്രേലിയ ഡയറി -18


13 ഡിസംബർ 2016
പറയാൻ വിട്ടുപോയത്

ഏകദേശം 700 മീറ്റർ നീളമുള്ള  മൂന്നു സ്ട്രീറ്റുകളിൽ ഒരു ത്രികോണാകൃതിയിലാണ് രാവിലെ നടക്കാൻ പോകുന്നത്. റോഡിന് ഇരുവശത്തും  ധാരാളം കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. ഏറെയും ഫ്ളാറ്റുകളിലെ താമസക്കാരുടേതാണ്. Parking space തികയാത്തതുകൊണ്ട് ആണെന്ന് തോന്നുന്നു. ചിലർ car, പാർക്ക് ചെയ്തിട്ട് ട്രെയിനിൽ പോകുന്നവരാണ്.ഇത് ഒരു Middle Class ഏരിയ ആണ്.

ഈ കാറുകളെ  ശ്രദ്ധിച്ചപ്പോൾ വളരെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം strike ചെയ്തു. ഈ കാറുകളെക്കാൾ, അല്ലെങ്കിൽ ഈ ഭാഗത്തു ഓടുന്ന കാറുകളെക്കാൾ   മുന്തിയ
കാറുകളാണ്  ദക്ഷിണാഫ്രിക്കയിൽ ഓടുന്നത്. എന്തൊരു മറിമായം ! മൂന്നാം ലോക രാജ്യമായ  ദക്ഷിണാഫ്രിക്കയിൽ  എവിടെ നോക്കിയാലും  Merc, BM, Audi,Range റോവർ, volvo,മുതലായവയുടെ latest  മോഡലുകൾ ഓടുന്നത് കാണാം. TOYOTA അത്ര പോരാ !

ഈ ഏരിയ യിൽ  മേൽപ്പറഞ്ഞ  കാറുകൾ ഒന്നും കണ്ടില്ല. നദികളിൽ സുന്ദരി യമുനാ എന്ന് പറയുന്നതുപോലെ ഇവിടെ കാണുന്ന കാറുകളിൽ toyota യുടെ മീഡിയം range കാറുകളാണ് കൂടുതൽ. Corolla, Yaris, Conquest,Camry, മുതലായവ. Honda, VW,Ford, Huendai,Nissan,,Mazda മുതലായവയും ഉണ്ട്‌. നിയമസഭയിൽ പിസി George, രാജേട്ടൻ എന്നിവരെ പോലെ ഒരു Toyota Cruiser, ഒരു Subaru എന്ന ഒറ്റയാന്മാരെയും കണ്ടു. എൻറെ മരുമകൻ സിബിക്ക് Honda Accord ആണ് ഉള്ളത്.

ഒരു ചാർട്ടേർഡ് Accountant, തൻറെ പഴഞ്ചൻ Camry പാർക്ക് ചെയ്തിട്ട്  officeലേയ്ക്ക് കയറി പോകുന്നതു കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. South ആഫ്രിക്കയിൽ പണ്ടേ phase out ചെയ്ത്, പടിയടച്ചു പിണ്ഡം വെച്ച കാറാണ് Camry. ഇത് ഓടിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ  മഹാ കുറച്ചിലാണ്. ഈ street കളിൽ ഞാൻ ആറോ ഏഴോ Camry കണ്ടു.

ദക്ഷിണാഫ്രിക്കയിൽ ഡെലരെയ്വില്ലിൽ  ഞങ്ങളുടെ വികാരി, ബെൽജിയം കാരനായ Fr. Hollander ഒരു പഴഞ്ചൻ Camry യാണ്‌ ഓടിക്കുന്നത്. പള്ളിയിൽ അംഗങ്ങൾ കുറവായതിനാൽ  വരുമാനം തീരെ കുറവാണ്.ഒരു പുതിയ car  വാങ്ങാൻ പണമില്ല..

ഈയുള്ളവൻ  അവിടെ ഓടിക്കുന്നത്  ഒരു 2013 Toyota Sprinter ആണ്. പുറത്തു പറയാൻ കൊള്ളില്ല !കാരണം അവിടെ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരൻ പോലും BMW ആണ് ഓടിക്കുന്നത്. ഇതാണ്  മറിമായം.


ദക്ഷിണാഫ്രിക്കയിൽ മുന്തിയ  കാറുകൾ വ്യാപകമായി കാണുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്, train, bus service കൾ വളരെ കുറവാണ്. റോഡുകൾ പൊതുവേ മോശമായതിനാൽ
ചെറിയ കാറുകൾക്ക് ഓട്ടം പ്രയാസമാണ്. അതുകൊണ്ട്  വരുമാനമുള്ളവർ  മുന്തിയ കാറുകൾ വാങ്ങുന്നു.കാറിന് കേടുപറ്റി വഴിയിൽ കിടന്നാൽ കള്ളന്മാർ ആക്രമിക്കും.


അഴിമതി, മാഫിയ,, കള്ളക്കടത്ത്, തട്ടിപ്പ്  എന്നിവയിലൂടെ പണം സമ്പാദിക്കുന്നവരും  മേൽത്തരം കാറുകളിൽ അടിച്ചുവിട്ടു പോകുന്നു.

ഇവിടെ സ്വന്തമായി ഒരു വീടാണ് എല്ലാവരുടെയും മുൻഗണന. South ആഫ്രിക്കയിൽ ആഫ്രിക്കരുടെ ഇടയിൽ കാറിനാണ് മുൻഗണന. ഒരു മുന്തിയ കാറിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ അവർ തയ്യാറാണ്.മുന്തിയ കാറിൽ കത്തിച്ചുവിട്ടു ജീവൻ നഷ്ട്ടപ്പെടുന്നവർ ഏറെയാണ്‌. പ്രത്യേകിച്ച് celebrities.ക്രിസ്മസ് /New Year സീസണിൽ ആയിരത്തിലധികം പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു.

മുന്തിയ കാറുകൾ ഉണ്ട്‌. എന്നാൽ റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. കുടിവെള്ളം കാശുകൊടുത്തു വാങ്ങണം. Plastic മാലിന്യം കുന്നുകൂടുന്നു. തൊഴിലില്ലായ്‌മ
40 ശതമാനം. ദാരിദ്ര്യം ഏറെയാണ്‌. ലോകത്തിൽ inequality യിൽ ഒന്നാമത്തെ രാജ്യമാണ്  ദക്ഷിണാഫ്രിക്ക.ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം കൂടിവരുന്നു. Millionaires ൻറെ എണ്ണം കൂടുന്നു.

കുറേ വമ്പൻ കാറുകളും  Shopping മാളുകളും ഉള്ളതുകൊണ്ട് ഒരു രാജ്യം നന്നാവുന്നില്ല. കാർ ഇല്ലാത്തവർക്ക് bus,train സൗകര്യങ്ങൾ വേണം. ദക്ഷിണാഫ്രിക്കയിൽ  apartheid കാലത്ത് ഉണ്ടായിരുന്ന train സൗകര്യങ്ങൾ പോലും ഇന്ന് ഇല്ല.

മോഹൻലാൽ ഒരു സിനിമയിൽ ചോദിക്കുന്നതുപോലെ, "എന്താടാ നന്നാവാത്തത് ?" ഉത്തരം  അഴിമതി. ANC/ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൂട്ടുകെട്ടാണ്  1994 മുതൽ ഭരിക്കുന്നത്‌. അതായത് 911 Gold എന്ന് പറയുന്നതുപോലെ  ശുദ്ധമായ ഇടതുപക്ഷം. അതായത് ശുദ്ധമായ അഴിമതി. സ്വജനപക്ഷപാതം. സുഖലോലുപത.

പ്രസിഡന്റ്  മഹാ അഴിമതിക്കാരൻ ആണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം എന്തുപറയാനാണ് ? " അപ്പക്കോൽ എലി ഭക്ഷിച്ചാൽ അപ്പത്തിൻ കഥ എന്തുവാ ?" എന്ന് പണ്ട് ആരോ പ റഞ്ഞു കേട്ടിട്ടുണ്ട്‌.

ജംബോ cabinet, Jumbo Civil Service, എന്നിവ ദക്ഷിണാഫ്രിക്ക പോലുള്ള  മൂന്നാം ലോക രാജ്യങ്ങളിൽ സാധാരണയാണ്. വിദ്യാഭ്യാസ യോഗ്യത ഒന്നും നോക്കാതെ  സ്വന്തക്കാരെ കൃത്രിമ തസ്തികകൾ സൃഷ്ട്ടിച്ചു  ഭീമൻ ശമ്പളവും  കൊട്ടപ്പടി ആനുകൂല്യങ്ങളും കൊടുത്തു്  പ്രതിഷ്ഠിക്കുന്നത് സാമ്രാജ്യ വിരുദ്ധരുടെ ഒരു സ്റ്റൈൽ ആണ്. Car Allowance ഉണ്ട്‌. അപ്പോൾ റോഡുകളിൽ  മുന്തിയ കാറുകൾ നിറയുന്നു.

സർക്കാർ സംവിധാനം  അഴിമതിമുട്ട കൾക്കു അടയിരിക്കുന്ന ഒരു തള്ള ക്കോഴി യാണ്‌. കുഞ്ഞുങ്ങളെ തള്ളക്കോഴി  സംരക്ഷിച്ചുകൊള്ളും. ഉദാഹരണം  അന്വേഷണ Commission. സിറ്റിംഗ് ജഡ്ജ് ആണെങ്കിലും  Standing ജഡ്ജ് ആണെങ്കിലും Office ഉം കാറും അകമ്പടിയും സെക്യൂരിറ്റിക്കാരും എല്ലാം കൂടി ഒരു പട. പിന്നെ ആരും വായിക്കാത്ത ഒരു jumbo റിപ്പോർട്ട്‌. സോളാർ Commission എവിടെ വരെ ആയി ?

ഈ ഏരിയ യിൽ    സാധാരണ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. പഴയ വണ്ടികളും ഓടുന്നു.ചുമ്മാ പണം കിട്ടുന്നവർ ഇല്ല എന്ന് സൂചന.








Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

VAGAMON

Vagamon doesn't need any introduction. It's known as a place of unique biodiversity, a favourite location for film shooting, and a popular destination for day visitors. We set out for a day trip to Vagamon on Sunday, 8 May,from Kottayam. The roads in Kottayam District are generally of international standards,particularly the road from Pala to Erattupetta. On our way, we stopped at Bharanganam to attend Holy Mass, and for breakfast in the Canteen. Initially, I was doubtful about the service there, because often, in such places where large number of people gather, the services may not be satisfactory. But I was proved wrong  by the good service and the quality of the food served there. Indeed Bharanganam is an exemplary pilgrim centre, with excellent roads, ample space for parking ,scenic beauty etc. Personally speaking, Kerala's beauty is felt when we move away from city centres, and climb uphill through winding roads,watching the hills and mountains. As the roads ar...