Skip to main content

ഓസ്ട്രേലിയ DI A R Y -26


Mt. SCHOENSTATT  SHRINE

Divine Retreat Centre ൽ  ഒരു weekend  ചെലവഴിച്ചപ്പോൾ  ആല്മീയമായ  ശാന്തി ലഭിക്കുന്ന  ഇതുപോലെ ഒരു സ്ഥലം വേറെ ഇല്ലെന്ന്  തോന്നി. നഗരത്തിൻറെ ഇരമ്പലുകളിൽ നിന്ന്‌ അകന്ന്, വനത്തോട് ചേർന്ന്‌, ആഡംബരങ്ങൾ ഒന്നുമില്ലാത്ത ആ സ്ഥലം മനസ്സിനെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതുപോലെ  ശാന്ത സുന്ദരമായ  സ്ഥലങ്ങൾ  വേറെയും ഉണ്ടെന്ന് പിന്നീടാണ്  മനസ്സിലായത്. Mulgoa യിലുള്ള Mt Schoenstatt ആണ്  ആ സ്ഥലം. ഒരു ദിവസം ഉച്ചകഴിഞ്ഞു  ഞങ്ങൾ ആ  സ്ഥലം സന്ദർശിച്ചു.

നഗരത്തിൻറെ തിരക്കുകളിൽ നിന്ന്‌ അകന്ന്  കന്നുകാലികൾ മേഞ്ഞു നടക്കുന്ന farm കളും ഓറഞ്ച്, മുന്തിരി തോട്ടങ്ങളും കണ്ട്‌ പച്ചപ്പുള്ള നാട്ടിൻ പുറങ്ങളിലൂടെ ഓടി ഞങ്ങൾ shrine ൽ എത്തി. അതിവിശാലമായ, മരങ്ങളും പൂന്തോട്ടങ്ങളും ഉള്ള സ്ഥലമാണ്. ഒരു ചെറിയ ചാപ്പൽ ആണ് ഇവിടെ കേന്ദ്ര ബിന്ദു. കഷ്ട്ടിച്ചു 25 പേർക്ക് ഇരിക്കാൻ സ്ഥലമുണ്ട്. മാതാവിൻറെ  പേരിലുള്ള ഈ  ചാപ്പൽ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ധ്യാന കേന്ദ്രവും ആണ്. ഇവിടെ വന്ന്  ശാന്തി നേടുവാൻ എല്ലാ മതവിഭാഗക്കാർക്കും സ്വാഗതമാണ്.

തീർത്ഥാടനം എന്നു കേൾക്കുമ്പോൾ  മനസ്സിൽ തെളിയുന്നത് വലിയ ആൾക്കൂട്ടവും വാഹനങ്ങളുടെ ഇരമ്പലും  പുകയും മൈക്കിലൂടെയുള്ള ശബ്ദവുമാണ്. ഇവിടം  അതിൻറെ നേരേ വിപരീതമാണ്. പരിപൂർണ്ണമായ  നിശ്ശബ്ദതയാണ്  ഇവിടെ. ആൾക്കൂട്ടം ഇല്ല. ഒന്നോ രണ്ടോ കുടുംബങ്ങൾ വന്നു പോകുന്നു.

Schoenstatt പ്രസ്ഥാനത്തിന്റെ കീഴിൽ ഉള്ളതാണ്  Shrine ഉം ധ്യാന കേന്ദ്രവും. 2014 ൽ  ജർമ്മനിയിൽ  Fr. ജോസഫ് Kenterich ആണ്  ഈ  പ്രസ്ഥാനം സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച  ചാപ്പലിന്റെ  മാതൃകയിലാണ്  ഇവിടത്തെ ചാപ്പൽ നിർമ്മിച്ചിട്ടുള്ളത്. ഞങ്ങൾ ചാപ്പലിൽ പ്രവേശിക്കുമ്പോൾ  കുറെ തീർത്ഥാടകരും  രണ്ട്‌ sisters ഉം അവിടെ പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ചാപ്പലിൽ ഇംഗ്ലീഷിലും തമിഴിലും ഉള്ള booklets കണ്ടു.

പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമാണ്  ഈ തീർത്ഥാടന കേന്ദ്രം. വളരെ അടുത്ത് വനമാണ്. വളരെയേറെ വർഷം പ്രായമുള്ള  മരങ്ങൾ ഉണ്ട്. ഉണങ്ങിയ മരങ്ങളും  വെട്ടാതെ നിറുത്തിയിരിക്കുകയാണ്. ഞാൻ കൂട്ടത്തിൽ നിന്ന് മാറി വനത്തിന്റെ  ഭംഗി ആസ്വദിച്ചു. അങ്ങനെ നിൽക്കുമ്പോൾ  ഒരു കങ്കാരൂ  മുമ്പിൽ വന്നു നിന്നു. നല്ല വലിപ്പമുള്ളതാണ്. സഞ്ചിയിൽ കുഞ്ഞുണ്ട്. ഇതിനു മുമ്പ്‌ ഒരു  animal World ൽ  പല തരം കങ്കാരൂകളെ കണ്ടതാണ്. എന്നാൽ അവയേക്കാൾ വളരെ  ആരോഗ്യവും  സൗന്ദര്യവും ഉള്ളതാണ് ഈ തള്ളകങ്കാരൂ. എന്നെ കണ്ടപ്പോൾ  അത്‌ ചാടിച്ചാടി ചാപ്പലിന്റെ  അടുത്തേയ്ക്ക് നീങ്ങി. ചാട്ടത്തിനിടയിൽ  കുഞ്ഞു മുക്കാലും താഴെ വീഴാൻ പോകുന്ന സ്ഥിതിയിലായി. എന്നാൽ ആ തള്ള വളരെ വിദഗ്ദ്ധമായി ബാലൻസ് ചെയ്ത് കുഞ്ഞിനെ സഞ്ചിയിലാക്കി  ചാട്ടം തുടർന്നു. ചാപ്പലിന്റെ പുറകുവശത്തു  പുല്ലു തിന്നു.

കുറെ അകലെയായി  ഹോസ്റ്റൽ കളും  മഠവും ഉണ്ട്. ഞങ്ങൾ car start ചെയ്ത് പോകാൻ തുടങ്ങുമ്പോൾ ഒരു സിസ്റ്റർ greet ചെയ്തു. ഞങ്ങൾ അടുത്തു ചെന്ന്  സിസ്റ്ററെ പരിചയപ്പെട്ടു. പേര് സിസ്റ്റർ Rene. 48 വർഷമായി ഇവിടെ സേവനം ചെയ്യുന്നു. ഞങ്ങൾ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ സിസ്റ്ററിന് വലിയ സന്തോഷം. അവർ കുട്ടികളുമായി സരസമായ


  ഒരു ചോദ്യോത്തരവേള സൃഷ്ട്ടിച്ചു രംഗം കൊഴുപ്പിച്ചു. കുട്ടികളുടെ ഉത്തരങ്ങൾ എല്ലാം ശരി. സിസ്റ്ററിന് കൂടുതൽ  സന്തോഷം. പരസ്പരം ആശംസകൾ നേർന്ന്  വളരെ സന്തോഷത്തോടെ  ഞങ്ങൾ മടങ്ങി. 

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...