ചില രാജ്യങ്ങളിൽ December 26ഉം ജനുവരി ഒന്നും അവധി ദിവസങ്ങളാണ്. December 26 പ്രവർത്തി ദിവസം ആക്കിയാൽ hangover കാരണം പ്രവർത്തി ഒന്നും നടക്കുകയില്ല. ജനുവരി ഒന്ന് പ്രവർത്തി ദിവസം ആക്കിയാൽ പലവിധ ചിന്തകൾ കാരണം ജോലിയിൽ focus ചെയ്യാൻ സാധിക്കുകയില്ല. ഇന്ത്യയിൽ ജനുവരി ഒന്നാം തീയതി അവധി ദിവസം അല്ല. പല കാരണങൾ പറഞ്ഞ് കേരളത്തിൽ/ഇന്ത്യയിൽ വളരെയേറെ ദിവസങ്ങൾ പാഴാക്കുന്നു. പക്ഷേ ജനുവരി 1 ഒരു അവധി ദിനം ആക്കുന്നതിൽ ആരും താൽപ്പര്യം കാണിക്കുന്നില്ല. അഞ്ചാറ് വോട്ട് കൂടുതൽ കിട്ടാൻ വേണ്ടിയെങ്കിലും ജനുവരി ഒന്ന് അവധി ദിവസം ആക്കൂ പാർട്ടികളെ. ഇതിൻറെ irony എന്താണെന്നു വെച്ചാൽ ഈ ആവശ്യം ഉന്നയിക്കുന്ന ഞാൻ 365 ദിവസവും അവധിയുള്ള ഒരു മുതിർന്ന പൗരൻ ആണ് എന്നതാണ്. ജോലി ഉള്ളവരോടുള്ള സ്നേഹം കൊണ്ടാണ്. തീർച്ചയായും ആഘോഷിക്കേണ്ടേ ഒരു ദിവസമാണ് ജനുവരി ഒന്ന്. ഒന്നാം തീയതിയിൽ ആഘോഷിക്കാൻ ഏറെയുണ്ട്. ഒന്ന്,2018 എന്ന ടെസ്റ്റ് പാസ്സായത്തിന്റെ സന്തോഷം. പ്രളയം, രോഗം, അപകടം എന്നിവയെ മറി കടന്ന് നമ്മൾ 2019ലേക്ക് കടക്കുന്നത് ഒരു വൻ വിജയമാണ്.2018ൻറെ അവസാന മണിക്കൂറുകളിൽ പോലും അനേകം പേർ മരിച്ചു വീഴും എന്നത് തീർച്ച. പോയ വർഷത്തെ വി...