ചില കൊച്ചുകുട്ടികൾ 3-4വയസ്സ് ആയാലും മുലകുടി നിറുത്തുകയില്ല. എൻറെ കുട്ടിക്കാലത്തെ കാര്യമാണ്. ഇപ്പോഴത്തെ
സ്ഥിതി അറിഞ്ഞുകൂടാ. എന്തായാലും അതിരു കടന്ന മുലകുടി അമ്മയ്ക്ക് ഒരു അലോസരം ആകുന്നു. അതിന് ഒരു പ്രതിവിധിയുണ്ട്. പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ്
മുലകളിൽ നന്നായി പുരട്ടും. അത് ഒന്നു നുണഞ്ഞു കഴിയുമ്പോൾ
പരിധിവിട്ട മുലകുടിക്കു തീർപ്പാകും. ഇത് ഞാൻ നേരിട്ട് കണ്ടതാണ്.
അമ്മയ്ക്ക് കുട്ടിയോട് ഇഷ്ടമില്ല എന്ന് ഇതിന് അർത്ഥമില്ല. ഇതുപോലെയാണ് ആചാരങ്ങളുടെ കാര്യം. ആചാരങ്ങൾ കാലത്തിന് അനുസരിച്ച് മാറണം. ചിലത് ഉപേക്ഷിക്കേണ്ടി വരും.
ഉദാഹരണമായി 18,19 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന
സതി എന്ന ആചാരം ഹിന്ദു വിധവകൾക്ക് ഭീകരമായിരുന്നു. ബംഗാൾ പ്രദേശത്ത് വിധവകൾ ഭർത്താവിൻറെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യുന്ന ആചാരമായിരുന്നു അത്. ആദ്യകാലത്തു ബ്രിട്ടീഷുകാർ ഇതിനെ എതിർത്തിരുന്നില്ല. എന്നാൽ ഹിന്ദു മതത്തിൽപ്പെട്ട സാമൂഹ്യ പരിഷ്കർത്താക്കളും മിഷനറി മാരും
സമ്മർദ്ദം ചെലുത്തിയതുകൊണ്ടു 1829ൽ സതി നിരോധിച്ചു.1861ൽ
ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഒട്ടാകെ സതി നിരോധിക്കപ്പെട്ടു.1988ൽ
ഇന്ത്യയിൽ പഴുതടച്ച സതി നിരോധനം ഏർപ്പെടുത്തി.
ഇന്ത്യയിൽ ജനാധിപത്യ വിരുദ്ധമായ അനേകം ആചാരങ്ങൾ ഇന്നും
നില നിൽക്കുന്നു.ഉദാഹരണമായി ഉത്തരേന്ത്യയിൽ ഉയർന്ന ജാതിയിൽപ്പെട്ട ഒരു MLA യുടെ കാല് കഴുകി ഒരു കീഴ്ജാതിക്കാരൻ കുടിക്കുന്ന ഒരു വീഡിയോ കണ്ടു.പൂർണ്ണ നഗ്‌ദനായ ഒരു ആള്ദൈവത്തിനെ സ്ത്രീകൾ വ ണ ങ്ങുന്നത് കണ്ടു.
ഇങ്ങനെ അനേകം അനാചാരങ്ങളാണ് ഇന്ത്യയിൽ നില നിൽക്കുന്നത്!
കേരളത്തിലും അന്ധ വിശ്വാസവും അനാചാരങ്ങളും നിലനിൽക്കുന്നു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ
കേരളത്തിലെ മാധ്യമങ്ങളിൽ കാണുന്നില്ല. ദിലീപ് കേസ്, കെവിൻ കേസ്, ഫ്രാങ്കോ കേസ് മുതലായവയിൽ ആണ് ചൂടുപിടിച്ച ചർച്ചകൾ. ഇപ്പോൾ ശബരിമല കേസ് പൊടിപൊടിക്കുന്നു.
ശബരിമല പ്രശ്‌നത്തിൽ വിശ്വാസികൾ ആണ് ഒരു പരിഹാരം കാണേണ്ടത്. ഭരണഘടനയെയും സുപ്രീം കോടതിയെയും ബഹുമാനിച്ചുകൊണ്ട്.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പെട്രോൾ വിലവർധനവ്, പ്രളയം, വെള്ളക്കെട്ട്, തകർന്ന റോഡുകൾ, അക്രമം മുതലായവ
ആണ്. മതപരമായ ആചാരങ്ങളേ ക്കാൾ ഇവയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

Comments
Post a Comment