ശബരിമലയിൽ ക്രമ സമാധാന പാലന ത്തിന് 5000 പൊലീസുകാരെ നിയോഗിക്കാൻ പോകുന്നതായി കേട്ടു. ഇത് കേട്ടപ്പോൾ പണ്ട് അശോകൻ നയിച്ച കലിംഗ യുദ്ധമാണ് ഓർമ്മ വന്നത്. ആ യുദ്ധത്തിൽ പതിനായിരക്കണക്കിന് പടയാളികളും ആയിരക്കണക്കിന് ആനകളും കുതിരകളും പങ്കെടുത്തു എന്നാണ് കേട്ടിട്ടുള്ളത്.
5000 പൊലീസുകാരെ വിന്യസിക്കുക എന്നു വെച്ചാൽ സംഗതി അതീവ ഗുരുതരമാണ്. കേരളം ഒരു സംഘർഷ ഭൂമിയാണ് എന്ന ഒരു
തോന്നൽ ഇപ്പോൾ കൂടി വരുന്നു.
ശബരി മലയിലെ അക്രമങ്ങളുടെ പേരിൽ ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി അറസ്റ്റ് നടക്കുന്നു. ഇത് രണ്ടും
കാണിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയുടെ പരാജയമാണ്.
കൂടിയാലോചനയും അനുരഞ്ജനവുംആണ് ജനാധി പത്യത്തിന്റെ
കാതൽ. ഇത് ഒരു കുറച്ചിൽ ആയിട്ടാണ് മുകളിൽ തൊട്ട് താഴേ തട്ടുവരെ കേരളത്തിൽ കാണുന്നത്. അതുകൊണ്ട് നേതാക്കൾ
കടുത്ത ഭാഷയിൽ തെറിവിളിയും വെല്ലുവിളിയും നടത്തുന്നു.
പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി അനുഭാവികൾ തമ്മിൽ
സംഘട്ടനങ്ങൾ നടക്കുന്നു. വീടിന് ബോംബ് ഏറ്, കല്ലേറ്,കാർ
ബൈക്ക് മുതലായവ തീ വെച്ച് നശിപ്പിക്കുക, എതിരാളികളെ
മർദ്ദിക്കുക ,ഇതൊക്കെ നിത്യ സംഭവങ്ങളാണ്. അതേ തുടർന്ന്
പ്രാദേശികമായ ഹർത്താലും ഉണ്ട്.
നഗര സഭാ മീറ്റിംഗുകളിൽ അടിപിടി അജണ്ടയിൽ നിർബന്ധമാണ്.
രാഷ്ട്രീയം മാറ്റി വെച്ചാലും ടെൻഷൻ ഉയർന്ന ലെവലിൽ ആണ്.
ഉദാഹരണമായി KSRTC ഡ്രൈവർക്ക് മർദ്ദനം സാധാരണയാണ്.
മറിച്ചും ഉണ്ട്. ഇന്നലെ ഒരു ഡ്രൈവറും കണ്ടക്ടറും ചേർന്ന്
യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടു.
എന്തിനേറെ പറയുന്നു? ശവ സംസ്കാരത്തിന് പോയ സിസ്റ്റർ
അനുപമയെ ഒരു കൂട്ടം തെമ്മാടികൾ ഭീഷണിപ്പെടുത്തി കരയിക്കുന്നത് കണ്ടു. ഇതാണ് കേരളത്തിലെ
ഇന്നത്തെ അവസ്‌ഥ. ഒരു MLA, വനപാലകൻറെ കാൽ തല്ലിയൊടിക്കും എന്ന് പറയുന്നതും ഇന്ന് കേട്ടു.
മര്യാദ ഇല്ലായ്‌മ ഒരു നാട്ടു നടപ്പായി മാറിക്കഴിഞ്ഞു.സോഷ്യൽ മീഡിയയിയിലും അത് പടർന്നു പിടിച്ചു ഒരു വിപത്തായി തീർന്നിരിക്കുന്നു.
സാക്ഷര കേരളം, പ്രബുദ്ധ കേരളം, നമ്പർ1 എന്നൊക്കെ
തട്ടി വിടുന്നവർ സ്വയം പരിഹാസ്യരാവുകയാണ്.
Comments
Post a Comment