കേരളത്തിൽ ഇന്ന് ഏറ്റവും പുരോഗതി പ്രാപിച്ച ശാസ്ത്ര ശാഖ തർക്ക ശാസ്ത്രമാണ് എന്നത് അവിതർക്കിതമാണ്.ഈ ശാസ്ത്രത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയാൽ അത് കേരളത്തിന് സ്വന്തം. കാരണം തർക്ക കലയിൽ നാം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എവിടെ തിരിഞ്ഞാലും തർക്കമാണ് നടക്കുന്നത്.
ഉദാഹരണമായി AMMA സംഘടനയുടെ കാര്യം എടുക്കാം. അവിടെ എപ്പോഴും തർക്കമാണ്. നല്ല സിനിമ നിർമ്മിക്കാൻ ഒരു സംഘടന യുടെ ആവശ്യമുണ്ടോ? ഇതാണ് തർക്ക വിഷയം ആകേണ്ടത്.
ശബരിമല വിഷയം ഏറ്റവും ചൂടുപിടിച്ച തർക്ക വിഷയമാണ്.
ഈ തർക്കം ഉടനെയൊന്നും തീരാൻ പോകുന്നില്ല.
Salary cha llenge ഒരു തർക്ക വിഷയമാണ്. സമ്മത പത്രം വേണമോ വേണ്ടയോ?
മന്ത്രിമാർ പിരിവിന് വിദേശത്തു പോകണമോ വേണ്ടയോ? തർക്ക വിഷയമാണ്.
ഫ്രാങ്കോ മുളയ്ക്കൻ ഇന്നലെ ജയിൽ മോചിതനായി. സ്വീകരിക്കാൻ
വൻ ജനക്കൂട്ടം ഉണ്ടായിരുന്നു എന്ന് കേട്ടു. കൂട്ട പ്രാർത്ഥന ഉണ്ടായിരുന്നു എന്ന് കേട്ടു. ഇത്ര ആഹ്ലാദിക്കാൻ ഫ്രാങ്കോ എന്ത് വലിയ കാര്യമാണ് നേടിയത്? ഇത് തർക്ക വിഷയം ആകേണ്ടതാണ്.
തർക്ക ശാസ്ത്രം പുരോഗമിക്കുമ്പോൾ മറ്റു ശാസ്ത്രങ്ങൾ പുരോഗമിക്കുന്നില്ല. കേരളത്തിൽ ഡാമുകൾ അശാസ്ത്രീയമായി തുറന്നു വിട്ട് ജനങ്ങളെ വെള്ളത്തിലാക്കി. ഇത് ചർച്ചാ വിഷയം ആകുന്നില്ല.
ചാനലുകളിൽ ചർച്ച എന്നും ഉണ്ട്. കാര്യങ്ങൾ ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്തുകയല്ല ലക്ഷ്യം. വെറുതേ തർക്കിച്ചു ര സിക്കുക എന്നതാണ് ലക്ഷ്യം.
ഓസ്ട്രേലിയയിൽ പോയപ്പോൾ അവിടെ രാവിലെയും വൈകീട്ടും ജനങ്ങളിൽ ഒരു നല്ല വിഭാഗം road സൈഡിലും മൈതാനങ്ങളിലും ഓടുന്നതും നടക്കുന്നതും കണ്ടു. കേരളത്തിൽ ഇത് കാണാനില്ല. റോഡ്‌സൈഡിൽ നടക്കുന്നത് അപകടം വരുത്തി വെക്കും. പിന്നെ പട്ടി ശല്യം.
അപ്പോൾ ആകെയുള്ള ഒരു entertainment ഒന്നുകിൽ സീരിയൽ അല്ലെങ്കിൽ തർക്കം .
തർക്ക ശാസ്ത്രം വിജയിക്കട്ടെ.

Comments
Post a Comment