പണ്ട് ഞാൻ ചിന്തിച്ചിരുന്നു, കേരളം എത്ര സുരക്ഷിതമായ രാജ്യമാണ്. യുദ്ധമില്ല, ഭൂമി കുലുക്കമില്ല, പ്രളയമില്ല. ചുഴലിക്കാറ്റ്
ഇല്ല. പക്ഷേ 2004ലെ സുനാമി അൽപ്പം ഞെട്ടലുണ്ടാക്കി. ഓഖിയും
അല്പം ഞെട്ടൽ ഉണ്ടാക്കി. അത് രണ്ടും തീര പ്രദേശത്തെ മാത്രമാണ്
affect ചെയ്തത്. ഇപ്പോഴത്തെ പ്രളയം എല്ലാവരെയും ഞെട്ടിച്ചു.
നേരിട്ട് അല്ലെങ്കിലും ഇത് എല്ലാവരെയും affect ചെയ്യും. ദീര്ഘകാലത്തേയ്ക്ക് ഇതിൻറെ impact നിലനിൽക്കും.
ഈ മഹാ പ്രളയം അഭൂതപൂർവമായ ഒരു ദുരന്തമാണെങ്കിലും ചില
മനുഷ്യരുടെ ദുഷ് പ്രവർത്തികൾ ദുരന്തത്തിൻറെ ആക്കം
കൂട്ടിയെന്ന് ഇന്ന് പൊതുവേ സമ്മതിക്കുന്നുണ്ട്. ഉദാഹരണമായി
കുന്നുകൾ ഇടിച്ചു നിരത്തിയും പാറ പൊട്ടിച്ചും വനഭൂമി കയ്യേറി
വൻ കെട്ടിടങ്ങൾ വെച്ചും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയും പ്രകൃതിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഈ ദുരന്തം മലയാളികളെ ഒന്നിപ്പിച്ചു എന്ന് പറയുന്നു. ഇത്
സത്യമാണെങ്കിൽ വളരെ നല്ല കാര്യമാണ്. പക്ഷേ ഇതിൽനിന്ന്
രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. സോഷ്യൽ
മീഡിയയിൽ ചെളിവാരി എറിയൽ നടക്കുന്നു.
ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു നവകേരളം കെട്ടിപ്പടുക്കുമെന്നും കേൾക്കുന്നു.
നല്ല കാര്യമാണ്. എന്നാൽ attitude മാറാതെ ഒന്നും മാറാൻ പോകുന്നില്ല.
1. ഞാൻ OK യാണ്, അല്ലെങ്കിൽ ഞങ്ങൾ OK യാണ് എന്നുള്ള
ചിന്ത ശരിയല്ല. വെള്ളം കയറി കയറി രണ്ടാം നില വരെ എത്തിയപ്പോഴാണ് മനസ്സിലാകുന്നത് നമ്മൾ OK അല്ലെന്ന്. ആർക്കും
എന്തും സംഭവിക്കാം. എല്ലാം നിയന്ത്രണ വിധേയമാണ് എന്ന്
പറയുന്നതും ശരിയല്ല.
2
കുറേ മുന്തിയ കാറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്
കണ്ട് പലരും വിചാരിച്ചു ഇത് ഒരു ഒന്നാം ലോക രാജ്യമാണെന്ന്.
എന്നാൽ ഇപ്പോൾ തെളിഞ്ഞു ഇത് ഒരു മൂന്നാം ലോക രാജ്യമാണ് എന്ന്.
അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ പ്രകൃതി ദുരന്തങ്ങൾ
ഉണ്ടാകാറുണ്ട്. പക്ഷേ അവിടങ്ങളിൽ കൂടുതൽ മു ന്നൊരുക്കം
ഉണ്ട്. അവിടങ്ങളിൽ തോന്ന്യാസം കുന്നിടിക്കാനോ വനഭൂമി
കയ്യേറാനോ സാധിക്കുകയില്ല.
3 മാലിന്യം വലിച്ചെറിയുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിന്
സ്വന്തം. ഇതിലുള്ള irony, വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഒന്നു
കശക്കി, അഥവാ reshuffle ചെയ്ത് ,പലിശ സഹിതം പ്രകൃതി
തിരിച്ചുതന്നു എന്നതാണ്. ഇന്ന് ശുദ്ധ ജലം ഒരിടത്തും കിട്ടാനില്ല.
കിണറുകളിലും മലിന ജലമാണ്.
എൻറെ വീടും പരിസരവും OK ആയിരിക്കണം എന്നാണ് മാലിന്യം
വലിച്ചെറിയുന്നവരുടെ attitude. ചിലർ കാറിലും ബൈക്കിലും
പിക്കപ്പിലും ഒക്കെയാണ് മാലിന്യം ചാക്കിൽ കെട്ടി റോഡ് സൈഡിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നത്. ഏതു
വൃത്തികേടും വലിച്ചെറിയാനുള്ള ഇടമായിട്ടാണ് ചിലർ നദികളെ
കാണുന്നത്. അത്തരം ആളുകൾക്ക് ഇനിയെങ്കിലും മാനസാന്തരം
ഉണ്ടാകണം.
അല്ലെങ്കിൽ പ്രകൃതി വീണ്ടും കോപിക്കും.
Comments
Post a Comment