കേരളത്തിലെ മഹാ പ്രളയ ദുരന്തത്തിൽ നിന്ന് ഒരു വമ്പൻ സ്രാവ് രക്ഷപ്പെട്ടതായി പരിഹാസരൂപത്തിൽ സോഷ്യൽ മീഡിയയിൽ
ചില പോസ്റ്റുകൾ കാണുകയുണ്ടായി.ആ സ്രാവ് ആരാണെന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഫ്രാങ്കോ മുളക്കൽ.
A blessing in disguise, ഉർവ്വശീ ശാപം ഉപകാരമായി, എന്നൊക്കെ
പറയുന്നത് മുളക്കന്റെ കാര്യത്തിൽ ശരിയായി.
ജലന്ദറിൽ നിന്ന് മടങ്ങുമ്പോൾ പോലീസ് സംഘം ബിഷോപ്പിനോട്
എന്തായിരിക്കും പറഞ്ഞത്?
" Sir, you are above arrest" 👍👍👌👌
ഇനി ഒന്നോ രണ്ടോ കൊല്ലത്തേക്ക് എല്ലാം OK. എല്ലാം ശുഭം.
മുളക്കനു വേണ്ടി മുട്ടിപ്പായി പ്രാര്ഥിക്കണമെന്നു വിശ്വാസികളോട്
ആഹ് വാനം ഉണ്ടായിരുന്നു. ആ പ്രാർത്ഥന ഫലിച്ചുവെന്നാണ്
മുളക്കന്റെ അനുഭാവികൾ അവകാശപ്പെടുന്നത്. അഭിഷിക്തനായ
ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതിലുള്ള ദൈവകോപമാണ് ഈ പ്രളയത്തിന് കാരണമെന്ന് അവർ വാദിക്കുന്നു.
അതുകൊണ്ട് കേസിൻറെ പുരോഗതിയെപ്പറ്റി പോലീസിനോട്
ചോദിക്കാൻ അധികമാരും ഇനി ധൈര്യപ്പെടുകയില്ല. അഥവാ
ആരെങ്കിലും ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇങ്ങനെ ആയിരിക്കും:
" കേസ് file എല്ലാം പ്രളയത്തിൽ നഷ്ട്ടപ്പെട്ടു. ഇനി എല്ലാം
A തൊട്ട് തുടങ്ങണം"
ജലം+Under=ജലന്ദർ. എല്ലാം ശുഭം.😂😃😅😆😀
Comments
Post a Comment