2017 സെപ്റ്റംബർ 28ആം തീയതി മുംബൈയിലെ പ്രഭാദേവി സ്റ്റേഷനിൽ ഒരു Over പാസ്സിൽ തിക്കിലും തിരക്കിലും പെട്ട് 22പേർ
ചതഞ്ഞു മരിച്ചു.36 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആ overpa ss ന് വേണ്ടത്ര വീതിയില്ലായിരുന്നു.
ഇതുപോലെ ദാരുണ സംഭവങ്ങൾ ഇന്ത്യയിൽ/ കേരളത്തിൽ സാധാരണയാണ്. ട്രെയിനിൽ നിന്നും ആളുകൾ വീണ് മരിക്കുന്നു.
ഈയിടെ ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യാനിടയായി. ഇടയ്ക്ക്
Bus ശക്തിയായി brake ചെയ്യുന്നുണ്ടായിരുന്നു. ബസ്സിൽ നിൽക്കുന്നവർ വട്ടം കറങ്ങി പ്പോകും .യാത്രക്കാരുടെ comfort, safety ഇതൊന്നും ഡ്രൈവറുടെ പരിഗണനയിൽ ഇല്ല.
കേരളം ഒരു user-friendly രാജ്യമല്ല. പൗരന്റെ safety അവൻറെ
കൈകളിലാണ്. സൂക്ഷിച്ചില്ലെങ്കിൽ കുഴിയിൽ വീഴാം. വൈദ്യുത കമ്പിയിൽ ചവിട്ടാം. ജീവൻ പോയാൽ പോയി.
ചെറിയ ഉദാഹരണങ്ങൾ തേടി പോകേണ്ടതില്ല. പ്രളയ ദുരന്തം
ഒന്നു മാത്രം മതി.
ഈ പ്രളയത്തെപ്പറ്റി വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് സർക്കാർ പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും?😂😃😅😆😀
ആ മുന്നറിയിപ്പുകൾ എവിടെ, എപ്പോൾ, എങ്ങനെ കൊടുത്തു?
ചില Website കളിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞേക്കാം. പാവപ്പെട്ടവർ വെബ്സൈറ്റ് നോക്കാറില്ല. Red alert, ഓറഞ്ച് alert
എന്നൊക്കെ പറഞ്ഞാൽ സാധാരണക്കാർക്ക് മനസ്സിലാവുകയില്ല.
ഒരു സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം,
TV യാണ്. ഒരു ഡാമിന് ഒന്നു എന്ന തോതിൽ കേരളത്തിൽ TV
ചാനലുകൾ ഉണ്ട്. ഡാമുകൾ ഒന്നിച്ച് തുറന്നു വിടുന്നതിനു മുൻപ്
ചാനലുകളിൽ പരിപാടികൾ നിർത്തിവെച്ചു മുഖ്യമന്ത്രി യോ ചീഫ് സെക്രട്ടറി യോ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കേരളം മുഴുവൻ കേൾക്കുമായിരുന്നു. ജനങ്ങൾ എന്തു ചെയ്യണം എന്ന്
ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണമായിരുന്നു. ആരും പറഞ്ഞില്ല. ജനങ്ങൾ അറിഞ്ഞില്ല. ഉറങ്ങി കിടന്നവരുടെ കട്ടിൽ വെള്ളത്തിൽ
മുങ്ങിയപ്പോൾ മാത്രമാണ് കാര്യം അറിഞ്ഞത്.
അമേരിക്കക്കാർ മഹാ ദുഷ്ട്ടന്മാരാണ്. പക്ഷേ അവർക്ക് ചില
നന്മകൾ ഉണ്ട്. സിറിയയിലും അഫ്ഘാനിസ്ഥാനിലും വ്യോമാക്രമണം നടത്തുന്നതിന് മുൻപ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടും. ഒഴിഞ്ഞുപോകാൻ സമയം കൊടുക്കും. അവിടത്തെ ഭാഷയിൽ ഉള്ള ലക്ഷക്കണക്കിന് നോട്ടീസ്
വിമാനത്തിൽ നിന്ന് വർഷിക്കും.
ഇവിടെ ജനങ്ങളെ വിവരങ്ങൾ അറിയിക്കാതെ അവരെ
നരകതുല്യമായ അവസ്ഥയിൽ എത്തിച്ചു. വയലാറിന്റെ
കാറ്റടിച്ചു കൊടുങ്കാറ്റാടിച്ചു എന്ന ഗാനത്തിൽ ചോദിക്കുന്നതുപോലെ:
ഞങ്ങളെ എന്തിനീ ദുഃഖ കടലിലെറിഞ്ഞു?
Comments
Post a Comment