2018ലെ മഹാ പ്രളയം കേരള ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. തൊരാമഴയും ഒരേ സമയം അനേകം ഡാമുകൾ അശാസ്ത്രീയമായി തുറന്ന് വിട്ടതും ദുരിതം വിതച്ചു. പ്രളയം ഏൽപ്പിച്ച ആഘാതത്തില്നിന്ന് കേരളം കരകേറിയത് 2030ൽ
ആണ്.
ഉരുൾപൊട്ടലും പ്രളയവും കൊണ്ട് പാടേ നശിച്ച ഒരു ഗ്രാമമാണ്
ഇടുക്കി ജില്ലയിലെ മൂവാറ്റുപേട്ട. 30 പേർ മരിച്ചു. ഗ്രാമം മുഴുവൻ
ഒലിച്ചുപോയി. തിരിച്ചു പോകാൻ മൂവാറ്റുപെട്ടയിൽ ഒന്നും
ഉണ്ടായിരുന്നില്ല. തിരിച്ചുപോകാൻ ജനങ്ങൾ വിസമ്മതിച്ചു.
എന്നാൽ മൂവാറ്റുപെട്ടയെന്ന ശവപ്പറമ്പിനെ കൈ പിടിച്ച് ഉയർത്താൻ ദൈവദൂതനെപ്പോലെ ഒരു വൈദികൻ അവതരിച്ചു.
ഫാദർ ചാക്കോ പണമരം. Guardian Angels എന്ന വൈദിക സമൂഹത്തിന്റെ സ്ഥാപകൻ. ഉജ്ജ്വല ബൈബിൾ പ്രഭാഷകൻ.
നാട്ടുകാർ ഉപേക്ഷിച്ചുപോയ 1200 ഏക്കർ സ്ഥലം അദ്ദേഹം ഏറ്റെടുത്തു. മരങ്ങൾ നട്ടു പിടിപ്പിച്ചു.2032ഓടുകൂടി Angel Valley
കേരളത്തിലെ ഏറ്റവും പ്രധാന ധ്യാനകേന്ദ്രം ആയി മാറി.
ഫാദർ ചാക്കോ പണമരത്തിൻറെ ഖ്യാതി ലോകമെങ്ങും
പരന്നു. Angel Valley ധ്യാനകേന്ദ്രം ഒരു തീർത്ഥാടന കേന്ദ്രമായി
മാറി. ഫാദർ പണമരം പ്രഭാഷണം നടത്തുകയും രോഗികളെ
സുഖപ്പെടുത്തുകയും പിശാചുക്കളെ ഒഴിപ്പിക്കുകയും ചെയ്തു.
Angel Valley യിൽ ധ്യാന കേന്ദ്രത്തിനു പുറമേ കോളേജ്, സ്കൂൾ,
Orphanage, വൃദ്ധ മന്ദിരം, ഹോസ്പിറ്റൽ എന്നിവയ്ക്ക് പുറമേ പശു, ആട്, പന്നി, കോഴി എന്നിവയുടെ farm സ്ഥാപിച്ചു.
Angel Valley Mineral Water ജനപ്രീതി നേടി. ഈ വെള്ളത്തിന്
ഔഷധഗുണം ഉള്ളതായി വാർത്ത പരന്നു. പ്രത്യേകിച്ചു ഉദര രോഗങ്ങൾക്ക് പറ്റിയ ഔഷധം. ഫാദർ ചാക്കോ പണമരം വെഞ്ചരിച്ച ഒരു കുപ്പി Angel Valley വെള്ളം കുടിച്ചാൽ ഏത് ഗ്യാസ് trouble ഉം പമ്പ കടക്കും.
യോഗയും ആയുർവേദവും ഹിന്ദുക്കളുടേതാണെന്നും കത്തോലിക്കർ അവ ഒഴിവാക്കണമെന്നും ഉള്ള അഭിപ്രായക്കാരൻ
ആയിരുന്നു ഫാദർ ചാക്കോ പണമരം. ഒരു കത്തോലിക്ക ചികിത്സാ രീതി അദ്ദേഹം സ്ഥാപിച്ചു. അതനുസരിച്ച് കത്തോലിക്ക കഷായം, കത്തോലിക്ക ലേഹ്യം, കത്തോലിക്ക ചൂർണം, കത്തോലിക്ക തൈലം മുതലായവ ഉണ്ടാക്കി വിപണിയിൽ ഇറക്കി.
പാട്ടക്കരാർ അവസാനിച്ച 4 എസ്റ്റേറ്റുകൾ ഫാദർ പണമരം വാങ്ങി. ആകെ15689 ഏക്കർ സ്ഥലം. ഓസ്ട്രേലിയ, അമേരിക്ക, ഇറ്റലി മുതലായ രാജ്യങ്ങളിൽ Angel Valley യുടെ ശാഖകൾ സ്ഥാപിച്ചു.
ഡോളറും പൗണ്ടും ഫ്രാങ്കും മലവെള്ളം പോലെ ഒഴുകിയെത്തി.
Angel Valley യിൽ ഒരു airstrip സ്ഥാപിച്ചു. ഒരു ചെറിയ വിമാനം
വാങ്ങി.
2036ൽ ഫാദർ പണമരത്തിന്റെ ഉയർച്ചയിൽ ഒരു ചെറിയ കല്ലുകടി
ഉണ്ടായി. Angel Valley മഠത്തിൽ അനാമിക എന്ന ഒരു സിസ്റ്റർ ഉണ്ടായിരുന്നു. അതീവ സുന്ദരിയായ സിസ്റ്റർ ഭക്തിഗാനങ്ങൾ
എഴുതി compose ചെയ്ത് പാടുന്ന ആളായിരുന്നു. Angel Music എന്ന പേരിൽ ആൽബം ഇറക്കിയിരുന്നു.
ആൽബത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫാദർ പണമരം
സിസ്റ്റർ അനമികയെ ചിലപ്പോൾ വൈദിക മന്ദിരത്തിലേയ്ക്ക്
വിളിപ്പിച്ചിരുന്നു.
ഒരു ദിവസം സിസ്റ്റർ അനാമിക mother സുപ്പീരിയനെ കണ്ട്
ഒരു പരാതി നൽകി. ഫാദർ പണമരം തന്നെ 21 പ്രാവശ്യം
പീഡിപ്പിച്ചു എന്നായിരുന്നു പരാതി. Mother സുപ്പീരിയൻറെ
attitude സിസ്റ്ററെ ഞെട്ടിച്ചു.
" വല്ലതും നടന്നിട്ടുണ്ടെങ്കിൽ നീയാണ് കുറ്റക്കാരി. നീയാണ്
കൊഞ്ചിക്കുഴഞ്ഞു അച്ചനെ വശീകരിച്ചത്. ഇക്കാര്യം പുറത്ത്
മിണ്ടിപ്പോകരുത്."
മാനസികമായി തളർന്ന അനാമിക കൊച്ചിയിൽ പോയി
സഭാതലവനായ കർദ്ദിനാൾ മാത്യു കോടിയാനിക്കലിനെ കണ്ട്
പരാതി കൊടുത്തു. കർദ്ദിനാൾ പരാതി വായിച്ചു നോക്കാതെ
തിരിച്ചു് കൊടുത്തു ഇങ്ങനെ പറഞ്ഞു.
" നീ പോയി മുട്ടിപ്പായി പ്രാർത്ഥിക്കുക. എല്ലാം ശരിയാകും."
സിസ്റ്റർ അനാമിക സഭവസ്ത്രം ഉപേക്ഷിച്ചു വീട്ടിൽപോയി.
ബന്ധുക്കൾ ഫാദർ പനമരത്തിനെതിരെ കേസ് കൊടുത്തു. കേസ്
അട്ടിമറിക്കാൻ പല ശ്രമങ്ങൾ നടന്നു. അന്വേഷണം ഒരു വർഷം
നീണ്ടു. അവസാനം കേസ് കോടതിയിലെത്തി. ഫാദർ ചാക്കോ പണ മരത്തിനു വേണ്ടി വാദിക്കാൻ രാജ്യത്തെ പ്രമുഖ വക്കീലന്മാർ എത്തി. നരിമാൻ, ബാനത് വാല, സിബിൽ കപിൽ തുടങ്ങിയവർ.
അവസാനം വിധി വന്നു.
" ഫാദർ പണമരം കുറ്റക്കാരനല്ല. ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരം ആയിരുന്നു."
അനാമിക തൂങ്ങി മരിച്ചു.
Angel Valley യുടെ മുകളിലൂടെ ഒരു മാലാഖ ചിറകടിച്ചു പറന്നുപോയി.

Comments
Post a Comment