ഒരാൾ നല്ല രീതിയിൽ ജോലി ചെയ്‌ത് നികുതി എല്ലാം അടച്ചു പത്തോ ഇരുപതോ കോടി രൂപ സമ്പാദിച്ചു അതിൽ 10
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. വീട് പണിയാനുള്ള കല്ലും മണ്ണും മണലും തടിയും എല്ലാം ഈ നാട്ടില്നിന്നാണ് കിട്ടേണ്ടത്. കേരളം
ഒരു കൊച്ചു സംസ്ഥാനമാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ ഇന്നാട്ടിൽ
ആവശ്യത്തിന് കിട്ടാനില്ല. എന്നാലും എവിടെ നിന്നെങ്കിലും സാധനങ്ങൾ എത്തും.
ഒരാൾ 1 കോടിയുടെ വീട് വെച്ചാൽ അടുത്ത ആൾ ഒന്നര കോടിയുടേത് വെക്കും. അല്ലെങ്കിൽ കുറച്ചിലാണ്. ഒരു കുടുംബത്തിന്റെ ആവശ്യത്തിന് അല്ല പ്രാധാന്യം. നാല്‌പേർ
കാണണം, അറിയണം, അംഗീകരിക്കണം.
JCB വന്നതോടെ വീടുവെക്കൽ എളുപ്പമായി. ഏത് കുന്നും
തുരന്ന് ഇടിച്ചു നിരത്തി നിരപ്പാക്കി അവിടെ വീട് വെക്കാൻ
പറ്റും. പാറ പൊട്ടിക്കാൻ പുതിയ methods ഉള്ളതുകൊണ്ട്
അതും എളുപ്പമായി. കുഴൽ കിണർ കുഴിക്കാനുള്ള യന്ത്രവും
എത്തി.
ഈ യന്ത്രങ്ങൾ എല്ലാം ഉപയോഗിച്ച് കൊച്ചു കേരളത്തെ
ആക്രമിച്ചു കീഴ്‌പ്പെടുത്തി.
കെട്ടിട നിർമ്മാണത്തിൽ കത്തോലിക്കരെയും കത്തോലിക്ക സഭയെയും വെല്ലാൻ ആരുമില്ല. സ്വകാര്യ വ്യക്തികൾക്ക് പുറമേ
സഭയും നിർമ്മാണ രംഗത്ത് മത്സരിച്ചു. പറയത്തക്ക കേടില്ലാത്ത
പള്ളികൾ ഇടിച്ചു നിരത്തി പുതിയവ പണിതു. വത്തിക്കാനെ പ്പോലും കടത്തി വെട്ടുന്ന വിധത്തിൽ. വൻ കൊടിമരങ്ങളും
സ്ഥാപിച്ചു. പുതിയ തീർത്ഥാടന കേന്ദ്രങ്ങളും സ്ഥാപിച്ചു.
വിശ്വാസികൾക്ക് comfortable ആയി ഇരുന്ന് പ്രാർത്ഥിക്കാൻ സൗകര്യം ഏർപ്പെടുത്തുന്നതിൽ എന്താണ് തെറ്റ്?
തെറ്റ് ഒന്നുമില്ല. പക്ഷേ ഈ കെട്ടിടങ്ങൾക്ക് വേണ്ടി പാറയും മണലും തടിയും മണ്ണും എടുത്തത് O വട്ടത്തിൽ കിടക്കുന്ന കേരളത്തിൽ നിന്നാണ്.
പക്ഷേ പ്രകൃതി തിരിച്ചടിച്ചു മഹാ പ്രളയത്തിലൂടെ. അധിക മഴ
മാത്രമല്ല, അനധികൃതമായ ക്വറികളും മറ്റും മണ്ണിടിച്ചിലിന് ആക്കം കൂട്ടി. ചില നദികൾ വഴി മാറി ഒഴുകി.
ആളുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ
നദി ഭദ്രമായി തിരിച്ചു തന്നു.
" ഇതിലൊക്കെ എനിക്കെന്തു കാര്യം?എനിക്കെന്തു പങ്ക്?" എന്ന് ചിന്തിക്കുന്നവരുണ്ട്.
എന്തായാലും എല്ലാവരും വലിയ വില കൊടുക്കേണ്ട അവസ്‌ഥ
വന്നിരിക്കുന്നു. നികുതി കൂടും. വിലക്കയറ്റം ഉണ്ടാകും. കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരും.
ഇനിയെങ്കിലും പ്രകൃതിയെ വെറുതെ വിടുക.
Comments
Post a Comment