സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ
എല്ലാവർക്കും ഈ സ്വപ്നം സാധിച്ചുവെന്ന് വരില്ല. വീടുവെക്കാൻ 10 സെൻറ് സ്ഥലം വാങ്ങി കഴിയുമ്പോൾ ബഡ്ജറ്റ് പകുതിയാകും. പിന്നീട് ഒരു മലകയറ്റം
ആയിരിക്കും. സ്ഥലം കുടുംബത്തിൽ നിന്ന് കിട്ടിയവർ ഭാഗ്യവന്മാരാണ്.
പണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഒന്നിലേറെ വീടുകളും
ഫ്ലാറ്റുകളുംഉള്ളവർ ഉണ്ട്.
സാധാരണക്കാരിൽ ചിലർ വീട് എന്ന സ്വപ്നം വെട്ടിച്ചുരുക്കി
ഫ്ലാറ്റിൽ ഒതുങ്ങുന്നു. വൻ നഗരങ്ങളിൽ വീടുകൾക്കും ഫ്ലാറ്റുകൾക്കും വൻ വിലയാണ്. അതുകൊണ്ട് സാധാരണക്കാരന്
ഫ്ലാറ്റ് അല്ലാതെ വേറെ option ഇല്ല.
ഫ്ലാറ്റും വീടും നല്ലതാണ്.മെയിൻ റോഡിൽ നിന്ന് അല്പം അകന്ന്,
പൊടിയും പുകയും ശബ്ദവും വെള്ളക്കെട്ടും ഇല്ലാത്ത areaയിൽ
ആണെങ്കിൽ. മാ ത്രമല്ല,രണ്ട് വാഹനങ്ങൾക്ക് ഈസിയായി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റിയ റോഡ് ഉണ്ടായിരിക്കണം.
രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
1. സെക്യൂരിറ്റി,privacy
സുരക്ഷിതത്വം, പ്രൈവസി എന്നീ കാര്യങ്ങളിൽ ഫ്ലാറ്റിനാണ്
മുൻതൂക്കം. ഒരു വീട്ടിൽ ആൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും
അക്രമിക്കപ്പെടാം.ഫ്ലാറ്റ് സമുച്ചയത്തിന്റെ gate ൽ 24 hour
Security ഉണ്ട്. പ്രൈവസി യും ഉണ്ട്. വീടിന് ഇത് പൂർണ്ണമല്ല.
ഉദാഹരണത്തിന് നമ്മൾ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ചില വീടുകളുടെ മുറ്റം, വരാന്ത എന്നിവ കാണാം.ആളുകളെയും കാണാം. ഒരു ബസ് slow down ചെയ്യുമ്പോൾ കൂടുതൽ വ്യക്തമായി കാണാം. ഇത് ഒരു
പോരായ്മയാണ്.
വീട്ടുകാർ യാത്രക്ക് പോയ തക്കം നോക്കി വീട് കുത്തി തുറന്ന്
സ്വർണ്ണവും പണവും കവർന്നു എന്ന വാർത്ത നിത്യവും കേൾക്കാം. ഇത് ഒരു പടികൂടി കടന്ന് കള്ളൻ ഭക്ഷണം പാകം ചെയ്തു കഴിച്ചു
എന്നും കേട്ടിട്ടുണ്ട്. ഒരു കള്ളൻ മൊബൈൽ ചാർജ് ചെയ്യാൻ
വെച്ച് എടുക്കാൻ മറന്നുപോയി.😅😃😂
ഏതെങ്കിലും ഫ്ലാറ്റിൽ കള്ളൻ കയറിയതായി കേട്ടിട്ടില്ല.
ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് ഒരു യാത്ര പോകുമ്പോൾ
വീടിൻറെ safety യെപ്പറ്റി ആശങ്കകൾ ഒന്നുമില്ല. എത്ര നാളത്തേക്ക്
വേണമെങ്കിലും പോകാം. വീടുള്ളവർക്ക് യാത്ര worrying ആണ്.
പശു, ആട് ,കോഴി, പട്ടി, പൂച്ച മുതലായവ ഉള്ളവർക്ക് വീട്ടിൽ നിന്ന്
മാറി നിൽക്കുക വളരെ പ്രയാസമുള്ള കാര്യമാണ്.
പാർക്കുകളുടെ അഭാവം
മരങ്ങളും പൂക്കളും എല്ലാവർക്കും ഇഷ്ടമാണ്. ഫ്ലാറ്റുകളോട് ചേർന്ന്
ചെറിയ garden കണ്ടേക്കാം. പക്ഷേ ഏകാന്തത enjoy ചെയ്യാൻ
അത് പര്യാപ്തമല്ല. കേരളത്തിൽ പാർക്കുകൾ കുറവാണ്. ഓസ്ട്രേലിയയിൽ പോയപ്പോൾ അവിടെ ചെറിയ പട്ടണങ്ങളിൽ പ്പോലും വിശാലമായ പാർക്കുകൾ കണ്ടു. ഒന്നിലധികം. വീട്ടിൽ
ഇരുന്ന് ബോറടിക്കുമ്പോൾ ഒന്നു relax ചെയ്യാൻ ,.കേരളത്തിൽ
ഒന്നു relax ചെയ്യാൻ,
സ്വന്തം പറമ്പു തന്നെ വേണം എന്ന അവസ്ഥയാണ്.
ഫ്ളാറ്റിൽ താമസിക്കുന്ന ഒരാൾക്ക് നാട്ടിൻപുറത്ത് ഒരു
Plot ഉണ്ടെങ്കിൽ വളരെ നല്ലതാണ്.അതിൽ പ്ലാവ്, മാവ്, വാഴ,
പേര, കപ്പളം മുതലായവ നട്ടു പിടിപ്പിച്ചാൽ വളരെ പ്രയോജനം
ചെയ്യും. വരുമാനം പ്രതീക്ഷിച്ച ല്ല. നമ്മുടെ സ്വന്തം സ്ഥലത്തു
പ്രവേശിക്കുമ്പോൾ ഒരു പ്രത്യേക feeling ഉണ്ട്. അതാണ് നേട്ടം.
ആ തോട്ടത്തിൽ പണിയെടുക്കുന്നത് മനസ്സിനും ശരീരത്തിനും
വളരെ നല്ലതാണ്.ടെൻഷൻ ഇല്ലാതാക്കാൻ ഏറ്റവും നല്ലത്.
ഞങ്ങൾ ഫ്ലാറ്റിലാണ് താമസം. പക്ഷേ ബോറടി ഒട്ടുമില്ല.
പല പറമ്പുകൾ നോക്കാനുണ്ട്. എല്ലായിടത്തും ചെന്ന് നോക്കാൻ
കഴിയുന്നില്ല. ചെന്നാൽ പണി ധാരാളം. മഴക്കൂടുതൽ കാരണം
എല്ലായിടത്തും പുല്ലും കാടും വളർന്നിരിക്കുന്നു.
വീട്ടിലും ഫ്ലാറ്റിലും താമസിച്ചിട്ടുണ്ട്. രണ്ടും നല്ലതാണ് എന്നാണ്
അനുഭവം. ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ 2004ൽ ഒരു വീട് വാങ്ങി
2015 വരെ അവിടെ താമസിച്ചു. അര ഏക്കർ സ്ഥലത്ത് പഴയ വീടാണ്. വീടിനോടു ചേർന്ന് ഓർച്ചർഡ് ഉണ്ടായിരുന്നു. അവിടെ
പീച്ച്, fig, പ്ലം, മാതളം മുതലായ വൃക്ഷങ്ങൾ. പച്ചക്കറി തോട്ടത്തിൽ
മേയ് മുതൽ ഒക്ടോബർ വരെ ആവശ്യത്തിലേറെ പച്ചക്കറി. വെറുതെ കമ്പ് വലിച്ചെറിഞ്ഞാൽ തഴച്ചു വളരുന്ന റോസാ ചെടികൾ. എല്ലാറ്റിനും ഉപരിയായി അവിടം ഒരു പക്ഷി സങ്കേതം ആയിരുന്നു.
അവിടത്തെ വൃക്ഷങ്ങൾക്കു പകരം ഇവിടെ പ്ലാവും മാവും
തെങ്ങും കപ്പളവും എല്ലാം ഉണ്ട്.2016 ൽ നട്ട റാംപൂട്ടാൻ കായ്ച്ചു, പഴുത്തു. ചുവപ്പും മഞ്ഞയും നിറം. കാണാൻ നല്ല ഭംഗി. നല്ല
മധുരമുണ്ട്. ഇവിടെ പക്ഷികൾ കുറവാണെങ്കിലും ശലഭങ്ങളും
തുമ്പികളും ധാരാളം.
ഭാവി എന്ത്?
പ്രളയം തന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഫ്ലാറ്റുകൾക്ക്
Rating കൂടിയേക്കാം. ഇനിയും ഒരു പ്രളയം ഉണ്ടാകുമോയെന്നു
ആർക്കും അറിയില്ല. ഒരു പ്രളയം ഉണ്ടായാൽ ഫ്ളാറ്റിൽ ആണ്
കൂടുതൽ safety. വെള്ളം പൊങ്ങിയാൽ വീട്ടിലും ഫ്ലാറ്റിലും ഒന്നാം നിലയിലേക്ക് ഓടിക്കയറാം.ഒന്നാം നിലയും മുങ്ങിയാലോ?വീട്ടിൽ
അടുത്തത് roof ആണ്. ഫ്ലാറ്റിൽ വീണ്ടും അടുത്ത നിലകളിലേയ്ക്ക്
പോകാം. അവിടെ നിന്ന് Terrace ലേക്ക്.അവിടെ ഹെലികോപ്ടറിന്
ലാൻഡ് ചെയ്യാൻ എളുപ്പമാണ്.🏨 🏦 🏢🚁✈

Comments
Post a Comment