"നെഞ്ചോടു ചേർക്കുക" എന്ന് മലയാളത്തിൽ പറയാറുണ്ട്. ഉദാഹരണമായി ഫുട്‌ബോളി നെ നെഞ്ചോട് ചേർത്തു അല്ലെങ്കിൽ
സംഗീതത്തെ നെഞ്ചോട് ചേർത്തു. അത് എന്തായാലും ഇന്ന് ലോകത്തിൽ എല്ലാവരും നെഞ്ചോടു ചേർക്കുന്നത് മൊബൈലിനെയാണ്. ഒരു അമ്മ നവജാത ശിശുവിനെ നെഞ്ചോട് ചേർക്കുന്നതുപോലെയാണ് ഇന്ന് നമ്മളിൽ പലരും മൊബൈലിനെ
നെഞ്ചോടു ചേർക്കുന്നത്. കുഞ്ഞു കരഞ്ഞാൽ ഓടിച്ചെന്ന് അതിനെ
കോരിയെടുക്കുന്നതുപോലെയാണ് മൊബൈൽ കരയുമ്പോൾ നമ്മൾ അതിനെ കോരിയെടുക്കുന്നത്.
കുഞ്ഞും മൊബൈലും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കുഞ്ഞിനെ നമ്മൾ പാടി ഉറക്കുന്നു. മൊബൈൽ നമ്മളെ പാടി ഉറക്കുന്നു.
ഒരു കുഞ്ഞിനെ attend ചെയ്യാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. മൊബൈൽ ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ
നമ്മൾ ആപ്പിലാകും. കാരണം ഒരു വ്യക്തിയുടെ സത്താണ്
അയാളുടെ മൊബൈൽ. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
ഒരു കുഞ്ഞിനെ അപരിചിതരെ ഏല്പിക്കാനാകില്ല. അതുപോലെ
നമ്മുടെ മൊബൈലിനെയും ആരെയും ഏല്പിക്കാനാകില്ല. ഏൽപ്പിച്ചാൽ ചിലപ്പോൾ അതിൽ രഹസ്യ ആപ്പ് തിരുകി ക്കയറ്റിയാൽ നമ്മൾ ആപ്പിലാകും. ഈയിടെ ഒരു യുവതിയും അവളുടെ കാമുകനും ചേർന്ന് ഭർത്താവിൻറെ മൊബൈലിൽ രഹസ്യ ആപ്പ് കേറ്റി, പിടിയിലായി.
ഇനിയുള്ള കാലം സൈബർ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ
മണ്ട ശിരോമണികളാണ്. കാരണം സൈബർ കുറ്റ കൃത്യങ്ങൾ
കണ്ടു പിടിക്കാനുള്ള ടെക്നോളജി അതിവേഗം ബഹുദൂരം മുന്നിലാണ്. അപകീർത്തികരമായ ഒരു പോസ്റ്റ് ഇട്ട ശേഷം
Delete ചെയ്താൽ തെളിവ് നശിപ്പിച്ചതിനെ additional ചാർജ്
ചേർക്കും. ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.
മൊബൈൽ നാട് വാണീടും കാലം എന്ന് പറയുന്നതിൽ തെറ്റില്ല.
മുകളിൽ ഒരാൾ കാണുന്നുണ്ട് എന്ന് പണ്ട് പറയും. ഇന്ന് അത്
തിരുത്തി മൊബൈൽ എല്ലാം കാണുന്നുണ്ട് എന്ന് പറയണം.
ഒളിച്ചും പാത്തും എന്തെങ്കിലും ചെയ്താൽ ക്യാമറയിൽ
കുടുങ്ങും.
പോലീസിന്റെ കാണപ്പെട്ട ദൈവമാണ് മൊബൈൽ. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടി കൂടുന്നു.
ഒരു കുറ്റം ചെയ്യാൻ സാധിക്കും. പക്ഷേ രക്ഷപ്പെടാൻ സാധ്യമല്ല.
മണ്ട ശിരോമണികളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഈയിടെ
ഒരു കള്ളൻ ,വീട്ടുകാർ ഇല്ലാത്ത സമയത്ത് വീട് കുത്തി തുറന്ന്
സ്വർണ്ണവും പണവും കവർന്നു. പക്ഷേ അധികം താമസിയാതെ
കള്ളനെ പിടികൂടി. ആ മണ്ടൻ ,കവർച്ച നടത്തിയ വീട്ടിൽ മൊബൈൽ charge ചെയ്യാൻ വെച്ചത് എടുക്കാൻ മറന്നുപോയി. കുറ്റകരമായ അനാസ്ഥ.😃😅😆😂😁😭

Comments
Post a Comment