ലിയർ രാജാവിൻറെ കഥ പലരും വായിച്ചിട്ടുണ്ടായിരിക്കാം.
ലിയർ രാജാവിന് മൂന്ന് പെണ് മക്കൾ ആയിരുന്നു. Goneril, Reagan, Cordelia. പ്രായാധിക്യം കാരണം ലിയർ അധികാരം ഒഴിയാൻ തീരുമാനിച്ചു. രാജ്യം മൂന്നായി ഭാഗം ചെയ്‌തുകൊടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ഒരു test ഉണ്ട്.മക്കൾ പിതാവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു അവർ തുറന്നു പറയണം. അതനുസരിച്ചു മൂത്ത രണ്ടുപേർ ലിയറെ ജീവന്‌തുല്യം സ്നേഹിക്കുന്നതായി പറഞ്ഞു. രാജാവിന് തൃപ്തിയായി. മൂന്നാമത്തെ മകൾ Cordelia തൻറെ കടമ ക്കനുസൃതമായി പിതാവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു.ഇത് രാജാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അദ്ദേഹം കോർഡലിയയെ പടിക്ക് പുറത്താക്കി. അവളുടെ വീതം
മൂത്ത മക്കൾക്ക് ഭാഗിച്ചു കൊടുത്തു.
മൂത്ത മക്കളുടെ കൂടെ മാറി മാറി താമസിച്ചു വിശ്രമിക്കാൻ ആയിരുന്നു ലീയറുടെ പ്ലാൻ. എന്നാൽ മക്കൾ അദ്ദേഹത്തെ അപമാനിച്ചു പുറത്താക്കി. ഇന്ന് കേരളത്തിൽ കാണുന്നതുപോലെ
ഇടിയും മഴയും കൊടുങ്കാറ്റും തണുപ്പും ഉള്ള ഭീകര രാത്രിയിലാണ്
ലിയർ പുറത്താക്കപ്പെട്ടത്. കൂട്ടിന് ഒരു കോമാളിയുണ്ട്.
മക്കളുടെ നന്ദികേടു കൊണ്ട് ഹൃദയം പൊട്ടാറായ ആ വൃദ്ധന്
തല ചായ്ക്കാൻ കിട്ടിയത് ഒരു ഗുഹയാണ്. ആ ഗുഹാ മുഖ ത്തു
ലിയറിന് ഒരു ബോധോദയം ഉണ്ടാകുന്നു. ഇതുപോലുള്ള ദയനീയ
സാഹചര്യങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവരെ അദ്ദേഹം ഓർക്കുന്നു.
അദ്ദേഹം ഇങ്ങനെ പറയുന്നു:
വീടും കുടിയും ഇല്ലാത്ത പാവപ്പെട്ടവരെ. കേറിക്കിടക്കാൻ ഒരിടം
ഇല്ലാത്ത, പട്ടിണി കൊണ്ട് പേക്കോലം ആയ, കീറതുണി ചുറ്റിയ
നിങ്ങൾ എങ്ങനെയാണ് ഈ ഭീകര രാത്രിയെ തരണം ചെയ്യുന്നത്?
രാജാവായിരുന്ന കാലത്ത് ഞാൻ നിങ്ങളെ അറിഞ്ഞില്ല, സഹായിച്ചില്ല. ധനികരെ, നിങ്ങൾ ഒരു പാഠം പഠിക്കൂ. പാവപ്പെട്ടവരുടെ കഷ്ടതകൾ നിങ്ങൾ നേരിട്ട് അനുഭവിച്ചു അറിയൂ.
നിങ്ങളുടെ അമിത സമ്പത്ത് വിറ്റു പാവങ്ങൾക്ക് ദാനം ചെയ്ത്
ഈ ലോകത്തെ നവീകരിക്കൂ.
ഇന്ന് ഈ കഥയ്ക്ക് എന്താണ് പ്രസക്തി? ഇന്ന് പ്രളയം മൂലം
എല്ലാവരും വളരെ കഷ്ടതകൾ അനുഭവിക്കുന്നു. ധനികരും
പാവപ്പെട്ടവരും ഒരേ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. ലിയർ
രാജാവിനെപ്പോലെ, പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളെ ആദ്യമായി
അനുഭവിച്ചറിയുന്നവർ ആ കൂട്ടത്തിൽ ഉണ്ടായിരിക്കാം. അത്
ഒരു നല്ല ബോധോദയമാണ്.

Comments
Post a Comment