കേരളത്തിലെ മഹപ്രളയത്തിൽ കുന്നുകളും പാലങ്ങളും വീടുകളും വൻ മരങ്ങളും ഒലിച്ചു പോകുന്ന കാഴ്ച്ച ഭീകരവും ദുഖകരവും
ആയിരുന്നു. എന്നാൽ അതിൽ ചില നല്ല കാര്യങ്ങൾ ഉണ്ട്.കേരളത്തിൽ
തഴച്ചു വളർന്ന് ആകാശത്തോളം ഉയർന്നു നിൽക്കുന്ന അന്ധവിശ്വാസ കൊടും കാടിന് അല്പം ഇളക്കം തട്ടിയെന്നു തോന്നുന്നു. കാരണം ഈ പ്രളയം വരുമെന്ന് ഒരു ജ്യോത്സനും
ആൾ ദൈവവും ദേവിയും വൈദികനും പ്രവചിച്ചില്ല.
കേരളത്തിൽ/ഇന്ത്യയിൽ അന്ധവിശ്വാസം വളരെ കൂടുതലാണ്.
എന്തുകൊണ്ടാണ് അന്ധവിശ്വാസം? നമ്മൾ ഒരു test എഴുതിയാൽ
അതിൻറെ result വരുന്നതുവരെ വലിയ ആകാംക്ഷ യാണ്. ഫലം
എന്തായിരിക്കും എന്നാണ് ആധി.
ജീവിതം ഒരു test ആണ്. ഏകദേശം 100 വയസ്സുവരെ നീളുന്ന
ഒരു test. ചിലർ വളരെ നേരത്തേ out ആകും. പിടിച്ചു നിൽക്കാൻ
നന്നേ പാടുപെടണം.ദൈവവും ആൾ ദൈവങ്ങളും ജ്യോൽസ്യന്മാരും ഇടപെട്ടാലേ കാര്യങ്ങൾ ശുഭം ആവുകയുള്ളൂ.
ജോലി, വിവാഹം, വീടുപണി, ആരോഗ്യം മുതലായ വൻ കടമ്പകൾ
ഉണ്ട്. ഇതൊക്കെ ശുഭം ആകുമോ എന്നറിയാനാണ് ജ്യോൽഷ്യനെ
സമീപിക്കുന്നത്. കേരളത്തിൽ ഒരു സർക്കാർ ജോലി കിട്ടാൻ വളരെ
പ്രയാസമാണ്.100 LD clerk post ന് test എഴുതുന്നത് 5 ലക്ഷം പേരാണ്. അവരിൽ 50000പേരെങ്കിലും സാധ്യതകൾ അറിയാൻ
ജ്യോൽസ്യന്മാരുടെ അടുത്ത് പോകും. ജ്യോൽസ്യന്മാർ നല്ല തങ്കപ്പെട്ട
മനുഷ്യരാണ്. എപ്പോഴും positive ആയിട്ടേ പറയൂ.
മന്ത്രവാദിനികളുടെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ മയങ്ങി
ദുരന്തം നേരിട്ട ആളാണ് Macbeth. Duncan രാജാവിനു വേണ്ടി
വീര സാ ഹാസിക യുദ്ധം നയിച്ചു വിജയിച്ച സേനാധിപനായിരുന്നു
Macbeth.തൻറെ careerൽ പരമ വീരചക്രത്തിന് യോഗ്യനാക്കുന്ന
യുദ്ധ വിജയവുമായി, തൻറെ സഹ ജനറൽ ആയ Bamquo യും
ഒത്തു മടങ്ങുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് മൂന്ന്
മന്ത്രവാദിനികളെ അദ്ദേഹം കണ്ടുമുട്ടുന്നത്.
അന്നുവരെ പ്രവചനങ്ങളിൽ താൽപ്പര്യമുള്ള ആൾ അല്ലായിരുന്നു
Macbeth. അദ്ദേഹം മന്ത്രവാദിനികളെ അന്വേഷിച്ചു പോയതല്ല.
അവർ Macbeth ന് വേണ്ടി കാത്തു നിൽക്കുകയായിരുന്നു.
മൂന്നു മന്ത്രവാദിനികൾ Macbeth നും Banquo ക്കും പ്രവചനങ്ങൾ
കൊടുക്കുന്നു. ഗ്ലാമസിലെ Lt. Governor, Cawdor ലെ ഗവർണ്ണർ, ഭാവിയിലെ രാജാവ് എന്നിങ്ങനെയാണ് അവർ Macbeth നെ
അഭിവാദ്യം ചെയ്യുന്നത്.
Banquo ക്കും സന്തോഷിക്കാൻ വകയുണ്ട്. അദ്ദേഹം രാജാവ്
ആവുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ സന്തതി പരമ്പരകൾ
രാജാക്കന്മാരാകും.👍 👍 👌 👌 (തുടരും)

Comments
Post a Comment