ജാള്യത മറയ്ക്കാൻ തലയിൽ മുണ്ടിട്ട് നടക്കുക എന്ന് പറയും. എന്നാൽ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇന്ന് തലയിൽ മുണ്ടും blanket ഉം ഇട്ടാൽ ഫലപ്രദമല്ല. ഹെൽമറ്റ് തന്നെ വേണം. അത്രക്കും പരിതാപകരമാണ് ഇന്ന് കത്തോലിക്ക സഭയ്ക്ക് ഉണ്ടായിട്ടുള്ള നാണക്കേട്. അത് വിവരിക്കാൻ വാക്കുകൾ ഇല്ല.
ഇനിയെന്ത്? ഫ്രാങ്കോ മുളയ്ക്കൽ ശിക്ഷിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ
കപിൽ സിബൽ, അഭിഷേക് സിംങ്‌വി മുതലായ വമ്പൻ വക്കീലന്മാരെ വെച്ച് കോടികൾ കൊടുത്ത് വാദിച്ചു രക്ഷപ്പെട്ടേക്കാം. ഉഭയ സമ്മത പ്രകാരം ലൈംഗിക വേഴ്ച്ച നടത്തി
എന്നായിരിക്കും അവർ വാദിക്കുക. അവിടെയും കടുത്ത നാണക്കേടാണ്. എന്നാൽപിന്നെ ഈ സഭ എന്തിനാണ് എന്ന ചോദ്യം ഉയരും.
ഇതിൻറെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? താഴേ തട്ടിൽ ഫ്രാൻകോക്ക് എതിരെ നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലയിരുന്നു. ശരിയായ നടപടി എന്നു വെച്ചാൽ പോലീസിൽ പരാതി കൊടുക്കുക എന്നതാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ നീതിക്കുവേണ്ടി പല വാതിലിലും മുട്ടിയെങ്കിലും
ആരും അത് ഗൗനിച്ചില്ല.
സഭയെപ്പറ്റി ചില പുതിയ അറിവുകൾ കിട്ടാൻ ജലന്ധർ കേസ്
കാരണമായി. മെത്രാന്മാർ നാടുവഴികളെ പ്പോലെ തന്നിഷ്ടപ്രകാരം
ഭരിക്കുന്നു. അവരുടെ മേൽ ആർക്കും നിയന്ത്രണമില്ല. കർദിനലിന് നിയന്ത്രണം ഇല്ല. മാര്പാപ്പയ്ക്കും നിയന്ത്രണം ഇല്ല. ഉണ്ടായിരുന്നു എങ്കിൽ മുളയ്ക്കലിന് എതിരേ നേരത്തെ തന്നെ നടപടി എടുക്കാമായിരുന്നു.
കേസ് ൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി തന്നെ രൂപതാ ഭരണ ചുമതലകളിൽ നിന്ന് താൽക്കാലികമായി മാറ്റി നിര്ത്തണമെന്നു ഫ്രാങ്കോ വത്തിക്കാനോട് അപേക്ഷിച്ചു. വത്തിക്കാൻ അത് അംഗീകരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും? സഭ തിരുസഭ എന്ന പേര് അർഹിക്കുന്നു എങ്കിൽ മുളയ്ക്കനെ പണ്ടേ തന്നെ പുറത്താക്കുമായിരുന്നു.
ചില ബാഹ്യ ശക്തികൾ സഭയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഒരു വാദം. ഇത്തരം ബാ ലിശമായ വാദം കൂടുതൽ നാണക്കേട് ഉണ്ടാക്കുന്നു. സഭയെ തകർത്തിട്ടു ആർക്ക് എന്ത് നേടാനാണ്?
കന്യാസ്ത്രീകൾ സമരവുമായി തെരുവിലിറങ്ങിയത് അതിര് കടന്നുപോയി എന്ന് KCBC പറയുകയുണ്ടായി. അത് ശരിയാണ്. ഒരു നല്ല കാര്യത്തിനു വേണ്ടിയാണ് അവർ അതിരു കടന്നത്. അത് ഫലം കണ്ടു. മുളയ്ക്കനെ വെറുതെ വിട്ടാൽ പ്പോലും സമരം വിജയിച്ചു.
സ്ത്രീ പീഡനത്തിന് എതിരെ എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു എന്നതാണ് നേട്ടം. എല്ലാ മത വിശ്വാസികളും സമരത്തിന് എത്തി.
മതേ തരത്വം വിജയിച്ച ചരിത്ര സംഭവമാണ് കന്യാസ്ത്രീകളുടെ സമരം.
നാണക്കേട് എന്നതാണ് സഭാനേതൃത്വത്തിന് കിട്ടിയ ശിക്ഷ.

Comments
Post a Comment