ബിഷപ്പ് ഫ്രാങ്കോയുടെ പതനം കാണുമ്പോൾ ഓർമ്മ വരുന്നത് Shakespeare ടെ Macbeth നെയാണ്. Macbeth ഒരു നല്ല മനുഷ്യൻ ആയിരുന്നു. Duncan രാജാവിനു വേണ്ടി യുദ്ധം നയിച്ച വീര നായകനായിരുന്നു Macbeth. യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ വഴിയിൽ വെച്ച് മൂന്ന് മന്ത്രവാദിനികളിൽ ഒരാൾ പ്രവചിച്ചു."നീ ഭാവിയിൽ രാജാവാകും"ഈ പ്രവചനത്തെ ചുവടുപിടിച്ചാണ് Macbeth ഒരു അധികാര മോഹിയും കൊലപാതകിയും ആകുന്നത്.
അധികാരത്തിനു വേണ്ടി Macbeth, ഡങ്കൻ രാജാവിനെ കൊന്നു.
പിന്നീടങ്ങോട്ട് അധികാരം നില നിർത്താൻ വേണ്ടി അദ്ദേഹം അനേകം കൊലപാതകങ്ങൾ ചെയ്തു. പക്ഷേ Macbeth എന്ന ഏകാധിപതിക്കെതിരായി രാജ്യസ്നേഹികൾ വിദേശത്ത് സംഘടിച്ചു Macbeth ൻറെ കൊട്ടാരം ആക്രമിക്കാൻ പുറപ്പെടുന്നു.
Macbeth ൻറെ നില പരുങ്ങലിൽ ആകുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല.
ഈ പ്രതീക്ഷയുടെ അടിസ്ഥാനം മന്ത്ര വാദിനികളുടെ ഒരു
പ്രവചനമാണ്.1. Birnam വനം Macbeth ൻറെ കൊട്ടാരത്തിലേക്ക് വരുന്നതുവരെ Macbeth നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
2. സ്ത്രീ പ്രസവിച്ച ആർക്കും നിന്നെ തോൽപ്പിക്കാൻ സാധ്യമല്ല.
ഇവിടെയാണ് നമ്മൾ Macbeth നേയും ഫ്രാങ്കോ മുളക്കനെയും ഒരേ തട്ടിൽ കാണുന്നത്. ബിഷപ്പ് OK യാണ്. ഒരു ഒട്ടുപാലും സംഭവിക്കുകയില്ല എന്ന് ആരോ മുളയ്ക്കനെ ഉപദേശിച്ചു. ആരായിരിക്കാം ജലന്ദരിലെ മന്ത്രവാദിനികൾ? ഫ്രാങ്കോയുടെ കോടികളിൽ കണ്ണുവെച്ച വക്കീലന്മാർ ആണ് മന്ത്രവാദിനികളുടെ
സ്ഥാനത്ത്.
ഫ്രാങ്കോ കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ അദ്ദേഹം ആ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങിയിരുന്നു എങ്കിൽ കാര്യങ്ങൾ ഇതുപോലെ
വ ഷളാവുക യില്ലായിരുന്നു. Macbeth നെ നേരിട്ട Macduff ൻറെ മുമ്പിൽ കീഴടങ്ങാൻ Macbeth കൂട്ടാക്കിയില്ല. മറിച്ച് മന്ത്ര വാദിനികളുടെ പ്രവചനം ആവർത്തിച്ചു. നേരത്തേ Birnam വനം
നടന്ന് Macbeth ൻറെ കൊട്ടാരത്തിൽ എത്തിയിരുന്നു.അതായത്
വിമത സേനയുടെ അംഗങ്ങൾ ഓരോ മര കമ്പ് മുറിച്ച് കയ്യിൽ പിടിച്ചു കൊണ്ടാണ് നീങ്ങിയത്.
Macduff ഇങ്ങനെ പറയുന്നു.
" ഞാൻ സിസേറിയൻ ഓപ്പറേഷനിലൂടെ ജനിച്ച ആളാണ്"
Macduff ,Macbeth നെ കൊന്ന് തല വെട്ടിയെടുക്കുന്നു.
കേരളത്തിലെ സംഭവത്തിൽ എവിടെയാണ് Birnam വനം?അത് കൊച്ചിയിൽ ആയിരുന്നു.5 കന്യാസ്ത്രീകൾ സമരത്തിന് ഇറങ്ങിയപ്പോൾ കൊച്ചിയിൽ ഒരു വനം രൂപം കൊണ്ടു. ഫ്രാങ്കോയുടെ പതനത്തിൻറെ സൂചന.
ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നത് ഇനി പ്രസക്തമല്ല. കാരണം ജയിലിൽ അടയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പതനം പൂർത്തിയായി.
Macbeth ന്റെയും ഫ്രാങ്കോയുടെയും കഥകളിൽ നാം കാണുന്നത്
വളരെ ഉന്നത സ്ഥാനത്ത് ഇരുന്ന ഒരു വ്യക്തിയുടെ പതനം ആണ്.

Comments
Post a Comment