സുഹൃത്തുക്കളെ,
നമുക്കേവർക്കും പ്രിയങ്കരനായ പെട്രോൾ അങ്കിൾ 90ൻറെ നിറവിൽ എത്തി നിൽക്കുന്ന ഈ സുവർണ്ണ വേളയിൽ സമുന്നതനായ ആ മനുഷ്യ സ്നേഹിക്കു അർഹിക്കുന്ന സ്നേഹബഹുമാനങ്ങളും ആദരവും നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമുക്കുവേണ്ടി ഊണും ഉറക്കവും
ഉപേക്ഷിച്ച്24മണിക്കൂറും പെട്രോളങ്കിൽ പണിയെടുക്കുന്ന കാര്യം നമ്മൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.നവതി ആഘോഷിക്കുന്ന ഈ അവസരത്തിൽ പെട്രോളങ്കിളിന്റെ സേവനങ്ങളും ത്യാഗങ്ങളും
നമ്മൾ നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്.
ഭൂതകാലത്തേക്ക് കണ്ണോടിക്കുമ്പോൾ നമ്മൾ അങ്കിളിനെ തീർത്തും അവഗണിച്ചതായി കാണാം. വളരെ കഷ്ടപ്പെട്ട് ഉന്നതിയിലേയ്ക്ക്
പടികൾ ചവിട്ടിയാണ് അങ്കിൾ 90ൽ എത്തിയത്. അദ്ദേഹം60ലും70ലും എത്തിയപ്പോൾ നമ്മൾ ആ നേട്ടത്തിന് ഒട്ടുപാൽ വില പോലും കല്പിച്ചില്ല. ഒരു നല്ല വാക്കു പോലും
പറയാൻ ആരും തുനിഞ്ഞില്ല. അദ്ദേഹം80ൽ എത്തിയപ്പോഴാണ്
അദ്ദേഹത്തിന്റെ മഹത്വം നമ്മൾ മലയാളികൾ തിരിച്ചറിഞ്ഞത്. ഇന്നിതാ 90ലെത്തിയപ്പോഴാണ് നമ്മൾ ആ വന്ദ്യ വയോധികനെ
നെഞ്ചോട് ചേർത്ത് ആനന്ദാശ്രുക്കൾ പൊഴിച്ചത്.
പെട്രോൾ അങ്കിളിന്റെ നവതി നമുക്ക് പൊടിപൊടിക്കണം. മാത്രമല്ല ആ വന്ദ്യവയോ ധികൻ എത്രയും വേഗം100ൻറെ നിറവിൽ എ6
ത്താൻ മുട്ടിപ്പായി പ്രാർത്ഥിക്കണം.
ആഘോഷ തിമിർപ്പിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഡീസൽ അങ്കിൾ. നമുക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഈ കൊച്ചേട്ടനെ മറക്കരുത്. അദ്ദേഹം70ൻറെ നിറവിൽ ആണ്. ഒരമ്മക്ക് പിറന്നവരാണ് രണ്ട് അങ്കിൾ മാരും. അതുകൊണ്ട് നവതിയും സപ്തതിയും നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.
ആഘോഷങ്ങൾ ചെലവേറിയതാണ്. അതിനു വേണ്ടി നിങ്ങൾ സഹകരിക്കണം. കൂടുതൽ ഒന്നും ചോദിക്കുന്നില്ല. ഒരാഴ്ചത്തെ
ശമ്പളം തന്നാൽ മതി. രൂപ തരാൻ വയ്യാത്തവർ തേങ്ങാ, റബ്ബർ ഷീറ്റ്, ചക്ക, കപ്പ, ചേന, കാച്ചിൽ മുതലായവ തരിക. നമ്മുക്ക് ഒറ്റക്കെട്ടായി 90ൻറെയും 70ന്റെയും നിറവ് ഒരു ചരിത്ര സംഭവം ആക്കാം.
എന്ന് വിധേയൻ
സെക്രട്ടറി
ആഘോഷ കമ്മിറ്റി

Comments
Post a Comment