ഭരണങ്ങാനം28 മേയ്
ഇന്നലെ ഭരണങ്ങാനത്തു വിശുദ്ധ അല്ഫോന്സായുടെ പെരുന്നാളിന്റെ സമാപനം ആയിരുന്നു. മഴ താൽക്കാലികമായി മാറി നിന്ന ഒരു ദിവസം. രാവിലെ 9.30ന് പൈകയിൽനിന്നു ഇടമറ്റം വഴി ഭരണങ്ങനത്തേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് 15 മിനിറ്റ് കൊണ്ടു ഭരണങ്ങാനത്തു എത്തി. മെയിൻ റോഡിൽ പോലീസ് നല്ല രീതിയിൽ ട്രാഫിക് നിയന്ത്രിച്ചത് സഹായകരമായി.
ഒരിടത്തും തിരക്ക് അനുഭവപ്പെട്ടില്ല. പാർക്കിങ് space ആവശ്യത്തിലധികം ഉണ്ട്. ഇവിടെ എത്തി യിട്ടുള്ള ഭക്തർ പൂർണ്ണമായി അച്ചടക്കം പാലിക്കുന്നത് കണ്ടു. ശബ്ദമലിനീകരണം
ഒട്ടുമില്ല. ഒരു തീർത്ഥാടന കേന്ദ്രത്തിൻറെ പവിത്രത എല്ലാ വിധത്തിലും പ്രകടമായിരുന്നു.
St Mary's പള്ളിയിൽ പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള റാസ attend ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം
മനസ്സിൽ തട്ടുന്ന ഒന്നായിരുന്നു.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു Canteen ഉള്ളത് സന്ദർശകർക്കു ഉപകാര പ്രദമാണ്.
കുമ്പസാര നിരോധനം
കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ
പറഞ്ഞുവത്രേ. അവരുടെ വിവരക്കേട് കൊണ്ട് പറഞ്ഞതാണ്.
അതിനെ ഒരു big issue ആക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഇത് കുത്തിപ്പൊക്കി Jallundar ബിഷപ്പിനു എതിരെയുള്ള ആരോപണങ്ങൾക്ക് തടയിടാനാണ് ശ്രമമെങ്കിൽ അത് വിജയിക്കാൻ
പോകുന്നില്ല.
നീതിയുടെ പക്ഷത്തു നിൽക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്.
സ്നാപകയോഹന്നാന്റെ രക്ത സാക്ഷിത്വം ഇവിടെ ഓർക്കുക. ഹെറോദേശ് രാജാവ് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് സ്വന്തം സഹോദരൻറെ ഭാര്യയെ വെപ്പാട്ടിയാക്കി. ഈ ദുഷ്പ്രവർത്തിയെ
എതിർത്തതുകൊണ്ടു അദ്ദേഹത്തെ ജയിലിൽ അടച്ചു. പിന്നീട് അദ്ദേഹത്തിന്റെ തല വെട്ടി വെപ്പാട്ടിയുടെ മകളായ സലോമിക്ക്
കൊടുത്തു.
തലയിൽ മുണ്ടിടുക എന്ന പ്രയോഗം മാറ്റി തലയിൽ blanket
ഇടുക എന്നാക്കണം. കത്തോലിക്ക വിശ്വാസികൾ അത്രമാത്രം
നാണം കെട്ടു. വിശ്വാസികൾ വിശുദ്ധമായി ആചരിക്കുന്ന
ഞായറാഴ്ച ഒരു അവിശുദ്ധ ഫോൺ സംഭാഷണം ചാനലുകൾ
പുറത്തു വിട്ടപ്പോൾ തീവ്രമായ ഞെട്ടലും നാണക്കേടും ആണ്
അനുഭവപ്പെട്ടത്. എല്ലാ സീമകളും കടന്നു കഴിഞ്ഞു. ഇനിയെന്ത്
എന്നതാണ് ചോദ്യം.

Comments
Post a Comment