വൈദികർ, ബിഷപ്പ് മുതലായവർ ഉൾപ്പെട്ട പീഡന വാർത്തകൾ കൂണ് പോലെ മുളച്ചു പൊന്തുന്ന കാലമാണ് ഇത്. ഉത്തരേന്ത്യയിൽ
ആൾ ദൈവങ്ങൾ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ സാധാരണയാണ്. ഈ കേസുകളിലെ പ്രതികൾ പലരും ജയിലിൽ ആണ്.പുതിയ പുതിയ കേസുകൾ ഓരോ ദിവസവും വെളിച്ചത്തു വരുന്നു.ഏതു കുറ്റകൃത്യം ആയാലും ഒരു കാര്യം വ്യക്തമാണ്. എത്രമാത്രം ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്താലും കുറ്റവാളി
ഒരു ദിവസം പിടിയിലാകും. പട്ടിക്ക് ഒരു മുഴം മുമ്പേ എന്നു പറഞ്ഞതുപോലെ കുറ്റാന്വേഷണ methods ഉം technology യും
കുറ്റവാളിയേക്കാൾ ബഹുദൂരം മുന്നിലാണ്.
വിജയ് മാല്യയും നീരവ് മോദിയും വിദേശത്തേയ്ക്ക് രക്ഷപ്പെട്ടുവെങ്കിലും അവർ താമസിയാതെ നിയമത്തിനു മുമ്പിൽ
കീഴടങ്ങേണ്ടി വരും. നീരവ് മോഡിക്കെതിരെ ഇന്റർപോൾ Red
Corner Notice പുറപ്പെടുവിച്ചു കഴിഞ്ഞു.
The long arm of the law എന്നു പറയുന്നത് ശരിയാണ്. ലോകത്തിൻറെ ഏതു കോണിൽ ഒളിച്ചാലും നിയമത്തിൻറെ നീണ്ട കൈ അവിടെയെ ത്തും. ചില ആളുകൾ കുറ്റകൃത്യം ചെയ്ത ശേഷം
വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. പക്ഷേ airport ൽ
പിടി വീഴും. അഥവാ വിദേശത്തേയ്ക്ക് കടന്നാൽ ത്തന്നെ തിരിച്ചു
നാട്ടിൽ വന്ന് ഇറങ്ങുമ്പോൾ പിടി വീഴും. ചുരുക്കി പറഞ്ഞാൽ
കുറ്റവാളിക്ക് ഒളിക്കാൻ ഇടമില്ല.
നമ്മൾ അറിയാതെ നമ്മളുടെ നീക്കങ്ങൾ പലയിടത്തും ക്യാമറയിൽ
പതിയുന്നുണ്ട്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ ആ ദൃശ്യങ്ങളും സമയവും പരിശോധനയ്ക്ക് വിധേയമാക്കും. ശബ്ദരേഖയും കിട്ടും.
DNA പരിശോധനയും ആകുമ്പോൾ എല്ലാ വഴികളും അടയും.
ഇന്ന് ബലാത്സംഗ കേസ്‌കളിൽ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭയും ഓരോ ഗോൾ അടിച്ചു സമനിലയിൽ നിൽക്കുകയാണ്. ബലാത്സംഗ ചാർജ്ൽ നിന്ന് രക്ഷപ്പെടാൻ
വൈദികരും മെത്രാനും നടത്തിയ ശ്രമങ്ങൾ ചീട്ടു കൊട്ടാരം പോലെ
തകർന്നു. ഇനി പണ കണ്ടെയ്നറുകൾ തുറന്ന് ,കപിൽ സിബലിനേയും ജെത്തൽ മാ നി യെയും ഗോദായിൽ ഇറക്കി
പതിനെട്ട് അടവും പയറ്റി ,കേസ് നീട്ടിക്കൊണ്ടു പോയേക്കാം.
പക്ഷേ അത് വിജയിക്കാൻ പോകുന്നില്ല.അമിത പണഭാരം download ചെയ്യാമെന്ന പ്രയോജനമുണ്ട്.
സാധാരണ ജനങ്ങൾ പൊതുവേ നിയമങ്ങൾ പാലിച്ചു ജീവിക്കുന്നു. കഠിനമായ ശിക്ഷ ഇല്ലാത്തതു കൊണ്ട് ക്രിമിനലുകൾ വിലസുന്നു.
പണവും സ്വാധീനവും ഉള്ള ചില ഉന്നതർ കുറ്റം ചെയ്തിട്ടു അത്
മൂടി വെക്കാനും തെറ്റിനെ ന്യായീകരിക്കാനും ശ്രമിക്കുന്നു.
രാജ്യത്തെ നിയമങ്ങളെ ധിക്കരിക്കാനും കേസുകളെ അട്ടിമറിക്കാനും
ആരേയും അനുവദിച്ചു കൂടാ.
ബലാത്സംഗ case കൾ മൂടി വെക്കാനുള്ള വിഫല ശ്രമങ്ങളുടെ
കഥകൾ ഒന്നൊന്നായി ചുരുളഴിഞ്ഞു വരികയാണ്. പ്രശ്നത്തിന്
പ്രാർത്ഥനയിലൂടെ പരിഹാരം കാണണമെന്ന് തലപ്പത്ത് ഉള്ള ചിലർ ഉപദേശിച്ചുവത്രെ. കാലം മാറിയത് അവർ അറിഞ്ഞില്ല.

Comments
Post a Comment