പെരുമ്പാവൂരിൽ നിമിഷ എന്ന പെണ്കുട്ടിയുടെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ഒരു വ്യക്തിക്ക് ഏറ്റവുംസുരക്ഷിതത്വം
അനുഭവപ്പെടേണ്ട ഇടമാണ് സ്വന്തം വീട്. ആ വീട്ടിൽ കയറി ഒരു പെണ്കുട്ടിയെ ഏറ്റവും ഭീകരമായ വിധത്തിൽ കൊലപ്പെടുത്തുക
എന്നു വെച്ചാൽ അതിനപ്പുറം ഒന്നും ഇല്ല.
ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് ഘടകങ്ങൾ സ്വർണ്ണവും അന്യ സംസ്ഥാന തൊഴിലാളിയുമാണ്. മാല പറിക്കുന്നതിനെ തടഞ്ഞപ്പോഴാണ് അക്രമി നിമിഷയെ വെട്ടിയത്. സ്വർണ്ണം സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഓരോ ദിവസവും മാല പറി ക്കൽ നടക്കുന്നു. ബൈക്കിൽ വന്ന് പറിച്ചു കൊണ്ടുപോകുന്നു.
ദേഹോപദ്രവം ഇല്ല. പോയത് പോയി. അത്രയേ ഉള്ളൂ.വീട്ടുകാർ
എവിടെയെങ്കിലും യാത്ര പോയിട്ട് തിരിച്ചുവരുമ്പോൾ അലമാരയിൽ വെച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയതായി കാണുന്നു. ഇത് നിത്യ സംഭവമാണ്.
എന്നാൽ പ്രശ്ന കാരണമായ സ്വർണ്ണം ഉപേക്ഷിക്കാൻ അധികമാരും തയ്യാറല്ല. ഇന്ന് ഒരു ഫുൾ പേജ് പരസ്യം കണ്ടു.
സ്വർണ്ണ തൂശനില സമ്മാനം കൊടുക്കുന്നു ഒരു കമ്പനി. ഊള സ്ഥാനിൽ എന്തും നടക്കും.
ഒരു ഓലമടൽ തെങ്ങിൽനിന്നും വീണാൽ അത് എടുത്തു മാറ്റാൻ
ബംഗാളിയെ വേണം. അങ്ങനെയാണ് 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ തമ്പടിച്ചി ട്ടുള്ളത്.
അത് എന്തുമാകട്ടെ ഒരു അക്രമി വീട്ടിൽ കയറി അക്രമിച്ചാൽ എന്തു ചെയ്യണം? അത്തരം അക്രമി ചില്ലറക്കാരനല്ല. രണ്ടും കല്പ്പിച്ചു
വന്നവനാണ്. എന്തും ചെയ്യാൻ അവൻ മടിക്കില്ല. അവനെ ചെറുക്കുന്നത് ദുരന്തം വരുത്തി വെക്കും. അവന് വേണ്ടത് എടുത്തു കൊണ്ടുപോകട്ടെ എന്നു വെക്കണം. ഒച്ച വെക്കുന്നതുപോലും
അപകടകരമാണ്.
ഇങ്ങനെ ഒരു situation എനിക്കും എൻറെ ഭാര്യക്കും ഉണ്ടായി.ദക്ഷിണാഫ്രിക്കയിൽ ഞങ്ങളുടെ വീട്ടിൽ 2014 സെപ്റ്റംബർ5 വെളുപ്പിന് മൂന്ന് അക്രമികൾ തോക്ക്‌ചൂണ്ടി
ഞങ്ങളെ കെട്ടിയിട്ട് പണം, സ്വർണ്ണം, മൊബൈൽ ഫോൺ മുതലായവ എടുത്തു.20 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. എതിർക്കാനോ തർക്കിക്കാനോ തുനിഞ്ഞില്ല. കാരണം എതിർത്താൽ അവർ വെടിവയ്‌ക്കും. സ്വർണ്ണവും പണവും പോട്ടെ.
നമുക്ക് നമ്മുടെ ജീവനാണ് വലുത്.

Comments
Post a Comment