കാലം മാറി, കഥ മാറി. എന്നിട്ടും കേരളത്തിൽ ചില പഴയ കാര്യങ്ങൾ നില നിൽക്കുന്നു. നമ്മൾ ഒരു വിദേശ യാത്ര കഴിഞ്ഞ്
കേരളത്തിലെ Airportൽനിന്നു പുറത്തേയ്ക്ക് വരുമ്പോൾ ഒരു വൻ ജനക്കൂട്ടം കാത്തു നിൽക്കുന്നത് കാണാം. നമുക്ക് നേരിയ സഭാ കമ്പം അനുഭവപ്പെടും.1970കളിലും ഇതേ ജനക്കൂട്ടം ഉണ്ടായിരുന്നു.
യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്നവരാണ് ജനക്കൂട്ടം. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും.
കേരളീയർ വളരെ സ്നേഹമുള്ളവരാണ്. അതുകൊണ്ടാണ് ഈ സ്നേഹ ജനക്കൂട്ടം. ഹോസ്പിറ്റലുകളിലും വൻ ജനക്കൂട്ടമാണ്.
രോഗികളെ കാണാൻ തടിച്ചു കൂടുന്ന ബന്ധു മിത്രാദികൾ. മീനച്ചിൽ
നദി പോലെ കര കവിഞ്ഞൊഴുകുന്ന സ്നേഹം.
ഹോസ്പിറ്റലുകളിൽ കിടക്കുന്ന രോഗികളിൽ ഒരു നല്ല പങ്ക്
റോഡ് അപകടങ്ങളിൽ പെട്ടവരാണ്. അനാവശ്യ യാത്രകളിൽ അപകടങ്ങളിൽപ്പെട്ടു മരിച്ചവരുടെ ചില്ലറ.
Airport, ഹോസ്പിറ്റൽ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയിലേയ്ക്ക്
ഉള്ള യാത്രകൾ ചിലപ്പോൾ ദുരന്തത്തിൽ കലാശിക്കുന്നു.
ഇന്നലെ ഇടുക്കിയിൽ നിന്ന് എയർപോർട്ട് ലേക്ക് യാത്ര അയക്കാൻ പോയ കാർ അപകടത്തിൽ പ്പെട്ടു അഞ്ച് യുവാക്കൾ മരിച്ചു.
അഞ്ച് കാറുകളിലും ഓട്ടോയിലും ആണ് ബന്ധുക്കളും സുഹൃത്തുക്കളും പോയത്. ഒരു തീർത്ഥാടന ബസ്സുമായിട്ടാണ്
കാർ കൂട്ടിയിടിച്ചത്.
തീർത്ഥാടനം കഴിവതും ഒഴിവാക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ മതവികാരം വ്രണപ്പെടും. ചിലപ്പോൾ കേസ് ആകും.
എന്നാൽ Airport ൽ അനാവശ്യമായി പോകരുത് എന്ന് സ്നേഹപൂർവ്വം പറയാൻ സാധിക്കും. Personal ആയിട്ട് പറഞ്ഞാൽ
എയർപോർട്ട് ൽ പോകുന്നതിനും വരുന്നതി നും ഞാൻ
ബന്ധുക്കളുടെ സഹായം ചോദിച്ചിട്ടില്ല. വിലക്കിയിട്ടേയുള്ളൂ.
പരിചയമുള്ള ടാക്സി വിളിച്ചാണ് പോകുന്നതും വരുന്നതും.
ഈയിടെ അമിത സ്നേഹം കാരണംഒരാൾ വ്യാജ e ticket ഉണ്ടാക്കി
Check in Counter വരെ ചെന്നു, ഭാര്യയെ യാത്ര അയക്കാൻ. അവിടെ വച്ച് ആ ഊളയെ പിടി കൂടി.
കേരളത്തിലെ റോഡുകളിൽ കാറുകൾ തിങ്ങി നിറഞ്ഞ്, മുട്ടി മുട്ടി
പോകുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ഇവരൊക്കെ
എങ്ങോട്ട് പോകുന്നു? ,ഇപ്പോൾ പിടി കിട്ടി.1. തീർത്ഥാടനത്തിന്
2. Airport ലേക്ക് 3.ഹോസ്പിറ്റൽ.4 ശവസംസ്‌കാരം.
ശുഭം.

Comments
Post a Comment