ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ സ്റ്റേജിൽ എത്തിയ ഈ മണിക്കൂറുകളിൽ ലോകമെമ്പാടും ആവേശം അലയടിക്കുകയാണ്. ഇത് യുവതയുടെ ഒരു ആഘോഷമാണ്. ആര് ജയിച്ചാലും തരക്കേടില്ല. മത്സരം തീ പാറും, തീർച്ച.
വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവർ അവരുടെ കഴിവുകൾ മാക്സിമം പുറത്തെടുക്കുന്നത് കാണുമ്പോൾ നമ്മൾ വിസ്മയിക്കുന്നു. ഇതൊക്കെ
എങ്ങനെ സാധിക്കുന്നു? പ്രതേകിച്ചു ഗോൾകീപ്പർ മാരുടെ കൈവിരു തും കാ ൽവിരുതും അസാധ്യലെവലിൽ എത്തി കോടാനുകോടി പ്രേക്ഷകരുടെ ചങ്കിടിപ്പിന്
ചാഞ്ചാട്ടം ഉണ്ടാക്കുമ്പോൾ നമുക്ക് വലിയ സന്തോഷം. ഈ യുവാക്കൾ എത്ര മിടുക്കരാണ്. ശത്രു ടീമിന്റെ ഉരുക്കു കോട്ടകളിൽ വിള്ളലുകൾ ഉണ്ടാക്കി, ആ വിള്ള ലുകളിലേയ്ക്ക് റോക്കറ്റ് പോലെ പന്ത് തൊടുത്തു വിടുന്ന കളിക്കാരും അത്തരം റോക്കറ്റ് പാതി വഴിയിൽ തടയുന്ന ഗോൾ കീപ്പർമാരും നമുക്ക് തരുന്ന സന്തോഷം
കരകവിഞ്ഞതാണ്.
എന്നാൽ മലയാളികളുടെ ആവേശത്തിനും സന്തോഷത്തിനും മങ്ങലുണ്ട്,ചോർച്ചയുണ്ട്.എറണാകുളത്തു ഒരു വിദ്യാർധി അതി ക്രൂരമായി
കൊല്ലപ്പെട്ടു. ഇത്തരം കൊലകൾ ഒരു തുടർക്കഥയാകുന്നു. കസ്റ്റഡി മരണങ്ങൾ
വീണ്ടും വീണ്ടും സംഭവിക്കുന്നു. മരണപ്പെടുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ട
കുടുംബങ്ങളിലെ ഏക പ്രതീക്ഷ കളാണ് അകാലത്തിൽ പൊലിയുന്നത്. കെവിന്റെ രൂപം മനസ്സിൽ നിന്ന് മാഞ്ഞു തുടങ്ങിയപ്പോൾ ആ സ്ഥാനത്ത് അഭിമന്യൂ. ഇത്
ദുഖകരമായ ഒരു അവസ്ഥയാണ്. പാലായിൽ ഒരു വിദ്യാർധി ആല്മഹത്യ ചെയ്തു.
ചങ്ങനാശ്ശേരിയിൽ ദമ്പതികൾ ആല്മഹത്യ ചെയ്തു. ജെസ്ന എന്ന പെണ്കുട്ടിയെ
കാണാനില്ല. ബൈക്ക് അപകടങ്ങളിൽ എന്നും മരണം. ആഘോഷിക്കപ്പെടേണ്ട
യുവതയ്ക്ക് എന്നും ചരമഗീതം എഴുതാൻ ആണ് വിധി.
മനുഷ്യന്റെ പ്രയാസങ്ങളെ സഹാനുഭൂതിയോടെ കാണുന്ന ,മനുഷ്യ ജീവന്
വില കൽപ്പിക്കുന്ന ഒരു സംസ്കാരം ഇവിടെ വളർന്നു വരേണ്ടിയിരിക്കുന്നു.

Comments
Post a Comment