വെറുതെ ബോറടിച്ച് മടുത്തപ്പോൾ ഒരു ഐഡിയ. ഒരു നോവൽ എഴുതിയാലോ? അതിനെപ്പറ്റി തല പുകഞ്ഞ് ആലോചിച്ച് ജന്മദേശമായ പൈക പശ്ചാത്തലമായി ഒരു നോവൽ
എഴുതാമെന്ന്
വെച്ചു. പള്ളി പ്രാവുകൾ എന്ന പേരിൽ ഒരു കത്തോലിക്ക പ്രണയകഥ.
മറ്റു മതക്കാരെ കഥാപാത്രങ്ങൾ ആക്കി ഒരു നോവൽ എഴുതാൻ എനിക്ക് സാധിക്കുകയില്ല. പൂവരണി അമ്പലം കേന്ദ്രമാക്കി ഒരു
ഹിന്ദുകഥ എഴുതിയാൽ ഞാൻ ആപ്പിലാകും. കാരണം ആ കഥയിലെ ഒരു കഥാ പാത്രം, ജാനകി, വലിയ തോട്ടിൽ കുളിക്കാൻ
ഇറങ്ങുന്നത് വർണ്ണി ച്ചാൽ അത് എല്ലാവർക്കും രുചിക്കണമില്ല. ആകെ പൊല്ലാപ്പ് ആകും.
ഈരാറ്റുപേട്ട കേന്ദ്രമാക്കി ഒരു മുസ്ലിം നോവൽ എഴുതുക എന്നത്
ആലോചിക്കാൻ പോലും വയ്യ.
എന്നാൽ പൈക കേന്ദ്രമാക്കി ഒരു നോവൽ എഴുതിയാൽ ഒരു കുഴപ്പവും ഇല്ല. ആ കഥയിൽ സുന്ദരനായ അസിസ്റ്റന്റ് വികാരി
സുന്ദരിയായ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലാകുന്നു. ഒരു
രാത്രി അദ്ദേഹം Convent ൻറെ മതിൽ ചാടി കടക്കുന്നു.
ഇങ്ങനെ എന്തു വേണമെങ്കിലും എഴുതാം. പൈകക്കാർ പ്രതീഷേധിക്കുകയില്ല. അവർ എൻറെ പുസ്തകം വായിച്ചിട്ട് വേണ്ടേ
പ്രതിഷേധിക്കാൻ! ,,,അവർക്ക് വേറെ പണിയുണ്ട്.
എൻറെ നോവലിന് 300 രൂപയാണ് വിലയെങ്കിൽ അതേ വിലയുള്ള
ഒരു കിലോ പോത്തിറച്ചി ആണ് എൻറെ നാട്ടുകാർ ഇഷ്ടപ്പെടുന്നത്.
50 രൂപയ്ക്ക് ഒന്നാന്തരം 3 Kg പച്ചക്കപ്പ കിട്ടും.
ചുരുക്കി പറഞ്ഞാൽ ഒരു വിവാദം ഇല്ലാതെ പുസ്തകം വിറ്റഴിയുക യില്ല.
അതുകൊണ്ട് നോവൽ രചന ഞാൻ ഉപേക്ഷിച്ചു. പത്തു വാഴ വെക്കാൻ തീരുമാനിച്ചു. സാഹിത്യ കൊലപാതകി ആകുന്നതിനെക്കാൾ ഭേദം സ്വന്തമായി വാഴ നട്ട് സ്വയം കുല വെട്ടി എടുക്കുന്ന ഒരു കുലപാതകി ആകുന്നതാണ്.

Comments
Post a Comment