ഞാൻ ഒരു കത്തോലിക്ക വിശ്വാസിയാണ് എന്ന് അഭിമാനത്തോടെ
പറയാൻ സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അത് മാറി
നാണക്കേട് മറയ്ക്കാൻ തലയിൽ blanket ഇട്ട് നടക്കേണ്ട ഗതികേടിൽ ആണ് വിശ്വാസികൾ. jullandar കേസ് ഇന്ന് ദേശീയ ചാനലുകളിൽ ചർച്ചാ വിഷയമാണ്.
ഇതിനിടെയിൽ സഭ അക്രമിക്കപ്പെടുന്നു എന്ന വാദവുമായി ചിലർ
രംഗത്തിറങ്ങിയിട്ടുണ്ട്. തൃശൂരിൽ അവർ പ്രതീഷേധ കൂട്ടായ്മ
സംഘടിപ്പിക്കുന്നുവത്രേ. അത് നനഞ്ഞ പടക്കമാണ്. ചീറ്റിപ്പോകും.
കൂടുതൽ നാണം കെടാം എന്നേ പ്രയോജനമുള്ളൂ. കാരണം സഭയുടെ ശത്രുക്കൾ അതിൻറെ ഉള്ളിൽ തന്നെയാണ്.പണവും പ്രതാപവും ധിക്കാരവുമാണ് പ്രധാന ശത്രുക്കൾ.
ചില village ഓഫീസുകളിലെ പോലെയാണ് സഭയുടെ സമീപനം. ചില വില്ലേജ് ഓഫീസുകളിൽ ഒരു ചെറിയ കാര്യം സാധിച്ചു കിട്ടാൻ പാവപ്പെട്ടവൻ ആല്മഹത്യ ഭീഷണി മുഴക്കേണ്ടി വരുന്നു. നീതിക്കുവേണ്ടി ഒരു കന്യാസ്ത്രീ നടത്തുന്ന ശ്രമം ഇതുവരെ
ഫലം കണ്ടിട്ടില്ല. കേസ് അട്ടിമറിക്കാൻ സഭയ്ക്ക് അകത്തുള്ളവർ
നടത്തിയ കുതന്ത്രങ്ങളാണ് മറുകുറ്റി പാഞ്ഞു സഭയെ ലോകത്തിനു
മുമ്പിൽ നാണം കെടുത്തിയത്. അതുകൊണ്ടാണ് പറയുന്നത് സഭയുടെ ശത്രുക്കൾ ഉള്ളിൽ തന്നെയാണ് എന്ന്.പ്രതി ഷേധ കൂട്ടായ്മ നടത്തണം, ഉള്ളിലെ തിന്മകൾക്ക് എതിരെ.
സഭയും ഇടുക്കി ഡാമും ഒരുപോലെയാണ്. ഡാമിൽ വെള്ളവും
സഭയിൽ പണവും അപകട ലെവലിൽ എത്തി പൊട്ടുന്ന നിലയിലാണ്. അധിക ജലവും അധിക പണവും തുറന്നു വിടാതെ
രക്ഷയില്ല.
Comments
Post a Comment