പ്രവർത്തി ദിവസം ആക്കിയാൽ പലവിധ ചിന്തകൾ കാരണം ജോലിയിൽ focus ചെയ്യാൻ സാധിക്കുകയില്ല.
ഇന്ത്യയിൽ ജനുവരി ഒന്നാം തീയതി അവധി ദിവസം അല്ല. പല കാരണങൾ പറഞ്ഞ് കേരളത്തിൽ/ഇന്ത്യയിൽ വളരെയേറെ ദിവസങ്ങൾ പാഴാക്കുന്നു. പക്ഷേ ജനുവരി 1 ഒരു അവധി ദിനം ആക്കുന്നതിൽ ആരും താൽപ്പര്യം കാണിക്കുന്നില്ല. അഞ്ചാറ് വോട്ട് കൂടുതൽ കിട്ടാൻ വേണ്ടിയെങ്കിലും ജനുവരി ഒന്ന് അവധി ദിവസം ആക്കൂ പാർട്ടികളെ.
ഇതിൻറെ irony എന്താണെന്നു വെച്ചാൽ ഈ ആവശ്യം ഉന്നയിക്കുന്ന ഞാൻ 365 ദിവസവും അവധിയുള്ള ഒരു മുതിർന്ന പൗരൻ ആണ് എന്നതാണ്. ജോലി ഉള്ളവരോടുള്ള സ്നേഹം കൊണ്ടാണ്. തീർച്ചയായും ആഘോഷിക്കേണ്ടേ ഒരു ദിവസമാണ് ജനുവരി ഒന്ന്.
ഒന്നാം തീയതിയിൽ ആഘോഷിക്കാൻ ഏറെയുണ്ട്. ഒന്ന്,2018 എന്ന ടെസ്റ്റ് പാസ്സായത്തിന്റെ സന്തോഷം. പ്രളയം, രോഗം, അപകടം എന്നിവയെ മറി കടന്ന് നമ്മൾ 2019ലേക്ക് കടക്കുന്നത് ഒരു വൻ വിജയമാണ്.2018ൻറെ അവസാന മണിക്കൂറുകളിൽ പോലും അനേകം പേർ മരിച്ചു വീഴും എന്നത് തീർച്ച.
പോയ വർഷത്തെ വിജയങ്ങൾ, പരാജയങ്ങൾ, ലാ ഭ നഷ്ടങ്ങൾ എന്നിവ വിലയിരുത്താനുള്ള ഒരു ദിവസമാണ് ജനുവരി ഒന്ന്.
വീഴ്ചകൾ പറ്റിയത് എവിടെയെന്ന് കണ്ടു പിടിച്ചു തിരുത്തലുകൾ
വരുത്താൻ തീരുമാനം എടുക്കാൻ സാധിക്കും.
തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്. പക്ഷേ നടപ്പിലാക്കാനാണ്
പ്രയാസം. ജനുവരി ഒന്നിന് എടുക്കുന്ന തീരുമാനങ്ങൾ ജനുവരി 31ന്
മുമ്പ് കാറ്റിൽ പറത്തുന്നതാണ് പൊതുവേ കണ്ടു വരുന്നത്. അതോടു കൂടി പുതുവർഷം എന്ന excitement അവസാനിക്കുന്നു.
ഒരു ഓട്ടം തുടങ്ങുന്നതിനു മുമ്പ് Starting point ൽ അൽപ്പം warm up നടത്തുന്നത് കാണാം. Athlete കൾ പരമാവധി concentrate ചെയ്യാൻ ശ്രമിക്കുന്നത് കാണാം.2019 ,ഒരു ഓട്ട മത്സരമാണ്. വളരെ
ഏകാഗ്രത ആവശ്യമായ ഓട്ടമാണ്. അടിതെറ്റിയാൽ track തെറ്റും.
Disqualified ആകും.
ജനുവരി 1 മതിൽ കെട്ടാൻ പറ്റിയ ദിവസം അല്ല എന്നാണ് മതിൽ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം.
Comments
Post a Comment